Click to Download Ihyaussunna Application Form
 

 

മനസില്‍ മാലാഖ വരുന്ന നോമ്പുകാലം

ആത്മ സംസ്കൃതിയുടെ ഉന്നത വിഹായസ്സിലേക്ക് ചിറകടിച്ചുയരുകയാണു വിശ്വാസി. വര്‍ഷം പ്രതി ആവര്‍ത്തിച്ചു വരുന്ന വ്രത നാളുകള്‍ വിശ്വാസിയുടെ ജീവിതം നിഷ്കളങ്കവും ലക്ഷ്യാധിഷ് ഠിതവുമാക്കുന്നു. വ്രതം ഒരു പരിചയാണെന്നാണ് തിരുനബി(സ്വ) പറഞ്ഞത്. തന്റെ അടിമ ത്തവും വിനയവും പ്രകടിപ്പിക്കുന്നതിനു മുന്നില്‍ വന്ന് ചേരുന്ന പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും തടുക്കാനുള്ള പരിച. ധിക്കാരത്തിന്റെയും അനുസരണക്കേടിന്റെയും രാക്ഷസീയ മാര്‍ഗത്തിലേക്ക് തന്നെ തകര്‍ത്തെറിയാന്‍ പ്രലോഭനങ്ങളുമായി വരുന്ന ദുശ്ശക്തി ക്കെതിരിലുള്ള ചെറുത്ത് നില്‍പിന്റെ പരിച.

ആത്മ നിയന്ത്രമാണ് വ്രതം. പഞ്ചേന്ദ്രിയങ്ങളുടെ സ്വഛന്ദ വിഹാരത്തിനു നിയന്ത്രണം. ആന്തരികേന്ദ്രീയം മനുഷ്യനെ ഭരിക്കുന്ന ഒരപൂര്‍വ്വ സംവിധാനം. കണ്ണും കാതും ഖല്‍ബുമെല്ലാം അല്ലാഹുവിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ താക്കീത് നല്‍കുന്നുണ്ട്. ഇതറിയുന്ന വിശ്വാസി ജീവിതത്തിന്റെ അതിശ്രീഘ പ്രയാണത്തിനിടക്ക് താനറിയാതെ വഴിമാറി നടക്കുന്നു. കണ്ണും കാതും, നാക്കും വായയും കൈകാലുകളും മററംഗങ്ങളുമെല്ലാം ചില ദുര്‍ബല സാഹചര്യങ്ങളില്‍, അശ്രദ്ധമായ നിമിഷങ്ങളില്‍ നിയന്ത്രണം വിട്ടോടുകയും ആപല്‍കരമായ അപകടങ്ങള്‍ വരുത്തിവയ്ക്കുകയും ചെ യ്യുന്നു. നിയമമനുസരിച്ച് വാഹന മോടിക്കുന്ന സജീവ ശ്രദ്ധാലുവായ ഒരു ഡ്രൈവറില്‍ നിന്ന് അപകടമുണ്ടാകുന്നില്ല. വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം ഡ്രൈവറുടെ അശ്രദ്ധയാണ്. ചിലപ്പോള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടത് മൂലമുണ്ടാകുന്ന കുറ്റ കൃത്യവും.

മനുഷ്യന്‍ ഒരു വാഹനമാണ്. ദേഹത്തെ വാഹനമായും ദേഹിയെ അതിന്റെ ഡ്രൈവറായുമാണ് സ്വൂഫികള്‍ വിലയിരുത്തിയത്. ഭൌതികയുടെ മാദകത്വത്തിലും ആസ്വാദന ലഹരിയിലും മതിമറ ന്ന് അശ്രദ്ധനായി വാഹനമോടിക്കുന്ന ഈ മനുഷ്യനെ തന്റെ യഥാര്‍ഥ വ്യക്തിത്വ വീണ്ടെടുപ്പിന് സജ്ജമാക്കുകയും താന്‍ ഓടിക്കുന്ന ശരീരമാകുന്ന വാഹനത്തിന് വന്ന് പോയ അപഭ്രംശങ്ങളും ഇഛകളുടെ ദുസ്വാധീനത്താലുണ്ടാകുന്ന തകരാറുകളും ശരിപ്പെടുത്തുകയുമാണ് വ്രത മാസത്തില്‍. തിന്മകളില്‍ നിന്നും ആനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ ക്കുന്ന മനുഷ്യന്‍ വ്രതത്തിലൂടെ വാചാലമായ മൌനമവലംബിക്കുകയാണ്. ഇന്ദ്രിയങ്ങളെ തെറ്റി ല്‍ നിന്നും അമിതാനന്ദങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച് നന്മയുടെ താഴ്വരകളിലേക്ക് അയക്കുകയാണ്. ഇതോടെ തന്റെ ശരീരം ശുദ്ധീകരിക്കുക യും മനസു സംസ്കൃതി നേടുകയും ചെയ്യുന്നു. “അസത്യ പ്രസ്താവനകളും ദുര്‍വൃത്തികളും അവസാനിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ ഭക്ഷണവും പാനീയവും വെടിഞ്ഞിരിക്കണമെന്ന ഒരാവശ്യം അല്ലാ ഹുവിനില്ല” (ബുഖാരി). വ്രത വിശുദ്ധിയുടെ അദ്ധ്യാത്മിക മാനമാണീ ഹദീസ് പഠിപ്പിക്കുന്നത്. കേവലം അന്നപാനാദികള്‍ വെടിഞ്ഞ് അശ്ളീലാഭാസങ്ങള്‍, അസഭ്യ വര്‍ഷങ്ങള്‍, ഫിത്ന ഫസാദുകള്‍, ഏഷണി പരദൂഷണം തുടങ്ങിയ തിന്മകളില്‍ കഴിയുന്നവര്‍ യഥാര്‍ഥത്തില്‍ വ്രതത്തിലല്ല; അവര്‍ വ്രതം അഭിനയിക്കു കയാണ്. വ്രതത്തിന്റെ ലക്ഷ്യം അവരിലൂടെ യാഥാര്‍ഥ്യമാകുന്നില്ല.

മനുഷ്യനിലെ മൃഗീയതയെ നിഹനിക്കുകയാണ് വ്രതം. അനിയന്ത്രിതമായ ഭോഗം, അപഥസഞ്ചാരം, അഹങ്കാരം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മനുഷ്യനെ മൃഗമാക്കുകയാണ്. അസൂയ, കുശുമ്പ്, ക്രോധം, അഹംഭാവം എന്നിവ ജന്തുക്കളില്‍ കണ്ടുവരുന്ന ദുര്‍ഗുണങ്ങളത്രെ. അസൂയാലുവായ കാക്കയെയും വികാര ജീവിയായ കോഴിയേയും അഹംഭാവിയായ മൈലിനേയും അഹങ്കാരിയും ക്രൂദ്ധനുമായ സിം ഹത്തേയും അതി കൌശലക്കാരനായ മര്‍ക്കടനെയുമൊക്കെ റൂമിയേ പോലുള്ള സ്വൂഫികള്‍ പരിചപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത ജന്തുക്കളിലുള്ള ഈ ദുര്‍ഗുണങ്ങളെല്ലാം ഒത്തു കൂടിയ ചിലര്‍ മനുഷ്യരിലുണ്ട്. യഥാര്‍ഥത്തില്‍ മൃഗീയമായ നിലവാരത്തില്‍ നിന്നുയരാന്‍ കഴിയാത്ത ഇരുകാലികളാണവര്‍. അത്തരക്കാരെ നിര്‍ബന്ധപൂര്‍വം മനുഷ്യത്വത്തിലേക്കുയര്‍ത്താനുള്ള ഒരു സംവിധാനമാണ് വ്രതം നിര്‍ബന്ധമാക്കിയതിലൂടെ അ ല്ലാഹു തയാറാക്കിയത്. വര്‍ഷാന്തം ആവര്‍ത്തിച്ച് വരുന്ന ഈ നിര്‍ബന്ധ ശാസന മനുഷ്യനെ വ്രതമാകുന്ന കുറ്റിയില്‍ തളച്ചിടുകയാണ്. കുറ്റിയില്‍ കെട്ടിയിട്ട മൃഗത്തെപ്പോലെ നാലുപാടും അലഞ്ഞ് തിരിഞ്ഞ് തിന്ന് കുറ്റിയിലേക്ക് തന്നെ തിരിച്ചെത്തുകയാണ്. കെട്ടിയിട്ട മൃഗം ചുറ്റുമുള്ള പുല്ലും പുഷ്പങ്ങളും കളച്ചെടികളുമെല്ലാം തിന്നു തീര്‍ത്ത് ഒരു പരിധിയില്‍ ഒതുങ്ങി ജീ വിക്കാന്‍ നിര്‍ബന്ധിതമാകുന്നത് പോലെ വ്രതമാസത്തിനപ്പുറവും ഇപ്പുറവും അലഞ്ഞ് തിരിഞ്ഞ് ജീര്‍ണതകളേറ്റുവാങ്ങി നന്മകള്‍ തിന്നു തീര്‍ത്തു വ്രതമാസത്തില്‍ തന്നെ തിരിച്ചെ ത്തുന്ന മനുഷ്യന്‍ സംസ്കൃതി നേടാന്‍ നിര്‍ബന്ധിതനായിത്തീരുന്നു. ആത്മനിയന്ത്രണം വരുത്താത്ത നോമ്പുകാരന്‍ ഏന്തിവലിഞ്ഞ് വേലിക്കകത്ത് തലയിട്ടു വിള തിന്നുന്ന അതിമോഹിയായ മൃഗമത്രെ. റമള്വാന്റെ വിശുദ്ധി കളങ്കപ്പെടുത്തി നിയന്ത്രണം ലംഘിച്ച് വ്രതമനുഷ്ഠിക്കാതെ ധിക്കാരിയായി നടക്കുന്നവന്‍ കയററുത്ത് ചാടുന്ന മൃഗവും. ഇരുവരും മൃഗീയതയുടെ അധമ വികാരങ്ങളും ദുര്‍ഗുണങ്ങളും കയ്യൊഴിക്കാന്‍ തയാറില്ലെന്ന വാശിയിലാണ്. അതില്‍ നിന്നു മോചനമാഗ്രഹിക്കാത്ത ഇക്കൂട്ടര്‍ക്ക് നോമ്പ് കാലത്ത് വിശപ്പും ദാഹവും മാത്രമാണ് മിച്ചമാകുന്നത്. മനുഷ്യനെ മൃഗാവസ്ഥയിലേക്ക് നയിക്കുന്ന ദുര്‍ഗുണങ്ങളാണ് കോപം, ക്രോധം, അസൂയ, അഹങ്കാരം, ഗീബത്ത് തുടങ്ങിയവ. ‘കിലാബുല്‍ ഖുലൂബ്’ ഹൃദയത്തിലെ പട്ടികള്‍ എന്നാണു ഇമാം ഗസ്സാലി(റ) ഈ ദുര്‍ഗുണങ്ങള്‍ക്ക് പേരിട്ടത്. ഇവയെ ഹൃദയത്തില്‍ നിന്നിറക്കിവിടാതെ അനുഗ്രഹത്തിന്റെ മാലാഖമാരും  നന്മയുടെ വെളിച്ചവും ഹൃദയത്തിലെത്തുകയില്ല. “നായയുള്ള ഭവനത്തിലേക്ക് റഹ്മത്തിന്റെ മാലാഖകള്‍ കടന്ന് വരില്ലെന്ന” തിരുവചനമാണ് ഇമാം ഗസ്സാലി(റ) ഇതിനു പ്രമാണമായി ഉദ്ധരിച്ചത്. വ്രതമാസത്തില്‍ ആഹാരവും പാനീയവും നിയന്ത്രിക്കുന്നതോടെ വിശ്വാസിയില്‍ പിശാചിന്റെ സ്വാധീനം കുറയുന്നു. ഇഛാനുസരണം ആ ഹരിക്കുന്ന വ്യക്തിയില്‍ ചോരത്തിളപ്പു കൂടുകയും രോഗാതുരമായ അവന്റെ ശരീരം പിശാചിന്റെ ഉപകരണമായിത്തീരുകയും ചെയ്യുന്നു. “പിശാച് രക്ത സഞ്ചാരമുള്ളിടത്തൊക്കെ കടന്ന് ചെല്ലും. അവന്റെ സഞ്ചാര പഥം നിങ്ങള്‍ സങ്കോചിപ്പിക്കുക; വ്രതത്തിലൂടെ.” എന്ന് തിരുനബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്.

പിശാചിന്റെ സഞ്ചാരപഥം നിയന്ത്രിക്കാനുള്ളതാണ് അന്നപാനാദികളുപേക്ഷിക്കുന്ന വ്രത രീതി. സഞ്ചാ ര പഥം നിയന്ത്രിച്ച് കഴിഞ്ഞാല്‍ പിന്നെ തന്റെ ഇന്ദ്രിയങ്ങള്‍ ശക്തമായ നിയന്ത്രണത്തിന് വിധേയമാക്കുന്നതോടെ അകത്തെ പട്ടികള്‍ക്ക് തീറ്റ ലഭിക്കാതെ പോകുന്നു. ഇന്ദ്രിയങ്ങളി ലൂടെയാണവ ആഹാരം തേടിയിരുന്നത്. അവക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന വ്രതം ഹൃദയത്തിലെ ദുര്‍ഗുണങ്ങളെ പുറത്ത് ചാ ടാന്‍ നിര്‍ബന്ധിക്കുകയാണ്. “അസൂയ നന്മകളെ തിന്നു തീര്‍ക്കുന്നു; അഗ്നി വിറകിനെ ദഹിപ്പിക്കുന്ന പോലെ”. അസൂയാലുവിന്റെ എല്ലാ നന്മകളും അസൂയ എന്ന അഗ്നിയില്‍ ഹോമിക്കപ്പെടുന്നത് കാണാം. “അസൂയ എന്റെ അനുഗ്രഹങ്ങളുടെ ശത്രുവാണ്. എന്റെ വിധിയോട് ക്ഷോഭം പ്രകടിപ്പിക്കുന്നവനാണ്, ഞാന്‍ എന്റെ അടിമകള്‍ക്ക് വീതം വെച്ച് കൊടുത്തതില്‍ തൃപ്തിപ്പെടാത്തവനാണ്” എന്ന് അല്ലാഹു പറഞ്ഞതായി ഖുദ്സിയായ ഹദീസില്‍ കാണാം.

അല്ലാഹുവിന്റെ ശത്രുവും അല്ലാഹുവിന്റെ തീരുമാനത്തില്‍ തൃപ്തിപ്പെടാതെ ക്ഷോഭം പുലര്‍ ത്തുന്നവനുമായ വ്യക്തിയുടെ ഹൃദയം വെന്തുരുകുകയാണ്. അപരന് അല്ലാഹു നല്‍കിയ പേരിലും, പ്രശസ്തിയിലും സ്ഥാനമാനങ്ങളിലും, ജനപിന്തുണയിലും പൊങ്കിലും റങ്കിലും സമ്പത്തിലുമെല്ലാം അസൂയപ്പെടുന്നവന്‍ തനിക്കു അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ക്കാത്തവനാണ്. അഹങ്കാരിയുടെ സ്ഥിതിയും ഇത് തന്നെ. മററുള്ളവരെ അവഗണിക്കുകയും സത്യ ത്തെ നിഷേധിക്കുകയുമാണ് അഹങ്കാരം. ഇഛകള്‍ക്കും വികാരങ്ങള്‍ക്കും അടിമപ്പെട്ട് ജീവിക്കുന്നവരിലാണ് അഹങ്കാരം വിളയാടുന്നത്. തന്റെ അധികാരാധിപത്യത്തിലും വ്യക്തിത്വത്തി ലും അമിതമായ ആത്മാഭിമാനം തോന്നുകയും മറ്റുള്ളവരെ നിന്ദാപൂര്‍വ്വം നോക്കിക്കാണുകയും ചെയ്യുന്ന അഹങ്കാരിക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തടയപ്പെടുന്നതാണ്.” സ്വര്‍ഗത്തില്‍ അഹങ്കാരി പ്രവേശിക്കുകയില്ലെന്ന് നബി(സ്വ) താക്കീത് നല്‍കിയിട്ടുണ്ട്.

ഈ അസൂയയും അഹങ്കാരവുമാണ് അന്യരെക്കുറിച്ച് ഇല്ലാത്ത കഥകള്‍ തീര്‍ത്ത് സമൂഹത്തില്‍ നാശം വിതക്കാനും അശ്ളീലാഭാസങ്ങള്‍ നിരപരാധികളുടെ പേരില്‍ പറഞ്ഞ് പരത്തി ഗീബത്ത് ഫാക്ടറികളാകാനും ചിലരെ പ്രേരിപ്പിക്കുന്നത്. ഒരു സഹോദരനെ, പണ്ഢിതനെ, നായകനെ, സാധാരണക്കാരനെ ആരെയായിരുന്നാലും ജനമധ്യേ തേജോവധം ചെയ്യുന്നത് തെറ്റാണ്. നാക്കിനെ കയറൂരിവിട്ട് സമൂഹത്തില്‍ നാശം വിതക്കുന്ന ദുഷ്ടന്മാര്‍ തങ്ങള്‍ ചെയ്യുന്ന തിന്മയുടെ ഗൌരവം ഓര്‍ക്കാറില്ല. “ഏഷണിക്കാരന്‍ സ്വര്‍ഗത്തില്‍ കടക്കയില്ല” എന്ന തിരു പ്രഖ്യാപനം ഇത്തരക്കാര്‍ അറിയേണ്ടതാണ്. അപരനെ കുറിച്ച് ഇല്ലാത്തത് പറയല്‍ കളവും അയാള്‍ക്കിഷ്ടമില്ലാത്ത സ്വഭാവങ്ങളും പോരായ്മകളും പ്രചരിപ്പിക്കല്‍ ഗീബത്തും പരദൂഷണവുമാണ്. രണ്ടും സാമൂഹിക തിന്മകള്‍. ആധുനിക സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വേരോടിയ തിന്മയാണിത്. പണ്ഢിത വേഷം കെട്ടിയ ചിലര്‍ പോലും മൃഗീയതയിലേക്ക് കൂ പ്പു കുത്തി നാടാകെ അശ്ളീലാഭാസങ്ങളുടെ പ്രചാരകരും പരദൂഷണത്തിന്റെ പിശാചുക്കളുമായി ത്തീര്‍ന്നിരിക്കുകയാണ്. സാധാരണക്കാരുടെ ഈമാന്‍ പോലുമില്ലാത്ത മതനിഷ്ഠയില്ലാത്ത, നന്മയോടാഭിമുഖ്യമില്ലാത്ത ഇത്തരക്കാര്‍ വിശുദ്ധ മാസത്തില്‍ ആത്മ വിചാരണക്കും പശ്ചാതാപത്തിനും തയ്യാറാ യി സ്വയം നയന്ത്രിതരാകുന്നില്ലെങ്കില്‍ വ്രതകാലം അവര്‍ക്ക് വിനാശകാലമായിത്തീരും. റമള്വാന്‍ അ വരെ ശപിക്കും. ഇത്തരം ദുര്‍ഗുണങ്ങളെ ഹൃദയത്തില്‍ നിന്നു പിഴുതെറിഞ്ഞു സല്‍സരണിയില്‍ ചേരാ നും ദുര്‍ഗുണങ്ങളോടു വിടപറഞ്ഞ് നന്മയുടെ പ്രചാരകരും ആത്മാവിന്റെ സഹയാത്രികരുമാകാനു മാണ് വിശുദ്ധ മാസം ആഗമനം ചെയ്യുന്നത്. റമള്വാന്‍ വന്നിട്ടും പാപം പൊറുപ്പിക്കാന്‍ തയ്യാറാകാത്തവര്‍, വൃദ്ധരായ മാതാപിതാക്കളുണ്ടായിട്ടു അവരുടെ പ്രീതി നേടാത്തവര്‍, തിരുനബി(സ്വ)യെ ആദരിച്ച് സ്വലാത്ത് ചൊല്ലാത്തവര്‍ അഭിശപ്തരാകട്ടേ എന്ന ജിബ്രീലി(അ)ന്റെയും തിരുനബി(സ്വ)യുടെയും പ്രാര്‍ഥന ശ്രദ്ധേയമാണ്.

ഭോഗ ഭോജ്യാദികളൊഴിവാക്കുക, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക, ആത്മ സംസ്കൃതി നേടുക, മനസ്സിന്റെ ദുര്‍ഗുണങ്ങളില്‍ നിന്നു മുക്തി വരിക്കുക. ഇതാണ് വ്രത ലക്ഷ്യം. ഇത് നേടാന്‍ കഴിയാത്ത നോമ്പുകാരന് വിശപ്പും ദാഹവും മാത്രം ബാക്കി. നേടിയവര്‍ സൌഭാഗ്യര്‍. റയ്യാന്‍ കവാടങ്ങളിലൂടെ സ്വര്‍ഗസ്ഥരാകുന്നവര്‍ സൌഭാഗ്യവാന്മാര്‍.


RELATED ARTICLE

  • പ്രതിദിന ദിക്റുകള്‍
  • എല്ലാദിവസവും ചൊല്ലേണ്ട ദുആ
  • എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍
  • ലൈലതുല്‍ ഖ്വദ്ര്‍
  • ബദര്‍ദിന ചിന്തകള്‍
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • റമള്വാനിലെ സംസര്‍ഗം
  • നോമ്പ് മുറിയുന്ന കാര്യങ്ങള്‍
  • നോമ്പിന്റെ സമയം
  • നോമ്പ് ഖ്വള്വാഅ് വീട്ടല്‍
  • ഇസ്തിഹാളത് കാരിയുടെ നോമ്പ്
  • നോമ്പില്‍ ഇളവുള്ളവര്‍
  • നോമ്പിന്റെ സുന്നത്തുകള്‍
  • നോമ്പിന്റെ ഫര്ളുകള്‍
  • നോമ്പ് നിര്‍ബന്ധമായവര്‍
  • സംശയനിവാരണം
  • കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?
  • റമളാനിന്റെ സ്ഥിരീകരണം
  • കണക്കും ജ്യോതിശാസ്ത്രവും
  • നോമ്പിന്റെ അനിവാര്യത
  • റമളാന്‍ മഹത്വവും പ്രസക്തിയും
  • മനസില്‍ മാലാഖ വരുന്ന നോമ്പുകാലം
  • സുന്നത് നോമ്പുകള്‍
  • വ്രതാനുഷ്ഠാനം: