Click to Download Ihyaussunna Application Form
 

 

സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍

ചോദ്യം: സ്വുബ്ഹി നിസ്കാരത്തില്‍ നിരന്തരമായി ഖുനൂത് ഓതല്‍ നബിചര്യയല്ലെന്നും ഒരു മാസക്കാലം ഖുനൂത് ഓതി പിന്നീട് അത് ഉപേക്ഷിക്കുകയാണ് നബി(സ്വ) ചെയ്തതെ ന്നുമുള്ള വാദത്തെ കുറിച്ചെന്തു പറയുന്നു?

ഉത്തരം: ഇമാം നവവി(റ) പറയുന്നു: “സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതുന്നത് നബിചര്യയാണ്. അനസി(റ)ല്‍ നിന്ന് സ്വഹീഹായി വന്ന ഹദീസിന് വേണ്ടിയാണത്. അവര്‍ പറഞ്ഞു: നിശ്ചയം, നബി(സ്വ) ഈ ലോകത്തോട് വിടപറയുന്നതുവരെ സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നു. ഇമാം ഹാകിം(റ) കിതാബുല്‍ അര്‍ബഈനില്‍ ഇത് നിവേദനം ചെയ്യുകയും സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്” (അദ്കാര്‍ – പേജ് 48).

ഈ ഹദീസ് ഇമാം അഹ്മദ്(റ) മുസ്നദ് 3/162ലും ദാറഖുത്വ്നി(റ) സുനന്‍ 2/239ലും ഇമാം ബൈഹഖി (റ) മഅ്രിഫത് 2/78ലും സുനനുല്‍ കുബ്റാ 2/201ലും അബ്ദുറസാഖ് (റ) മുസ്വന്നഫ് 3/110ലും ഇബ്നു അബീശൈബ(റ) മുസ്വന്നഫ് 2/312ലും ഇമാം ത്വഹാവി(റ) മആനില്‍ ആസാര്‍ 1/143ലും, ശറഹുല്‍ ആസാര്‍ 1/244ലും ഇബ്നു ശാഹീന്‍(റ) അന്നാസിഖു വല്‍ മന്‍സൂഖ് പേജ് 36ലും ഇമാം ബഗ്വി(റ) ശറഹുസ്സുന്ന 3/123ലും ഹാസിമി(റ) അല്‍ ഇഅ്തിബാര്‍ പേജ് 88ലും നിവേദനം ചെയ്തിട്ടുണ്ട്. ഹദീസ് പണ് ഢഢിതനായ ഇബ്നുസ്വലാഹ്(റ) പറയുന്നു: “ഈ ഹദീസ് സ്വഹീഹാണെന്ന് ഹദീസ് പണ്ഢിതന്മാരില്‍ നിന്നുള്ള ബഹുഭൂരിപക്ഷവും പ്രസ്താവിച്ചിട്ടുണ്ട്.” മുഹമ്മദുബ്നു അലിയ്യില്‍ ബല്‍ഖി(റ), ഹാകിം(റ), ബൈഹഖി(റ) തുടങ്ങിയവര്‍ അവരില്‍ ചിലരത്രെ” (ഇമാം ഇബ്നുല്‍ മുലഖ്ഖിനി(റ)ന്റെ തുഹ്ഫതുല്‍ മുഹ്താജ് 1/304).

ഇമാം ബസ്സാര്‍(റ) മുസ്നദില്‍ നിവേദനം: “നിശ്ചയം നബി(സ്വ) വഫാത്താകുന്നതുവരെ ഖുനൂത് നിര്‍വ്വഹിച്ചിരുന്നു. ഇപ്രകാരം അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവരും വഫാതാകുന്നതുവരെ ഖുനൂത് നിര്‍വ്വഹിച്ചിരുന്നു” (കശ്ഫുല്‍ അസ്താര്‍ – 1/269).

ഇമാം കര്‍മാനി(റ) പറയുന്നു: “നബി(സ്വ) സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നുവെന്ന ഹദീസ് സ്വഹീഹായി വന്നിട്ടുണ്ട്.” (കര്‍മാനി(റ)യുടെ കവാകിബുദ്ദറാരി – 6/97). ഇപ്രകാരം ഇബ്നു ജരീരീത്വബ്രി(റ) തഹ്ദീബുല്‍ ആസാര്‍ – 2/41ലും പ്രസ്താവിച്ചിട്ടുണ്ട്.

ഇമാം നവവി(റ) പറയുന്നു: “അനസ്(റ)ന്റെ ഹദീസ് നമ്മുടെ അസ്വ്ഹാബ് രേഖയായി സ്വീകരിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു:- നബി(സ്വ) ഒരു മാസക്കാലം അവര്‍ക്ക് (ശത്രുക്കള്‍ ക്ക്) കേടായി പ്രാര്‍ഥിച്ചു കൊണ്ട് ഖുനൂത് നിര്‍വഹിച്ചു. പിന്നീട് അത് ഉപേക്ഷിക്കുക യും ചെയ്തു. എന്നാല്‍ സ്വുബ്ഹി നിസ്കാരത്തിലാകട്ടെ, നബി(സ്വ) ഈ ലോകത്തോട് വിട പറയുന്നതുവരെ ഖുനൂത് നിര്‍വഹിച്ചുകൊണ്ടിരുന്നു. ഇത് സ്വഹീഹായ ഹദീസാണ്. ഹദീസ് പണ്ഢിതന്മാരില്‍ നിന്നുള്ള നല്ലൊരു വിഭാഗമാളുകള്‍ ഇത് നിവേദനം ചെയ്യുകയും സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബല്‍ഖി(റ)യും ഹാകിമും  (റ) ബൈഹഖി(റ)യും ഈ ഹദീസ് സ്വഹീഹാണെന്ന് വ്യക്തമാക്കിയവരില്‍ പെടും. സ്വ ഹീഹായ നിരവധി പരമ്പരകളിലൂടെ ഈ ഹദീസ് ദാറഖുത്വ്നി(റ)യും നിവേദനം ചെയ് തിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് – 3/504).

‘അല്ലാഹുമ്മ ഇഹ്ദിനീ…’ കൊണ്ട് തുടങ്ങുന്ന ഖുനൂതിന്റെ പദങ്ങള്‍ എനിക്ക് നബി(സ്വ) പഠിപ്പിച്ചുതന്നുവെന്ന് അലി(റ)വിന്റെ പുത്രനായ ഹസന്‍(റ) പറഞ്ഞതായി അബൂദാവൂദ്, തിര്‍മുദി, നസാഇ, ഇബ്നുമാജ, ബൈഹഖി(റ.ഹും) തുടങ്ങിയവരും മറ്റും സ്വഹീഹായ പരമ്പരയിലൂടെ നിവേദനം ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് ആ പദങ്ങള്‍ തന്നെയാണ് ഖുനൂതില്‍ ഏറ്റവും അഭികാമ്യമെന്നും ഇമാം നവവി(റ) പറയുന്നു. ഇമാം ബൈഹഖി(റ)യുടെ മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം. “അലി(റ)ന്റെ പുത്രനായ മുഹമ്മദുബ്നുല്‍ ഹനഫിയ്യ(റ) (ഹനഫിയ്യയെന്ന സ്ത്രീ അലി(റ)വിന്റെ അടിമയാകുന്നു.) പറയുന്നു: ഈ ദുആ ആയിരുന്നു എന്റെ പിതാവ് സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതില്‍ നിര്‍വ്വഹിക്കാറുള്ളത്” (അദ്കാര്‍ പേജ് 48).

ഇമാം നവവി(റ) തന്നെ പറയട്ടെ: “സ്വുബ്ഹിയില്‍ ഖുനൂത് സുന്നത്താണെന്ന പക്ഷക്കാരായിരുന്നു സലഫില്‍ നിന്നും ശേഷമുള്ളവരില്‍ നിന്നുമുള്ള ബഹുഭൂരിപക്ഷവും. അ ബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി, ഇബ്നു അബ്ബാസ്, ബറാഇബ്നു ആസിബ്(റ.ഹും.) തുടങ്ങിയ സ്വഹാബാക്കള്‍ അവരിലുള്‍പ്പെടുമെന്ന് ഇമാം ബൈഹഖി(റ) സ്വഹീഹായ പരമ്പരകളിലൂടെ നിവേദനം ചെയ്തിട്ടുണ്ട്. അപ്രകാരം ഇബ്നു അബീലൈല, ഹസനു ബ്നു സ്വാലിഹ്, മാലിക്, ദാവൂദ്, (റ.ഹും) തുടങ്ങിയ താബിഉകളും ശേഷക്കാരുമായ പണ്ഢിതരും അവരില്‍ പെടുന്നു” (ശര്‍ഹുല്‍ മുഹദ്ദബ് – 3/504).

അഹ്ലുല്‍ ഹദീസുകാരനായ മുബാറക് ഫൂരി, ഹാസിമി(റ)യുടെ കിതാബുല്‍ ഇഅ്തിബാറില്‍ നിന്നുദ്ധരിക്കുന്നു: “സ്വഹാബത്ത്, താബിഉകള്‍, ശേഷമുള്ള പണ്ഢിതര്‍, ഇവരില്‍ നിന്നുള്ള ബഹുഭൂരിപക്ഷവും സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂതുണ്ടെന്ന പക്ഷക്കാരാണ്. നാലു ഖുലഫാഉര്‍റാശിദുകള്‍, അമ്മാറുബ്നു യാസിര്‍, ഉബയ്യുബ്നു കഅ്ബ്, അബൂ മൂസല്‍ അശ്അരി, അബ്ദുറഹ്മാനുബ്നു അബീ ബക്ര്‍, അബ്ദുല്ലാഹിബ്നു അ ബ്ബാസ്, അബൂഹുറയ്റ, ബറാഉബ്നു ആസിബ്, അനസുബ്നു മാലിക്, മുആദുബ്നുല്‍ ഹാരിസ്, ഖഫാഫുബ്നു ഈമാഅ്, ഇഹ്ബാനുബ്നു സ്വൈഫിയ്യ്, സഹ്ലുബ്നു സഅ്ദ്, അറ്ഫജതുബ്നു ശുറൈഹ്, മുആവിയതുബ്നു അബീസുഫ്യാന്‍, ആഇശ(റ.ഹും.) തുടങ്ങിയ സ്വഹാബാക്കളും അബൂറജാഅ്, സുഹൈതുബ്നു ഗഫ്ലത്, അബൂഉസ്മാന്‍, അബൂറാഫിഅ്(റ.ഹും.) തുടങ്ങിയ മുഖ്ളറമീങ്ങളും (ആദ്യം ജാഹിലിയ്യത്തും പിന്നെ ഇസ്ലാമും എത്തിച്ചവര്‍) സഈദുബ്നുല്‍ മുസയ്യബ്, ഹസനുബ്നുല്‍ ഹസന്‍, മുഹമ്മദുബ്നുസീരീന്‍, അബാനുബ്നു ഉസ്മാന്‍, ഖതാദ, ത്വഊസ്, ഉബൈദുബ്നു ഉമൈര്‍, റബീഉബ്നു ഖൈസം, അയ്യുബുസ്സഖ്തിയാനി, ഉബൈദതുസ്സല്‍മാനി, ഉര്‍വ്വതുബ്നു സ്സുബൈര്‍, സിയാദുബ്നു ഉസ്മാന്‍, അബ്ദുറഹ്മാനുബ്നു അബീലൈല, ഉമറുബ്നു അബ്ദില്‍ ഹുമൈദുത്വവീല്‍, അസീസ്(റ.ഹും.) തുടങ്ങിയ താബിഉകളും അവരിലുള്‍പ്പെടുന്നു.

കര്‍മ്മശാസ്ത്രജ്ഞന്മാരില്‍ പെട്ട അബൂഇസ്ഹാഖ്, അബൂബക്ര്‍ബ്നുമുഹമ്മദ്, ഹകമുബ്നു ഉതൈബത്, ഹമ്മാദ്, മാലിക്ബ്നു അനസ് (റ.ഹും.) ഹിജാസ് സംസ്ഥാനക്കാര്‍, ഔസാഇ(റ), ശാമിലെ ബഹുഭൂരിപക്ഷം പണ്ഢിതന്മാര്‍ ഇമാം ശാഫിഈ(റ), അനുചരന്മാര്‍, ഒരു നിവേദനപ്രകാരം സൌരി(റ) തുടങ്ങിയവരും മറ്റു കുറേയാളുകളും ഈ പക്ഷക്കാര്‍ തന്നെയാണ്” (മുബാറക് ഫൂരിയുടെ തുഹ്ഫതുല്‍ അഹ്വദി – 2/359).

ഇത്രയും വിശദീകരിച്ചതില്‍നിന്ന് ഇന്ന് നാം ചെയ്തുവരുന്ന സ്വുബ്ഹിയിലെ ഖുനൂത് നബിചര്യയാണെന്നും ഒരു മാസം ഖുനൂത് ഓതി പിന്നീട് ഉപേക്ഷിച്ചുവെന്ന് പറയുന്നത് മറ്റു നിസ്കാരങ്ങളിലെ നാസിലതിന്റെ ഖുനൂതിനെ സംബന്ധിച്ചാണെന്നും വ്യ ക്തമായി.


RELATED ARTICLE

  • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
  • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
  • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
  • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
  • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
  • ഊഹിച്ചു പറഞ്ഞാല്‍ പോര
  • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
  • നബി(സ്വ)യുടെ മാതൃക
  • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
  • കൂട്ടപ്രാര്‍ഥന
  • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
  • ജുമുഅയും പെരുന്നാളും
  • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
  • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
  • ആരോ നിര്‍മിച്ച നബിവചനം
  • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • തറപ്രസംഗം
  • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
  • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
  • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
  • മആശിറ വിളി
  • ജാറം മൂടല്‍
  • ഖബറിന്മേല്‍ ചെടി കുത്തല്‍
  • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
  • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
  • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
  • മകന്റെ ഭാര്യയെ തൊട്ടാല്‍
  • അഊദു ആയതാണോ
  • സ്ത്രീയുടെ ഔറത്ത്
  • സ്ത്രീ ബാങ്ക് വിളിച്ചാല്‍
  • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
  • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
  • ഒന്നിലധകം ജുമുഅ
  • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
  • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
  • തലപ്പാവണിയല്‍
  • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
  • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
  • സ്ത്രീകള്‍് പ്രസംഗിക്കല്‍
  • ഖബര്‍ ചുംബിക്കല്‍
  • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
  • ബാങ്ക് കോഴി കൂകുന്നത്
  • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
  • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
  • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
  • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
  • മരിച്ചവര്‍വരുടെ കേള്‍വിശക്തി
  • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
  • കല്ലുവെച്ച നുണ
  • ജമാഅത്ത് നിസ്കാരം
  • ഫാതിഹ അറിയാത്ത ഇമാമം
  • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
  • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
  • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
  • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
  • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
  • അസ്സ്വലാത ജാമിഅ
  • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
  • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
  • ബിദ്അത്ത്