Click to Download Ihyaussunna Application Form
 

 

തസ്ബീഹ് നിസ്കാരം

ചോദ്യം:

തസ്ബീഹ് നിസ്കാരത്തെ സംബന്ധിച്ച് ഒരു വിശദീകരണം നല്‍കാമോ?

ഉത്തരം: നല്‍കാം. തസ്ബീഹ് നിസ്കാരം നാല് റക്അതാണ്. ഒരു സലാം കൊണ്ടോ ഈരണ്ട് റക്അതായി രണ്ട് സലാം കൊണ്ടോ അവസാനിപ്പിക്കാം (ഫത്ഹുല്‍ മുഈന്‍, പേജ് 109).

ഇമാം നവവി(റ) പറയുന്നു: “ഇബ്നുല്‍ മുബാറക്(റ) പറഞ്ഞു: തസ്ബീഹ് നിസ്കാരം രാത്രി നിസ്കരിക്കുന്ന പക്ഷം ഈരണ്ട് റക്അത്തുകളില്‍ സലാം വീട്ടുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. പകലില്‍ നിസ്കരിക്കുന്ന പക്ഷം രണ്ടാം റക്അത്തില്‍ സലാം വീട്ടുകയോ വീട്ടാതിരിക്കുകയോ ചെയ്യാം” (അദ്കാര്‍ പേജ് 157).

ഖിറാഅത്തിനുശേഷം പതിനഞ്ച് പ്രാവശ്യവും റുകൂഅ്, ഇഅ്തിദാല്‍, രണ്ട് സുജൂദുകള്‍, ഇടയിലെ ഇരുത്തം എന്നിവയില്‍ സുന്നത്തായ ദിക്റുകള്‍ക്കുശേഷം പത്ത് പ്രാവശ്യം വീതവും ഇസ്തിറാഹത്തിന്റെ ഇരുത്തത്തില്‍ പത്ത് പ്രാവശ്യവുമായി ഓരോ റക്അത്തുക ളിലും എഴുപത്തഞ്ച് പ്രാവശ്യം സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്ന് തസ്ബീഹ് ചൊല്ലേണ്ടതാണ്. ഇനി ഖിറാഅത്തിനു ശേഷം പറഞ്ഞ പതിനഞ്ച് തസ്ബീഹ് ഖിറാഅത്തിന്റെ മുന്നിലേക്ക് മാറ്റാവുന്നതും ഇസ്തിറാഹത്തിന്റെ ഇരുത്തത്തില്‍ പറഞ്ഞ പത്ത് തസ്ബീഹ് ഖിറാഅത്തിന്റെ പിന്നിലേക്ക് മാറ്റാവുന്നതുമാണ്. റുകൂഇല്‍ ചൊല്ലേണ്ട തസ്ബീഹ് വിട്ടുപോയിട്ടുണ്ടെന്ന് ഇഅ് തിദാലില്‍ ഓര്‍മ്മ വന്നാല്‍ തസ്ബീഹിനുവേണ്ടി വീണ്ടും റുകൂഇലേക്ക് മടങ്ങാവുന്നതല്ല. ഇഅ്തിദാല്‍ ഖസ്വീറായ (ചുരുങ്ങിയ) ഫര്‍ളായതുകൊണ്ട് അവ ഇഅ്തിദാലില്‍ കൂട്ടിയെടുക്കാനും പാടുള്ളതല്ല. പ്രത്യുത, സുജൂദില്‍ അതുകൂടി കൊണ്ടുവരേണ്ടതാണ്” (ഫത്ഹുല്‍ മുഈന്‍ പേജ് 109, തുഹ്ഫ 2/239).

ഒന്നാം റക്അത്തില്‍ ഫാതിഹക്ക് ശേഷം സൂറഃ അത്തകാസുറും രണ്ടാമത്തേതില്‍ സൂറഃ വല്‍അസ്വരിയും മൂന്നാമത്തേതില്‍ സൂറഃ അല്‍കാഫിറൂനയും നാലാമത്തേതില്‍ സൂറഃ അല്‍ ഇഖ്ലാസ്വും ഓതേണ്ടതാണ്” (ഹാശിയത്തുന്നിഹായ 2/123).

ഈ നിസ്കാരത്തിന് പ്രത്യേക സമയമോ സന്ദര്‍ഭമോ ഇല്ല. നിസ്കാരം വിലക്കപ്പെട്ടതല്ലാ ത്ത എല്ലാ സമയത്തും നിസ്കരിക്കാവുന്നതാണ് (ഫത്ഹുല്‍മുഈന്‍ പേജ് 47 നോക്കുക.).

ഇബ്നുഅബ്ബാസ്(റ) പറയുന്നു: “അബ്ബാസുബ്നു അബ്ദില്‍ മുത്ത്വലിബി(റ)നോട് നബി (സ്വ) പറഞ്ഞു. “ഒരു വസ്തു നിനക്ക് ഞാന്‍ സമ്മാനം നല്‍കാം. അത് നീ ചെയ്താല്‍ അല്ലാഹു നിന്റെ പാപം പൊറുക്കും. മുന്തിയതും പിന്തിയതുമായ പാപവും രഹസ്യവും പരസ്യവും മനഃപൂര്‍വ്വം ചെയ്തതും അബദ്ധത്തില്‍ ചെയ്തതും പൊറുക്കും. നിനക്ക് ഓരോ ദിവസവും ചെയ്യാന്‍ കഴിഞ്ഞാല്‍ അങ്ങനെ ചെയ്യുക. അതിന് സാധ്യമല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം ചെയ്യുക. അതിനും സാധ്യമല്ലെങ്കില്‍ മാസത്തില്‍ ഒരു പ്രാവശ്യം നിസ്കരിക്കുക. അതിനും കഴിഞ്ഞില്ലെങ്കില്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം നിസ്കരിക്കുക” (തിര്‍മുദി 2/351, ഇബ്നുമാജ 1/442, ഹാകിം എന്നിവ നോക്കുക).

ഈ ഹദീസില്‍ നിന്നും തസ്ബീഹ് നിസ്കാരത്തിന്റെ ശ്രേഷ്ഠത ഗ്രഹിക്കാമല്ലോ. ബഹു. സൈനുദ്ദീന്‍ മഖ്ദൂം(റ) പറയുന്നു: “സുസ്ഥിരരായ ചില പണ്ഢിതന്മാര്‍ പറയുന്നു: ദീനിനെ നിസ്സാരമാക്കിയവനല്ലാതെ ഇതിന്റെ ശ്രേഷ്ഠതയറിഞ്ഞ ശേഷം ഇതൊഴിവാക്കുകയില്ല” (ഫത്ഹുല്‍ മുഈന്‍, പേജ് 109).


RELATED ARTICLE

  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • തസ്ബീഹ് നിസ്കാരം
  • നിസ്കാരത്തില്‍ ഖുനൂത്
  • തഹജ്ജുദ് നിസ്കാരം
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും