Click to Download Ihyaussunna Application Form
 

 

കവാടം അടച്ചതാര്?

മദ്ഹബിന്റെ ഇമാമുകളാരും തന്നെ, തങ്ങളുടെ പിന്‍ഗാമികള്‍ക്ക് മുമ്പില്‍, ഗവേഷണത്തിന്റെ കവാടം അടച്ചു പൂട്ടിയിട്ടില്ല. ‘നിങ്ങളാരും ഗവേഷണം നടത്തരുത്. ഞങ്ങളെ തഖ്ലീദ് ചെയ്യണം’ എന്ന് അവരാരും പറഞ്ഞിട്ടില്ല. പ്രത്യുത, ഇജ്തിഹാദു പ്രാപ്തരായ മത പണ്ഢിതന്മാരോട് ‘നിങ്ങള്‍ ഞങ്ങളെ തഖ്ലീദ് ചെയ്യരുത്’ എന്നായിരുന്നു അവരുടെ ശാസന. (ഈ പ്രസ്താവം, വ്യപ്കമായി തെറ്റിദ്ധരിപ്പിച്ച് സാധാരണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍, ഉല്‍പതിഷ്ണു വിഭാകം ശ്രമിച്ചു വരുന്നു. ‘ശാഫിഈയുടെ വസ്വിയ്യത്ത്’ എന്ന ശീര്‍ഷകം കൂടി വായി ക്കുക). മദ്ഹബ് സ്വീകരിക്കുന്നതോടൊപ്പം തന്നെ തെളിവുകള്‍ ചിന്തിക്കാന്‍ കഴിയുന്ന സോപാധിക മുജ്തഹിദുകളോട് തെളിവു ചിന്തിച്ചു പഠിക്കാനും അവര്‍ ആജ്ഞാപിച്ചിരുന്നു.

അനന്തരഗാമികളായ പണ്ഢിതന്മാരും അര്‍ഹരായവരുടെ ഗവേഷണം മുടക്കിയിട്ടില്ല. എന്നാല്‍ പിന്നെ, ഇജ്തിഹാദിന്റെ കവാടം കൊട്ടിയടച്ചതാര്? ആരും അടച്ചതല്ല; അതു സ്വയം അടഞ്ഞു പോയതാണ്. അഥവാ കരുണാനിധിയായ അല്ലാഹു അവന്റെ കരുണാതിരേകത്താല്‍ അടച്ചു കളഞ്ഞതാണ്. കര്‍മ ശാസ്ത്രത്തില്‍ ഒരൊറ്റ മദ്ഹബ് മാത്രമേ  ഉണ്ടായിരുന്നുള്ളുവെങ്കില്‍ പല പ്രതിസന്ധി ഘട്ടങ്ങളിലും സമുദായം വിഷമിച്ചു പോകുമായിരുന്നു. മദ്ഹബുകള്‍ നാലുള്ളതു കൊണ്ട് ഈ വിഷമം പരിഹൃതമായിരിക്കയാണ്.

മുഴുലോകവും അംഗീകരിച്ച മഹാപണ്ഢിതരായ ഈ നാലുപേര്‍ക്കു ശേഷം നിസ്കാരം, സകാത്, നോമ്പ്, ഇടപാടുകള്‍, വൈവാഹിക കാര്യങ്ങള്‍, ശിക്ഷാ നിയമങ്ങള്‍ തുടങ്ങിയ ഫിഖ്ഹ് നിയമങ്ങളില്‍ ഇനി ഒരു ഗവേഷണത്തിന്റെ ആവശ്യമില്ല. വല്ല ആനുകാലിക പ്രശ്നങ്ങളും വന്നാല്‍  അതു പരിഹരിക്കണമെന്നേയുള്ളൂ. അതിനു മറ്റു മാര്‍ഗങ്ങളുമുണ്ട്. (ബഹ്ത് എന്ന ശീര്‍ഷകം നോക്കുക). അപ്പോള്‍ ഒരു സ്വതന്ത്ര മുജ്തഹിദിന്റെ ആവശ്യം ഇനിയില്ല. എന്നിരിക്കെ വഴിപിഴക്കാനും നാലിനു പകരം നാലായിരം മദ്ഹബുകളായി ഭിന്നിച്ചു പോകാനും ഇടവരും. അതു കൊണ്ടുതന്നെ പരമകാരുണികനായ അല്ലാഹു, അവന്റെ ദാക്ഷിണ്യം കൊണ്ട്, ഇജ്തിഹാദിന്റെ കവാടം അടച്ചുപൂട്ടി. അല്ലാഹുവിനു സ്തുതി.


RELATED ARTICLE

 • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
 • ഇജ്തിഹാദിന്റെ അനിവാര്യത
 • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
 • ഉസ്വൂലുല്‍ ഫിഖ്ഹ്
 • മുജ്തഹിദുകളുടെ വകുപ്പുകള്‍
 • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
 • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
 • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
 • തഖ്ലീദ് പണ്ഢിത പൂജയല്ല
 • തഖ്ലീദ്
 • ചില സംശയങ്ങള്‍
 • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
 • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
 • ഖാസി, മുഫ്തി, ഇജ്തിഹാദ്
 • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
 • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
 • മുജ്തഹിദുല്‍ മദ്ഹബ്
 • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
 • അല്‍ മുജ്തഹിദുന്നിസബിയ്യ്
 • മുത്‌ലഖു മുന്‍തസിബ്‌
 • മുജ്തഹിദുകളും നിബന്ധനകളും
 • മുഫ്തി
 • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
 • കവാടം അടച്ചതാര്?
 • ഇജ്തിഹാദ്
 • ഇജ്മാഅ്
 • സുകൂതിയ്യായ ഇജ്മാഅ്
 • ഹദീസും മുജ്തഹിദും
 • അവര്‍ പറയാതിരുന്നാല്‍
 • അടക്കപ്പെട്ട കവാടം
 • മദ്ഹബിന്റെ ഇമാമുകള്‍