Click to Download Ihyaussunna Application Form
 

 

സകാതില്‍ കൊല്ലം കണക്കാക്കുന്നത്

വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്

ചോ: വിദേശത്തു നിന്നുവരുന്ന പലരും സ്വര്‍ണം കടത്താറുണ്ട്. ചില വിരുതന്മാര്‍ സ്വര്‍ ണം വിഴുങ്ങുന്നു. ഇങ്ങനെ വിഴുങ്ങിയ ഒരാളുടെ വയറ്റില്‍ ഒരുവര്‍ഷം വരെ 85 ഗ്രാം തൂക്കമുള്ള ഒരു ബിസ്കറ്റ് അവശേഷിച്ചു. എങ്കില്‍ അയാള്‍ ആ സ്വര്‍ണത്തിനു സകാത് കൊടുക്കേണ്ടതുണ്ടോ?

ഉ: വിഷമം കൂടാതെ അത് പുറത്ത് കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ കൊല്ലം പൂര്‍ത്തിയായ ഉടനെ സകാത് കൊടുക്കണം. പുറത്തെടുത്തിട്ടില്ലെങ്കിലും കൊടുക്കേണ്ടതുണ്ട്. കാരണം ആ സ്വര്‍ണം ധനികരില്‍ നിന്നു കിട്ടാനുള്ള അവധിയെത്തിയ കടം പോലെയാണ്. കിട്ടിയിട്ടില്ലെങ്കിലും കിട്ടിയതിന്റെ സ്ഥാനത്താണിത്. പ്രയാസരഹിതമായി പുറത്തു കൊണ്ടുവരാന്‍ പറ്റില്ലെങ്കില്‍ പുറത്തെടുക്കുന്നതുവരെ കൊടുക്കേണ്ടതില്ല. മരണാനന്തരം ശസ്ത്രക്രിയ വഴിയോ സ്വയമോ പുറത്തുകിട്ടിയാല്‍ സകാത് നല്‍കേണ്ടതുണ്ട്. പ്രയാസമില്ലാതെ എടുക്കാന്‍ പറ്റിയ ജീവിതകാലത്ത് പുറത്തെടുത്തില്ല. എങ്കില്‍ മരിച്ച ശേഷം അയാളുടെ അനന്തര സ്വത്തില്‍ നിന്ന് ആ സ്വര്‍ണ നിക്ഷേപത്തിന്റെ 2.5 ശതമാനം കണക്കെടുത്ത് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ് (ശര്‍വാനി 3/264).


സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം

ചോ: സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്തത് എന്തുകൊണ്ട്?

ഉ: ധനികരുടെ പക്കല്‍ നിന്ന് സകാത് വിഹിതം പാവങ്ങളിലേക്കൊഴുകുമ്പോള്‍ അവരെ സാമ്പത്തികമായി ഉദ്ധരിക്കാനും ജീവിതസൌകര്യം വര്‍ധിപ്പിക്കാനും സാധിക്കുമെന്നതില്‍ സന്ദേഹമില്ല. ഉദാഹരണമായി ഒരു പ്രധാന നഗരത്തില്‍ സകാത് നല്‍കാന്‍ പ്രാപ്തരായ 1000 പേര്‍ ഉണ്ടെന്ന് കരുതുക. അവരില്‍ അഞ്ചുപേര്‍ വീതം ഒരു പാവപ്പെട്ടവന് പതിനായിരം രൂപ നല്‍കി ഒരു ചെറുകിട വ്യവസായമോ തത്തുല്യമായ മറ്റു ഏര്‍പ്പാടോ തുടങ്ങാന്‍ സഹായിച്ചുവെന്നിരിക്കട്ടെ. എങ്കില്‍ അവരും കുടുംബവും ദാരിദ്യ്രത്തില്‍ നിന്നു കരകയറും. അടുത്ത വര്‍ഷം ഈ ആയിരം ധനാഡ്യര്‍ക്കു പുറമെ അവര്‍ മുഖേന കരകയറിയ 200 പേരും സകാത് നല്‍കുന്നവരുടെ പട്ടികയിലെത്തുന്നു. അതോടെ ആ വര്‍ഷം കൂടുതല്‍ ദരിദ്രരെ സകാതിലൂടെ കരകയറ്റാന്‍ കഴിയും. ഇങ്ങനെ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ദരിദ്രമുക്ത സമൂഹത്തെ സൃഷ്ടിക്കാനാകും.

ഇസ്ലാമിന്റെ ആദ്യകാലത്ത് സകാത് വാങ്ങാന്‍ അര്‍ഹതപ്പെട്ട ഒരാളും ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നതായി ഇസ്ലാമിക ചരിത്രത്തില്‍ നിന്ന് വ്യക്തമാകുന്നു. വ്യവസായ വാണിജ്യ രംഗങ്ങള്‍ അന്നത്തെക്കാള്‍ അനേകമടങ്ങ് അഭിവൃദ്ധിപ്പെടുകയും കാര്‍ഷിക, സാമ്പത്തിക മേഖലയില്‍ കുതിച്ചുകയറ്റമനുഭവപ്പെടുകയും ചെയ്ത ആധുനിക യുഗത്തില്‍ സകാത് കൂടുതല്‍ ഫലം കാണിക്കും. അര്‍ഹരെല്ലാം കൃത്യമായി സകാത് നല്‍ കാന്‍ സന്നദ്ധരായാല്‍ മുസ്ലിം സമുദായത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്ന് കരകയറ്റാവുന്നതാണ്. കടമയില്‍ നിന്ന് സമ്പന്നര്‍ ഒളിച്ചോടുന്നതാണ് സമുദായത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് മുഖ്യകാരണം.


സകാതില്‍ കൊല്ലം കണക്കാക്കുന്നത്

ചോ: സകാതില്‍ കൊല്ലം കണക്കാക്കുന്നത് ക്രിസ്തുവര്‍ഷപ്രകാരമല്ലേ? ഇടക്ക് ചരക്ക് മാറ്റിനിര്‍ത്തിയാല്‍ സകാത് കൊടുക്കേണ്ടതുണ്ടോ?

ഉ: കച്ചവടം തുടങ്ങിയ ദിവസം മുതല്‍ ചാന്ദ്ര വര്‍ഷപ്രകാരമുള്ള ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ സകാത് നിര്‍ബന്ധമാകുന്നതാണ്. ക്രിസ്തുവര്‍ഷപ്രകാരമുള്ള കൊല്ലം തികയാന്‍ കാത്തിരിക്കരുത്. അതു തെറ്റാണ്. അവകാശികളുടെ വിഹിതം അകാരണമായി പിന്തിക്കലാണ്. അതുപോലെ റമളാന്‍ മാസമാകാന്‍ വേണ്ടിയും കാത്തിരിക്കേണ്ടതില്ല. ഇന്ന് ചിലര്‍ റമളാന്‍ കാലത്ത് മാത്രം സകാത് കൊടുക്കുന്നതായി കാണാം. സ്വഫര്‍ മാസത്തില്‍ തുടങ്ങിയതാണെങ്കിലും റമളാനില്‍ കണക്കുകൂട്ടുകയും അപ്പോള്‍ സകാത് നല്‍കുകയും ചെയ്യുന്നത് പുണ്യമല്ലെന്നു മാത്രമല്ല തെറ്റുകൂടിയാണ്. കച്ചവടസ്വത്ത് വര്‍ഷം തീരുന്നത് വരെ കച്ചവടോദ്ദേശ്യപ്രകാരം കൈകാര്യം ചെയ്യണം. അത് കച്ചവടത്തിനുള്ളതല്ലെന്ന് കരുതിയാല്‍ സകാത് നിര്‍ബന്ധമാകില്ല. പക്ഷേ, സകാതില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ഇങ്ങനെ കരുതിയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല.

കച്ചവടത്തിനായി വാങ്ങിയ ഒരിനം ചരക്കിന് മാര്‍ക്കറ്റില്‍ ഡിമാന്റ് ഇല്ലാതാവുകയും തുടര്‍ന്ന് ആ സാധനം കച്ചവടത്തില്‍ നിന്നു തല്‍ക്കാലം മാറ്റിവെക്കുകയും ചെയ്താലും അതിന് സകാത് നല്‍കേണ്ടതില്ല.


സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍

ചോ: ഞാനൊരു കച്ചവടക്കാരനാണ്. വര്‍ഷാവസാനം സ്റ്റോക്കെടുപ്പ് നടത്തിയപ്പോള്‍ സകാത് നിര്‍ബന്ധമാകാനുള്ള നിശ്ചിത തുകക്ക് ചരക്ക് സ്റ്റോക്കില്ല. എന്നാല്‍ സകാത് കൊടുക്കേണ്ടതുണ്ടോ?

ഉ: താങ്കള്‍ കച്ചവടം തുടങ്ങിയപ്പോള്‍ ചരക്കിന് പുറമെയുള്ള സംഖ്യയും (ഉദാഹരണ മായി ആകെ കൈയ്യിരിപ്പുള്ള 3000 രൂപയില്‍ നിന്ന് 2000 രൂപക്ക് ചരക്ക് വാങ്ങുകയും 1000 രൂപ പണമായി സൂക്ഷിക്കുകയും ചെയ്തു), വര്‍ഷം പൂര്‍ത്തിയായപ്പോള്‍ സ്റ്റോക്കു ള്ള ചരക്കിന്റെ വിലയും, പണമായി സൂക്ഷിച്ച 1000 രൂപയും കൂടി 595 ഗ്രാം വെള്ളിയുടെ തുകയുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ അടുത്തകൊല്ലം വീണ്ടും സ്റ്റോക്കെടുപ്പ് നടത്തി നിശ്ചിത തുകയുണ്ടെങ്കില്‍ സകാത് കൊടുത്താല്‍ മതി(തുഹ്ഫ 3/294).


സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍

ചോ: കച്ചവടത്തിന്റെ സകാത് സ്വര്‍ണം, വെള്ളി നാണയങ്ങള്‍ തന്നെ നല്‍കണമെന്നുണ്ടോ? കറന്‍സി കൊടുത്താല്‍ പോരേ?

ഉ: സ്വര്‍ണം, വെള്ളി നാണയങ്ങള്‍ ഇല്ലാത്തപ്പോള്‍, അതിന്റെ സ്ഥാനത്തുള്ള ഫുലൂസുകള്‍ കൊടുത്താല്‍ മതിയാകുമെന്ന് ബിഗ്യ 155ലും ഇബ്നുസിയാദ് 112ലും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ തല്‍സ്ഥാനത്ത് നില്‍ക്കുന്ന കറന്‍സി കൊടുത്താല്‍ മതിയാകുമെന്ന് വ്യക്തമാണ്.

സകാത് കൊടുക്കല്‍ നിര്‍ബന്ധമായ പ്രായമുള്ള ഒട്ടകം ഉടമയുടെ വശമില്ലെങ്കില്‍ ഒരു വയസ്സ് കുറവുള്ള ഒട്ടകത്തെ സകാതായി വാങ്ങുന്നതോടൊപ്പം രണ്ടാടോ ഇരുപത് വെള്ളിയോ ഒപ്പം വാങ്ങണമെന്ന് നബി(സ്വ) കല്‍പ്പിച്ച ഹദീസ് ബുഖാരി 1/195ല്‍ വിവരിച്ചിട്ടുണ്ട്. സകാത് കൊടുക്കേണ്ടതായ യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍ അതിനു പകരമായി നില്‍ക്കുന്നത് നല്‍കണമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. മാത്രമല്ല, കറന്‍സിക്ക് സകാത് കൊടുക്കല്‍ നിര്‍ബന്ധമാണെന്നും ഇത് മനസ്സിലാക്കിത്തരുന്നു.

ചോ: ജ്വല്ലറി കച്ചവടക്കാര്‍ സകാത് കൊടുക്കേണ്ടതുണ്ടോ? സ്വൈറഫിന് (സ്വര്‍ണവും വെള്ളിയും പരസ്പരം കൈമാറുന്നവര്‍)ക്ക് കച്ചവടത്തെ കരുതിയാലും സകാത് കൊടുക്കേണ്ടതില്ലെന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ?

ഉ: സകാത് കൊടുക്കേണ്ടതാണ്. ജ്വല്ലറി കച്ചവടക്കാര്‍ സ്വര്‍ണവും വെള്ളിയും കൊല്ലം മുഴുവനും സൂക്ഷിക്കുന്നില്ലെങ്കിലും അവര്‍ കച്ചവടക്കാരായത് കൊണ്ട് കച്ചവടത്തിന്റെ സകാത് നിര്‍ബന്ധമാണ്. സ്വൈറഫീ എന്ന് പറയുന്നത് നാണയ കൈമാറ്റക്കാര്‍ക്കാണ്. ഉദാഹരണത്തിന് രൂപക്കു പകരം ഡോളര്‍ കൊടുക്കുന്നതുപോലെ. ഇക്കാര്യം ശറഹുല്‍ മുഹദ്ദബില്‍ നിന്ന് വ്യക്തമാകും.


RELATED ARTICLE

  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ബേങ്കില്‍ നിക്ഷേപിച്ച തുക
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍
  • സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍
  • സകാതില്‍ കൊല്ലം കണക്കാക്കുന്നത്
  • വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്
  • സകാതിന്റ നിരക്ക് ഖുര്‍ആനില്‍
  • സകാതിന്റെ ഇനങ്ങള്‍
  • മുതല്‍മുടക്കിനും ലാഭത്തിനും സകാത്
  • ലോണ്‍ എടുത്ത കച്ചവടം
  • കൂറു കച്ചവട സകാത്
  • കിട്ടാനുളള സംഖ്യക്ക് സകാത്
  • ആഭരണങ്ങളുടെ സകാത്
  • ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്
  • സ്വര്‍ണം, വെള്ളിയുടെ സകാത്
  • ബോണസ്, പ്രോവിഡന്റ് ഫണ്ട്
  • സ്ത്രീധനത്തിന് സകാത്
  • പാത്രങ്ങളും കേടായ ആഭരണങ്ങളും
  • പലതരം കച്ചവടം
  • തേങ്ങക്ക് സകാത്
  • കംപ്യൂട്ടര്‍ സെന്ററിന് സകാത്
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ
  • പലപ്പോഴായി നിക്ഷേപിച്ച പണം
  • പത്തുപറ പത്തായത്തിലേക്ക്
  • പണത്തിനുപകരം സാധനങ്ങള്‍
  • മുതല്‍മുടക്ക് കുറവാണെങ്കില്‍
  • മാതാപിതാക്കള്‍ക്ക് സകാത്
  • കച്ചവടം മകന്‍ ഏറ്റെടുത്താല്‍
  • കടം വാങ്ങി കച്ചവടം
  • സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം
  • വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്
  • കറന്‍സിയുടെ ചരിത്രവും സകാതും
  • ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍
  • നീക്കുപോക്ക്
  • കൃഷിയുടെ സകാത്
  • വ്യവസായത്തിന്റെ സകാത്
  • കച്ചവടത്തിന്റെ സകാത്
  • സകാത് എന്ത് ?
  • സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍
  • സംസ്കരണം സകാതിലൂടെ