Click to Download Ihyaussunna Application Form
 

 

വലിയ്യും വിലായത്തും

സ്ത്രീ സ്വന്തമായി ത മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കു സമ്പ്രദായം ഇസ്ലാമിലില്ല. തന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാന്‍ സ്ത്രീക്കവകാശമുട്. സ്വത്ത് കൈകാര്യം ചെയ്യാനും വ്യവസായവും വ്യാപാരവും നടത്താനും അഭിപ്രായം രേഖപ്പെടുത്താനും അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും, ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ മറ്റോ പീഡനത്തിനെതിരെ പരാതി പറയാനുമെല്ലാം സ്ത്രീക്കവകാശമുട്. ഇതാുെം വകവെച്ചു കൊടുത്തിട്ടില്ലാത്ത സമൂഹത്തിലാണ് ഇസ്ലാം ഇതൊക്കെ നേടിക്കൊടുത്തത്.
രാവിലെ കോളെജില്‍ പോയ പെകുട്ടി വൈകുരേം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ തന്റെ കൂടെയുള്ള ചെറുപ്പക്കാരനെ നോക്കി ഇതാ ഇതെന്റെ ഭര്‍ത്താവാണ്. ഞാനെ ഈ കുഞ്ഞിക്കണ്ണന് വിവാഹം ചെയ്തുകൊടുത്തിരിക്കുു എു പറഞ്ഞാല്‍ അതുള്‍ക്കൊള്ളാന്‍ ഏതു യുക്തിവാദിയാണ് തയാറാവുക? മാതാപിതാക്കളുടെ ഇഷ്ടാനുസരണമുള്ള സെലക്ഷന്‍, അല്ലെങ്കില്‍ മകളുടെ നിര്‍ദേശപ്രകാരമുള്ള കടെത്തല്‍ -ഈ രടു രീതിയല്ലാതെ, രക്ഷിതാക്കള്‍ക്ക് ഒരു പങ്കാളിത്തവുമില്ലാത്ത വിവാഹങ്ങള്‍ ഏതു സമൂഹത്തിലാണ് നടക്കാറുള്ളത്.
പുരോഗമനവാദികള്‍ എ് സ്വയം വിശേഷിപ്പിക്കുവരും മതനിഷേധികളുമൊക്കെ ചിലപ്പോള്‍ പെകുട്ടിക്ക് സ്വയം ഇണയെ കടെത്താന്‍ അമിതസ്വാതന്ത്യ്രം ത കൊടുത്തിരിക്കാം. പക്ഷേ, സ്വയം പോയി ഒരാപിള്ളയെ കല്യാണം കഴിച്ചു ജീവിച്ചോളൂ എ് മക്കളോടു പറയാന്‍ യുക്തിവാദികളാരെങ്കിലും തയാറുടോ?
ഇസ്ലാമിക നിബന്ധനപ്രകാരം രക്ഷിതാവാണ് പെകുട്ടിയെ നികാഹ് ചെയ്തുകൊടുക്കേടത്. രക്ഷിതാവ് കടെത്തി പെകുട്ടിയുടെ തൃപ്തിയോടെ, അല്ലെങ്കില്‍ പെകുട്ടി ത കടെത്തി രക്ഷിതാവിന്റെ തൃപ്തിയോടെ കല്യാണമുറപ്പിക്കുകയും രക്ഷിതാവിന്റെ കാര്‍മികത്വത്തില്‍ നികാഹ് നടത്തുകയും ചെയ്യുക. ഇസ്ലാം അനുശാസിച്ച ഈ രീതി തയൊണ് സംസ്കൃത സമൂഹങ്ങളൊക്കെ സ്വീകരിച്ചുവരുത്.
പിതാവ്, പിതാമഹന്‍, സഹോദരന്‍, സഹോദരപുത്രന്‍, പിതൃവ്യന്‍, പിതൃവ്യപുത്ര•ാര്‍ എീ ക്രമത്തിലാണ് രക്ഷിതാക്കള്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. മാതാവിന്റെ വഴിക്ക് ആരം രക്ഷിതാവായി വരുില്ല.
ഇസ്ലാം, ബുദ്ധി, പ്രായപൂര്‍ത്തി, പുരുഷത്വം, സ്വാതന്ത്യ്രം, നീതിനിഷ്ഠ, അഭിപ്രായരൂപീകരണശേഷി, ഹജ്ജിന് ഇഹ്റാം ചെയ്ത അവസ്ഥയിലല്ലാതിരിക്കുക എീ നിബന്ധനകള്‍ മേളിച്ചിരിക്കണം രക്ഷിതാവില്‍.
അവിശ്വാസിയെ രക്ഷിതാവായി പരിഗണിക്കുകയില്ല. ഭ്രാന്തന്‍, കുട്ടി, സ്ത്രീ, അടിമ, അസാന്‍മാര്‍ഗിക ജീവിതം നയിക്കുവന്‍ തുടങ്ങിയവര്‍ക്കാുെം വിലായത്തിന് അവകാശമില്ല.
പിതാവ് ദൈവനിഷേധിയോ, മറ്റു മതത്തിലേക്ക് വഴിമാറിയവനോ, മതനിഷേധിയോ ആണെങ്കില്‍ തന്റെ മകളുടെ നിക്കാഹ് ചെയ്തുകൊടുക്കാന്‍ അയാള്‍ക്കവകാശം നഷ്ടപ്പെടുതാണ്. ഇസ്ലാം സ്വീകരിക്കാതെ അവിശ്വാസത്തില്‍ ത തുടരുവനും മുസ്ലിമായി ജനിച്ച് മതനിഷേധിയായി ജീവിക്കുവനും ഈ വിഷയത്തില്‍ തുല്യമാണ്. ഈ സാഹചര്യത്തില്‍ പിതാമഹനോ ക്രമപ്രകാരമുള്ള മറ്റു ബന്ധുക്കളോ ആണ് വിവാഹം ചെയ്തുകൊടുക്കേടത്. സദാചാരനിഷ്ഠയില്ലാത്ത മദ്യപാനി, ചൂതുകളിക്കാരന്‍, നിസ്കാരമില്ലാത്തവന്‍ തുടങ്ങിയ ദുര്‍നടപ്പുകാരന് തന്റെ മകളെ നിക്കാഹ് ചെയ്തുകൊടുക്കാന്‍ അധികാരമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അര്‍ഹതപ്പെട്ടവരില്ലെങ്കില്‍ ഖാള്വി വിലായത്ത് ഏറ്റെടുക്കേടതാണ്. ഖാള്വിയും ഇല്ലാത്ത സാഹചര്യത്തില്‍ വിശ്വസ്തനായ ഒരാളെ ചുമതലപ്പെടുത്തി (മുഹക്കം) നിക്കാഹ് ചെയ്യിപ്പിക്കാവുതാണ്. ദുര്‍നടപ്പുകാരനായ വിധികര്‍ത്താവാണെങ്കില്‍ നിക്കാഹിന്റെ ഉത്തരവാദിത്വം അയാള്‍ക്കു നല്‍കാതെ ദുര്‍നടപ്പുകാരനായ പിതാവ് ത നിര്‍വഹിക്കുകയാണ് വേടത്. ഇമാം ഇബ്നുസ്സ്വലാഹ്, ഇമാം സുബ്കി, ഇമാം നവവി(റ) തുടങ്ങിയവര്‍ ഇമാം ഗസ്സാലി(റ)യുടെ ഈ വീക്ഷണം അംഗീകരിച്ചിട്ടുട് (ഫത്ഹുല്‍ മുഈന്‍ -357).
ദുര്‍നടപ്പുകാരനായ പിതാവ് പശ്ചാത്തപിക്കാന്‍ തയാറാവുകയാണെങ്കില്‍ അയാള്‍ക്ക് വിലായത്തിനധികാരം നല്‍കാവുതാണ്. പക്ഷേ, ഒരു നിരീക്ഷണ പിരീഡിനു ശേഷമേ പാടുള്ളൂവൊണ് ഇമാം നവവി, റാഫിഈ(റ) തുടങ്ങിയവരുടെ വീക്ഷണം. ബുദ്ധിശക്തിക്കും ആലോചനാശേഷിക്കും തകരാറ് സംഭവിച്ച ഭ്രാന്തന്‍, മാനസിക പിരിമുറുക്കം അനുഭവിക്കു വ്യക്തി തുടങ്ങിയവര്‍ക്കും വിലായത്ത് നഷ്ടപ്പെടും. ഇത്തരം സാഹചര്യങ്ങളില്‍ തൊട്ടടുത്ത വലിയ്യിലേക്ക് അധികാരം മാറ്റപ്പെടുതാണ്. ഉദാഹരണം; കുട്ടിയുടെ പിതാവിനാണ് ഇത്തരത്തില്‍ തടസ്സങ്ങളുടായതെങ്കില്‍ പിതാവിന്റെ പിതാവ് കര്‍മ്മം നിര്‍വഹിക്കേടതാണ്.
പിതാവും, പിതാമഹനും വലിയ്യ് മുജ്ബിര്‍ എ പേരില്‍ അറിയപ്പെടുു. സ്ത്രീക്ക് അനുയോജ്യനായ വരന് അവളുടെ സമ്മതം ചോദിക്കാതെ ത വിവാഹം ചെയ്തുകൊടുക്കാന്‍ ഇവര്‍ക്ക് അവകാശമുട്. അതേയവസരം ബാപ്പയും മകളും തമ്മിലോ,

വധൂവരന്‍മാര്‍ തമ്മിലോ, ശത്രുതയോ വ്യക്തമായ എതിര്‍പ്പോ ഉടെങ്കില്‍ പിതാവ് തന്റെ സ്വേച്ഛാധികാരം ഉപയോഗിക്കരുത്. ഫത്ഹുല്‍ മുഈന്‍ പറയുു: പിതാവിനും പിതാമഹനും വ്യക്തമായ ശത്രുതയില്ലാത്ത സാഹചര്യത്തില്‍ വിവാഹം ചെയ്തുകൊടുക്കാന്‍ സ്വേച്ഛാധികാരമുട്. (ഫത്ഹുല്‍ മുഈന്‍ -358). ഇതുത കന്യകയായ പെകുട്ടിയില്‍ മാത്രമാണുള്ളത്. ലൈംഗികബന്ധത്തിലൂടെ കന്യകാത്വം നീങ്ങിയ പെകുട്ടിയെ അവളുടെ വ്യക്തമായ സമ്മതത്തോടെ മാത്രമേ വിവാഹം ചെയ്തുകൊടുക്കാവൂ. കന്യകയെ സംബന്ധിച്ചിടത്തോളം തന്റെ കാര്യത്തില്‍ കൂടുതല്‍ വാത്സല്യവും സൂക്ഷ്മതയും പുലര്‍ത്താന്‍ പിതാവിനോളം അര്‍ഹരായി മറ്റാരുമില്ല. അകന്യകയാണെങ്കില്‍ തന്റെ മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ അവള്‍ക്കു പക്വതയും മാനസിക ദാര്‍ഢ്യതയും കൈവിരിക്കും. ഈ വസ്തുതകള്‍ പരിഗണിച്ച് പിതാവിന് മക്കളോടുടാകു അഗാധമായ സ്നേഹകാരുണ്യവും പരിഗണിച്ചാണ് ഇസ്ലാം കന്യകയെയും അകന്യകയെയും രടായി തിരിച്ചത്. ഇതാുെമറിയാതെ സ്ത്രീക്ക് സ്വന്തം കല്യാണം ചെയ്യാന്‍ അധികാരം വേണമുെ വാദിക്കുവര്‍ക്ക് ദുഷ്ടലക്ഷ്യങ്ങളാണുള്ളത്.
പിതാവിനും പിതാമഹനും ശേഷം ഉമ്മയും ബാപ്പയുമൊത്തെ സഹോദരന്‍, ശേഷം ബാപ്പ വഴിക്കുള്ള സഹോദരന്‍, പി ഉമ്മ വഴിക്കുള്ള സഹോദരന്‍ എീ ക്രമത്തില്‍ സഹോദരങ്ങള്‍ക്കാണ് കൈകാര്യാധികാരം. ഇങ്ങനെ പിതാവല്ലാത്തവര്‍, പ്രായപൂര്‍ത്തിയായ പെകുട്ടിയുടെ സമ്മതപ്രകാരമേ വിവാഹം ചെയ്യാവൂ. കന്യകയാണെങ്കില്‍ അവളുടെ മൌനം സമ്മതമായി പരിഗണിക്കുതാണ്. അകന്യകയാണെങ്കില്‍ വ്യക്തമായി ഉദ്ധരിച്ച് പറയുക ത വേണം.
മേല്‍പറഞ്ഞ വലിയ്യുകളാരുമില്ലെങ്കില്‍ പി ഖാസിക്കാണ് അധികാരം. വലിയ്യില്ലാത്തവരുടെ വലിയ്യാണ് ഖാസി എത്രെ നബിവചനം. തന്റെ അധികാരപരിധിയില്‍ പെട്ട പ്രായപൂര്‍ത്തിയായ ഇതര വലിയ്യുകളില്ലാത്ത പെകുട്ടികളെയാണ് ഖാസി വിവാഹം ചെയ്തുകൊടുക്കേടത്. തന്റെ അധികാരപരിധിയിലല്ലാത്തവരുടെ നിക്കാഹിന് ഖാസിക്ക് അധികാരമില്ല. നിക്കാഹ് ചെയ്തുകൊടുക്കുമ്പോള്‍ തന്റെ അധികാരപരിധിയിലായിരിക്കണമെയുേള്ളൂ. അവര്‍ മറ്റു ദേശത്ത് താമസിക്കുവരാണെതുകൊട് പ്രശ്നമാുെമില്ല. പക്ഷേ, അന്യദേശത്തുന്ി വിവാഹാവശ്യാര്‍ത്ഥം മാത്രം ഈ ഖാസിയുടെ മുിലെത്തുകയും സ്വന്തം ദേശത്തെ ഖാസിയെ അവഗണിക്കുകയും ചെയ്യുവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടേടതാണ്. അതുകൊടുത തന്റെ മഹല്ല് പരിധിയില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ നിക്കാഹിനു വരുമ്പോള്‍ അവരെക്കുറിച്ച് അന്വേഷിച്ച് ഉറപ്പുവരുത്താന്‍ ഖാസിമാര്‍ ശ്രദ്ധിക്കേടതാണ്.
പെകുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുടെ വിഷയത്തില്‍ അവളുടെ വാക്ക് പരിഗണിക്കപ്പെടുതാണ്. ആര്‍ത്തവം, സ്ഖലനം എീ കാരണങ്ങളാല്‍ പ്രായപൂര്‍ത്തിയായ്െ വാദിക്കുമ്പോള്‍ അതിന് തെളിവും സാക്ഷിയും ഹാജരാക്കാന്‍ പറയുത് ശരിയല്ല. അതേയവസരം വയസ്സുകൊട് പ്രായപൂര്‍ത്തിയായ്െ വാദിക്കുകയാണെങ്കില്‍ തെളിവ് ആവശ്യപ്പെടാവുതാണ്.
വലിയ്യ് രടു മര്‍ഹല ദൂരത്തായതുകൊടോ കൊല, കൊള്ള, ധനനഷ്ടം തുടങ്ങിയ കാരണങ്ങളാലോ വരാന്‍ കഴിയാതിരിക്കുക, അല്ലെങ്കില്‍ വലിയ്യ് എവിടെയാണ്െ അറിയാതെ നീടകാലം കഴിയുക, പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്ത്രീയെ അവളാവശ്യപ്പെട്ട അനുയോജ്യനായ വരന് വിവാഹം ചെയ്തുകൊടുക്കാന്‍ വലിയ്യ് വിസമ്മതിക്കുക തുടങ്ങിയ കാരണങ്ങളാല്‍ ഖാസിക്ക് വിലായത്തേറ്റെടുത്തു നടത്താന്‍ അധികാരമുട്.
അകന്യകയെ നിര്‍ബന്ധിക്കാന്‍ പിതാവിന് അധികാരമില്ലാത്തതുകൊടു ത സ്ത്രീ നിര്‍ദേശിച്ച അനുയോജ്യ വരന് നിക്കാഹ് ചെയ്തുകൊടുക്കാന്‍ പിതാവ് വിസമ്മതിക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്താല്‍ ഖാസി ഇടപെട്ട് വിവാഹം നടത്തേടതാണ്. ഇനി പിതൃവ്യപുത്രന്‍ തുടങ്ങിയ വിലായത്തധികാരമുള്ളവന്‍ ത വരനായി വരു സാഹചര്യത്തിലും ഖാസി വലിയ്യായി മാറും. ഖാസി തയൊണ് വരനെങ്കില്‍ മറ്റു വലിയ്യുകളാുെമില്ലാത്ത സാഹചര്യത്തില്‍ നാഇബ് ഖാസി (അസിസ്റന്റ് ഖാസി) ഈ മഹല്ലത്തില്‍ അധികാരമുള്ള മേല്‍ഖാസി തുടങ്ങിയവരോ നിക്കാഹ് ചെയ്തുകൊടുക്കണം.
ഇനി മേല്‍പറഞ്ഞ രക്ഷിതാക്കളോ നിയമാനുസൃത ഖാസിയോ ഇല്ലാത്ത സാഹചര്യത്തില്‍ എന്തുചെയ്യണം. ഇവിടെ സ്ത്രീ കൂടുതല്‍ അധികാരമുള്ള അവസ്ഥയിലേക്കുയരുകയാണ്. വരനായി നിശ്ചയിച്ച പുരുഷനു, ത വിവാഹം ചെയ്തുകൊടുക്കാന്‍ പറ്റിയ ഒരാളെ അവള്‍ ചുമതലപ്പെടുത്തുക. ത ചുമതലപ്പെടുത്തിയ അടിസ്ഥാനത്തില്‍ അയാള്‍ നിക്കാഹ് ചെയ്തുകൊടുക്കുകയും വേണം. ചുരുക്കത്തില്‍ വലിയ്യ് (രക്ഷിതാവ്) ഇല്ലാതെ സ്ത്രീ തന്റെ ശരീരത്തെ നേര്‍ക്കുനേരെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കു ഏര്‍പ്പാട് ഇസ്ലാം അംഗീകരിച്ചിട്ടില്ല.


RELATED ARTICLE

  • ഭര്‍ത്താവിനു വേണ്ടത്
  • ഭര്‍ത്താവിന്റെ വീട്ടില്‍
  • അവകാശങ്ങളും കടപ്പാടുകളും
  • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
  • പൊരുത്തവും പൊരുത്തക്കേടും
  • രഹസ്യം പുറത്തുപറയരുത്
  • ആദ്യരാത്രി
  • നിയന്ത്രിത രതി
  • രതിബന്ധങ്ങള്‍
  • സംതൃപ്ത ദാമ്പത്യം
  • മഹ്റ് മിസ്ല്
  • വിവാഹമൂല്യം
  • വചനവും സാക്ഷികളും
  • വലിയ്യും വിലായത്തും
  • വലിയ്യും വധൂവരന്‍മാരും
  • സ്ത്രീധനം
  • വിവാഹ സമ്മാനം
  • പെണ്ണ് കാണല്‍
  • വിവാഹാലോചന
  • കുഫുവ് ഒത്ത ഇണ
  • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
  • ദാമ്പത്യജീവിതം