Click to Download Ihyaussunna Application Form
 

 

സംതൃപ്ത ദാമ്പത്യം

അപരിചിതരും അന്യരുമായിരു സ്ത്രീയും പുരുഷനും വിവാഹത്തോടെ ഒരു മനസ്സും ഒരു മെയ്യുമായിത്തീരുകയാണ്. സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും പാരസ്പര്യത്തിന്റെയും ഒരു പുതിയ പ്രപഞ്ചം ഇവിടെ ഉയിരെടുക്കുു. ആനന്ദത്തിന്റെയും ആമോദത്തിന്റെയും പൊന്‍പുലരിയില്‍ ജീവിതം യാഥാര്‍ത്ഥ്യമാവുകയാണ്. ലക്ഷ്യബോധത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും പുതിയ പാഠങ്ങളും അനുഭവങ്ങളുടെ അധ്യാപകനും ദമ്പതിമാരെ സ്ഥിരോത്സാഹികളും സൂക്ഷ്മനിരീക്ഷകരുമാക്കുകയാണ്.
ജീവിതത്തിന്റെ സന്തോഷവും സന്താപവും ഇനിയാണ് അനുഭവിക്കാന്‍ പോകുത്. അര്‍ത്ഥവത്തായ ജീവിതത്തിലൂടെ തന്റെ വ്യക്തിത്വം തെളിയിക്കുകയും സ്നേഹവും സഹകരണവും കേന്ദ്രീകരിച്ചുള്ള ഒരു പുതിയ ജീവിതരീതി ശീലിക്കുകയും ചെയ്യാന്‍ ദമ്പതികള്‍ തയാറാവണം.
തന്റെ സ്വന്തം താല്പര്യങ്ങളും സ്വന്തം ലോകവുമല്ല, സ്വന്തം സ്വപ്നങ്ങളും ശീലങ്ങളുമല്ല, ഇനി എല്ലാം രടാളുടേതാണ്. ഇരുവരുടെയും മോഹങ്ങള്‍, അഭിലാഷങ്ങള്‍, ഉത്തരവാദിത്വങ്ങള്‍, സ്വപ്നങ്ങള്‍, സുഖദുഃഖങ്ങള്‍… ഇതുവരെ താനൊരു കുടുംബത്തിലെ അപ്രധാനമായ ഒരു കൊച്ചുകണ്ണിയായിരുു. ഇപ്പോള്‍ രടു കുടുംബങ്ങളെ വിളക്കിച്ചേര്‍ക്കു സുപ്രധാന ഘടകമാണ്. തന്റെ പ്രശ്നങ്ങള്‍ കൂടുകയാണ്. ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണ്. ജീവിതത്തിന്റെ കയ്പും മധുരവും മാറിമാറി ത കാത്തിരിക്കുകയാണ്.
തന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനും ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളിലും പങ്കുചേരാനും സര്‍വ്വസദ്ധമായി ഒരു ഇണയുടെ ബോധം സ്ത്രീക്കും പുരുഷനുമുടാകണം. അപരനെ സംശയിപ്പിക്കുതും വെറുപ്പിക്കുതുമായ ഒരു വാക്കും ഒരു ചലനവും തില്‍ നിുടാകരുത്െ വാശിയോടെയായിരിക്കണം ദാമ്പത്യജീവിതം ആരംഭിക്കേടത്.
സ്ത്രീക്ക് ഭര്‍ത്താവിനോടുള്ളതുപോലെ അവകാശങ്ങളും ബാധ്യതകളും പുരുഷന് ഭാര്യയോടുമുട്(ഖു.ശ) തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ ദാമ്പത്യജീവിതത്തിന്റെ ഭദ്രതയ്ക്കും സംതൃപ്തിക്കും ഇരുഭാഗത്തുനിും അനുകൂല നിലപാടുകളുടാകണമുെം അതു പാലിക്കാന്‍ ഇരുകക്ഷിയും ബാധ്യസ്ഥരാണുെം വ്യക്തമാക്കുു. ഭര്‍ത്താവിനെ യജമാനനായി കാണാനും അദ്ദേഹത്തിന്റെ മുില്‍ അടിമയെപ്പോലെ കഴിയാനും ഭര്‍ത്താവിന്റെ മുഴുവന്‍ തിന്‍മകളും സഹിക്കാനും കടമപ്പെട്ടവളാണ് സ്ത്രീ എ ധാരണ തെറ്റാണ്. സ്വന്തമായ അഭിപ്രായങ്ങളും അവകാശങ്ങളുമുള്ള ഒരു സ്വതന്ത്ര വ്യക്തിത്വമായി തയൊണ് ഇസ്ലാം സ്ത്രീയെ കാണുത്. വിവാഹത്തിനു മുമ്പുള്ള അതേ സ്ത്രീ തയൊണ് വിവാഹാനന്തരവും. പക്ഷേ, ഭര്‍ത്താവിനെ അനുസരിക്കാനും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനും സ്ത്രീ ഉത്സാഹിക്കണം. ഇതേ അവസ്ഥയായിരിക്കണം തിരിച്ചുമുടാകേടത്െ ഭര്‍ത്താവ് മനസ്സിലാക്കണം.
സ്ത്രീകളോടു നല്ല നിലയില്‍ സഹവര്‍ത്തിക്കുക എാണ് വിശുദ്ധ ഖുര്‍ആനിന്റെ കല്പന. തിരുനബി(സ്വ) പറഞ്ഞു. അറിയുക. സ്ത്രീകളോട് നിങ്ങള്‍ നല്ല നിലയില്‍ അനുവര്‍ത്തിക്കുക. അവര്‍ നിങ്ങളുടെ പരിധിയില്‍ ഒതുങ്ങിക്കഴിയുവരാണ്. നല്ല നിലക്കുള്ള സഹവര്‍ത്തിത്വമല്ലാതെ മറ്റാുെം നിങ്ങള്‍ക്കവരില്‍ ന്ി ഉടമസ്ഥതയില്ല. അവര്‍ പ്രത്യക്ഷമായി നീചകൃത്യങ്ങള്‍ ചെയ്താല്‍ നിങ്ങളവരുടെ കൂടെ കിടപ്പറ പങ്കിടാതിരിക്കുക. നോവിക്കാതെ ശിക്ഷകള്‍ നല്‍കുക. ഇനി അവര്‍ നിങ്ങളെ അനുസരിച്ചാല്‍ അതിനപ്പുറത്തേക്ക് അവരെ ശിക്ഷിക്കാനുള്ള വഴിതേടരുത് (വി.ഖു). നിങ്ങള്‍ക്ക് സ്ത്രീകളില്‍ന്ി ചില കടപ്പാടുകള്‍ ലഭിക്കാനുട്. സ്ത്രീകള്‍ ചില കടപ്പാടുകള്‍ നിങ്ങള്‍ക്ക് നല്‍കാനുമുട് (വി.ഖു).
തിരുനബി(സ്വ) പറഞ്ഞു: കുടുംബത്തിന് കൂടുതല്‍ ഗുണം ചെയ്യുവരാരോ അവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമര്‍. നിങ്ങളില്‍ കുടുംബത്തിനു കൂടുതല്‍ ഗുണം ചെയ്യുവന്‍ ഞാനാണ് (തിര്‍മുദി).
ഏറ്റവും നല്ല സല്‍സ്വഭാവിയാരോ അവനാണ് സമ്പൂര്‍ണ വിശ്വാസി. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഭാര്യമാര്‍ക്ക് ഏറ്റവും ഗുണം ചെയ്യുവനാകുു (അഹ്മദ്).
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍ വരു വിഷയങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം പുരുഷനാണ്. തന്റെ പത്നി ഒരിക്കലും പട്ടിണി കിടക്കരുതെ ബോധവും വാശിയും പുരുഷനു വേണം. ഭാര്യയെ സംരക്ഷിക്കാന്‍ കഴിയുവര്‍ക്കേ വിവാഹം സുത്തുള്ളൂവ്െ ഇസ്ലാം പഠിപ്പിച്ചത് വിവാഹശേഷം ഈ വിഷയത്തില്‍ അലംഭാവം വരാതിരിക്കാനാണ്.
പരസ്പരസ്നേഹവും നല്ല സഹവര്‍ത്തിത്തവുമാണ് ദമ്പതികളെ നയിക്കുതെങ്കില്‍ ഇത്തരം കാര്യങ്ങളിലുള്ള പോരായ്മകള്‍ ക്ഷമിക്കാനും സഹിക്കാനും പത്നിമാര്‍ തയാറാകും. ഒരു സ്ത്രീ ഭര്‍ത്താവില്‍ നിാഗ്രഹിക്കുത് വിഭവസമൃദ്ധമായ സദ്യയോ, അത്യാധുനിക സൌകര്യമുള്ള പാര്‍പ്പിടമോ അലങ്കാരവസ്ത്രങ്ങളോ അല്ല. ഇവയൊക്കെ ഒരുപക്ഷേ, ഭര്‍ത്താവില്‍നിു ലഭിക്കുതിലേറെ മെച്ചപ്പെട്ട വിധത്തില്‍ സ്വന്തം വീട്ടില്‍നിു ലഭിച്ചേക്കാം.
സ്ത്രീ ആഗ്രഹിക്കുതു സ്നേഹമാണ്. ത ജീവനുതുല്യം സ്നേഹിക്കുകയും തന്റെ വേദനകള്‍ പങ്കുവെക്കുകയും ത സംരക്ഷിക്കുകയും ചെയ്യു ഒരു പുരുഷനായിരിക്കണം തന്റെ ഭര്‍ത്താവൊണ് സ്ത്രീയുടെ പ്രാര്‍ത്ഥന.
പട്ടിണിയും ദാരിദ്യ്രവുമെല്ലാം ഈ സ്നേഹത്തിന്റെ പറുദീസയില്‍ അവര്‍ മറക്കുു. ഭര്‍ത്താവിന്റെ സാിധ്യത്തില്‍ അവരനുഭവിക്കു മാനസിക സുഖവും സ്വസ്ഥതയും അവരെ എല്ലാ ദുഃഖങ്ങളില്‍നിും അകറ്റിക്കളയുു.


RELATED ARTICLE

  • ഭര്‍ത്താവിനു വേണ്ടത്
  • ഭര്‍ത്താവിന്റെ വീട്ടില്‍
  • അവകാശങ്ങളും കടപ്പാടുകളും
  • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
  • പൊരുത്തവും പൊരുത്തക്കേടും
  • രഹസ്യം പുറത്തുപറയരുത്
  • ആദ്യരാത്രി
  • നിയന്ത്രിത രതി
  • രതിബന്ധങ്ങള്‍
  • സംതൃപ്ത ദാമ്പത്യം
  • മഹ്റ് മിസ്ല്
  • വിവാഹമൂല്യം
  • വചനവും സാക്ഷികളും
  • വലിയ്യും വിലായത്തും
  • വലിയ്യും വധൂവരന്‍മാരും
  • സ്ത്രീധനം
  • വിവാഹ സമ്മാനം
  • പെണ്ണ് കാണല്‍
  • വിവാഹാലോചന
  • കുഫുവ് ഒത്ത ഇണ
  • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
  • ദാമ്പത്യജീവിതം