Click to Download Ihyaussunna Application Form
 

 

അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍

ചോദ്യം: ജുമുഅ ഖുത്വുബയുടെ അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകണമെന്ന വാദം ഹദീസ് കൊണ്ടോ പ്രാമാണിക ഗ്രന്ഥങ്ങള്‍ കൊണ്ടോ തെളിയിക്കാമോ? ഖുത്വുബ നടക്കുമ്പോള്‍ സദസ്യരില്‍ നിന്നുണ്ടാകുന്ന തെറ്റുകള്‍ ഖുത്വുബയില്‍ വെച്ച് തന്നെ ഖത്വീബുമാര്‍ ചൂണ്ടിക്കാണിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യല്‍  തെ റ്റാണോ?. ഇസ്ലാമിനെ കണ്ടും കേട്ടും പഠിക്കാന്‍ അവസരം ലഭിച്ചവര്‍  അത്തരം തെറ്റുകള്‍ ചെയ്യുമോ?

ഉത്തരം; ഞാന്‍ എങ്ങനെ നിസ്കരിക്കുന്നതായി നിങ്ങള്‍ കണ്ടോ എങ്കില്‍ അതുപോലെ നിങ്ങളും നിസ്കരിക്കണമെന്ന് നബി(സ്വ) പറഞ്ഞതിനാല്‍ ഖുത്വുബ അറബിയില്‍ തന്നെ ആയിരിക്കണമെന്ന് കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. കാരണം നബി   (സ്വ) അറബിയില്‍ ഖുത്വുബ നിര്‍വഹിച്ചു മാത്രമേ ജുമുഅ നിസ്കാരം നടത്തിയിട്ടുള്ളൂ (ശര്‍ഹുല്‍ മുഹദ്ദബ്, 4/521).

അബ്ദുല്‍ ഹയ്യില്‍ അന്‍സ്വാരി(റ) പറയുന്നു; “നബി(സ്വ)യോ അവിടുത്തെ സ്വഹാബത്തോ അറബിയില്ലാത്ത ഖുത്വുബ നിര്‍വഹിച്ചിട്ടില്ല. സദസ്സില്‍തന്നെ അനറബികളായ സ്വഹാബികളുണ്ടായിട്ടുപോലും ഒരിക്കലെങ്കിലും അനറബിയില്‍ നബി(സ്വ) ഖുത്വുബ നിര്‍വഹിച്ചിട്ടില്ല. നബി(സ്വ)ക്ക് അറബിയല്ലാത്ത ഭാഷ സംസാരിക്കാനറിയാത്തതുകൊ ണ്ടോ അല്ലെങ്കില്‍ അനറബികള്‍ക്ക് അറബി ഭാഷ അറിയുന്നതുകൊണ്ടോ ആവാം നബി(സ്വ) അറബിയില്‍ തന്നെ ഖുത്വുബ നിര്‍വഹിച്ചതെന് അനുമാനിക്കാന്‍ ന്യായമില്ല. കാരണം നബി(സ്വ) പാരിസി പോലുള്ള ഇതര ഭാഷകളില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകള്‍ കൊണ്ട് തെളിഞ്ഞിട്ടുണ്ട്. ഇതുപോലെ നബി(സ്വ)യുടെ ഖുത്വുബ സദസ്സില്‍ ഹാജരായിരുന്ന അനറബികളില്‍ അധികവും അറബി ഭാഷ തീരേ അറിയാത്തവരും ചിലര്‍ മാത്രം അല്‍പ്പമായി അറിയുന്നവരുമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്ന സ്വഹാബികള്‍ അന്യരാജ്യങ്ങളില്‍ പോയി ഖുത്വുബ നിര്‍വഹിക്കുമ്പോഴും അറബിയല്ലാത്ത ഭാഷ ഉപയോഗിച്ചിട്ടേയില്ല” (ആകാമുന്നഫാഇസ്, പേജ് 67).

അതുപോലെ സ്വഹാബികള്‍ക്കുശേഷം താബിഉകളോ അവരുടെ പിന്‍ഗാമികളോ ഇതരഭാഷകളില്‍ ഖുത്വുബ നിര്‍വഹിച്ചിട്ടില്ല. മുസ്ലിംകള്‍ താമസിക്കുന്ന ധാരാളം അനറബി നാടുകളിലും ഇതുതന്നെയായിരുന്നു പതിവ്. അതുകൊണ്ടുതന്നെ അനറബി ഭാഷയിലുള്ള ഖുത്വുബ ലോക മുസ്ലിംകളുടെ നിരന്തരമായ അമലിന് വിരുദ്ധമാണ് (അല്‍ മുസ്സ്വഫ്ഫാ, 1/154).

ലോകത്താദ്യമായി അനറബി ഭാഷയിലുള്ള ഖുത്വുബ നടപ്പാക്കിയത് തുര്‍ക്കിയിലെ മുസ് ത്വഫാ കമാല്‍ പാഷയായിരുന്നുവെന്നും അന്നത്തെ ജനങ്ങള്‍ അത് ഉള്‍െക്കാണ്ടില്ലെ ന്നും ഇത് അവര്‍ വെറുക്കുകയും ഖത്വീബുമാരെ അവര്‍ പുച്ഛിക്കുകയും ചെയ്തിരുന്നുവെന്നും  റശീദ് രിളാ തഫ്സീറുല്‍ മനാര്‍ 9/313ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

നബി(സ്വ) മുതല്‍ മുസ്ത്വഫാ കമാല്‍ പാഷയുടെ കാലം വരെ ലോക മുസ്ലിംകളാരും അനറബിയില്‍ ഖുത്വുബ നിര്‍വഹിച്ചിട്ടില്ലെന്ന് മേല്‍ ഉദ്ധരണികളില്‍ നിന്ന് വ്യക്തമായി. നബി(സ്വ)യുടെയും ലോക മുസ്ലിംകളുടെയും ചര്യക്ക് വിപരീതം ചെയ്യുന്നത് നിഷിദ്ധമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചതിനാല്‍ അത് ഹറാമും കുറ്റകരവുമാണെന്ന് പണ്ഢിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്” (ജംഉല്‍ ജവാമിഅ്, ഹാശിയതുല്‍ അത്വാര്‍ സഹിതം 2/231, 232).

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് അര്‍കാനുകള്‍, അനുബന്ധങ്ങള്‍ എന്ന വ്യത്യാസമില്ലാതെ ഖുത്വുബ അനറബിയിലാകുന്നത് നബി(സ്വ)യുടെയും ലോക മുസ്ലിംകളുടെയും ചര്യക്ക് വിരുദ്ധമാണെന്നും അത് കൊണ്ടുതന്നെ അത് നിഷിദ്ധമാണെന്നും വ്യക്തമായി. അര്‍കാനുകള്‍, അനുബന്ധങ്ങള്‍ എന്ന വ്യത്യാസം ഖുത്വുബയുടെ സാധുതയെ മാത്രം ആശ്രയിച്ച് നില്‍ക്കുന്നതും അനറബി നിഷിദ്ധമാകുന്നതിന്റെ മാനദണ്ഢമായി പരിഗണിക്കാത്തതുമാണ്.

ചോദ്യത്തില്‍ പറഞ്ഞതുപോലെ ഇസ്ലാമിനെ കണ്ടും കേട്ടും പഠിച്ചവരാണ് ഒരു നാട്ടുകാരെന്ന കാരണത്താല്‍ മാത്രം അവര്‍ ചെയ്യുന്നത് ഇസ്ലാമികമായി കാണാന്‍ നിര്‍വാഹമില്ല. കാരണം ഇമാം സുബ്കി(റ) തന്റെ ഇബ്തിഹാജ് 2/364ല്‍ പറയുന്നത് കാണുക. “ഒരു നാട്ടുകാര്‍ ഒന്നടങ്കം ഒരുകാര്യം ചെയ്യുന്നതുകൊണ്ട് അത് ഇസ്ലാമില്‍ തെളിവല്ലെന്നാണ് പണ്ഢിതപക്ഷം.”

പക്ഷേ, മദീനത്തുള്ള സ്വഹാബാക്കളും താബിഉകളും ഒരുകാര്യത്തില്‍ ഏകോപിച്ചാല്‍ അത് ഇസ്ലാമില്‍ തെളിവാണെന്നാണ് ഇമാം മാലികി(റ)ന്റെ അഭിപ്രായം. ഭൂരിപക്ഷം പണ്ഢിതന്മാരും പറയുന്നത് ഇതിന് വിരുദ്ധമാണ് (ഇബ്നുല്‍ ഹാജിബി(റ)ന്റെ മുന്‍തഹല്‍ അമല്‍, പേജ് 41 നോക്കുക).

ഇസ്ലാമിനെ നേരിട്ട് കണ്ടും കേട്ടുംപഠിച്ച സ്വഹാബാക്കളും അവരെ കണ്ടും കേട്ടും പഠിച്ച താബിഉകളായ മദീനാ നിവാസികളും ഒരുകാര്യത്തില്‍ ഏകോപിച്ചാല്‍ തന്നെയും അത് തെളിവല്ലെന്ന് പറയുമ്പോള്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒരു നാട്ടുകാര്‍ പതിനാല് നൂറ്റാണ്ടുകള്‍ക്കുശേഷം ചെയ്യുന്നത് എങ്ങനെ തെളിവാകും. അവരാണെങ്കില്‍ ഒന്നും നേരിട്ട് കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ഒരു നാട്ടില്‍ നടക്കുന്നതൈല്ലാം, അവര്‍ ഇസ്ലാമിനെ കണ്ടവരും കേട്ടവരുമാണെന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ ശരിയാകുമോ.


RELATED ARTICLE

 • രക്തദാനത്തിന്റെ വിധി
 • ക്ളോണ്‍ അവയവത്തിന്റെ വിധി
 • ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഇസ്ലാമിക വിധി
 • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
 • ഉള്വ്ഹിയ്യത്തും മറ്റും അറവുകളും
 • അഖീഖഃ
 • ഖുഫ്ഫ തടവല്‍
 • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
 • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
 • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
 • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
 • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
 • ചിത്രങ്ങളുള്ള പടങ്ങള്‍ മുസ്വല്ലയാക്കി നിസ്കരിക്കല്‍
 • ഊഹിച്ചു പറഞ്ഞാല്‍ പോര
 • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
 • നബി(സ്വ)യുടെ മാതൃക
 • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
 • കൂട്ടപ്രാര്‍ഥന
 • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
 • ജുമുഅയും പെരുന്നാളും
 • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
 • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
 • ആരോ നിര്‍മിച്ച നബിവചനം
 • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
 • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
 • തറപ്രസംഗം
 • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
 • പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെട്ട മയ്യിത്ത്
 • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
 • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
 • മരിച്ചാല്‍ സുന്നത്താകുന്നവ
 • മആശിറ വിളി
 • ജാറം മൂടല്‍
 • ഖബറിന്മേല്‍ ചെടി കുത്തല്‍
 • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
 • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
 • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
 • മകന്റെ ഭാര്യയെ തൊട്ടാല്‍
 • അഊദു ആയതാണോ
 • സ്ത്രീയുടെ ഔറത്ത്
 • സ്ത്രീ ബാങ്ക് വിളിച്ചാല്‍
 • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
 • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
 • ഒന്നിലധകം ജുമുഅ
 • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
 • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
 • തലപ്പാവണിയല്‍
 • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
 • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
 • സ്ത്രീകള്‍് പ്രസംഗിക്കല്‍
 • ഖബര്‍ ചുംബിക്കല്‍
 • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
 • ബാങ്ക് കോഴി കൂകുന്നത്
 • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
 • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
 • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
 • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
 • മരിച്ചവര്‍വരുടെ കേള്‍വിശക്തി
 • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
 • കല്ലുവെച്ച നുണ
 • ജമാഅത്ത് നിസ്കാരം
 • ഫാതിഹ അറിയാത്ത ഇമാമം
 • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
 • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
 • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
 • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
 • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
 • അസ്സ്വലാത ജാമിഅ
 • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
 • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
 • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
 • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
 • രക്ത ചികിത്സ
 • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
 • ഫിഖ്ഹ്
 • ബിദ്അത്ത്