Click to Download Ihyaussunna Application Form
 

 

വിവാഹമൂല്യം

വിവാഹത്തോടെ ഭര്‍ത്താവ് ഭാര്യക്ക് നല്‍കാന്‍ ബാധ്യതപ്പെട്ട ധനമാണ് മഹ്ര്‍. സ്വദാഖ്, സ്വദഖ, ദിഹ്ല, അജ്ര്‍, ഫരീള്വത്ത്, ഹിബാഅ്, ഉഖൂറ്, അലാഇഖ്, ത്വൌല്‍, നികാഹ് തുടങ്ങിയ നാമങ്ങള്‍ മഹ്റിന് പകരമായി വിശുദ്ധ ഖുര്‍ആനിലും തിരുസുത്തിലും ഉപയോഗിച്ചിട്ടുട്.
ദാനം, പ്രതിഫലം, ബാധ്യത, നിര്‍ബന്ധദ്രവ്യം, മാധ്യമം, ബന്ധം എല്ലൊം അര്‍ത്ഥം വരു പദങ്ങള്‍ വിവാഹമൂല്യം എ ഏക അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. ഉദ്ധൃത അര്‍ത്ഥങ്ങളെല്ലാം ഉള്‍ക്കൊള്ളു ദ്രവ്യമാണ് മഹ്ര്‍ എത് ശ്രദ്ധേയമാണ്.
മഹ്ര്‍ നല്‍കാന്‍ വരനാണ് ബാധ്യസ്ഥന്‍. വരന്‍ വധുവിനു നല്‍കു ധനമാണ് മഹ്ര്‍. മഹ്റിന്റെ ഉടമസ്ഥത വധുവിനു മാത്രമാണ്. മഹ്ര്‍ വിവാഹത്തിന്റെ ഘടകങ്ങളിലോ (അര്‍ക്കാന്‍) ഉപാധികളിലോ (ശര്‍ത്വുകള്‍) പെടുില്ല. പക്ഷേ, അത് നിര്‍ബന്ധ (വാജിബ്)മായ ദാനമാണ്. സ്ത്രീയുടെ വ്യക്തിത്വം അംഗീകരിക്കുകയും ആദരിക്കുകയുമാണ് മഹ്റിന്റെ ലക്ഷ്യം. ലൈംഗികബന്ധത്തിന് സ്ത്രീയെ സമീപിക്കാനും മഹ്ര്‍ കൂടിയേ തീരൂ. മഹ്ര്‍ ലഭിക്കുതിനു മുമ്പ് താനുമായി ബന്ധപ്പെടാന്‍ ഭര്‍ത്താവിനെ അനുവദിക്കാതിരിക്കാനുള്ള അവകാശം സ്ത്രീക്കുട്. മഹ്റില്ലാതെ നിയമാനുസൃത വിവാഹമില്ല.
വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: സ്ത്രീകള്‍ക്കു നിങ്ങള്‍ ഉദാരമായി അവരുടെ ദാനം (മഹ്ര്‍) നല്‍കുക. സ്ത്രീകളുമായി നിങ്ങള്‍ രതിയിലേര്‍പ്പെട്ടാല്‍ അവള്‍ക്കു നിര്‍ബന്ധമായി പ്രതിഫലം (മഹ്ര്‍) നല്‍കുക.
വിവാഹം ചെയ്യാന്‍ തയാറായ സ്വഹാബിയോട് തിരുനബി(സ്വ) മഹ്ര്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായി കാണാം. ഒരു ഇരുമ്പുമോതിരമെങ്കിലും മഹ്ര്‍ നല്‍കണമെ നിര്‍ദേശം മഹ്റിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുത്. പ്രവാചകപുത്രി ഫാത്ത്വിമയെ ഹസ്രത്ത് അലി(റ)ക്കു വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ മഹ്റിനു വല്ലതുമുടോ എ് അന്വേഷിക്കുകയും മഹ്റിന് വിഭവം കടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുു.
മഹ്ര്‍ തുക നിക്കാഹിന്റെ കൂടെ പറയല്‍ സുത്താണ്. നല്‍കുത് മുന്‍കൂട്ടി നിശ്ചയിക്കുകയും തുക പ്രഖ്യാപിക്കുകയും ചെയ്യുത് പിീട് തര്‍ക്കവും പ്രശ്നവും ഒഴിവാക്കാന്‍ നല്ലതാണ്. തിരുനബി(സ്വ) എല്ലാ വിവാഹത്തിനും മഹ്ര്‍ പറഞ്ഞിരുു.
മഹ്ര്‍ നിശ്ചയിച്ച് പ്രഖ്യാപിക്കാതെ നിക്കാഹ് ചെയ്യുതുകൊട് നിക്കാഹ് അസാധുവാകുില്ല. സ്ത്രീക്കു ലഭിക്കേട അവകാശം നേരത്തെ പറഞ്ഞില്ലുെവെച്ച് നഷ്ടപ്പെടു പ്രശ്നമേയില്ല. സ്ത്രീക്ക് മഹ്ര്‍ നല്‍കാന്‍ പുരുഷന്‍ ഏതവസരത്തിലും ബാധ്യസ്ഥനാണ്. അതു ചോദിച്ചു വാങ്ങാന്‍ ഭാര്യക്ക് അവകാശമുട്.
ഉഖ്ബത്ബിന്‍ ആമിറി(റ)ല്‍നിു നിവേദനം. അദ്ദേഹം പറഞ്ഞു. തിരുനബി(സ്വ) ഒരിക്കല്‍ ഒരു സ്വഹാബിയോട് ഇ സ്ത്രീയെ നിനക്ക് ഞാന്‍ കല്യാണം ചെയ്തു തരട്ടെയോ എു ചോദിച്ചു. അദ്ദേഹമതു സമ്മതിക്കുകയും ചെയ്തു.
ഇതുപോലെ സ്ത്രീയോട് നി ഞാന്‍ ഇയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കട്ടെയോ എ് നബി(സ്വ) ചോദിച്ചപ്പോള്‍ അവര്‍ അതംഗീകരിച്ചു. നബി(സ്വ) അവരുടെ നിക്കാഹ് ചെയ്തുകൊടുത്തു. മഹ്റിനെക്കുറിച്ച് ഒും പറഞ്ഞിരുില്ല.
പിീട് ആ പുരുഷന് മരണം ആസമായപ്പോള്‍ അദ്ദേഹം പറഞ്ഞു. എനിക്കെന്റെ ഭാര്യയെ തിരുനബി(സ്വ) നിക്കാഹ് ചെയ്തുതത് മഹ്ര്‍ ഒും പറയാതെയാണ്. ഞാന്‍ അവള്‍ക്ക് ഒും കൊടുത്തിട്ടില്ല. അവള്‍ക്ക് ഞാന്‍ കൊടുക്കാന്‍ ബാധ്യസ്ഥനായ മഹ്റിലേക്കായി എനിക്ക് ഖൈബറിലുള്ള ഓഹരി ഞാന്‍ നല്‍കുു. അവര്‍ അതു സ്വീകരിക്കുകയും ചെയ്തു. പിീട് ഒരുലക്ഷം വെള്ളിക്കാണ് ആ സ്ഥലം അവര്‍ വിറ്റത്. ഈ സംഭവം അബൂദാവൂദ് ഉദ്ധരിച്ചിട്ടുട്.
മഹ്ര്‍ നല്‍കാതെ മരിച്ചുപോയ ഭര്‍ത്താവിന്റെ സമ്പത്തില്‍ന്ി മഹ്ര്‍ ഈടാക്കാന്‍ ഭാര്യക്കവകാശമുട്.
ഹസ്രത്ത് അല്‍ഖമ(റ)യില്‍ന്ി ഉദ്ധരണം. അബ്ദുല്ലാഹി ബിന്‍ മസ്ഊദി(റ)ന്റെ അടുക്കല്‍ വിവാഹം ചെയ്ത് മഹ്ര്‍ നല്‍കാതെ മരിച്ചുപോയ ഒരു പുരുഷനെക്കുറിച്ച് സംശയം ഉയിക്കപ്പെട്ടു. ആ ദമ്പതികള്‍ ലൈംഗികബന്ധം പുലര്‍ത്തിയിരുുമില്ല. വിഷയം പഠിച്ച ഇബ്നുമസ്ഊദ്(റ) പറഞ്ഞു. അവളുടെ മഹ്ര്‍ സംഖ്യ അവള്‍ക്ക് ലഭിക്കണമൊണ് എന്റെ അഭിപ്രായം. ഭര്‍ത്താവില്‍ ന്ി അനന്തരാവകാശത്തിനും അവള്‍ക്കര്‍ഹതയുട്. അവള്‍ ഇദ്ദ (ദീക്ഷ) ഇരിക്കുകയും വേണം. പിീട് ബര്‍വഅ് ബിന്‍ത് വാശിഖ് എ സ്ത്രീയുടെ കാര്യത്തില്‍ തിരുനബി(സ്വ) ഇതേ വിധി പറഞ്ഞതായി മഅ്ഖല്‍ ബിന്‍ സഹാനില്‍ അശ്ജഈ വിവരിക്കുകയുടായി.
സ്ത്രീയുടെ മഹ്ര്‍ ധനം ഭര്‍ത്താവിന്റെ ചുമലില്‍ ന്ി ഒഴിഞ്ഞുപോകാത്ത ബാധ്യതയായി നിലനില്‍ക്കുമുെം ജീവിതകാലത്ത് അത് കൊടുത്തുവീട്ടാത്തപക്ഷം അദ്ദേഹത്തിന്റെ സമ്പത്തില്‍നിു മഹ്ര്‍ വിഹിതം ഭാര്യക്ക് മാറ്റിവെച്ച ശേഷമേ അനന്തരസ്വത്ത് ഓഹരിവെക്കാന്‍ പാടുള്ളൂ എും ഇതില്‍നിു വ്യക്തമാണ്. മറ്റു സാമ്പത്തിക ബാധ്യതകളും കടങ്ങളും പോലെ തയൊണ് മഹ്റും. വിവാഹത്തിന് ശേഷം ദമ്പതികളിലൊരാള്‍ മരിക്കുകയോ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയോ ചെയ്താലും ഭാര്യ മഹ്റിന് ഉടമാവകാശിയാണ്. മഹ്റായി നല്‍കേടത് ഉപകാരയോഗ്യമായ വില മതിക്കാവു ധനമാണ്. വില ലഭിക്കാത്ത നിസ്സാരവസ്തു മഹ്റിനു പറ്റില്ല. നായ, പികള്‍ തുടങ്ങിയ ഇസ്ലാം നിഷിദ്ധമാക്കിയ വസ്തുക്കളും മറ്റു നജസ് സാധനങ്ങളും മഹ്റായി നല്‍കാന്‍ പറ്റില്ല.
മഹ്റിന് നിര്‍ബന്ധ പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. കൃത്യസംഖ്യ കണക്കാക്കിയിട്ടുമില്ല. നിങ്ങള്‍ സ്ത്രീകള്‍ക്ക് സ്വര്‍ണകൂമ്പാരം മഹ്റായി നല്‍കിയാലും അതില്‍നിാും തിരിച്ചുവാങ്ങരുത് എ ഖുര്‍ആനിക പ്രഖ്യാപനത്തില്‍ ന്ി എത്ര വലിയ സംഖ്യയും മഹ്റായി നല്‍കാമൊണ് ഗ്രാഹ്യമാകുത്.
പക്ഷേ, മഹ്ര്‍ സംഖ്യ കുറക്കാനാണ് ഇസ്ലാമിന്റെ നിര്‍ദേശം. ഏറ്റവും കുറഞ്ഞ മഹ്റ് വാങ്ങിയ വിവാഹമാണ് കൂടുതല്‍ അനുഗ്രഹീതമായ വിവാഹം എാണ് നബിവചനം. അമിതമായി മഹ്ര്‍ വാങ്ങുത് കറാഹത്താണ്െ പണ്ഡിതന്‍മാര്‍ പറയുു. തിരുനബി(സ്വ) അത് നിരുത്സാഹപ്പെടുത്തിയിട്ടുട്. മഹ്ര്‍ സംഖ്യ നാനൂറ് ദിര്‍ഹമില്‍ കൂടാന്‍ പാടില്ല്െ രണ്ടാം ഖലീഫ ഹസ്രത്ത് ഉമര്‍(റ) ഓര്‍ഡിനന്‍സിറക്കി പ്രസംഗിക്കുകയുടായി.
ഭീമമായ സംഖ്യ മഹ്ര്‍ നല്‍കേടിവരു സാഹചര്യത്തില്‍ പുരുഷന്‍മാര്‍ പ്രയാസപ്പെടുകയും വിവാഹച്ചിലവിന്റെ ഭാരമോര്‍ത്ത് വിവാഹം ത വേടുെ വെക്കുകയും ചെയ്യു സാഹചര്യങ്ങളൊഴിവാക്കാനായിരുു ഹസ്രത്ത് ഉമര്‍(റ) ഇങ്ങനെ ഒരു നടപടിക്ക് തയാറായത്.
പക്ഷേ, ഈ നിയമനിര്‍ദേശം വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാണ് എ് ഒരു സ്ത്രീ ആക്ഷേപമുയിച്ചപ്പോള്‍ ഉമര്‍(റ) തന്റെ ഉത്തരവ് പിന്‍വലിക്കുകയായിരുു. ഉമര്‍ പറഞ്ഞു: ഒരു പെണ്ണ് സത്യം എത്തിച്ചു. പുരുഷനു പിഴച്ചു. അല്ലാഹുവേ ക്ഷമിച്ചാലും, എല്ലാവരും ഉമറിനേക്കാള്‍ അറിവുള്ളവരാണ്.
കുറഞ്ഞ മഹറിന്റെ വിഷയത്തില്‍ പണ്ഡിതര്‍ വ്യത്യസ്തവീക്ഷണങ്ങള്‍ പുലര്‍ത്തിയിട്ടുട്. വിലമതിക്കാവു എന്തും നല്‍കാമ്െ ശാഫിഈ മദ്ഹബിലെ പണ്ഡിതര്‍ വ്യക്തമാക്കുമ്പോള്‍ പത്തു ദിര്‍ഹമില്‍ താഴെ മഹ്ര്‍ കൊടുക്കാന്‍ പാടില്ല എാണ് ഹനഫീ നിലപാട്. നാനൂറ്, അഞ്ഞൂറ് ദിര്‍ഹമാണ് നല്‍കാന്‍ ഉത്തമം. തിരുനബി(സ്വ) തന്റെ ഭാര്യമാര്‍ക്ക് ഇങ്ങനെയാണ് നല്‍കിയത്. ഈ തുകക്ക് തുല്യമായ സാധനങ്ങളോ കറന്‍സിയോ ആഭരണങ്ങളോ മഹ്റായി നല്‍കാവുതാണ്.
നേരത്തെ പറഞ്ഞുറച്ചതില്‍നിു കുറച്ചുതരാന്‍ ഭര്‍ത്താവിനു ഭാര്യയോട് ആവശ്യപ്പെടാവുതാണ്. ഭാര്യയുടെ ഇഷ്ടാനുസരണം മഹ്ര്‍ കുറക്കാവുതുമാണ്. തനിക്കു കൂടുതല്‍ ലഭിക്കണണൊവശ്യപ്പെടാന്‍ ഭാര്യക്കും അവകാശമുട്. ദമ്പതികള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊട് മഹ്ര്‍ കൂട്ടുകയും കുറക്കുകയും ചെയ്യുതിനു വിരോധമില്ല. പ്രായപൂര്‍ത്തിയെത്താത്ത പെകുട്ടിയെ കെട്ടിച്ചയക്കാന്‍ പിതാവിന് അധികാരമുടെങ്കിലും അവളുടെ പ്രഖ്യാപിത മഹ്ര്‍ വെട്ടിച്ചുരുക്കാന്‍ അയാള്‍ക്ക് അവകാശമില്ല. മഹ്ര്‍ സ്ത്രീയുടെ ഉടമസ്ഥതയിലേക്കു നീങ്ങിയ ധനമായതുകൊട് അതിന്‍മേലുള്ള മുഴുവന്‍ അവകാശങ്ങളും സ്ത്രീക്കു തയൊണ്. കുട്ടിയുടെ സമ്പത്ത് പോലെ മഹ്റിലും രക്ഷിതാവിന് ഉടമാവകാശമോ ദോഷകരമായ കൈകാര്യാവകാശമോ ഇല്ല.


RELATED ARTICLE

 • ഭര്‍ത്താവിനു വേണ്ടത്
 • ഭര്‍ത്താവിന്റെ വീട്ടില്‍
 • അവകാശങ്ങളും കടപ്പാടുകളും
 • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
 • പൊരുത്തവും പൊരുത്തക്കേടും
 • രഹസ്യം പുറത്തുപറയരുത്
 • ആദ്യരാത്രി
 • നിയന്ത്രിത രതി
 • രതിബന്ധങ്ങള്‍
 • സംതൃപ്ത ദാമ്പത്യം
 • മഹ്റ് മിസ്ല്
 • വിവാഹമൂല്യം
 • വചനവും സാക്ഷികളും
 • വലിയ്യും വിലായത്തും
 • വലിയ്യും വധൂവരന്‍മാരും
 • സ്ത്രീധനം
 • വിവാഹ സമ്മാനം
 • പെണ്ണ് കാണല്‍
 • വിവാഹാലോചന
 • കുഫുവ് ഒത്ത ഇണ
 • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
 • ദാമ്പത്യജീവിതം