അല്‍ മുജ്തഹിദുന്നിസബിയ്യ്

അടിസ്ഥാന പ്രമാണങ്ങള്‍ ആധാരമാക്കി ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഒരു  വിഷ യവുമായി ബന്ധപ്പെട്ട നിശ്ചിത മസ്അലകള്‍ മാത്രം കണ്ടെത്തുന്നവരാണ് ആപേക്ഷിക മുജ്തഹിദ് (മുജ്തഹിദുന്നിസബിയ്യ്). നിദാന ശാസ്ത്രത്തില്‍ അവഗാഹുള്ളതോടൊപ്പം താന്‍ കണ്ടെത്തുന്ന മസ്അലകളുമായി ബന്ധപ്പെട്ട സര്‍വത്ര ലക്ഷ്യങ്ങളിലും പരിജ്ഞാനമുള്ളവനും സ്വഹാബത്തടക്ക മുള്ള പൂര്‍വികര്‍ പ്രസ്തുത മസ്അലകളില്‍ പ്രകടിപ്പിച്ച ഭിന്നാഭിപ്രായങ്ങളും അവരുടെ ഏകോപനവു മെല്ലാം പൂര്‍ണ്ണമായും ഗ്രഹിച്ചിരിക്കണം.

ഇമാം മഹല്ലി പറയുന്നു: “ചിലര്‍ക്ക് ചില വിഷയങ്ങളില്‍ മാത്രം ഇജ്തിഹ്ദിനുള്ള കഴിവ് ഉണ്ടാകുന്നത് കൊണ്ടാണ് ഇജ്തിഹാദ് ഭാഗികമാകാമെന്ന് പറഞ്ഞത്. ഉദാഹരണമായി മരണാനന്തര സ്വത്ത് വിഹിതം വെക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ അറിയുന്നവര്‍ക്ക് ആ വിഷയത്തില്‍ ഉസ്വൂല്‍ അടിസ്ഥാനമാക്കി തന്റെ അഭിപ്രായം രേഖപ്പെടുത്താം’ (ശറഹു ജംമ്ഇല്‍ ജവാമിഅ് 2:386).

ഇമാം ഇബ്നു ഹജര്‍ (റ) പറയുന്നു: “സ്വതന്ത്രവും നിരുപാധികവുമായി ഇജ്തിഹാദ് നടത്തുന്ന വ്യക്തിക്ക് പറഞ്ഞ എല്ലാ നിബന്ധനകളും ആപേക്ഷിക മുജ്തഹിദിനുണ്ടാവണമെന്നില്ല. തന്റെ മദ്ഹബില്‍ നിന്ന് പുറത്തു പോകാത്ത സോപാധിക മുജ്തഹിദായ ഇദ്ധേഹം ഇമാമിന്റ അടിസ്ഥാന പ്രമാണങ്ങള്‍ അറിഞ്ഞിരിക്കണം. ശറഇന്റെ നിയമങ്ങള്‍ നിരുപാധിക മുജ്തഹിദ് മറികടക്കാന്‍ പാടില്ലാത്ത പോലെ ഇമാമിന്റെ നിയമങ്ങള്‍ സോപാധിക മുജ്തഹിദും മറികടക്കാന്‍ പാടില്ല” (തുഹ്ഫ: 10:109).


RELATED ARTICLE

 • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
 • ഇജ്തിഹാദിന്റെ അനിവാര്യത
 • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
 • ഉസ്വൂലുല്‍ ഫിഖ്ഹ്
 • മുജ്തഹിദുകളുടെ വകുപ്പുകള്‍
 • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
 • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
 • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
 • തഖ്ലീദ് പണ്ഢിത പൂജയല്ല
 • തഖ്ലീദ്
 • ചില സംശയങ്ങള്‍
 • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
 • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
 • ഖാസി, മുഫ്തി, ഇജ്തിഹാദ്
 • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
 • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
 • മുജ്തഹിദുല്‍ മദ്ഹബ്
 • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
 • അല്‍ മുജ്തഹിദുന്നിസബിയ്യ്
 • മുത്‌ലഖു മുന്‍തസിബ്‌
 • മുജ്തഹിദുകളും നിബന്ധനകളും
 • മുഫ്തി
 • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
 • കവാടം അടച്ചതാര്?
 • ഇജ്തിഹാദ്
 • ഇജ്മാഅ്
 • സുകൂതിയ്യായ ഇജ്മാഅ്
 • ഹദീസും മുജ്തഹിദും
 • അവര്‍ പറയാതിരുന്നാല്‍
 • അടക്കപ്പെട്ട കവാടം
 • മദ്ഹബിന്റെ ഇമാമുകള്‍