Click to Download Ihyaussunna Application Form
 

 

വചനവും സാക്ഷികളും

നീതിനിഷ്ഠരായ രടുപേരുടെ സാിധ്യത്തിലേ നിക്കാഹ് പാടുള്ളൂ. ഏതൊരു ഇടപാടിനും സാക്ഷി ആവശ്യമാണ്. ഒരിടപാട് എ നിലയ്ക്ക് അതനിവാര്യവുമാണ്. രടു ജീവിതങ്ങള്‍ ഒിച്ചുകൂടുമ്പോള്‍ സ്വാഭാവികമായും തര്‍ക്കങ്ങളും പ്രശ്നങ്ങളുമുടാകാം. ചിലപ്പോള്‍ വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തേക്കാം. ഈ സാഹചര്യത്തില്‍ സാക്ഷികളുടെ സഹായവും സാിധ്യവും ആവശ്യമായിത്തീരും. സാക്ഷികള്‍ പ്രത്യക്ഷത്തില്‍ നീതിമാന്‍മാരായിരിക്കണം. അവരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കേടതില്ലൊണ് ഇമാം ശാഫി(റ)യുടെ പക്ഷം. കൂട്ടത്തില്‍ മുന്തിയ സാക്ഷികളാകണമ്െ ഇമാം അബൂഹനീഫ(റ) പറയുു.
രടു പുരുഷന്‍മാര്‍ തയൊകണം സാക്ഷികള്‍. പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള സ്വതന്ത്രരായ രടു മുസ്ലിം പുരുഷന്‍മാര്‍. അമുസ്ലിംകളെ സാക്ഷിക്ക് പറ്റുകയില്ല. ദുര്‍നടപ്പുകാരും സത്യബോധമില്ലാത്തവരും ദൈവവിശ്വാസമില്ലാത്തവരുമായ സാക്ഷികള്‍ സ്വീകാര്യമല്ല. കുട്ടികളും ഭ്രാന്തന്‍മാരും സ്ത്രീകളും ഈ വിഷയത്തില്‍ അംഗീകരിക്കപ്പെടുകയില്ല. ഒരു പുരുഷനും രടു സ്ത്രീകളുമുടായാല്‍ പല ഇടപാടുകള്‍ക്കും സാക്ഷിയായി പരിഗണിക്കപ്പെടും. അതുപോലെ വിവാഹത്തിലും പരിഗണിക്കാമൊണ് ഇമാം അബൂഹനീഫ(റ)യുടെ പക്ഷം.
വചനം
നിക്കാഹ്, തസ്വീജ് എീ ധാതുക്കളില്‍ നിുത്ഭവിച്ച വചനങ്ങള്‍ മൂലമല്ലാതെ നിക്കാഹ് പറ്റില്ലെ കര്‍ക്കശ നിലപാടാണ് ഇമാം ശാഫിഈ(റ) കൈക്കൊടിരിക്കുത്. ഹമ്പലീ വീക്ഷണവും ഇതുത. മഹ്റ് വ്യക്തമായി പറയുുടെങ്കില്‍ ദാനം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാമ്െ മാലിക്കികള്‍ക്ക് അഭിപ്രായമുട്. നിശ്ചിതപദങ്ങള്‍ വേണമെ നിര്‍ദേശം ഹനഫീ മദ്ഹബ് നിരസിക്കുകയാണ്. വിവാഹത്തെ അര്‍ത്ഥമാക്കു ഏതു പദവുമാകാമൊണ് അവരുടെ വീക്ഷണം. നിനക്കു ഞാന്‍ നിക്കാഹ് ചെയ്തുതു, ഇണയാക്കിത്തു തുടങ്ങിയ ദായകവചനങ്ങളും ഞാന്‍ സ്വീകരിച്ചു, തൃപ്തിപ്പെട്ടു തുടങ്ങിയ സ്വീകരണ മൊഴികളും വചനത്തില്‍ ഉള്‍പ്പെടണം. ഈ രടു വാക്കുകളിലൂടെ തയൊകണം നിക്കാഹ് എ് ഇമാം ശാഫിഈ(റ) പറയുത് മുസ്ലിം ഉദ്ധരിച്ച ഹദീസിന്റെ വെളിച്ചത്തിലാണ്. സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹുവിന്റെ അമാനത്തനുസരിച്ചാണ് നിങ്ങള്‍ അവരെ അധീനപ്പെടുത്തിയത്. അല്ലാഹുവിന്റെ വചനം മുഖേനയാണ് നിങ്ങള്‍ അവരുടെ രഹസ്യസ്ഥാനങ്ങളെ ഹലാലാക്കിയത്.
ഈ ഹദീസില്‍ ഉപയോഗിച്ച അല്ലാഹുവിന്റെ വചനം എത്, നിക്കാഹ്, തസ്വീജ് എീ അറബി പദങ്ങളെ ഉദ്ദേശിച്ചുകൊടാണ് ഈ പദങ്ങള്‍ ത ഉപയോഗിക്കണമ്െ ശാഫിഈ പണ്ഡിതന്‍മാര്‍ നിര്‍ദേശിക്കുത്.
ഈ വാക്കുകളുടെ വ്യക്തമായ തര്‍ജ്ജമ അനുവദനീയമാണ്െ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുട്. അറബി അറിയുവര്‍ക്കും തര്‍ജ്ജമ പറയാവുതാണ്. വരനും വലിയ്യും സാക്ഷിയും ഈ തര്‍ജ്ജമ അറിയുവരായിരിക്കണം. നിക്കാഹ്, തസ്വീജ് എീ പദങ്ങളുടെ പ്രത്യക്ഷ അര്‍ത്ഥമായിരിക്കണം എ നിബന്ധന യോടെയാണ് തര്‍ജ്ജമ അനുവദിക്കുത്. ഇണയാക്കിത്തു, കൂട്ടിച്ചേര്‍ത്തു തു എീ മലയാള വാക്കുകളാണ് മേല്‍പറഞ്ഞവയുടെ തര്‍ജ്ജമയായി കേരളീയ പണ്ഡിതന്‍മാര്‍ അംഗീകരിച്ചുപോത്. അറബിയില്‍ വചനം മൊഴിഞ്ഞ ശേഷം ശ്രോതാക്കളുടെ ഭാഷയില്‍ തര്‍ജ്ജമ പറഞ്ഞ് മൊഴിഞ്ഞ് ആവര്‍ത്തിക്കുത് സൂക്ഷ്മതക്കാണ്. ഈ വാക്കുകളുടെ പ്രത്യക്ഷമായ തര്‍ജ്ജമയല്ലാതെ മറ്റൊരു വാക്ക് (ഉദാ: വിവാഹം). ഒരു ജനത അംഗീകരിച്ചു പോരുകയും നിക്കാഹിന് ഉപയോഗിക്കുകയും ചെയ്താല്‍ അതു പരിഗണിക്കപ്പെടുകയില്ല്െ ഇമാം സുബ്കി(റ) വ്യക്തമാക്കിയിട്ടുട് (ഫത്ഹുല്‍ മുഈന്‍: 346).
അര്‍ത്ഥമറിയുകയില്ലെങ്കിലും നിക്കാഹിനു സാധാരണ ഉപയോഗിച്ചുവരു സാങ്കേതിക പദങ്ങള്‍ എ നിലയ്ക്ക് അറബിഭാഷയില്‍ മൊഴിഞ്ഞാല്‍ അതു മതിയാകുമുെ പണ്ഡിതന്‍മാര്‍ ഫത്വ നല്‍കിയിരിക്കുു. അറബി പദങ്ങള്‍ തയൊകണം നിക്കാഹിന് ഉപയോഗിക്കു വചനമ്െ ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുു. ഇമാം അഹ്മദില്‍ ന്ി ഈ അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുട്. ഈ അടിസ്ഥാനത്തില്‍ അറബിയില്‍ നിക്കാഹിന്റെ വചനം മൊഴിയാന്‍ അറിയാത്തവര്‍ ആ വചനങ്ങള്‍ മൊഴിഞ്ഞു പഠിച്ചശേഷമേ നിക്കാഹിന് തയാറാകേടതുള്ളൂ. തര്‍ജ്ജമ ആവാമെ വാദത്തിന്റെ ചുവടുപിടിച്ച് പാരമ്പര്യ രീതികളൊക്കെ മാറ്റിവെച്ച് നിക്കാഹിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത വിധം ഒരു കച്ചവടസ്വഭാവത്തിലുള്ള ഇടപാടായി നിക്കാഹിനെ തരംതാഴ്ത്തു രീതി ശരിയല്ല. എന്റെ മകളെ വിവാഹം ചെയ്തു തിരിക്കുു. ഇനി ഭക്ഷണം കഴിക്കൂ എ് വധുവിന്റെ രക്ഷിതാവ് പറയുു. ശരി, ഇനി നമുക്ക് ഭക്ഷണം കഴിക്കാം എു പറഞ്ഞ് വരനും കൂട്ടുകാരും ഡൈനിങ്ങ് ഹാളിലേക്ക് നീങ്ങുു. ഈയിടെ ചില കല്യാണവേദികളില്‍ ഇങ്ങനെയൊക്കെ വിവാഹങ്ങള്‍ അരങ്ങേറുുട്. ഇസ്ലാം ലളിതമാണെ ന്യായവും അതിനും പിന്‍ബലമായി ഉദ്ധരിക്കുു.
നിക്കാഹ് ഒരു ആരാധനയാണുെം അതുകൊടു ത പാരമ്പര്യത്തിന്റെയും മതകണിശതയുടെയും നല്ല ശീലങ്ങള്‍ അതില്‍ന്ി മാറ്റി കേവലമൊരു ആചാരമാക്കിത്തീര്‍ക്കുത് സ്വന്തം മതത്തോടും വിശ്വാസത്തോടും സ്വന്തം ശരീരത്തോടു തയുെമുള്ള വെല്ലുവിളിയാണുെം മനസ്സിലാക്കണം.
വലിയ്യും വരനും ഒരു സ്ഥലത്ത് ഒരുമിച്ചുകൂടിത്തയൊയിരിക്കണം നിക്കാഹ്. ഗള്‍ഫിലുള്ള വരന് നാട്ടിലുള്ള വലിയ്യ് ടെലിഫോണിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ മൊഴികൊടുത്താല്‍ പോരാ. വരനും വലിയ്യും ഒരു സ്ഥലത്ത് ഒരുമിച്ചുകൂടണം. വചനം മറ്റാിെന്റെ ഇടര്‍ച്ചയില്ലാതെ തുടര്‍ച്ചയായി ത ഇരുവരും മൊഴിയണം എ വിഷയത്തില്‍ നാലു മദ്ഹബിന്റെ പണ്ഡിതന്‍മാരും ഏകാഭിപ്രായക്കാരാണ്
അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅ എ ഗ്രന്ഥത്തില്‍ വിവരിക്കുു: ഇടപാടിന്റെ സദസ്സ് ഏകമായിരിക്കണമെ വിഷയത്തില്‍ അവര്‍ ഏകാഭിപ്രായക്കാരാണ്. എന്റെ മകളെ നിനക്കു ഞാന്‍ ഇണയാക്കിത്തു എ് രക്ഷിതാവ് പറഞ്ഞ ശേഷം സഭ പിരിയുകയും മറ്റൊരു സദസ്സിലോ സ്ഥലത്തോ വെച്ചോ ഞാന്‍ അതു സ്വീകരിച്ചുവ്െ വരന്‍ മൊഴിയുകയും ചെയ്താല്‍ ആ നിക്കാഹ് സാധുവാകുതല്ല (വാ.3, പേ.4).
വിവാഹത്തിലും രജിസ്ററിലും ഒപ്പുവെക്കുതുകൊടോ ഇന്റര്‍നെറ്റ്, ടെലിഫോ തുടങ്ങിയ ആധുനിക വാര്‍ത്താ വിനിമയ മാര്‍ഗങ്ങളുപയോഗിച്ച് മൊഴികള്‍ കൈമാറുതു കൊടോ നിക്കാഹ് പരിഗണിക്കപ്പെടുകയില്ല.
വക്കാലത്ത്
രക്ഷിതാവിന് സ്ഥലത്തെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വിശ്വസ്തനായ ഒരാളെ കൈകാര്യകര്‍മ്മത്തിന് അധികാരപ്പെടുത്താവുതാണ്. എന്റെ മകള്‍……….. നെ നിക്കാഹ് ചെയ്തുകൊടുക്കാന്‍ ഞാന്‍ നി ചുമതലപ്പെടുത്തിയിരിക്കുു എു മൊഴിഞ്ഞാണ് വക്കാലത്ത് നല്‍കേടത്. ഇതേ ആനുകൂല്യം വരനും നല്‍കിയിട്ടുട്. വല്ല കാരണവശാലും നിക്കാഹ് സദസ്സിലെത്തിപ്പെടാന്‍ കഴിയാതെ വാല്‍ തനിക്കുവേടി നിക്കാഹ് സ്വീകരിക്കാന്‍ വിശ്വസ്തനായ ഒരാളെ നിയമിക്കണം.
ഉദാ: മുഹമ്മദിന്റെ മകള്‍ സുബൈദയെ നിനക്കു ഞാന്‍ ഇണയാക്കിത്തിരിക്കുു എ് മുഹമ്മദിന്റെ വലിയ്യായ വ്യക്തി പറയുു. മുഹമ്മദിന്റെ മകള്‍ സുബൈദയെ താങ്കള്‍ എനിക്ക് തുണയാക്കിത്തതിനെ ഞാന്‍ സ്വീകരിച്ചിരിക്കുു എു വരനും പറയുു. എന്റെ മകള്‍ ജമീലയെ വരന്‍ അബ്ദുല്‍ ഖാദിറിന് ഞാന്‍ നിക്കാഹ് ചെയ്തുതു എു വലിയ്യ് പറയുമ്പോള്‍  താങ്കളുടെ മകള്‍ ജമീലയെ അബ്ദുല്‍ഖാദറിന് നിക്കാഹ് ചെയ്ത് ഇണയാക്കിത്തതിനെ അവനു വേണ്ടി ഞാന്‍ സ്വീകരിച്ചു  എു വരന്റെ പ്രതിനിധി പറയുു.
ഇങ്ങനെ വക്കാലത്ത് സംവിധാനം ഇരുഭാഗത്തും അനുവദിച്ചതു ത ഇസ്ലാമിന്റെ ദീര്‍ഘവീക്ഷണത്തെയും പ്രായോഗികബോധത്തെയുമാണ് വ്യക്തമാക്കുത്. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും അടിസ്ഥാന നിയമങ്ങളില്‍നിും പിറകോട്ടു പോകാത്ത ഒരാദര്‍ശ സമൂഹമായിരിക്കണം മുസ്ലിംകള്‍ എാണ് ഇസ്ലാം ഉദ്ദേശിക്കുത്.


RELATED ARTICLE

  • ഭര്‍ത്താവിനു വേണ്ടത്
  • ഭര്‍ത്താവിന്റെ വീട്ടില്‍
  • അവകാശങ്ങളും കടപ്പാടുകളും
  • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
  • പൊരുത്തവും പൊരുത്തക്കേടും
  • രഹസ്യം പുറത്തുപറയരുത്
  • ആദ്യരാത്രി
  • നിയന്ത്രിത രതി
  • രതിബന്ധങ്ങള്‍
  • സംതൃപ്ത ദാമ്പത്യം
  • മഹ്റ് മിസ്ല്
  • വിവാഹമൂല്യം
  • വചനവും സാക്ഷികളും
  • വലിയ്യും വിലായത്തും
  • വലിയ്യും വധൂവരന്‍മാരും
  • സ്ത്രീധനം
  • വിവാഹ സമ്മാനം
  • പെണ്ണ് കാണല്‍
  • വിവാഹാലോചന
  • കുഫുവ് ഒത്ത ഇണ
  • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
  • ദാമ്പത്യജീവിതം