മുത്‌ലഖു മുന്‍തസിബ്‌

ഇവര്‍ക്ക് സ്വന്തമായി ഉസ്വൂല്‍ ക്രോഡീകരിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കില്ല. ഒന്നാം മുജ്ത ഹിദിനുള്ള മറ്റെല്ലാ നിബന്ധനകളും ഇവര്‍ക്കും ബാധകമാണ്. ഈ അര്‍ഥത്തില്‍ മാത്രമാണ് ഇവരെ മുഖല്ലിദുകള്‍ എന്ന് പറയുന്നത്.

ഇമാം നവവി (റ) പറയുന്നു: “മദ്ഹബിലും അതിന്റെ ലക്ഷ്യങ്ങളിലും ഇമാമിനെ അനുകരിക്കാത്തവരാണ് മുന്‍തസിബായ മുജ്തഹിദ്. സ്വതന്ത്ര മുജ്തഹിദിന്റെ എല്ലാ ഗുണങ്ങളും ഇവരിലു മുള്ളതാണതിനു കാരണം. ഇജ്തിഹാദില്‍ ഇമാമിന്റ വഴി (നിദാന ശാസ്ത്രം സ്വീകരിച്ചുവെന്ന അടിസ്ഥാനത്തില്‍ മാത്രമാണിവരെ ഇമാമിലേക്ക് ചേര്‍ത്ത് പറയുന്നത്”(ശറഹുല്‍ മുഹദ്ധബ് 1:43).

ബന്നാനി പറയുന്നു:”നസ്സ്വുകളില്‍ (ഖുര്‍ആന്‍, സുന്നത്ത്) നിന്ന് ഇവര്‍ മസ്അല കണ്ടെത്തുന്നവരാണ്. അവരുടെ വാക്കുകള്‍ പരിശോധിച്ചവര്‍ക്കിത് ബോധ്യപ്പെടും. പക്ഷേ, ഇമാമിന്റ നിദാനശാസ്ത്രമവലംബിച്ചു മാത്രമായിരിക്കും ഇവരുടെ കണ്ടെത്തലുകള്‍. ഇത് കൊണ്ട് മാത്ര മാണ് സ്വതന്ത്ര മുജ്തഹിദുമായി ഇവര്‍ വേര്‍ തിരിയുന്നത്” (ബന്നാനി 2:386,86).

ശാഫിഈ മദ്ഹബിലെ ഇമാം മുസ്നി (റ), ബുവൈത്വി (റ) തുടങ്ങിയവരും ഹനഫീ മദ്ഹ ബിലെ ഇമാം അബൂ യൂസുഫ് (റ) മുഹമ്മദ് (റ) എന്നിവരും ഈ വിഭാഗത്തില്‍ പെടുന്നു. സ്വതന്ത്ര മുജ്തഹിദുകളെ പോലെ എല്ലാ വിഷയങ്ങളിലും നിരുപാധികം ഇജ്തിഹാദ് നടത്താന്‍ ശേഷിയുള്ളവര്‍ തന്നെയാണിവര്‍. സ്വന്തമായി നിദാന ശാസ്ത്രം ക്രോഡീകരിക്കാനുള്ള യോഗ്യത ഇവര്‍ക്കില്ല.


RELATED ARTICLE

  • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
  • ഇജ്തിഹാദിന്റെ അനിവാര്യത
  • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
  • ഉസ്വൂലുല്‍ ഫിഖ്ഹ്
  • മുജ്തഹിദുകളുടെ വകുപ്പുകള്‍
  • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
  • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
  • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
  • തഖ്ലീദ് പണ്ഢിത പൂജയല്ല
  • തഖ്ലീദ്
  • ചില സംശയങ്ങള്‍
  • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
  • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
  • ഖാസി, മുഫ്തി, ഇജ്തിഹാദ്
  • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
  • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
  • മുജ്തഹിദുല്‍ മദ്ഹബ്
  • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
  • അല്‍ മുജ്തഹിദുന്നിസബിയ്യ്
  • മുത്‌ലഖു മുന്‍തസിബ്‌
  • മുജ്തഹിദുകളും നിബന്ധനകളും
  • മുഫ്തി
  • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
  • കവാടം അടച്ചതാര്?
  • ഇജ്തിഹാദ്
  • ഇജ്മാഅ്
  • സുകൂതിയ്യായ ഇജ്മാഅ്
  • ഹദീസും മുജ്തഹിദും
  • അവര്‍ പറയാതിരുന്നാല്‍
  • അടക്കപ്പെട്ട കവാടം
  • മദ്ഹബിന്റെ ഇമാമുകള്‍