Click to Download Ihyaussunna Application Form
 

 

മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?

വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും സ്വതന്ത്രമായി മതവിധികള്‍ ഗവേഷണം ചെയ്യാനുള്ള അവകാശം ഇമാമുകള്‍ക്കു ശേഷം മറ്റാര്‍ക്കുമില്ലെങ്കില്‍, നിങ്ങള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്? അവ രണ്ടും മുജ്തഹിദുകള്‍ക്കുള്ളതല്ലേ? നിങ്ങളെന്തിനു അവ തൊട്ടുകളിക്കണം? മദ്ഹബു വിരോധികള്‍ മുസ്ലിം സഹോദരന്മാരേ വഴിതെറ്റിക്കുവാന്‍ വേണ്ടി എയ്തു വിടാറുള്ള ഒരു ശരമാണിത്.

മദ്ഹബിന്റെ ഇമാമുകള്‍ക്കു ശേഷം സ്വതന്ത്ര മുജ്തഹിദ് ഉണ്ടിയിട്ടില്ല; ഒരു മദ്ഹബില്‍ ഊന്നി നിന്നു കൊണ്ട്, ഭാഗികമായി ഗവേഷണം നടത്തുന്ന സോപാധിക മുജ്തഹിദുകള്‍ ഉണ്ടായിട്ടുണ്ട്. ഇവര്‍ക്കു തെളിവു പഠിക്കല്‍ നിര്‍ബന്ധമാണ്. തെളിവുകള്‍ വിചിന്തനം നടത്തി, മദ്ഹബില്‍ വിധി പറയുന്നത് കൊണ്ട് അവര്‍ മദ്ഹബില്‍ നിന്നു പുറത്തു പോവുകയില്ല. അല്ലമാ ഇബ്നു ഹജര്‍ (റ) പറയുന്നതു കാണുക: “അതു മൂലം അവര്‍ ഇമാം ശാഫിയെ അനുസരിക്കുന്നതില്‍ നിന്നു പുറത്തു പോവുകയില്ല. മാത്രമല്ല. അവര്‍ അദ്ദേഹത്തോടുള്ള അനുഗമനത്തില്‍ തന്നെയാണ്. കാരണം തെളിവു ഗ്രഹിക്കാന്‍ കഴിവുള്ള തന്റെ മുഖല്ലിദുകളെ തെളിവു ചിന്തിക്കാതെ തന്നെ അനുഗമിക്കുന്നതില്‍ നിന്നു ഇമാം അവര്‍കള്‍ വിലക്കിയിട്ടുണ്ട്” (ഫവാഇദുല്‍ മദനിയ്യ കുര്‍ദി, പേ.19).

സാധാരണക്കാരനു തെളിവു പഠിക്കല്‍ നിര്‍ബന്ധമില്ല. നിര്‍ബന്ധമില്ലെന്നു പറഞ്ഞതു കൊണ്ട് തെളിവു കാണാനോ കേള്‍ക്കാനോ പാടില്ലെന്നര്‍ഥമില്ല. ഫിഖ്ഹിന്റെ കാര്യമാണ് ഇത്രയും പ്രതിപാദിപ്പിച്ചത്. ഫിഖ്ഹില്‍ മാത്രമാണ് മദ്ഹബ് തഖ്ലീദ് ചെയ്യുന്നത്. എന്നാല്‍ ഖുര്‍ആനിലും സുന്നത്തിലും ഫിഖ്ഹ് നിയമങ്ങള്‍ മാത്രമല്ല ഉള്ളത്. “കര്‍മ ശാസ്ത്ര വശങ്ങള്‍ വ്യക്തമായി സ്പര്‍ശിച്ചിട്ടുള്ള ആയത്തുകള്‍ ഖുര്‍ആനില്‍ അഞ്ഞൂറെണ്ണം മാത്രമാണ്” (മുസ്തസ്വ്ഫാ 2-101).

ഖുര്‍ആനിലും സുന്നത്തിലും ഫിഖ്ഹിനു പുറമേ മറ്റു നിരവധി കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. വിശ്വാസ കാര്യങ്ങള്‍, മനഃ സംസ്കരണോപദേശങ്ങള്‍, ഗുണപാഠം നല്‍കുന്ന കഥകള്‍, പുര്‍വ്വ സമുദായങ്ങളുടെ ചരിത്രങ്ങള്‍, പ്രപഞ്ചോല്‍പത്തി, ലോകാവസാനം, അതിന്റെ ലക്ഷണങ്ങള്‍, സ്വര്‍ഗ – നരക   വിവരണങ്ങള്‍, പ്രതിഫല വാഗ്ദാനങ്ങള്‍, ശിക്ഷാ താക്കീതുകള്‍, മലക്, ജിന്ന് എന്നീ അദൃശ്യ പ്രപഞ്ചം, പ്രകൃതിയിലെ അത്ഭുത പ്രതിഭാസങ്ങള്‍, ഉപമകള്‍, ഉദാഹരണങ്ങള്‍, ഉപദേശങ്ങള്‍, പ്രവാചകന്മാരുടെ പ്രബോധന ചരിത്രങ്ങള്‍. ഇങ്ങനെ ഐഹികവും പാരത്രികവുമായ എത്രയെത്ര കാര്യങ്ങളാണ് അവയിലുള്ളത്. ഇവയെല്ലാം മനസ്സിലാക്കുന്നതിനു കൂടി വേണ്ടിയാണ് ഖുര്‍ആനും സുന്നത്തും പഠിക്കുന്നത്.


RELATED ARTICLE

  • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
  • ഇജ്തിഹാദിന്റെ അനിവാര്യത
  • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
  • ഉസ്വൂലുല്‍ ഫിഖ്ഹ്
  • മുജ്തഹിദുകളുടെ വകുപ്പുകള്‍
  • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
  • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
  • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
  • തഖ്ലീദ് പണ്ഢിത പൂജയല്ല
  • തഖ്ലീദ്
  • ചില സംശയങ്ങള്‍
  • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
  • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
  • ഖാസി, മുഫ്തി, ഇജ്തിഹാദ്
  • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
  • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
  • മുജ്തഹിദുല്‍ മദ്ഹബ്
  • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
  • അല്‍ മുജ്തഹിദുന്നിസബിയ്യ്
  • മുത്‌ലഖു മുന്‍തസിബ്‌
  • മുജ്തഹിദുകളും നിബന്ധനകളും
  • മുഫ്തി
  • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
  • കവാടം അടച്ചതാര്?
  • ഇജ്തിഹാദ്
  • ഇജ്മാഅ്
  • സുകൂതിയ്യായ ഇജ്മാഅ്
  • ഹദീസും മുജ്തഹിദും
  • അവര്‍ പറയാതിരുന്നാല്‍
  • അടക്കപ്പെട്ട കവാടം
  • മദ്ഹബിന്റെ ഇമാമുകള്‍