Click to Download Ihyaussunna Application Form
 

 

തറാവീഹിന്റെ റക്’അതുകള്‍

മുസ്ലിം ലോകം ഏകോപിച്ചംഗീകരിച്ച തറാവീഹെന്ന നിസ്കാരത്തില്‍ തര്‍ക്കമുന്നയിക്കുന്നവര്‍ അതിന്റെ റക്’അതുകളുടെ എണ്ണത്തിലും തര്‍ക്കമുന്നയിക്കുന്നു. വാസ്തവത്തില്‍ ഇത് വിരോധാഭാസമാണ്. തറാവീഹിന്റെ അസ്തിത്വം പോലും നിഷേധിക്കുന്നവര്‍ അതിന്റെ റക്’അതുകളെകുറിച്ച്  ചര്‍ച്ച ചെയ്യു ന്നത് തന്നെ ബാലിശമല്ലേ?. തറാവീഹ് എന്ന പ്രത്യേക സുന്നത് നിസ്കാരത്തില്‍ മുസ്ലിം ഉമ്മത് ഏ കോപിച്ചത് പോലെ അത് ഇരുപത് റക്’അതാണെന്നതിലും അവര്‍ ഏകോപിച്ചിരിക്കുന്നു.

മുസ്ലിം ഉമ്മതിന്റെ ഈ ഇജ്മാ’അ് തീര്‍ത്തും അപ്രതിരോധ്യമാണ്. മാത്രമല്ല മറ്റു രേഖകളുടെയും പിന്‍ബലം ഇതിനാണുള്ളത്. എന്നാല്‍ നബി(സ്വ) നിര്‍വഹിച്ചു കാണിച്ച ഈ നിസ്കാരം സ്വഹീഹായ പരമ്പരയിലൂടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഹദീസുകളിലൊന്നും റക്’അതുകളുടെ എണ്ണം വ്യക്തമാക്കുന്നില്ല. എണ്ണം പരാമര്‍ശിച്ച ഹദീസുകളാകട്ടെ അവയുടെ നിവേദക പരമ്പര സ്വഹീഹായി വന്നിട്ടുമില്ല. സ്വഹീഹായ ഹദീസില്‍ മൂന്നു ദിവസങ്ങളില്‍ നബി(സ്വ) ഇമാമായി പ്രസ്തുത നിസ്കാരം നിര്‍വഹിച്ചുവെന്നും നാലാം ദിവസം ജനബാഹുല്യം കൊണ്ട് മസ്ജിദുന്നബവി നിറഞ്ഞുവെങ്കിലും നബി(സ്വ) നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍ അവിടുന്ന് വീട്ടില്‍ നിന്ന് പുറത്ത് വന്നില്ലെന്നുമാണുള്ളത്. ഇത് ‘ആഇശ(റ)യില്‍ നിന്ന് ബുഖാരി, മുസ്ലിം അടക്കമുള്ള എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും നിവേദനം ചെയ്തതാണ്.

എന്നാല്‍ ഇപ്പറഞ്ഞ മൂന്നു രാത്രികള്‍ തന്നെ റമള്വാന്‍ 23, 25, 27 എന്നീ ഇടവിട്ട രാവുകളാ യിരുന്നുവെന്ന് നു’അ്മാനുബ്നു ബശീറി(റ)ല്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ് അടിസ്ഥാനമാക്കി ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പ്രസ്താവിച്ചതായി ഇമാം സുയൂഥ്വി(റ) തന്‍വീറുല്‍ ഹവാലിക് 1/102ലും ഇമാം സുര്‍ഖ്വാനി(റ) ശര്‍ഹുല്‍ മവാഹിബ് 7/416ലും ഉദ്ധരിച്ചിട്ടുണ്ട്. നു’അ്മാനുബ്നു ബശീറി(റ)ല്‍ നിന്ന് പ്രസ്തുത ഹദീസ് മുസ്വന്നഫു ഇബ്നി അബീ ശൈബ 2/394, സുനനുന്നസാഇ 1/182, ഖ്വിയാമുല്ലൈല്‍ പേജ് 89, സ്വഹീഹു ബ്നി ഖുസൈമ 3/336, മുസ്തദ്റക് 1/440 എന്നീ ഹദീസ് ഗ്രന്ഥങ്ങളില്‍ നിവേദനം ചെയ്തിട്ടുണ്ട്.

നു’അ്മാനുബ്നു ബശീറി(റ)ല്‍നിന്നുദ്ധരിക്കപ്പെട്ട പോലെ അബൂദര്‍റ്(റ)വില്‍ നിന്ന് ദാരിമി(റ) സുനന്‍ 2/26ലും നിവേദനം ചെയ്തിട്ടുണ്ട്. അബൂദര്‍റ്(റ) വഴിയായി തന്നെ ത്വയാലിസി(റ), ഇബ്നു സന്‍ജവൈഹി(റ), ഇബ്നുഹിബ്ബാന്‍(റ), ബൈഹഖ്വി(റ) തുടങ്ങിയവര്‍ നിവേദനം ചെയ്തതായി അദ്ദുര്‍റുല്‍ മന്‍സൂര്‍ 6/374ലും കാണാം.

ഈ ഹദീസിന്റെ വാചകത്തില്‍ ഇരുപത്തിമൂന്നാം രാവില്‍ രാത്രിയുടെ മൂന്നിലൊന്ന് ഭാഗം വരെയും ഇരുപത്തി അഞ്ചാം രാവില്‍ പകുതി വരെയും ഇരുപത്തിയേഴാം രാവില്‍ പുലര്‍ച്ചയോടടുക്കും വരെയും ഞങ്ങള്‍ നബി(സ്വ)യുടെ കൂടെ നിസ്കരിച്ചുവെന്നാണുള്ളത്. ഇതിലും റക്അതുകളുടെ എണ്ണം വ്യക്തമാക്കുന്നില്ല.

ഈ അടിസ്ഥാനത്തിലാണ് അന്‍വര്‍ഷാ കാശ്മീരി ഇപ്രകാരം പ്രസ്താവിച്ചത്. “ഹദീസ് അവലംബമാക്കിയാണ് താന്‍ ‘അമല്‍ ചെയ്യുന്നതെന്ന് വാദിക്കുന്നവര്‍ പുലര്‍ച്ചയോട് അടുക്കും വരെ നിസ്കരിക്കുകയാണ് വേണ്ടത്. കാരണം നബി(സ)യുടെ അവസാന ദിവസത്തെ നിസ്കാരം ഇങ്ങനെയായിരുന്നു. എന്നാല്‍ വെറും എട്ട് റക്’അത് കൊണ്ട് മതിയാക്കി വമ്പിച്ച ബഹുഭൂരിപക്ഷത്തെ വെടിഞ്ഞ് അവരെ ബിദ്’അത് കൊണ്ട് ആരോപിക്കുന്നവര്‍ തന്റെ അന്ത്യം എങ്ങനെ സംഭവിക്കുമെന്ന് കണ്ടറിയേണ്ടതാണ്.” (ഫൈള്വുല്‍ ബാരി 3/181)

തറാവീഹ് റക്’അതുകള്‍ പരാമര്‍ശിച്ച ഹദീസുകള്‍

(1) നബി(സ്വ) എട്ട് റക്’അത്തും വിത്റും നിസ്കരിച്ചുവെന്ന് ജാബിര്‍(റ)വില്‍ നിന്ന് സ്വഹീഹു ഇബ്നി ഖുസൈമ 2/138, ഖ്വിയാമുല്ലൈല്‍ 1/90, കിതാബുല്‍ വിത്റ് പേജ് 197 എന്നീ ഹദീസ് ഗ്രന്ഥങ്ങളിലും അബൂ യ’അ്ല(റ), ത്വബ്റാനി(റ) നിവേദനം ചെയ്തതായി മജ്മ’ഉസ്സവാഇദ് 3/182ലും ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹദീസിന്റെ എല്ലാ നിവേദക പരമ്പരയിലും ‘ഈസബ്നു ജാരിയ എന്ന വ്യക്തിയുണ്ട്. ഇദ്ദേഹം ഹദീസ് നിരൂപകന്മാര്‍ക്കിടയില്‍ യോഗ്യത സംബന്ധിച്ച് തര്‍ക്കത്തിലിരിക്കുന്ന ആളാണെന്ന് തഹ്ദീബുത്തഹ്ദീബ് 8/207, ദഹബിയുടെ മീസാനുല്‍ ഇ’അ്തിദാല്‍ 3/310, മജ്മ’ഉസ്സവാഇദ് 3/172 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.

യോഗ്യത സംബന്ധിച്ച് തര്‍ക്കത്തിലിരിക്കുന്ന വ്യക്തിയുടെ ഹദീസ് രേഖക്ക് പറ്റില്ലെന്ന് കര്‍മശാസ്ത്ര നിദാനഗ്രന്ഥങ്ങളായ ജം’ഉല്‍ ജവാമി’അ് 2/164 (ശാഫി’ഈ മദ്ഹബ്), ഫവാതിഹുര്‍റഹ്മൂത്ത് 2/155 (ഹനഫീ മദ്ഹബ്), മുന്‍തഹല്‍ ‘അമല്‍ 1/58 (മാലികി മദ്ഹബ്) തുടങ്ങിയവയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഹദീസ് സംബന്ധമായ മറ്റു വിശദീകരണം ശേഷം വരുന്നുണ്ട്.

(2) ഉബയ്യുബ്നു ക’അ്ബ്(റ)വില്‍ നിന്ന് നിവേദനം: “ഒരു റമള്വാനില്‍ നബി(സ്വ)യുടെ അരികില്‍ വന്ന് അവര്‍ ഇങ്ങനെ പറഞ്ഞു. കഴിഞ്ഞ രാത്രി എന്നില്‍ നിന്ന് ഒരു സംഭവമുണ്ടായി. നബി(സ്വ) ചോദിച്ചു. അതെന്താണ്? ഉബയ്യ്(റ) ഇപ്രകാരം പറഞ്ഞു. ‘വീട്ടിലെ സ്ത്രീകള്‍ എന്റെ കൂടെ തുടര്‍ന്ന് നിസ്കരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ഇമാമായി എട്ടു റക്’അതും വിത്റും നിസ്കരിച്ചു.’ നബി(സ്വ) ഇത് തൃപ്തിപ്പെട്ട പോലെ മൌനം ദീക്ഷിച്ചു.

ഈ ഹദീസ് ഇമാം മുഹമ്മദുബ്നു നസ്വ്റ്(റ) ഖ്വിയാമുല്ലൈല്‍ 1/90ലും ‘അബ്ദുല്ലാഹിബ്നു അഹ്മദ്(റ) നിവേദനം ചെയ്തതായി മജ്മ’ഉസ്സവാഇദ് 2/74ലും പ്രസ്താവിച്ചിട്ടുണ്ട്. പക്ഷേ മുഹമ്മദുബ്നു നസ്വ്റ്(റ)വിന്റെ നിവേദക പരമ്പരയില്‍ ‘ഈസബ്നു ജാരിയ എന്ന ഉപര്യുക്ത വ്യക്തിയും ‘അബ്ദുല്ലാഹിബ്നു അഹമ്മദ്(റ)വിന്റെ നിവേദക പരമ്പരയില്‍ പേരറിയപ്പെടാത്ത ഒരു വ്യക്തിയുമുണ്ടെന്ന് മജ്മ’ഉസ്സവാഇദില്‍ തന്നെ പറയുന്നു. പേരറിയപ്പെടാത്ത മജ്ഹൂലിന്റെ ഹദീസ് സ്വീകാര്യമല്ലെന്ന് പണ്ഢിതന്മാര്‍ ഏകോപിച്ചതായി ജം’ഉല്‍ ജവാമി’അ് 2/150ല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

(3) ഇബ്നു ‘അബ്ബാസ്(റ)വില്‍നിന്ന് നിവേദനം: “നബി(സ്വ) റമള്വാനില്‍ ഇരുപത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” ഈ ഹദീസ് ഇമാം ബൈഹഖ്വി(റ) സുനന്‍ 2/496ലും ഇബ്നു അബീശൈബ(റ)മുസ്വന്നഫ് 2/394ലും, ‘അബ്ദു ബ്നു ഹുമൈദ്(റ) മുസ്നദ് 1/73ലും, ഇമാം ത്വബ്റാനി(റ) കബീര്‍ 3/148ലും, ഖത്വീബ്(റ) മൂളഹ് 1/209ലും ഇബ്നു ‘അദിയ്യ്(റ) കാമില്‍ 1/20ലും നിവേദനം ചെയ്തിട്ടുണ്ട്. ഇമാം അബൂബക്ര്‍(റ) തന്റെ ശാഫിയില്‍ നിവേദനം ചെയ്തതായി അര്‍റൌള്വുല്‍ മുര്‍ബി’അ് 2/11ലും അബൂ നു’എം(റ)വും ഇമാം ബഗ്വി(റ)വും നിവേദനം ചെയ്തതായി ഫതാവാ സുയൂഥ്വി 1/347ലും സുലൈമുര്‍റാസി(റ) അത്തര്‍ഗീബില്‍ നിവേദനം ചെയ്തതായി അത്തല്‍ഖീസ്വുല്‍ ഹബീര്‍ 4/265ലും ഉദ്ധരിച്ചിട്ടുണ്ട്.

പക്ഷേ, ഈ ഹദീസിന്റെ എല്ലാ നിവേദക പരമ്പരയിലും അബൂശൈബ എന്ന പേരില്‍ പ്രസിദ്ധനായ ഇബ്റാഹീമുബ്നു ‘ഉസ്മാന്‍ എന്നൊരു വ്യക്തിയുണ്ടെന്നും അദ്ദേഹം ബലഹീനനാണെന്നും ബൈഹഖ്വി(റ) പറഞ്ഞതായി ഹാഫിള്വ് ഇബ്നുഹജര്‍(റ) തന്റെ തല്‍ഖീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം ദുര്‍ബലനാണെന്ന് ഇബ്നുസ’അ്ദ് (റ) ത്വബഖ്വാത് 6/384ലും അദ്ദേഹത്തെകുറിച്ച് ഹദീസ് പണ്ഢിതന്മാര്‍ മൌനം പാലിച്ചിരിക്കയാണെന്ന് ഇമാം ബുഖാരി(റ) തന്റെ താരീഖുല്‍ കബീര്‍ 1/310ലും രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍ ഹദീസുകളൊന്നും തെളിവിന് കൊള്ളുകയില്ലെന്ന് ഇതോടെ വ്യക്തമായി.

നബി(സ്വ)യുടെ തറാവീഹ് നിസ്കാരത്തിന്റെ എണ്ണം പരാമര്‍ശിക്കുന്ന ഹദീസുകളൊന്നും സ്വഹീഹായ റിപ്പോര്‍ട്ടുകളിലൂടെ സ്ഥിരപ്പെടാത്തതിനാല്‍ അവ രേഖയാക്കിക്കൂടെന്നാണ് പണ്ഢിതപക്ഷം. ഇമാം അബൂബക്രിബ്നുല്‍ അറബി(റ) തിര്‍മിദിയുടെ വ്യാഖ്യാനമായ ‘ആരിളതുല്‍ അഹ്വദി 4/19ല്‍ എഴുതുന്നു: “നബി(സ്വ)യുടെ നിസ്കാരത്തിന് നിശ്ചിതമായൊരു പരിധി പറയാവതല്ല.” ഇമാം സുബ്കി(റ) പറയുന്നു: “പ്രസ്തുതരാവുകളില്‍ ഇരുപതോ അതില്‍ കുറ വോ നിസ്കരിച്ചുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല” (ഫതാവാ സുയൂഥ്വി 1/350).

ഇബ്നുതൈമിയ്യയുടെ മജ്മൂ’ഉല്‍ ഫതാവാ 23/113ല്‍ ഇപ്രകാരമാണ് എഴുതുന്നത്. “പ്രസ്തുത നിസ്കാരത്തില്‍ നബി(സ്വ) എണ്ണം നിര്‍ണയമാക്കിയിട്ടില്ല.” ഇബ്നു തൈമിയ്യയില്‍ നിന്നു തന്നെ മിര്‍ഖ്വാതില്‍ ഉദ്ധരിക്കുന്നു: “ഏറ്റുകയോ ചുരുക്കുകയോ ചെയ്യാത്ത വിധം ഖ്വിയാമു റമള്വാനിലെ റക്’അത്തുകളുടെ എണ്ണം നബി(സ്വ)യില്‍ നിന്ന് ക്ളിപ്തമാക്കപ്പെട്ടിട്ടുണ്ടെന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ നിശ്ചയം അവന് പിഴവ് സംഭവിച്ചിരിക്കുന്നു” (മിര്‍ഖ്വാത് 2/175). എന്നാല്‍ ഈ സാഹചര്യത്തില്‍ മറ്റു രേഖകളുടെ പിന്‍ബലം ഏതിനാണുള്ളതെന്ന് പരിശോധിക്കുകയാണ് വേണ്ടത്. അതാണെങ്കില്‍ ഇരുപത് റക്’അത്താണെന്നതിന് മാത്രമേയുള്ളൂ. തീര്‍ച്ച.


RELATED ARTICLE

 • പ്രതിദിന ദിക്റുകള്‍
 • എല്ലാദിവസവും ചൊല്ലേണ്ട ദുആ
 • എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം
 • നിസ്കാരത്തിന്റെ നിബന്ധനകള്‍
 • പെരുന്നാള്‍ നിസ്കാരം
 • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
 • സംഘടിത സകാത്
 • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
 • ഫിത്വ്ര്‍ സകാത്
 • സകാത്
 • ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍
 • ലൈലതുല്‍ ഖ്വദ്ര്‍
 • ബദര്‍ദിന ചിന്തകള്‍
 • തറാവീഹ് : ജല്‍പ്പനവും മറുപടിയും
 • എട്ട് റക്’അത് നിഷ്ഫലം
 • രേഖകള്‍ ഇരുപതിനു തന്നെ
 • തറാവീഹിന്റെ റക്’അതുകള്‍
 • തറാവീഹിലെ ജമാ’അത്
 • തറാവീഹ് നിസ്കാരം
 • റമള്വാനിലെ സംസര്‍ഗം
 • നോമ്പ് മുറിയുന്ന കാര്യങ്ങള്‍
 • നോമ്പിന്റെ സമയം
 • നോമ്പ് ഖ്വള്വാഅ് വീട്ടല്‍
 • ഇസ്തിഹാളത് കാരിയുടെ നോമ്പ്
 • നോമ്പില്‍ ഇളവുള്ളവര്‍
 • നോമ്പിന്റെ സുന്നത്തുകള്‍
 • നോമ്പിന്റെ ഫര്ളുകള്‍
 • നോമ്പ് നിര്‍ബന്ധമായവര്‍
 • സംശയനിവാരണം
 • കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?
 • റമളാനിന്റെ സ്ഥിരീകരണം
 • കണക്കും ജ്യോതിശാസ്ത്രവും
 • നോമ്പിന്റെ അനിവാര്യത
 • റമളാന്‍ മഹത്വവും പ്രസക്തിയും
 • മനസില്‍ മാലാഖ വരുന്ന നോമ്പുകാലം
 • തസ്ബീഹ് നിസ്കാരം
 • നിസ്കാരത്തില്‍ ഖുനൂത്
 • സുന്നത് നോമ്പുകള്‍
 • തഹജ്ജുദ് നിസ്കാരം
 • വ്രതാനുഷ്ഠാനം:
 • കൂട്ടുപ്രാര്‍ഥന
 • ഖുനൂത്
 • തറാവീഹ്
 • സുന്നത് നിസ്കാരങ്ങള്‍
 • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
 • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
 • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
 • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
 • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
 • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
 • കൈ കെട്ടല്‍
 • നിസ്കാരത്തിന്റെ ഫലങ്ങള്‍
 • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
 • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
 • നിസ്കാരം ഒഴുകുന്ന നദി
 • ജംഉം ഖസ്‌റും