ചോദ്യം: ഫാതിഹയുടെ ആദ്യത്തില്‍ ഓതാറുള്ള അഊദു ആയതാണോ? ആണെങ്കില്‍ എന്തുകൊണ്ട് ലിഖിതപ്പെടുത്തി കാണുന്നില്ല?
ഉത്തരം; അഊദു ഒരു ആയത്തല്ല. അതുകൊണ്ട് തന്നെയാണ് അത് ഖുര്‍ആനില്‍ ലിഖിതപ്പെടുത്താതിരുന്നത്. ഫാതിഹയാണെങ്കിലും അല്ലെങ്കിലും ഖുര്‍ആന്‍ ഓതാനാരംഭിക്കുമ്പോള് അഊദു ഓതാന്‍ നിര്‍ദേശമുള്ളത് കൊണ്ട് അത് സുന്നത്താണെന്ന് മാത്രം. ബി സ്മി ഫാതിഹയില്‍ പെട്ടതും ആമീന്‍ ഫാതിഹയില്‍ പെട്ടതുമെല്ലന്നതിന് പണ്ഢിതന്മാര് പറഞ്ഞ തെളിവ് ഉസ്മാന്(റ)ന്റെ, ഇമാമായ മുസ്വ്ഹഫില്‍ ബിസ്മി ഫാതിഹയില്‍ എഴുതിയെന്നതും ആമീന്‍ എഴുതിയിെല്ലന്നതുമാണ് (ബൈളാവി 1/14 കാണുക).
ആ മുസ്വ്ഹഫില്‍ അഊദു ഇല്ലാത്തതിനാല്‍ (ഉണ്ടെന്ന് ആര്‍ക്കും അഭിപ്രായമില്ല) അഊദു ഫാതിഹയുടെ പുറത്താണ്. നിങ്ങള്‍ ഖുര്‍ആന്‍ ഓതാനുദ്ദേശിച്ചാല് പിശാചിനെ തൊട്ട് അല്ലാഹുവിനോട് നിങ്ങള്‍ കാവല്‍ ചോദിക്കുകയെന്ന ആയത്ത് സുന്നത്തായ കല്‍പ്പനയാണെന്ന് തുഹ്ഫ 2/31, 32ല്‍ പറഞ്ഞിട്ടുണ്ട്.
RELATED ARTICLE