Click to Download Ihyaussunna Application Form
 

 

ഇസ്‌ലാമും പരിസ്ഥിതിയും

ഇസ്‌ലാമിക നാഗരികതയിലെ ശാസ്ത്രം, സാങ്കേതികവിദ്യ, വാസ്തുവിദ്യ, നഗരാസൂത്രണം തുടങ്ങിയവ പ്രകൃതിയുമായി താളൈക്യം പുലര്‍ത്തുന്നവയായിരുന്നു. മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കുകയാണ് ഇസ്‌ലാമികശാസ്ത്രം ചെയ്തത്. മനുഷ്യന്റെ ആവശ്യങ്ങളും പ്രകൃതിയുടെ ഭാവങ്ങളും തമ്മിലുള്ള സന്തുലനം ഉറപ്പാക്കിക്കൊണ്ടായിരുന്നു ഇസ്‌ലാമിക ശാസ്ത്രത്തിന്റെ വളര്‍ച്ച. ഇസ്‌ലാമിക ലോകത്തെങ്ങും ജീവിതം പൂവിട്ടത് പ്രകൃതിയുമായുള്ള നിരന്തരവും സൗഹൃദപൂര്‍ണവുമായ ഇടപെടലിലൂടെയാണ്. അല്ലാഹുവില്‍ നിന്ന് ലഭിച്ച അമാനത്തായാണ് പ്രകൃതിയെ ഇസ്‌ലാം കണക്കാക്കുന്നത്. അതിനു ദോഷം ചെയ്യുന്ന ഏതുതരം പ്രവൃത്തിയെയും ഈശ്വരനിന്ദയായി മുസ്‌ലിംകള്‍ കണക്കാക്കിയിരുന്നു. ഇസ്‌ലാമിക ശാസ്ത്രത്തെ രൂപപ്പെടുത്തുന്നതില്‍ ഈ ബോധം സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.  ‘ജീവിതായോധനത്തിനായുള്ള പ്രവര്‍ ത്തനങ്ങളില്‍ നീ ഭൂമിയില്‍ എന്നെന്നും ജീവിക്കുന്നവനെപ്പോലെ പെരുമാറുക’ എന്ന് പ്രവാചകന്‍ ഉദ്‌ബോധിപ്പിച്ചു. ഭൂമിയില്‍ ശാശ്വതമായി വസിക്കുന്നവനുണ്ടാകേ കരുതലോടെയാകണം പ്രകൃതിയുമായും പരിസരവുമായും ഇടപെടേത് എന്ന പാഠം ഈ പ്രവാചക വചനം ഉള്‍ക്കൊള്ളുന്നു്. വരുംതലമുറകള്‍ക്കുവേണ്ടി മാത്രമല്ല തനിക്കുവേണ്ടി തന്നെയുമാണ് തന്റെ പരിശ്രമങ്ങള്‍ എന്ന ആത്മാര്‍ഥതയാണ് ഓരോ വ്യക്തിയില്‍നിന്നും പ്രവാചകന്‍ ആവശ്യപ്പെട്ടത്. ”ലോകാവസാനത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷമാണ് നിങ്ങള്‍ ജീവിച്ചിരിക്കുന്നതെങ്കിലും കൈയിലുള്ള തൈ നടുക” എന്നു പ്രവാചകന്‍ ഉപദേശിച്ചു. സസ്യലതാദികള്‍ക്കോ അരുവികള്‍ക്കോ ഭൂമിയിലെ ജീവജാലങ്ങള്‍ക്കോ ഹാനികരമാവുന്ന വിധത്തില്‍ ഇസ്‌ലാമിക ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കും ‘വികസി’ക്കാന്‍ സാധിക്കുമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഇസ്‌ലാമിക ശാസ്ത്രത്തിന് ഇസ്‌ലാമിക ലോകവീ ക്ഷണത്തില്‍ നിന്നു വേറിട്ട അസ്തിത്വം സാധ്യമല്ല. പ്രവാചകനുശേഷം ഉസ്മാനിയ്യാ ഖിലാഫത്തിന്റെ പതനം (1921) വരെ ഇസ്‌ലാമിക നാഗരികത പ്രൗഢിയോടെ നിലകൊണ്ടു. പിന്നീടുണ്ടായ പാശ്ചാത്യാധിനിവേശമാണ് മുസ് ലിം നാടുകളില്‍ നിന്ന് ഇസ്‌ലാമിക നാഗരികതയുടെ തനതു ചിഹ്‌നങ്ങളെ പിഴുതെറിയുകയും തല്‍സ്ഥാനത്ത് പരിസ്ഥിതി വിരുദ്ധമായ വികസന മാതൃകകള്‍ സ്ഥാപിക്കുകയും ചെയ്തത്. മുസ്‌ലിം നാഗരികത ജന്മം നല്‍കിയ ശാസ്ത്രവും സാങ്കേതികവിദ്യയും തീര്‍ ത്തും പരിസ്ഥിതി സൗഹൃദപരമായിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇസ്‌ലാമിക കലകളിലും ഭാഷകളിലും പ്രത്യേക പഠനം നടത്തിയിട്ടുള്ള പ്രസിദ്ധ ഭൂഗര്‍ഭ ശാസ് ത്രജ്ഞനും ഭാഷാ ശാസ്ത്രജ്ഞനുമായ പര്‍വേസ് മന്‍സ്വൂര്‍ (സ്റ്റോക്‌ഹോം യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകന്‍) എഴുതുന്നു: ‘‘Within the Islamic perspective then, the debasement of nature by man leads to his own debasement and amounts to a revolt against the creator. In the early days of Islam, this environmental ethics permeated the entire Muslim Society, as can be seen from such products of Muslim technology of that era as irrigation schemes, the physical layout of classical islamic cities like fez, sana’a and isfahan” (S. Paravez manzoor, Environment and Values : the Islamic Perspective, Touch of Midas, editor Ziauddin Sardar, OIP, Goa, P: 161). ‘‘ ഇസ്‌ലാമിക പരിപ്രേക്ഷ്യപ്രകാരം പ്രകൃതിയെ മനുഷ്യന്‍ കളങ്കപ്പെടുത്തുന്നത് അവന്റെ തന്നെ കളങ്കപ്പെടലിനു വഴിയൊരുക്കും. അതാകട്ടെ സ്രഷ്ടാവിനെതിരായ കലാപത്തിന് തുല്യമാണ്. ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ ഈ പാരിസ്ഥിതിക സദാചാര തത്വം മുസ്‌ലിം സമൂഹത്തെ മൊത്തം സ്വാധീനിച്ചിരുന്നു. ജലസേചന പദ്ധതികള്‍ പോലെ യുള്ള അന്നത്തെ മുസ്‌ലിം സാങ്കേതിക വിദ്യകളില്‍ നമുക്കിതു കാണാം. ഫാസ്, സ്വന്‍ ആഅ്, ഇസ്വ്ഫഹാന്‍ തുടങ്ങിയ നഗരങ്ങളുടെ ഭൗതിക സംവിധാനത്തിലും അക്കാ ലഘട്ടത്തിലെ കലയിലും കരകൗശല വിദ്യയിലുമെല്ലാം ഇത് കാണാന്‍ സാധിക്കും. ” ശാസ്ത്രത്തെ മൂല്യനിരപേക്ഷമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പരി സ്ഥിതി വിരുദ്ധമായ സാങ്കേതിക വിദ്യ ആവിര്‍ഭവിക്കുന്നത്. ശാസ്ത്രവും സാങ്കേതികവി ദ്യയും ഏറെ പുരോഗതി പ്രാപിച്ചിരുന്ന ആദ്യകാല മുസ്‌ലിം നാഗരികതയില്‍ അവ പരി സ്ഥിതിക്ക് ദോഷംചെയ്യുന്ന രീതിയില്‍ മുന്നോട്ടുപോയിരുന്നില്ല. ബോധപൂര്‍വമായ ജാഗ്രത ഇതിനു പിന്നിലുണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒരു നൂറ്റാണ്ടുകൊണ്ട്  പാശ്ചാത്യനാഗരികത പരിസ്ഥിതിക്കേല്‍പിച്ച പരിക്കുകളുടെ ഭീകരത അറിയുമ്പോഴേ ഇസ്‌ലാമിക നാഗരികത പ്രകൃതിയോട് പുലര്‍ത്തിയ സന്തുലിത സമീപനത്തിന്റെ മാഹാത്മ്യം ബോധ്യപ്പെടുകയുള്ളൂ. പ്രകൃതിയിലെ വസ്തുക്കള്‍ തമ്മിലുള്ള ആന്തരിക ബന്ധത്തെക്കുറിച്ച അവബോധം നഷ്ടപ്പെട്ടതാണ് പാശ്ചാത്യ ശാസ്ത്രത്തിന്റെ ഗുരുതരമായ ഒരു പിഴ. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളും തമ്മിലുള്ള ആന്തരിക ബന്ധത്തിലും ആശ്രിതത്വത്തിലും ഊന്നുന്നതാണ് ഇസ്‌ലാമിന്റെ പ്രപഞ്ച വീക്ഷണം. ”വൈരുദ്ധ്യങ്ങള്‍ തമ്മിലുള്ള പൊരുത്തമാണ് ലോകത്തിന്റെ തത്വം.” എന്ന് ജലാലുദ്ദീന്‍ റൂമി ഈ ആശയത്തെ സംഗ്രഹിച്ചു പറയുന്നു(ഉദ്ധരണം: സയ്യിദ് ഹു സൈന്‍ നസ്വ്ര്‍, ഇസ്‌ലാമിക് സയന്‍സ്, പുറം 228). ഊര്‍ജോപഭോഗത്തിലും പ്രകൃതിയുമായി പൊരുത്തപ്പെടുന്ന ലളിതമായ രീതികളാണ് ഇസ്‌ലാമിക നാഗരികത അവലംബിച്ചത്. കാറ്റും സൂര്യതാപവും പ്രധാന ഊര്‍ജ സ്രോതസ്സുകളായി ഇസ്‌ലാമികശാസ്ത്രം ഉപയോഗപ്പെടുത്തി. എളുപ്പം ലഭ്യമായ ഊര്‍ജത്തെ പരമാവധി സൂക്ഷ്മതയോടെ ഉപയോഗിക്കുക എന്നതായിരുന്നു മുസ്‌ലിം ശാസ്ത്രജ്ഞരുടെയും എന്‍ജിനീയര്‍മാരുടെയും രീതി. ധൂര്‍ത്തിനും ധാരാളിത്തത്തിനും എതിരായ ഇസ്‌ലാമിന്റെ സമീപനം പരിസ്ഥിതിയുടെ സന്തുലിതത്വപാലനത്തിന് സഹായകമായി വര്‍ത്തിച്ച ഘടകങ്ങളിലൊന്നാണ്. പാശ്ചാത്യ മുതലാളിത്ത സംസ്‌കാരത്തിലേതുപോലെ ആവശ്യത്തില്‍ കവിഞ്ഞ ഉത്പാദനം ഇസ് ലാം പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒട്ടേറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ സ മീപനം സഹായകമായിട്ടുണ്ട്. ഇസ്‌ലാമിക നാഗരികതയില്‍ ജീവിച്ചിരുന്ന ഓരോ വ്യക്തിക്കും പരിസ്ഥിതി സന്തുലിതത്വത്തിന്റെ സൗഭാഗ്യം അനുഭവിക്കാന്‍ അവസരം ലഭിച്ചിരുന്നു. സയ്യിദ് ഹുസൈന്‍ നസ്വ്ര്‍ ഈ വസ്തുത ഇങ്ങനെ വിവരിക്കുന്നു:   ”Although he has made a profound effect upon this environment over the centuries, the member of dar al Islam, whether living in a city, a village or wandering as a nomad, has lived for the most part in peace and harmony with the world about him. He has taken the natural environment to be his lasting home and not a besieged country to be plundered and laid to waste. Paradoxically enough, he has felt at home on earth precisely because he has always been aware that he is but a traveler on a journey on the terrestrial plane and destined for another world. He has lived in equilibrium with his environment because he has submitted himself to the universal laws which dominate all levels of existence and which are the metaphysical source of the laws governing the natural world. He has lived in peace and harmony with God and His Law and therefore with the natural environment which reflects on its own level the harmony and the equilibrium of the Universal Order.” (Nasr, Islamic Science, P: 234)

”ഇസ്‌ലാമിക രാജ്യത്തിലെ പൗരന്‍, നൂറ്റാണ്ടുകളായി പരിസ്ഥിതിയില്‍ ആഴമേറിയ സ്വാ ധീനം ഉണ്ടാക്കിയിട്ടുങ്കെിലും അയാള്‍ ജീവിക്കുന്നത് നഗരത്തിലോ ഗ്രാമത്തിലോ നാടോടിയായോ ആവട്ടെ ഏറിയ കാലവും സമാധാനത്തോടെയും തന്റെ ചുറ്റുമുള്ള ലോകത്തോട് താദാത്മ്യം പ്രാപിച്ചുകൊണ്ടുമാണ്. തന്റെ പ്രകൃതി പരിസ്ഥിതിയെ എന്നേക്കുമുള്ള ഭവനമായാണ് അയാള്‍ കത്; അല്ലാതെ കൊള്ള ചെയ്തു ഉപേക്ഷിക്കാന്‍ വേണ്ടി വളഞ്ഞുപിടിച്ച പ്രദേശമായല്ല. വിരോധാഭാസമായി തോന്നാം, ഭൂതലത്തില്‍ താനൊരു യാത്രികന്‍ മാത്രമാണെന്നും തന്റെ ശാശ്വത ഗേഹം മറ്റൊന്നാണെന്നുമുള്ള ബോധം സദാ അയാള്‍ക്കുണ്ടായിരുന്നു. തന്റെ ചുറ്റുപാടുമായി സന്തുലിതത്വത്തില്‍ അയാള്‍ ജീവിച്ചു. കാരണം, അസ്തിത്വത്തിന്റെ സകല മേഖലകളെയും ചൂഴ്ന്നുനില്‍ക്കുന്നതും പ്രകൃതി നിയമങ്ങള്‍ക്കെല്ലാം ആധാരവുമായ പ്രാപഞ്ചിക നിയമങ്ങള്‍ക്ക് സ്വയം സമര്‍പിച്ചവനായിരുന്നു അയാള്‍. ദൈവവുമായും ദൈവിക നിയമങ്ങളുമായും അതുവഴി പരിസ്ഥിതിയുമായും പൊരുത്തപ്പെട്ട് അയാള്‍ ജീവിച്ചു. പ്രാപഞ്ചിക വ്യവസ്ഥയുടെ സന്തുലിതത്വത്തെയും താളൈക്യത്തെയുമാണ് പരിസ്ഥിതി സ്വന്തം നിലയില്‍ പ്രതിഫലിപ്പിക്കുന്നത്.”


RELATED ARTICLE

 • പൈത്യക മഹത്വംഇസ്‌ലാമില്‍
 • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
 • സ്വൂഫി തത്വങ്ങള്‍
 • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
 • ആത്മീയ ചികിത്സ
 • ഉറുക്ക്, മന്ത്രം, ഏലസ്സ്
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
 • ജ്യോതിഷം
 • വ്യാജ ശൈഖുമാര്‍
 • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
 • മതത്തിന്റെ അനിവാര്യത
 • മതത്തിന്റെ ധര്‍മം
 • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
 • ഇസ്ലാമും വിദ്യാസ്നേഹവും
 • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
 • ഇസ്ലാമികാധ്യാപനങ്ങള്‍
 • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
 • ആള്‍ ദൈവങ്ങള്‍
 • ഇസ്‌ലാമും പരിസ്ഥിതിയും
 • ഇസ്‌ലാമും പരിസരശുചിത്വവും
 • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
 • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
 • ഇസ്‌ലാമും യുദ്ധങ്ങളും
 • സകാത്
 • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
 • ഇസ്‌ലാമും സ്വൂഫിസവും
 • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
 • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
 • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം