അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്

നബി (സ്വ) യുടെ പത്തു ലക്ഷത്തില്‍ പരം വരുന്ന ഹദീസുകളില്‍ മുഖ്യഭാഗവും ഈ മുജ്തഹിദിനു മന:പാഠമുണ്ടായിരിക്കണം. ഹദീസിന്റെ ലഫ്ളുകള്‍ മാത്രം പോര, നിവേദക പരമ്പരയിലുള്ള ഓരോ വ്യക്തിയുടെയും പേര്, തറവാട്, വയസ്, മരണ സമയം (യോഗ്യാ യോഗ്യതകള്‍ സംബന്ധിച്ച) ഗുണങ്ങള്‍, ഹദീസ് സ്വീകരിക്കാന്‍ അവര്‍ കൈകൊണ്ട നിബന്ധനകള്‍, അവരുടെ അവലംബ രേഖ, ഹദീസുകള്‍ സ്വീകരിച്ച രീതി, നിവേദക പരമ്പര ഇനം തിരിക്കല്‍, റിപ്പോര്‍ട്ടര്‍മാരുടെ വാക്കുകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും. ഖുര്‍ആനിലും സുന്നത്തിലുമുള്ള സാങ്കേതിക പ്രയോഗങ്ങളെ കുറിച്ച് തികഞ്ഞ പാണ്ഢിത്യം. കല്‍പന, നിരോധനം, വ്യാപ കാര്‍ഥമുള്ളത്,ഹൃസ്വാര്‍ഥമുള്ളത്, ഖണ്ഢിതമല്ലാത്തവിധം വ്യക്തമായത്, വ്യക്തമായ അര്‍ഥത്തി നെതിരില്‍ വ്യാഖ്യാനിക്കപ്പെട്ടത്, എതിരായി വ്യാഖ്യാനിക്കാന്‍ പറ്റാത്ത വിധം വ്യക്തമായത്, മൊഴിയുടെ ബാഹ്യാര്‍ഥം, ആന്തരാര്‍ഥം, ഉദ്ദേശാര്‍ഥം അവ്യക്തമായത്, ഉദ്ദേശാര്‍ഥം വ്യക്ത മായത്, വിധി ദുര്‍ബലമാക്കുന്നത്, ദുര്‍ബലമായത്, നിവേദനപരമ്പര അനിഷേധ്യമാം വിധം ബലവത്തായത്, നിവേദക പരമ്പരയില്‍ നിന്നും റിപ്പോര്‍ട്ടര്‍ ഒഴിഞ്ഞുപോയത് എന്നിവക്ക് പുറമെ നിവേദക പരമ്പരയുടെ ബലാബലം, അറബി ഭാഷ (വ്യാകരണ സാഹിത്യ നിയമങ്ങള ടക്കം) സ്വഹാബികളും അല്ലാത്തവരുമായ പണ്ഢിതരുടെ അഭിപ്രായങ്ങള്‍ (ഭിന്നിപ്പും ഏകോപനവും) വ്യക്തവും അവ്യക്തവുമായ ഖിയാസ് (മറ്റൊന്നിനോട് തുലനം ചെയ്ത് വിധി കണ്ടെത്തുക) തുടങ്ങിയ ധാരാളം വിഷയങ്ങളില്‍ സമഗ്ര പാണ്ഢിത്യം ഉണ്ടായിരിക്കണം. ഇവക്കെല്ലാം പുറമെ ഖുര്‍ആന്‍, സുന്നത്ത്, അറബി വ്യാകരണ നിയമങ്ങള്‍ എന്നിവ സസൂക്ഷമം പരിശോധിച്ച ശേഷം അടിസ്ഥാന നിയമങ്ങള്‍ (ഉസ്വൂല്‍) സ്വന്തമായി ക്രോഡീകരിക്കുകയും വേണം.


RELATED ARTICLE

 • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
 • ഇജ്തിഹാദിന്റെ അനിവാര്യത
 • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
 • ഉസ്വൂലുല്‍ ഫിഖ്ഹ്
 • മുജ്തഹിദുകളുടെ വകുപ്പുകള്‍
 • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
 • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
 • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
 • തഖ്ലീദ് പണ്ഢിത പൂജയല്ല
 • തഖ്ലീദ്
 • ചില സംശയങ്ങള്‍
 • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
 • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
 • ഖാസി, മുഫ്തി, ഇജ്തിഹാദ്
 • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
 • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
 • മുജ്തഹിദുല്‍ മദ്ഹബ്
 • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
 • അല്‍ മുജ്തഹിദുന്നിസബിയ്യ്
 • മുത്‌ലഖു മുന്‍തസിബ്‌
 • മുജ്തഹിദുകളും നിബന്ധനകളും
 • മുഫ്തി
 • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
 • കവാടം അടച്ചതാര്?
 • ഇജ്തിഹാദ്
 • ഇജ്മാഅ്
 • സുകൂതിയ്യായ ഇജ്മാഅ്
 • ഹദീസും മുജ്തഹിദും
 • അവര്‍ പറയാതിരുന്നാല്‍
 • അടക്കപ്പെട്ട കവാടം
 • മദ്ഹബിന്റെ ഇമാമുകള്‍