Click to Download Ihyaussunna Application Form
 

 

മഹ്റ് മിസ്ല്

നിക്കാഹ് വേളയില്‍ നിശ്ചയിച്ച മഹ്റ് കൊടുത്തുവീട്ടാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. നിശ്ചിത തുക നിശ്ചയിക്കുകയോ, മഹ്റ് വിഷയം ത ചര്‍ച്ചക്കും പരിഗണനക്കും വരാതെ നിക്കാഹ് നടക്കുകയോ ചെയ്താല്‍ മഹ്റ് മിസ്ല്(സാധാരണ മഹ്ര്‍) ലഭിക്കാന്‍ സ്ത്രീ അവകാശപ്പെട്ടവളാണ്. തന്റെ കുടുംബത്തിലെ മറ്റു സ്ത്രീകള്‍ക്ക് കിട്ടിയതും കിട്ടാവുതുമായ മഹ്റാണ് മഹ്റ് മിസ്ല് കൊടുദ്ദേശ്യം. സഹോദരികള്‍, സഹോദരീപുത്രിമാര്‍, പിതൃസഹോദരി, പിതൃവ്യപുത്രിമാര്‍ തുടങ്ങി പിതാവുമായി ബന്ധപ്പെട്ട സ്ത്രീകളെയാണ് ഈ വിഷയത്തില്‍ പരിഗണിക്കേടത്. ഈ വഴിക്കില്ലെങ്കില്‍ പി മാതാവിന്റെ വഴിയിലുള്ള സ്ത്രീകളെ പരിഗണിക്കണം. പിതാവ് വഴിക്കുള്ള സ്ത്രീകളെ മാത്രമേ പരിഗണിക്കേടതുള്ളൂ, മാതൃപരമ്പരയിലെ സ്ത്രീകളെ ഈ വിഷയത്തില്‍ പരിഗണിക്കേടതില്ലൊണ് ഇമാം അബൂഹനീഫ(റ)യുടെ നിലപാട്. സമ്പത്ത്, സൌന്ദര്യം, പ്രായം, ബുദ്ധി, മതബോധം, സ്വഭാവം എീ ഗുണങ്ങളെല്ലാം മഹ്റ് കണക്കാക്കുതില്‍ പരിഗണനീയമാണ്. ഈ ഗുണങ്ങളൊക്കെ തുല്യമായി മേളിച്ച സ്ത്രീക്ക് ഈ കുടുംബത്തില്‍ നേരത്തെ ലഭിച്ചതോ ലഭിക്കാന്‍ സാധ്യതയുള്ളതോ ആയ തുകയാണ് മഹ്ര്‍ മിസ്ല്. ധനത്തിന്റെ മൂല്യശോഷണവും കാലാനുസൃത മാറ്റങ്ങളും ഈ വിഷയത്തില്‍ പരിഗണിക്കേടതാണ്. ഇത് പരിഗണിക്കാതെ പഴയ അക്കങ്ങളില്‍ ഒതുങ്ങി ചിന്തിക്കുതു ശരിയല്ല.
പഴയകാലത്ത് മിസ്കാല്‍ കണക്കാക്കി, അമ്പത്തി ഒ മുക്കാല്‍ അരക്കാല്‍ ഉറുപ്പിക, പറഞ്ഞിരുതുകൊട് ഇും അമ്പത്തി ഒ മുക്കാല്‍ അരക്കാല്‍ ഉറുപ്പിക എു കണക്കാക്കുതിന് അര്‍ത്ഥമില്ല. അത്തെ മിസ്കാലിനും വെള്ളിരൂപക്കുമൊക്കെ ഇത്തെ മൂല്യവും ഇത്തെ പൊതുനിലപാടും നാട്ടുനടപ്പുമെല്ലാം ഈ വിഷയത്തില്‍ പരിഗണിക്കേടതാണ്.
പതിന്ൊ മിസ്കാല്‍ മഹ്ര്‍ എ് നികാഹ് വേളയില്‍ പറയുകയും മൂു പവന്റെ സ്വര്‍ണചെയിന്‍ നല്‍കുകയും ചെയ്യു സമ്പ്രദായം ഇും ചിലേടങ്ങളിലുട്. പറഞ്ഞ സംഖ്യയുടെ മൂല്യമോ അത്രയും പാിെനുള്ള മാര്‍ക്കറ്റ് വിലയോ പരിഗണിക്കാതെ ഒരു പാരമ്പര്യത്തിനു വേടി നിക്കാഹ് വേളയില്‍ മിസ്കാല്‍ പറയുകയും അതിന് പകുതി പോലും കൊടുക്കാതിരിക്കുകയും ചെയ്യുവര്‍ ശ്രദ്ധിക്കുക. ഈ പാരമ്പര്യത്തിന് പ്രത്യേക പുണ്യമാുെമില്ല. കൊടുക്കുത് പറയുകയും പറയുത് കൊടുക്കുകയും ചെയ്യുതാണ് സത്യസന്ധതയും അന്തസ്സും. അല്ലാത്തവര്‍ക്ക് മണിയറയില്‍ മഹ്റിന്റെ കണക്ക് കൂട്ടിക്കിഴിച്ച് ബാക്കി പൊരുത്തപ്പെടീക്കാനും വിട്ടുവീഴ്ച ചെയ്യാനുമൊക്കെ കെഞ്ചേടിവരും. ഭാര്യയുടെ കനിവിനു കാത്തിരിക്കേടി വരും. അല്ലാത്തപക്ഷം അല്ലാഹുവിങ്കല്‍ കുറ്റക്കാരനായിത്തീരുകയായിരിക്കുമ്െ ഓര്‍ക്കുക.
വിവാഹവേളയില്‍ മഹ്ര്‍ പ്രഖ്യാപിക്കാത്ത സാഹര്യത്തില്‍ മഹ്ര്‍ മിസ്ല് കണക്കാക്കാന്‍ സാക്ഷികളാവശ്യമാണ്.
മഹ്റ് നിശ്ചയിക്കാതെ നടക്കു നിക്കാഹിന് നിക്കാഹ് തഫ്വീള എ് പറയപ്പെടുു. നിര്‍ബന്ധാധികാരമുള്ള പിതാവ് മഹ്ര്‍ പറയാതെ നിക്കാഹ് ചെയ്തുകൊടുത്ത സാഹചര്യത്തിലോ മറ്റോ തന്റെ മഹ്ര്‍ നിശ്ചയിക്കപ്പെടാതെ വിവാഹം നടാല്‍ ലൈംഗികബന്ധത്തിനു മുമ്പ് ത്വലാഖ് (മൊഴി) മൊഴിഞ്ഞാല്‍ സ്ത്രീക്ക് മഹ്റിന്റെ അംശത്തിന് അര്‍ഹതയുടാവുകയില്ല. മധുവിധു ആഘോഷിക്കുതിനു മുമ്പ് മഹ്ര്‍ നിശ്ചയിക്കാനും അതു നല്‍കാനും ആവശ്യപ്പെടാവുതും നല്‍കാത്തപക്ഷം ലൈംഗികബന്ധത്തിന് അനുവദിക്കാതെ വിസമ്മതിച്ച് നില്‍ക്കാനും സ്ത്രീക്ക് സ്വാതന്ത്യ്രമുട്. ഒരിക്കല്‍ ബന്ധപ്പെട്ടുകഴിഞ്ഞാല്‍ പിീടവള്‍ക്ക് തടയാന്‍ പാടില്ലെത് ശ്രദ്ധേയമാണ്. ബന്ധപ്പെടുകയും രതി പങ്കിടുകയും ചെയ്യുതിനു മുമ്പുവേണം അവകാശബോധവും ഡിമാന്റുകളുമൊക്കെ.
മഹ്ര്‍ നിശ്ചയിച്ച സ്ത്രീ ലൈംഗികബന്ധത്തിനു മുമ്പ് മൊഴിചൊല്ലപ്പെട്ടാല്‍ മഹ്റിന്റെ പകുതി മാത്രം തിരിച്ചുകൊടുത്താല്‍ മതി. മഹ്ര്‍ നിശ്ചയിക്കപ്പെടാത്തവള്‍ മുഴുവന്‍ തിരിച്ച് കൊടുക്കണം. മഹ്ര്‍ നിശ്ചയിച്ച് ലൈംഗികബന്ധത്തിനു ശേഷം മൊഴി ചൊല്ലുമ്പോള്‍ മഹ്ര്‍ മുഴുവനും തനിക്കവകാശപ്പെട്ടതാണ്. ഒും ഭര്‍ത്താവിന് തിരിച്ചുകൊടുക്കേടതില്ല. മഹ്ര്‍ നിശ്ചയിക്കപ്പെടാത്തവള്‍ ലൈംഗികബന്ധത്തിനു ശേഷം മൊഴിചൊല്ലപ്പെടുമ്പോള്‍ മഹ്ര്‍ മിസ്ലിന് അവകാശിയാണ്. മഹ്ര്‍ മിസ്ല് നല്‍കാന്‍ ഭര്‍ത്താവ് വിസമ്മതിക്കുപക്ഷം കോടതി അതു നേടിക്കൊടുക്കേടതാണ്. സ്ത്രീപീഡനത്തില്‍ പെടു സ്ത്രീയുടെ അവകാശനിഷേധമായി ഇത് പരിഗണിക്കാവുതാണ്.
നികാഹിനു മുമ്പ് സ്ത്രീയും പുരുഷനും തമ്മില്‍ മഹ്ര്‍ വേട്െ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മഹ്ര്‍ പറയാതെ നിക്കാഹ് നടതെങ്കില്‍ നിക്കാഹ് സാധുവാണ്. പക്ഷേ, അവരുടെ തീരുമാനം അസാധുവും അപ്രസക്തവുമാണ്. ലൈംഗികബന്ധത്തിനു ശേഷം ഭര്‍ത്താവ് അവളെ മൊഴിചൊല്ലിയാല്‍ മഹ്ര്‍ മിസ്ലിന് സ്ത്രീ അവകാശിയായിരിക്കുതാണ്. നിയമവിരുദ്ധമായ കരാറിന് ഇസ്ലാമില്‍ പ്രസക്തിയില്ല. ഈ നിക്കാഹ് ത അസാധുവായി പരിഗണിക്കണമൊണ് മാലികീ നിലപാട്.
അസാധുവിന് മഹ്ര്‍
ഘടകങ്ങളോ ഉപാധികളോ പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ അസാധുവായ വിവാഹങ്ങള്‍ക്കും മഹ്ര്‍ വേണമൊണ് വിധി. സാക്ഷിയില്ലാതെയോ രക്ഷിതാവില്ലാതെയോ നട വിവാഹം അസാധുവാണ്. ഈ വിവാഹത്തിനു ശേഷം ലൈംഗികബന്ധം പുലര്‍ത്തിയ സ്ത്രീപുരുഷന്‍മാര്‍ക്ക് നിയമത്തിന്റെ പിന്തുണ ലഭിക്കുകയില്ല. നിക്കാഹ് അസാധുവായതുകൊട് ദമ്പതിമാരെ വിട്ടുപിരിക്കല്‍ ഖാള്വിക്ക് നിര്‍ബന്ധമാണ്. ഇസ്ലാമിക സര്‍ക്കാറിന് ഇവരെ അറസ്റുചെയ്ത് വേര്‍പിരിക്കാവുതും പിീട് നിയമാനുസൃതം വിവാഹം ചെയ്തുകൊടുക്കാവുതുമാണ്. ഇത്തരം വിവാഹങ്ങളില്‍ മേല്‍പറഞ്ഞ പ്രകാരം മഹ്ര്‍ മിസ്ലിന് സ്ത്രീ അവകാശിയായിത്തീരുതാണ്. തിരുനബി(സ്വ) പറഞ്ഞു: രക്ഷിതാവിന്റെ സമ്മതമില്ലാതെ ഒരു സ്ത്രീ വിവാഹം ചെയ്താല്‍ അവളുടെ നിക്കാഹ് ബാത്ത്വിലാണ്. അസാധുവാണ്. അവളുമായി ലൈംഗികബന്ധം പുലര്‍ത്തിയിട്ടുടെങ്കില്‍ അവള്‍ക്ക് മഹ്ര്‍ അവകാശപ്പെട്ടിരിക്കുു (അഹ്മദ്).
അപ്രകാരം ത ‘ശുബ്ഹതിന്റെ വത്വ്ഇ (ഭാര്യയാണുെ ധരിച്ച് സംഭവിച്ച രതി)നും മഹ്ര്‍ മിസ്ല് നിര്‍ബന്ധമാണ്. ഭാര്യയാണുെ ധരിച്ച് ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും പിീട് ഇരുപേര്‍ക്കും അമളി ബോധ്യപ്പെടുകയും ചെയ്താല്‍ പുരുഷന്‍മാര്‍ മഹ്ര്‍ നല്‍കണം. ഈ ബന്ധത്തില്‍ കുട്ടിയുടായാല്‍ പിതൃത്വം ഏറ്റെടുക്കുകയും വേണം.
പിതാവിന്റെ അഴിമതി
മകളുടെ മഹ്റിന്റെ ഒരു പങ്ക് തനിക്കു നല്‍കണമ്െ പിതാവ് വരനുമായി പറഞ്ഞുറക്കുത് തെറ്റാണ്. അങ്ങനെ ഒരു പിതാവും ചെയ്യുമ്െ താുിേല്ലെങ്കിലും വഴികെട്ട് ജീവിക്കു പിതാക്കള്‍ക്ക് എന്തുകൊട് ചെയ്തുകൂടാ. പതിനായിരം രൂപ മഹ്ര്‍. അയ്യായിരം തനിക്കും അയ്യായിരം മകള്‍ക്കും എ് വരനുമായി എഗ്രിമെന്റ് ചെയ്യു പിതാവിന് ഒും അര്‍ഹതപ്പെടുില്ല. മഹ്ര്‍ സ്ത്രീയുടെ സ്വന്തം അവകാശമാണ്. അവളാണ് ഭാര്യയായി ജീവിച്ച് ഭര്‍ത്താവുമായി രതി പങ്കിടുത്. അനര്‍ഹമായി പിതാവ് മകളുടെ അറിവോടെയോ അല്ലാതെയോ വെക്കു ഇത്തരം ഉപാധികള്‍ അപ്രസക്തമാണ്. ആ കരാര്‍ ത അസാധുവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്‍നിശ്ചയം പരിഗണിക്കാതെ മഹ്ര്‍ മിസ്ല് നല്‍കാനേ ഭര്‍ത്താവ് കടപ്പെടുുള്ളൂ. പിതാവുമായി നടത്തിയ കരാര്‍ നിയമവിരുദ്ധമായതുകൊട് അതു പാലിക്കേടതില്ല.
റൊക്കമായും കടമായും മഹ്ര്‍ ആവാമൊണ് വധി. പക്ഷേ, കടത്തിന് അവധി നിശ്ചയിക്കണം. അവധി നിശ്ചയിക്കാതെയുള്ള കടം നിയമവിരുദ്ധമാണ്. അസാധുവാണ്. മഹ്ര്‍ മുഴുവനുമായോ കുറച്ചോ കടം പറയുകയും പിീടത് വീട്ടാതിരിക്കുകയും ചെയ്യുവര്‍ കടക്കാരനായാണ് മരിച്ചുപോകുത് എ കാര്യം ഗൌരവപൂര്‍വം ഓര്‍ക്കണം.
നിശ്ചിത മഹ്ര്‍ കൊടുത്തുവീട്ടാന്‍ കഴിയാത്ത ഭര്‍ത്താവിന്റെ ദാരിദ്യ്രാവസ്ഥ കട് മഹ്ര്‍ നല്‍കേട താനത് പൊറുത്തുതിരിക്കുു എ് ഭാര്യ പറയുകയാണെങ്കില്‍ ഭര്‍തൃസ്നേഹത്തിന്റെ പ്രതീകമായി അവളെ പരിഗണിക്കാം. ഇത്തരം സന്ദര്‍ഭത്തില്‍ അവളെ അതില്‍നിു തടയാന്‍ രക്ഷിതാവിന് അധികാരമില്ല. മഹ്ര്‍ അവളുടെ ധനമാണ്. അതു വാങ്ങാനും വേടുെവെക്കാനും അവള്‍ക്കാണധികാരം. മഹ്ര്‍ നല്‍കാതെ ഇനി തുടരാന്‍ പറ്റില്ല എ നിലപാടെടുക്കാനും ഭര്‍ത്താവില്‍നിു ഫസ്ഖ് ചെയ്ത് വിവാഹബന്ധം വേര്‍പെടുത്താനും ഭാര്യക്കവകാശമുടൊര്‍ക്കുക. മാലികി മദ്ഹബില്‍ ലൈംഗികബന്ധത്തിനു മുമ്പ് മാത്രമാണ് ഫസ്ഖിന് അവകാശം. ലൈംഗികബന്ധത്തിനു ശേഷം ഫസ്ഖ് പാടില്ല.


RELATED ARTICLE

  • ഭര്‍ത്താവിനു വേണ്ടത്
  • ഭര്‍ത്താവിന്റെ വീട്ടില്‍
  • അവകാശങ്ങളും കടപ്പാടുകളും
  • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
  • പൊരുത്തവും പൊരുത്തക്കേടും
  • രഹസ്യം പുറത്തുപറയരുത്
  • ആദ്യരാത്രി
  • നിയന്ത്രിത രതി
  • രതിബന്ധങ്ങള്‍
  • സംതൃപ്ത ദാമ്പത്യം
  • മഹ്റ് മിസ്ല്
  • വിവാഹമൂല്യം
  • വചനവും സാക്ഷികളും
  • വലിയ്യും വിലായത്തും
  • വലിയ്യും വധൂവരന്‍മാരും
  • സ്ത്രീധനം
  • വിവാഹ സമ്മാനം
  • പെണ്ണ് കാണല്‍
  • വിവാഹാലോചന
  • കുഫുവ് ഒത്ത ഇണ
  • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
  • ദാമ്പത്യജീവിതം