Click to Download Ihyaussunna Application Form
 

 

മുജ്തഹിദുകളും നിബന്ധനകളും

ഇബ്നു തൈമിയ്യ പറയുന്നു: നബി (സ്വ)യുടെ പത്തുലക്ഷത്തില്‍ പരം വരുന്ന ഹദീസുകളില്‍ മുഖ്യ ഭാഗവും മുജ്തഹിദിനു മന:പാഠമുണ്ടായിരിക്കണം എന്നല്ലാതെ ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹദീസുകള്‍ ഒന്നൊഴിയാതെ പൂര്‍ണ്ണമായും മനഃപാഠമുണ്ടാകണമെന്ന് നിബന്ധനയായിക്കൂട. അങ്ങനെയാണെങ്കില്‍ മുസ്ലിം ഉമ്മത്തില്‍ മുജ്തഹിദ് ഇല്ലെന്ന് പറയേണ്ടിവരും (റഫ്ഉല്‍ മലാം പേജ് 18).

ഹദീസിന്റെ ലഫ്ളുകള്‍ മാത്രം പോര, നിവേദക പരമ്പരയിലുള്ള ഓരോ വ്യക്തിയുടെയും പേര്, തറവാട്, വയസ്, മരണ സമയം (യോഗ്യായോഗ്യതകള്‍ സംബന്ധിച്ച) ഗുണങ്ങള്‍, ഹദീസ് സ്വീകരിക്കാന്‍ അവര്‍ കൈകൊണ്ട നിബന്ധനകള്‍, അവരുടെ അവലംബരേഖ, ഹദീസുകള്‍ സ്വീകരിച്ച രീതി, നിവേദക പരമ്പര ഇനം തിരിക്കല്‍, റിപ്പോര്‍ട്ടര്‍മാരുടെ വാക്കു കള്‍ തുടങ്ങി എല്ലാ കാര്യങ്ങളും മുജ്തഹിദ് അറിഞ്ഞിരിക്കണം (ഹാഫിള് ഇബ്നു അസീറി (റ) ന്റെ ജാമിഉല്‍ ഉസ്വൂല്‍ വാള്യം 1, പേജ് 37).

ഖുര്‍ആനിലും സുന്നത്തിലുമുള്ള സാങ്കേതിക പ്രയോഗങ്ങളെ കുറിച്ച് തികഞ്ഞ പാണ് ഢിത്യം മുജ്തഹിദ് ആര്‍ജ്ജിച്ചിരിക്കണം. പ്രയോഗങ്ങളിലെ സാങ്കേതികതകള്‍ തിരിച്ചറിയാത്ത വ്യക്തി അപകടത്തിലേക്ക് നീങ്ങും. കല്‍പന, നിരോധനം, വ്യാപകാര്‍ഥമുള്ളത്, ഹൃസ്വാര്‍ഥമുള്ളത്, ഖണ്ഢിതമല്ലാത്തവിധം വ്യക്തമായത്, വ്യക്തമായ അര്‍ഥത്തിനെതിരില്‍ വ്യാഖ്യാനിക്കപ്പെട്ടത്, എതിരായി വ്യാഖ്യാനിക്കാന്‍ പറ്റാത്ത വിധം വ്യക്തമായത്, മൊഴിയുടെ ബാഹ്യാര്‍ഥം, ആന്തരാര്‍ഥം, ഉദ്ദേശാര്‍ഥം, അവ്യക്തമായത്, ഉദ്ദേശാര്‍ഥം വ്യക്തമായത്, വിധി ദുര്‍ബലമാക്കുന്നത്, ദുര്‍ബലമായത്, നിവേദനപരമ്പര അനിഷേധ്യമാം വിധം ബലവത്താ യത്, നിവേദക പരമ്പരയില്‍ നിന്നും റിപ്പോര്‍ട്ടര്‍ ഒഴിഞ്ഞുപോയത് എന്നിവക്ക് പുറമെ നിവേദക പരമ്പരയുടെ ബലാബലം, അറബി ഭാഷ (വ്യാകരണ സാഹിത്യ നിയമങ്ങളടക്കം) സ്വഹാബികളും അല്ലാത്തവരുമായ പണ്ഢിതരുടെ അഭിപ്രായങ്ങള്‍, (ഭിന്നിപ്പും ഏകോപനവും) വ്യക്തവും അവ്യക്തവുമായ ഖിയാസ് (മറ്റൊന്നിനോട് തുലനം ചെയ്ത് വിധി കണ്ടെത്തുക) തുടങ്ങിയ ധാരാളം വിഷയങ്ങളില്‍ സമഗ്രപാണ്ഢിത്യം ഉണ്ടായിരിക്കണം. ഇവക്കെല്ലാം പുറമെ ഖുര്‍ആന്‍, സുന്നത്ത്, അറബി വ്യാകരണ നിയമങ്ങള്‍ സസൂ ക്ഷ്മം പരിശോധിച്ച ശേഷം അടിസ്ഥാന നിയമങ്ങള്‍ (ഉസ്വൂല്‍) സ്വന്തമായി ക്രോഡീകരി ക്കുകയും വേണം.

ഒരു ലക്ഷം ഹദീസ് മനഃപാഠമാക്കിയ വ്യക്തിക്ക് ഇജ്തിഹാദ് നടത്താമോ എന്ന ചോദ്യ ത്തിന് സാധ്യമല്ലെന്നാണ് ഇമാം അഹ്മദ് ബിനു ഹമ്പല്‍ (റ) മറുപടി പറഞ്ഞത്. രണ്ടോ മൂന്നോ നാലോ ലക്ഷം ഹദീസുകള്‍ മനഃപാഠമുണ്ടെങ്കിലും ഇജ്തിഹാദ് സാധ്യമല്ലെന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട് (ഉജ്ജത്തുല്ലാഹില്‍ ബാലിഹ വാള്യം 1, പേജ് 150).

പ്രഗത്ഭ ഹദീസ് പണ്‍ഢിതരായ ഇമാം ബുഖാരി (റ), മുസ്ലിം (റ), ബൈഹഖി (റ), ഇബ്നു ഹജര്‍ (റ) തുടങ്ങിയ ധാരാളം ആളുകള്‍ ശാഫിഈ മദ്ഹബ് തഖ്ലീദ് ചെയ്തവരായിരുന്നു. മുകളില്‍ പറഞ്ഞവരും അല്ലാത്തവരുമായ ധാരാളം പണ്‍ഢിതന്മാര്‍ ഇജ്തിഹാ ദിന് കഴിവില്ലാത്തതുകൊണ്ടാണല്ലോ ശാഫിഈ മദ്ഹബ് തഖ്ലീദ് ചെയ്തത്. മദ്ഹബിന്റെ നാല് ഇമാമുകള്‍ക്ക് ശേഷം ഇബ്നു ജരീറുത്വബരി മാത്രമാണ് ഈ പദവി വാദിച്ചു നോക്കി യത്. അദ്ദേഹത്തിനു അംഗീകാരം ലഭിക്കുകയുണ്ടായില്ല. ഇമാം ശഅ്റാനി (റ) തന്റെ മീസാന്‍, വാള്യം 1 പേജ് 16 ല്‍ പറയുന്നു:

മുഥ്ലഖ് മുജ്തഹിദ് മൂന്നാം നൂറ്റാണ്ടോടെ അവസാനിച്ചതായി ഫതാവ ഇബ്നു സ്വലാഹില്‍ നിന്നുദ്ദരിച്ചു കൊണ്ട് ജാമിഉ കറാമാത്തില്‍ ഔലിയാഅ് വാള്യം 1 പേജ് 167, തുഹ്ഫ വാള്യം 9 പേജ് 216, ബാജൂരി വാള്യം 1 പേജ് 190, ഫതാവല്‍ കുബ്റ വാള്യം 1 പേജ് 302 എന്നിവയിലും വ്യക്തമാക്കിയിട്ടുണ്ട്.

ഇജ്തിഹാദിന്നാവശ്യമായ കഴിവുകള്‍ നേടിയെടുക്കാനാവാത്തതിനാലാണ് പില്‍ക്കാലത്ത് മുജ്തഹിദ് മുഥ്ലഖ് ഇല്ലാതെ പോയത്. പണ്ഢിതന്മാരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന വാദം ശരിയല്ല. “ഇജ്തിഹാദിനു വേണ്ട ആയുധം ഇല്ലാതെ പോയതിനാ ലാണ് മുജ്തഹിദുകള്‍ ഇല്ലാതെ പോയതെന്ന് നാം വിശ്വസിക്കണം. പണ്ഢിതര്‍ പിന്മാറിയതിനാലല്ല. കാരണം ശാഫിഈ അസ്വ്ഹാബും അല്ലാത്തവരുമായ മഹാന്മാര്‍ സാധ്യമാകുന്നതിലുപരി പരിശ്രമങ്ങള്‍ നടത്തുകയും അതിനു വേണ്ടി വയസ്സുകള്‍ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ചരിത്രത്തില്‍ അതു കാണാം. അങ്ങനെയെല്ലാമായിട്ടും നിരുപാധിക ഗവേഷണത്തിന്റെ സ്ഥാനം അലങ്കരിക്കാന്‍ അവര്‍ക്കായില്ല” ഫതാവല്‍ കുബ്റ വാള്യം 4, പേജ് 302.

ഇതിനാലാണ് താന്‍ ഇജ്തിഹാദ് വാദിക്കുന്നില്ലെന്നും ഹംബലി മദ്ഹബുകാരനായതില്‍ അഭിമാനിക്കുകയാണെന്നും ഇബ്നു അബ്ദുല്‍ വഹാബ് പറഞ്ഞത് ഉന്‍വാനു മജ്ദ് ഫി താരീഖി നജ്ദ് വാള്യം 1, പേജ് 84.


RELATED ARTICLE

  • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
  • ഇജ്തിഹാദിന്റെ അനിവാര്യത
  • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
  • ഉസ്വൂലുല്‍ ഫിഖ്ഹ്
  • മുജ്തഹിദുകളുടെ വകുപ്പുകള്‍
  • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
  • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
  • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
  • തഖ്ലീദ് പണ്ഢിത പൂജയല്ല
  • തഖ്ലീദ്
  • ചില സംശയങ്ങള്‍
  • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
  • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
  • ഖാസി, മുഫ്തി, ഇജ്തിഹാദ്
  • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
  • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
  • മുജ്തഹിദുല്‍ മദ്ഹബ്
  • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
  • അല്‍ മുജ്തഹിദുന്നിസബിയ്യ്
  • മുത്‌ലഖു മുന്‍തസിബ്‌
  • മുജ്തഹിദുകളും നിബന്ധനകളും
  • മുഫ്തി
  • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
  • കവാടം അടച്ചതാര്?
  • ഇജ്തിഹാദ്
  • ഇജ്മാഅ്
  • സുകൂതിയ്യായ ഇജ്മാഅ്
  • ഹദീസും മുജ്തഹിദും
  • അവര്‍ പറയാതിരുന്നാല്‍
  • അടക്കപ്പെട്ട കവാടം
  • മദ്ഹബിന്റെ ഇമാമുകള്‍