Click to Download Ihyaussunna Application Form
 

 

മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്

തെളിവിന്റെ ബലാബലം പരിശോധിച്ച് മസ്അലകളില്‍ ഒന്നിനെ തിരഞ്ഞെടുക്കാന്‍ കഴിവുള്ളവര്‍ക്കാണ് മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ് എന്ന് പറയുന്നത്. ശാഫിഈ മദ്ഹബില്‍ ഇമാം റാഫിഈ (റ) ഇമാം നവവി (റ) യും ഇവരില്‍ ഉള്‍പ്പെടുന്നു. ഇമാം ഇബ്നു ഹജര്‍ (റ), ഇമാം റംലി (റ) തുടങ്ങിയവര്‍ പോലും തര്‍ജീഹിന്റെ (1) സ്ഥാനം എത്തിയവരല്ല (ബാജൂരി 1:19).

ഇമാം നവവി (റ)  പറയുന്നു. “ഇവര്‍ അസ്വ്ഹാബുല്‍ വുജൂഹിന്റെ പദവി എത്തിച്ചില്ലെങ്കിലും കൂര്‍മ്മ ബുദ്ധി, തന്റെ ഇമാമിന്റെ മദ്ഹബ് മനപ്പാഠമാക്കല്‍, ഇമാമിന്റെ അവലംബ രേഖകള്‍ അറിയല്‍, അവ സമര്‍ഥിക്കാനുളള കഴിവ് (തദടിസ്ഥാനത്തില്‍) മസ്അലകള്‍ രൂപപ്പെടുത്തി സമര്‍ഥിക്കല്‍, പ്രതികൂല രേഖകള്‍ ഖണ്ഢിക്കല്‍, അവലംബരേഖ (മുറജ്ജിഹാത്ത്(2)) ഉപയോഗിച്ച് പ്രബലമാക്കല്‍ തുടങ്ങിയ ഗുണങ്ങള്‍ ഉള്ളവരാണ്” (ശറഹുല്‍ മുഹദ്ദബ് 1: 44).

(1). വ്യത്യസ്ഥമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു വിഷയത്തില്‍ ഉണ്ടാവുന്ന വിവിധ അഭിപ്രായങ്ങളില്‍ ഒന്നിനെ പ്രബലമാക്കുന്നതിനാണ് തര്‍ജീഹ് എന്ന് പറയുന്നത് (ജംഉല്‍ ജവാമിഅ് 2 : 386).

(2) ഒരു മസ്അലയില്‍ പരസ്പര വിരുദ്ധമായ തെളിവുകളുണ്ടാവുകയും ഒന്നാം തെളിവ് അടിസ്ഥാനപ്പെടുത്തി മസ്അല സ്ഥിരപ്പെടുത്തുകയും ചെയ്താല്‍ മറ്റ് തെളിവുകള്‍ മാറ്റി നിര്‍ ത്താനുള്ള കാരണങ്ങള്‍ വ്യക്തമാക്കണം. ഒന്നാം തെളിവ് സ്വീകരിക്കാനും രണ്ടാം തെളിവ് നിരസിക്കാനും കാരണങ്ങളുണ്ടാവും. ഈ കാരണങ്ങള്‍ക്കാണ് മുറജ്ജിഹാത് എന്ന് പറയുന്നത്.

ഇമാം ഇബ്നു ഹജര്‍ (റ) പറയുന്നു: “ഇമാം സുയൂഥി (റ) ഇജ്തിഹാദ് വാദവുമായി രംഗത്ത് വന്നപ്പോള്‍ പണ്ഢിതന്മാര്‍ അദ്ധേഹത്തെ സമീപിച്ചു. തര്‍ജീഹ് കൂടാതെ രേഖപ്പെടുത്തിയ ഏതാനും അഭി പ്പ്രായങ്ങളില്‍ നിന്ന് പ്രബലമായവ കണ്ടെത്താന്‍ ആവശ്യപ്പെട്ടു. ഇമാമിലന്റെ അടിസ്ഥാന പ്രമാണങ്ങളും മുറജ്ജിഹാത്തും പരിശോധിച്ച് പ്രസ്തുത അഭിപ്പ്രായങ്ങളില്‍ നിന്ന് പ്രബലമായവ കണ്ടെത്താന്‍ ഇമാം സുയൂഥി (റ) ക്ക് സാധിച്ചില്ല. ഇതെകുറിച്ച് ഇമാം റംലി (റ) പറയുന്നു: ഇജ്തിഹാദിന്റെ താഴെ നിലയിലുള്ള തര്‍ജീഹ് പോലും ഇത്ര പ്രയാസമാണങ്കില്‍ ഈ വാദമുന്നയിക്കുന്നവര്‍ ബുദ്ധി ശൂന്യരും വിഡ്ഢി കളുമാണന്ന് വ്യക്തം. ഇതിനു മുകളിലുള്ളവരുടെ സ്ഥാനങ്ങള്‍ അവകാശപ്പെടുന്നവരുടെ കാര്യം എടു ക്കാനുമില്ല ” (ഫൈളുല്‍ ഖദീര്‍ 1: 10).

ഇബ്നു ഹജര്‍ (റ) ഫതാവയില്‍ എഴുതുന്നു: നമ്മുടെ ഗുരുനാഥന്മാര്‍ മുതല്‍ പൂര്‍വ്വ കാല പണ്ഢിതരെല്ലാം അംഗീകരിച്ചുപോരുന്ന യാഥാര്‍ഥ്യം ഇപ്രകാരമാണ്. ഫത്വയിലും അല്ലാത്തവയിലും ശൈഖാനി (ഇമാം നവവി (റ), ഇമാം റാഫിഈ (റ) യെ അംഗീകരിക്കേണ്ടതും ഭൂരിപക്ഷത്തിന്റെ അഭിപ്രായം കൊണ്ടോ ഇമാം ശാഫിഈയുടെ നസ്സ്വ്് കൊണ്ട് പോലുമോ അവരെ എതിര്‍ക്കാന്‍ പാടില്ലാത്തതുമാകുന്നു. ചില വ്യക്തികള്‍ നസ്സ്വുകള്‍ കാണിച്ച് ഇവരെ എതിര്‍ ക്കുന്ന ഏതാനും മസ്അലകള്‍ ഗഹനമായി പരിശോധിച്ചപ്പോള്‍ എതിരാളികള്‍ കണ്ടെത്താത്ത നസ്സ്വുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് അവരത് രേഖപ്പെടുത്തിയതെന്ന് ഞാന്‍ കണ്ടെത്തി. ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ ചൂണ്ടി അവരെ എതിര്‍ക്കുന്നവരെയും കാണാം. അവര്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥരല്ല. തെളിവുകളുടെ ബലമനു സരിച്ച് റാജിഹാക്കുന്ന വസ്തുതകളാണ് തങ്ങളുടെ അവലംബമെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


RELATED ARTICLE

 • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
 • ഇജ്തിഹാദിന്റെ അനിവാര്യത
 • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
 • ഉസ്വൂലുല്‍ ഫിഖ്ഹ്
 • മുജ്തഹിദുകളുടെ വകുപ്പുകള്‍
 • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
 • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
 • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
 • തഖ്ലീദ് പണ്ഢിത പൂജയല്ല
 • തഖ്ലീദ്
 • ചില സംശയങ്ങള്‍
 • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
 • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
 • ഖാസി, മുഫ്തി, ഇജ്തിഹാദ്
 • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
 • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
 • മുജ്തഹിദുല്‍ മദ്ഹബ്
 • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
 • അല്‍ മുജ്തഹിദുന്നിസബിയ്യ്
 • മുത്‌ലഖു മുന്‍തസിബ്‌
 • മുജ്തഹിദുകളും നിബന്ധനകളും
 • മുഫ്തി
 • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
 • കവാടം അടച്ചതാര്?
 • ഇജ്തിഹാദ്
 • ഇജ്മാഅ്
 • സുകൂതിയ്യായ ഇജ്മാഅ്
 • ഹദീസും മുജ്തഹിദും
 • അവര്‍ പറയാതിരുന്നാല്‍
 • അടക്കപ്പെട്ട കവാടം
 • മദ്ഹബിന്റെ ഇമാമുകള്‍