മുഫ്തി

ഫത്വ നല്‍കാന്‍ അര്‍ഹതയുള്ള പണ്ഢിതരെ ഇമാം നവവി (റ) അഞ്ചായി തിരിച്ചിരി ക്കുന്നു. ഒന്നാം പദവിയിലുള്ളവര്‍ സ്വതന്ത്രവും നിരുപാധികവുമായ ഇജ്തിഹാദ് നടത്തി ഫത്വ നല്‍കാന്‍ യോഗ്യതയുള്ളവരാണ്. മറ്റ് നാലു പദവയിലുള്ളവര്‍ക്ക് സ്വന്തമായി നിദാന ശാസ്ത്രം രൂപപ്പെടുത്താന്‍ കഴിയാത്തതിനാല്‍ നിദാന ശാസ്ത്രത്തില്‍ ഇവര്‍ സ്വതന്ത്രമായ ഇജ്തിഹാദിന് കഴിവുള്ളവരല്ല. ഇത്തരത്തിലുള്ളവര്‍ നിദാന ശാസ്ത്രത്തിലെങ്കിലും ഒരു ഇമാമിനെ അവലംഭിച്ചേ പറ്റൂ. ഇവര്‍ ഭാഗികമായി ഇജ്തിഹാദിന് ബാധ്യസ്ഥ രാണ്. നവവി (റ) തുടരുന്നു: ഒരു ഇമാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന മുഫ്തികളില്‍ നാലാം സ്ഥാനത്തിരിക്കുന്ന വ്യക്തി മദ്ഹബിലെ സങ്കീര്‍ണ്ണവും അല്ലാത്തവയുമായ കാര്യങ്ങള്‍ ഗ്രഹിക്കുക, അവ ഉദ്ധരിക്കുക, മദ്ഹബിനെ മൊത്തമായി ഹൃദിസ്ഥമാക്കുക തുടങ്ങിയ ഗുണങ്ങള്‍ സമ്മേളിച്ചവനായിരിക്കണം. പക്ഷേ, മദ്ഹബിന്റെ രേഖകള്‍ സമര്‍ഥിക്കുക, ഖിയാസു (തുലനം ചെയ്യല്‍) കള്‍ സ്ഥിരീകരിക്കുക തുടങ്ങിയ പ്രയാസകരമായ കാര്യങ്ങളില്‍ അയാള്‍ക്ക് കഴിവുണ്ടായിരിക്കുകയില്ല. പക്ഷേ, ആധികാരിക ഗ്രന്ഥങ്ങള്‍ ആധരമാക്കി നല്‍കുന്ന ഫത്വയില്‍ അദ്ദേഹത്തെ അവലംബിക്കാവുന്നതാണ്.

ഇപ്രകാരം മദ്ഹബില്‍ വ്യക്തമായി പരാമര്‍ശിക്കാത്ത ഒരു വിഷയത്തില്‍ ഗഹനമായ ചിന്ത കൂടാതെ തത്തുല്യമായ മറ്റൊന്ന് മദ്ഹബില്‍ നിന്ന് തന്നെ ഇദ്ദേഹത്തിന് വ്യക്തമായാല്‍ അതിനോട് ഖിയാസ് നടത്താവുന്നതും അതനുസരിച്ച് ഫത്വ നല്‍കാവുന്നതുമാണ്. മദ്ഹബിന്റെ പൊതുനിയമത്തിന്റെ വ്യാപ്തിയില്‍ ആ കാര്യം ഉള്‍പ്പെടുമെന്ന് ബോധ്യപ്പെടുമ്പോഴും പ്രസ്തുത പൊതു നിയമ പ്രകാരം വിധി നിര്‍ണ്ണയിക്കാം. ഇത്തരത്തിലുള്ളതല്ലാത്ത വിഷയങ്ങളില്‍ ഇദ്ദേഹം ഫത്വ നല്‍കാവുന്നതല്ല (ശറഹുല്‍ മുഹദ്ദബ് 1:44).

മുഫ്തികളുടെ നാലാം സ്ഥാനത്തുള്ളവരുടെ ഗുണങ്ങളാണ് ഇമാം നവവി (റ) പറഞ്ഞത്. വ്യക്തമായ ഖിയാസിനെ കുറിച്ചാണ് ഇത്രയും പറഞ്ഞത്. എന്നാല്‍ അവ്യക്തമായ ഖിയാസിന് ഇത്തരക്കാര്‍ക്ക് സാധ്യമേയല്ല. മേല്‍ നിബന്ധനകളുണ്ടാവുമ്പോള്‍ മാത്രമാണ് വ്യക്തമായ ഖിയാസ് തന്നെ കൈകാര്യം ചെയ്യാനാവുക. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, ഇമാം നവവി (റ) പറഞ്ഞ ഒന്നാം പദവിയാണിന്ന് പലരും അവകാശപ്പെടുന്നത്. എന്നാല്‍ മുഫ്തികളുടെ അഞ്ചാം പദവിക്കു പോലും യോജിച്ചവര്‍ ഇന്ന് നിലവിലില്ലെന്ന് ഇത്തരക്കാര്‍ അറിയുന്നില്ല. ഹിജ്റഃ മൂന്നാം നൂറ്റാണ്ടിന് ശേഷം സ്വതന്ത്ര ഇജ്തിഹാദ് നടത്താന്‍ കഴി വാര്‍ജിച്ചവര്‍ ഉണ്ടായിട്ടില്ല.

ഇമാം ശഅ്റാനി (റ) പറയുന്നു: “ഒരു ഇമാമിനോടും ചേര്‍ന്ന് നില്‍ക്കാതെ സ്വതന്ത്രമായി ഇജ്തിഹാദ് നടത്താന്‍ തനിക്കാകുമെന്ന് നാല് ഇമാമുകള്‍ക്ക് ശേഷം മുഹമ്മദുബ്നു ജരീറുത്വബ്രി (റ) യല്ലാതെ വാദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാദം അംഗീകരിക്കപ്പെട്ടിട്ടുമില്ല.” മീസാനുല്‍ കുബ്റ 1:16).

സ്വതന്ത്ര ഇജ്തിഹാദിനു യോഗ്യതയില്ലെങ്കിലും നിരുപാധികം ഖിയാസ് നടത്താന്‍ കഴിയു ന്നവരാണ് ‘അസ്വ്ഹാ ബുല്‍ വുജൂഹ് ‘എന്നറിയപ്പെടുന്നവര്‍. നാലാം നൂറ്റാണ്ടിന് ശേഷം ഈ യോഗ്യതയുള്ളവരും ഉണ്ടായിട്ടില്ല. ഇബ്നുഹജര്‍ (റ) പറയുന്നു: “മുഫ്തിക്കാവശ്യമായ നിബന്ധനകള്‍ ഒക്കാതെ വരികയും ഫത്വ നല്‍കാന്‍ അര്‍ഹതയുള്ളവരുടെ രചനയില്‍ തന്റെ വിഷയം ഇല്ലാതെ വരികയും ചെയ്താല്‍ ഫത്വ നല്‍കാന്‍ പാടില്ല. തന്റെ വിഷയവുമായി സാമ്യതയുള്ള ഒന്നോ രണ്ടോ വിഷയങ്ങള്‍ ലഭിച്ചാലും ശരി. ഫിഖ്ഹിന്റെ മുഴുവന്‍ അദ്ധ്യായങ്ങളിലും മുജ്തഹിദ് മുത്വ്ലഖ് സ്വീകരിക്കുന്ന നിദാന നിയമങ്ങളില്‍ സമഗ്ര ജ്ഞാനമുള്ളവരാണ് കര്‍മ്മ ശാസ്ത്രത്തില്‍ സാഗരതുല്യരായവര്‍. ഇമാം വ്യക്തമായി പറ ഞ്ഞിട്ടില്ലാത്ത മസ്അലകളില്‍ ഖിയാസ് നടത്തി വിധി പറയാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. ഇതുപക്ഷേ, അസ്വ്ഹാബുല്‍ വുജൂഹിന്റെ പദവിയാണ്. ഇക്കാലത്ത് അത്തരം പണ്ഢിത രില്ല. കാരണം ഹിജ്റഃ 400 ന് ശേഷം ആ പദവിയിലുള്ളവര്‍ ഉണ്ടായിട്ടില്ല (ഫതാവല്‍ കുബ്റ :4:296).

മേല്‍ വിവരണത്തില്‍ നിന്ന് നാല് കാര്യങ്ങള്‍ വ്യക്തമാണ്. (1) നിരുപാധികം ഖിയാസ് നട ത്താന്‍ കഴിവുള്ളവര്‍  ഹിജ്റ 400 ന് ശേഷം ഉണ്ടായിട്ടില്ല. (2) ഇഫ്താഇന്റെ അഞ്ചാം പദ വിയിലുള്ളവര്‍ക്ക് പോലും വ്യക്തമായ ഖിയാസ് മാത്രമേ ചെയ്യാനാകൂ. (3) ഇഫ്താഇന്റെ എല്ലാ പദവിയും അസ്തമിച്ച് കഴിഞ്ഞ ഇക്കാലത്ത് ഖിയാസ് എന്ന പ്രശ്നമേ ഉദിക്കുന്നില്ല. (4) ഇനിയും ഇജ്തിഹാദിന്റെ കവാടം തുറന്നു വെച്ച് ഇമാമുമാരാകാന്‍ ശ്രമിക്കുന്നത് ഭൂഷണമല്ല.

ഇബ്നു ഹജര്‍ (റ) പറയുന്നു: “ഇജ്തിഹാദ് നടത്തിയിരിക്കണമെന്ന കല്‍പന അതി ന് പണ്ഢിതന്മാര്‍ പറഞ്ഞ നിബന്ധനകള്‍ ഒത്തിണങ്ങിയ  പണ്ഢിതന്മാരോടാണെന്ന് കര്‍മ്മ ശാസ്ത്ര പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പില്‍ക്കാലത്തുള്ള പണ്ഢിതരൊന്നും മേല്‍ നിബന്ധനകളുള്ളവരായി നിനക്ക് ലഭിക്കുകയില്ല. ഈ സാഹചര്യത്തില്‍ ഇജ്തിഹാദ് നടത്താതിരിക്കുന്നതില്‍ അവരാരും കുറ്റക്കാരല്ല. കാരണം പണ്ഢിതര്‍ പറഞ്ഞ നിബന്ധ നകളിലൊന്നാണ് കൂര്‍മ്മബുദ്ധി. പരിശ്രമ ശാലിയായ ഒരാള്‍ക്ക് ഇജ്തിഹാദിന്റെ പദവിയിലെത്താന്‍ പര്യാപ്തമായ ബുദ്ധി ശക്തിയാണ് ഇതു കൊണ്ട് വിവക്ഷ. നമ്മുടെ അസ്വഹാബും അല്ലാത്തവരുമായ നിരവധി പണ്ഢിതന്മാര്‍ ജീവിതകാലം മുഴുവന്‍ പരിശ്ര മിച്ചിട്ടും മേല്‍ സ്ഥാനം കരസ്ഥമാക്കാനായില്ല. അതിനാല്‍  പണ്ഢിതന്മാര്‍ പറഞ്ഞ കൂര്‍മ ബുദ്ധിയുള്ളവരല്ല അവരെന്ന് നാം മനസ്സിലാക്കുന്നു (ഫതാവല്‍ കുബ്റ:4:303).

ഇബ്നു ഖല്‍ദൂനിന്റെ വിഖ്യാത ചരിത്ര ഗ്രന്ഥമായ മുഖദ്ദിമയില്‍ പറയുന്നു. “എല്ലാ രാജ്യങ്ങളും നാലു മദ്ഹബിന്റെ ഇമാമുകളെ തഖ്ലീദ് ചെയ്യുന്നതില്‍ യോജിച്ചിരിക്കുന്നു. ഇജ്തിഹാദിന്റെ പദവി കൈവരിക്കുന്നതിനു മാര്‍ഗ്ഗ തടസ്സമുണ്ടാവുകയും അനര്‍ഹരായ ആളുകള്‍ ഇജ്തിഹാദി പട്ടം ചമയുമെന്ന് ഭയപ്പെടുകയും ചെയ്തപ്പോള്‍ തങ്ങള്‍ ഇജ്തി ഹാദിന് അശക്തരാണന്ന് പണ്ഢിതന്മാരെല്ലാം പ്രഖ്യാപിക്കുകയും നാലു ഇമാമുകളെ തഖ്ലീദ് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയുമുണ്ടായി. ഇന്ന് മുസ്ലിംകള്‍ നാലിലൊരു മദ്ഹബ് തഖ്ലീദ് ചെയ്യുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കിയതിനാലാണ് തൌഹീദ് സംസ്ഥാപനവുമായി രംഗപ്രവേശം ചെയ്ത ഇബ്നു അബ്ദുല്‍ വഹ്ഹാബു പോലും ഇപ്രകാരം പ്രസ്താവിച്ചത്. “കര്‍മ്മപരമായി നാം അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ മദ്ഹബ് സ്വീകരിച്ചവരാണ്. നാലില്‍ ഏത് മദ്ഹബ് സ്വീകരിച്ചവരേയും നാം എതിര്‍ക്കുന്നില്ല. മറ്റു മദ്ഹബുകള്‍ ക്രോഡീകൃ‏തമല്ലാത്തതിനാല്‍ അവ അനുകരിക്കാവതല്ല. റാഫിളിയ്യത്ത്, സൈദിയ്യത്ത്, ഇമാമിയത്ത് തുടങ്ങിയവരെ നാം അംഗീകരിക്കുന്നേ യില്ല. നാലില്‍ ഒരു മദ്ഹബ് സ്വീകരിക്കാന്‍ നാം അവരെ നിര്‍ബന്ധിക്കുന്നു. നിരുപാധികം ഇജ്തിഹാദിന്റെ പദവി നാം അവകാശപ്പെടുന്നില്ല. അങ്ങനെ അവകാശപ്പെടുന്നവര്‍ നമ്മുടെ അരികില്‍ ഇല്ലതാനും (സിയാനതുല്‍ ഇന്‍സാന്‍ 474).


RELATED ARTICLE

 • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
 • ഇജ്തിഹാദിന്റെ അനിവാര്യത
 • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
 • ഉസ്വൂലുല്‍ ഫിഖ്ഹ്
 • മുജ്തഹിദുകളുടെ വകുപ്പുകള്‍
 • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
 • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
 • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
 • തഖ്ലീദ് പണ്ഢിത പൂജയല്ല
 • തഖ്ലീദ്
 • ചില സംശയങ്ങള്‍
 • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
 • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
 • ഖാസി, മുഫ്തി, ഇജ്തിഹാദ്
 • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
 • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
 • മുജ്തഹിദുല്‍ മദ്ഹബ്
 • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
 • അല്‍ മുജ്തഹിദുന്നിസബിയ്യ്
 • മുത്‌ലഖു മുന്‍തസിബ്‌
 • മുജ്തഹിദുകളും നിബന്ധനകളും
 • മുഫ്തി
 • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
 • കവാടം അടച്ചതാര്?
 • ഇജ്തിഹാദ്
 • ഇജ്മാഅ്
 • സുകൂതിയ്യായ ഇജ്മാഅ്
 • ഹദീസും മുജ്തഹിദും
 • അവര്‍ പറയാതിരുന്നാല്‍
 • അടക്കപ്പെട്ട കവാടം
 • മദ്ഹബിന്റെ ഇമാമുകള്‍