Click to Download Ihyaussunna Application Form
 

 

ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം

ചോദ്യം: ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കരിക്കുന്നത് ബിദ്അത്താണെന്നും അങ്ങനെയൊരു സുന്നത്ത് നിസ്കാരം നബി(സ്വ) നിര്‍വഹിച്ചിട്ടില്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ?

ഉത്തരം: ശരിയല്ല. ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “ഈ നിസ്കാരത്തിന് ഹദീസിന്റെ പിന്‍ബലമില്ലെന്ന് ധരിച്ചുകൊണ്ട് ചിലര്‍ ഇത് ബിദ്അത്താണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇത് ശരിയല്ല. കാരണം ഇബ്നുമാജ(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ്വ) ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ സുലൈകുല്‍ ഗത്വ്ഫാനി(റ) കടന്നുവന്നപ്പോള്‍ താങ്കള്‍ ഇവിടെ വരുന്നതിന് മുമ്പ് നിസ്കരിച്ചിരുന്നോ എന്ന് ചോദിക്കുകയും ഇല്ലെന്നു പറഞ്ഞപ്പോള്‍ വേഗം രണ്ട് റക്അത്ത് നിസ്കരിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. ഈ നിസ്കാരം വെറും തഹിയ്യത്താണെന്ന് ധരിച്ചുകൂട. കാരണം പള്ളിയിലേക്ക് കടന്നുവരുന്ന വ്യക്തിയോട് നിസ്കരിച്ചോ എന്ന ചോദ്യം വെറും തഹിയ്യത്താകാന്‍ ന്യായമില്ല. തഹിയ്യത്ത് നിസ്കാരം പള്ളിയില്‍ വരുന്നതിന് മുമ്പ് നിസ്കരിച്ച് വരാന്‍ പറ്റിയതല്ലെന്ന് ഉറപ്പാണല്ലോ. പള്ളിയില്‍ കടന്നാല്‍ മാത്രം സുന്നത്താകുന്ന ഒ ന്നാണ് തഹിയ്യത്ത്. എന്നിരുന്നാലും ഈ ഹദീസ് ഖുത്വുബ സമയത്ത് പള്ളിയില്‍ പ്രവേശിച്ച വ്യക്തിക്ക് തഹിയ്യത്ത് സുന്നത്താണെന്നതിന് തെളിവാക്കുന്നത് വൈരുദ്ധ്യമില്ല. കാരണം ജുമുഅയുടെ മുമ്പുള്ള സുന്നത്തെന്ന് കരുതുന്നതോടെ തഹിയ്യത്തിനെയും കരുതിയാല്‍ മതിയല്ലോ” (തുഹ്ഫ 2/224 ഇബ്നുഖാസിം സഹിതം നോക്കുക).

ഇമാം നവവി(റ) പറയുന്നു: “ജുമുഅയുടെ മുമ്പും പിമ്പും ചുരുങ്ങിയത് ഈരണ്ട് റക്അത് നിസ്കരിക്കലും പൂര്‍ണമായി നിസ്കരിക്കുകയാണെങ്കില്‍ നാല് റക്അത് വീതം നിസ്കരിക്കലും സുന്നത്താണ്. മുമ്പ് നിസ്കരിക്കുന്നതിന്റെ പ്രധാന അവലംബ രേഖ ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അബ്ദുല്ലാഹില്‍ മുഗഫ്ഫല്‍(റ) വഴിയായി നിവേദനം ചെയ്ത ഹദീസാണ്. നബി(സ്വ) പറയുന്നു: ‘എല്ലാ രണ്ട് ബാങ്കിനുമിടയില്‍ സുന്ന ത്ത് നിസ്കാരമുണ്ട്.’ ഹദീസില്‍ പറഞ്ഞ രണ്ട് ബവാങ്ക് കൊണ്ടുള്ള ഉദ്ദേശ്യം ബാങ്കും ഇഖാമത്തുമാണെന്നത് സര്‍വ്വപണ്ഢിതന്മാരും ഏകോപിച്ച അഭിപ്രായമാണ്. എന്നാല്‍ ഇബ്നുമാജ(റ) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം ചെയ്ത നബി(സ്വ) ജുമുഅക്ക് മുമ്പ് നിസ്കരിക്കാറുണ്ടായിരുന്നുവെന്ന ഹദീസ് ബലഹീനമായത് കൊണ്ട് ലക്ഷ്യത്തിന് പറ്റുകയില്ല. ബഹു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ജുമുഅക്ക് മുമ്പ് നാല് റക്അത്തും ശേഷം നാല് റക്അത്തും നിസ്കരിക്കാറുണ്ടായിരുന്നുവെന്നും ഇതനുസരിച്ച് സുഫ്യാനുസ്സൌരി(റ) ഇബ്നുല്‍ മുബാറക്(റ) എന്നിവര്‍ നാല് റക്അത് സുന്നത്താണെന്ന് അഭിപ്രായപ്പെട്ടിരുന്നുവെന്നും ഇമാം തിര്‍മുദി(റ) പ്രസ്താവിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 4/9, 10 നോക്കുക).

ഇമാം ത്വഹാവി(റ) അബ്ദുല്ലാഹിബ്നു ഉമര്‍(റ) ജുമുഅക്ക് മുമ്പ് നാല് റക്അത് നിസ്കരിക്കാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ നിവേദക പരമ്പര വളരെ പ്രബലമാണ്. അതുപോലെ അബ്ദുല്ല(റ) നാല് റക്അത് നിസ്കരിക്കാന്‍ കല്‍പ്പിച്ചിരുന്നുവെന്ന് അബൂ അബ്ദുറഹ്മാനിസ്സുലമി(റ) പറഞ്ഞതായി സ്വഹീഹായ സനദിലൂടെ ഹാ ഫിള് അബ്ദുര്‍റസാഖ്(റ) നിവേദനം ചെയ്തിട്ടുണ്ട്. ഇമാം മുസ്ലിം അബൂഹുറയ്റ(റ) വഴിയായി നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ്വ) പറയുന്നു: “ആരെങ്കിലും ജുമുഅ ദിവസത്തില്‍ കുളിച്ച് ജുമുഅക്ക് വരികയും അവന് കണക്കാക്കപ്പെട്ട അത്രയും നിസ്കരിക്കുകയും പിന്നീട് ഖുത്വുബ ശ്രവിച്ചിരിക്കുകയും ചെയ്താല്‍ ആ ജുമുഅ മുതല്‍ അടുത്ത ജുമുഅ വരെയും വേറെ മൂന്നു ദിവസത്തെയും ചെറുദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്” (ഹാഫിളുന്നൈമവി(റ)യുടെ ആസാറുസ്സുനന്‍ 2/95, 96).

ഉപര്യുക്ത വിശദീകരണത്തില്‍ നിന്ന് പ്രസ്തുത നിസ്കാരം നബി(സ്വ) നിസ്കരിച്ചതായി തെളിഞ്ഞിട്ടില്ലെന്ന് വെച്ചാല്‍ തന്നെ അത് ബിദ്അത്തല്ലെന്ന് സ്പഷ്ടമാണ്. കാരണം നബി(സ്വ)യുടെ പ്രേരണയും സ്വഹാബത്തിന്റെ പ്രവര്‍ത്തനങ്ങളും ഉണ്ടെന്ന് വ്യക്തമാണല്ലോ. എന്നിരിക്കെ ബിദ്അത്താണെന്ന് പറഞ്ഞവര്‍ പണ്ഢിതന്മാരല്ലെന്നും പണ്ഢിതവേഷധാരികളായ പാമരന്മാരാണെന്നും മനസ്സിലാക്കാം.


RELATED ARTICLE

  • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
  • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
  • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
  • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
  • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
  • ഊഹിച്ചു പറഞ്ഞാല്‍ പോര
  • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
  • നബി(സ്വ)യുടെ മാതൃക
  • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
  • കൂട്ടപ്രാര്‍ഥന
  • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
  • ജുമുഅയും പെരുന്നാളും
  • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
  • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
  • ആരോ നിര്‍മിച്ച നബിവചനം
  • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • തറപ്രസംഗം
  • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
  • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
  • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
  • മആശിറ വിളി
  • ജാറം മൂടല്‍
  • ഖബറിന്മേല്‍ ചെടി കുത്തല്‍
  • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
  • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
  • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
  • മകന്റെ ഭാര്യയെ തൊട്ടാല്‍
  • അഊദു ആയതാണോ
  • സ്ത്രീയുടെ ഔറത്ത്
  • സ്ത്രീ ബാങ്ക് വിളിച്ചാല്‍
  • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
  • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
  • ഒന്നിലധകം ജുമുഅ
  • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
  • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
  • തലപ്പാവണിയല്‍
  • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
  • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
  • സ്ത്രീകള്‍് പ്രസംഗിക്കല്‍
  • ഖബര്‍ ചുംബിക്കല്‍
  • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
  • ബാങ്ക് കോഴി കൂകുന്നത്
  • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
  • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
  • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
  • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
  • മരിച്ചവര്‍വരുടെ കേള്‍വിശക്തി
  • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
  • കല്ലുവെച്ച നുണ
  • ജമാഅത്ത് നിസ്കാരം
  • ഫാതിഹ അറിയാത്ത ഇമാമം
  • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
  • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
  • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
  • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
  • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
  • അസ്സ്വലാത ജാമിഅ
  • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
  • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
  • ബിദ്അത്ത്