Click to Download Ihyaussunna Application Form
 

 

സകാതിന്റെ ഇനങ്ങള്‍

ചോദ്യം: സകാത് ചില വസ്തുക്കളില്‍ മാത്രം പരിമിതപ്പെടുത്താന്‍ സ്വീകാര്യമായ വല്ല തെളിവുമുണ്ടോ? പ്രധാന വസ്തുക്കളിലെല്ലാം സകാത് വേണ്ടതല്ലേ?

ഉ: ധാരാളം തെളിവുകളുണ്ട്. മുആദുബ്നു ജബലി(റ)നെയും അബൂമൂസ(റ)യെയും യമനിന്റെ രണ്ട് ഭാഗങ്ങളിലേക്ക് ഗവര്‍ണറായി നബി(സ്വ) നിശ്ചയിച്ചപ്പോള്‍ കാരക്ക, മുന്തിരി, ഗോതമ്പ് എന്നിവയില്‍ നിന്നല്ലാതെ സകാത് വാങ്ങരുതെന്ന് അവരോട് നബിതങ്ങള്‍ നിര്‍ദ്ദേശിച്ചതായി ബൈഹഖി, ത്വബ്റാനി, ഹാകിം(റ.ഹും) എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദകര്‍ വിശ്വസ്തരാണെന്ന് ഇമാം ബൈഹഖി(റ) വിവരിച്ചിട്ടുണ്ട്. ഉമര്‍ ബിന്‍ ഖത്ത്വാബി(റ)ല്‍ നിന്നും ത്വബ്റാനി ഉദ്ധരിച്ച ഹദീസിലും ഈ വസ്തുക്കളില്‍ മാത്രമാണ് നബി(സ്വ) സകാത് വാങ്ങിയതെന്നു കാണാം. ഇബ്നുമാജയുടെ റിപ്പോര്‍ട്ടില്‍ ചോളം എന്നുകൂടിയുണ്ട്.

പത്തു വസ്തുക്കളിലല്ലാതെ നബി(സ്വ) സകാത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അവ, കാരക്ക, മുന്തിരി, ഗോതമ്പ്, യവം, ചോളം, ഒട്ടകം, ആട്, മാട്, സ്വര്‍ണം, വെള്ളി എന്നിവയാണെന്നും ബൈഹഖി ഉദ്ധരിച്ചിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് പത്തു വസ്തുക്കളില്‍ മുസ്ലിം ലോകം സകാത് നല്‍കിവരുന്നത്. ഗോതമ്പ്, യവം, ചോളം എന്നിവ മുഖ്യാഹാരമെന്ന ഒരിനമായി എണ്ണി. എട്ടിനങ്ങളിലാണ് സകാത് എന്നും പറയാം. നെല്ല് പോലുള്ളവയും ഈ മുഖ്യാഹാരപ്പട്ടികയില്‍ പെടും. സകാതിന്റെ അവകാശികളും എട്ട് ഇനമാണല്ലോ. യമനിലേക്ക് നിയോഗിച്ച ഗവര്‍ണര്‍മാരോട് കാരക്ക, മുന്തിരി, ഗോതമ്പ് ഇവയില്‍ മാത്രമാണ് സകാത് വാങ്ങേണ്ടതെന്ന കല്‍പ്പനയുടെ ഉദ്ദേശ്യം കാര്‍ഷിക വിളയില്‍ നിന്ന് ഇവക്ക് മാത്രമാണ് സകാതെന്നാണ്.

എന്നാല്‍, കച്ചവടം ചെയ്യപ്പെടുന്ന എല്ലാ വസ്തുക്കള്‍ക്കും കച്ചവടസാധനമെന്ന നിലക്ക് സകാത് ബാധകമാണ്. ഇവയുടെ വിലയാകുന്ന സ്വര്‍ണം, വെള്ളി എന്നിവക്ക് സകാതുണ്ടെന്നും അവയുടെ വിഹിതമെത്രയെന്നതും ‘സകാത് എന്ത്, എന്തിന്’ എന്ന ചോദ്യ ത്തിന്റെ മറുപടിയില്‍ വിവരിച്ചതാണ്. നബി(സ#) ചില വസ്തുക്കളില്‍ നിന്ന് വാങ്ങാന്‍ കാരണം അവ അന്നത്തെ പ്രധാന വിഭവങ്ങളായതിനാലാണ്. അതിനാല്‍ ഇന്നത്തെ പ്രധാന വിഭവങ്ങളായ റബര്‍, തേങ്ങ തുടങ്ങിയവയില്‍ സകാത് നല്‍കണമെന്ന വാദം നവീനവാദികളുടേതാണ്. അത് ബാലിശവും നിലനില്‍ക്കാത്തതുമാണ്. കാരണം നബി  (സ്വ)യുടെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത് കുതിരകളും അടിമകളുമായിരുന്നു. അവയെക്കുറിച്ച് നബി(സ്വ) പറയുന്നു: “ഒരു മുസ്ലിമിന് തന്റെ അടിമയിലും കുതിരയിലും സകാതില്ല” (ബുഖാരി). എന്നിരിക്കെ ഇന്നത്തെ പ്രധാന സമ്പത്തില്‍ സകാതുണ്ടെന്ന വാദം നബിയെ ധിക്കരിക്കലും ദീനില്‍ കൈകടത്തലുമാണ്.

ജീവികളില്‍ മൂന്നു വിഭാഗത്തിനും ഭക്ഷ്യവസ്തുക്കളില്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്നതിനും പഴങ്ങളില്‍ ഉണക്കി സൂക്ഷിക്കുന്നതും ലോകനിലവാരമുള്ളതുമായ കാരക്ക, മുന്തിരി എന്നിവക്കും വസ്തുക്കളുടെ മൂലധനമായി സ്വര്‍ണം, വെള്ളി എന്നിവക്കുമാണ് സകാതുള്ളത്.

ജീവികളെ സംബന്ധിച്ചിടത്തോളം മാംസത്തിനും പാലിനും വേണ്ടി സമ്പത്തെന്ന നിലക്ക് വളര്‍ത്തുന്നത് മൂന്നുവിഭാഗം ജീവികളെയാണ്. മറ്റുജീവികളില്‍ അവയുടെ താ ല്‍ക്കാലിക ഉപയോഗമോ വിലയോ ആണ് കണക്കുകൂട്ടുക. അപ്പോള്‍ ഈ മൂന്നു വിഭാഗത്തില്‍പെടാത്ത ജീവികളെ ആരും അധികം വാങ്ങിക്കൂട്ടുകയില്ല. അത് കച്ചവടം ചെയ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ കച്ചവടത്തിന്റെ സകാത് എന്നനിലക്ക് അതിന് സകാത് വരും.

ഇനി കച്ചവടാവശ്യത്തിനല്ലാതെ വെറുതെ ഒരാള്‍ ഇത്തരം ജീവികളെ വാങ്ങിക്കൂട്ടിയെങ്കില്‍ ദരിദ്രരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവുമില്ല. അവരുടെ പോഷകാഹാര ലഭ്യതക്ക് ആവശ്യമായ പാലോ മാംസമോ നിഷേധിക്കപ്പെടുന്നില്ല.

ഉണക്കി സൂക്ഷിക്കാന്‍ പറ്റുന്ന മുന്തിരി, കാരക്ക ഇവക്ക് സകാത് കൊടുക്കണം. മാങ്ങ, പൈനാപ്പിള്‍, ആപ്പിള്‍ ഇവക്കൊന്നും സകാതില്ല. കാരണം അവ അധികമുള്ളവര്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരാവും. തേങ്ങ, അടക്ക പോലുള്ളവ ഉണക്കി സൂക്ഷിക്കാമെങ്കിലും ലോകത്തൊരിടത്തും അവ മുഖ്യാഹാരമായി ഉപയോഗിക്കുന്നില്ല. ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സകാത് മുഖ്യാഹാരമാണോ എന്നതിനെ ആശ്രയിച്ചു നില്‍ക്കുന്നു. ധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ ഒരു നിശ്ചിത വിഹിതം സകാതായി നല്‍കണം. മുഖ്യഭക്ഷണം ഒരൊറ്റ ദരിദ്രനും നിഷേധിക്കപ്പെട്ടുകൂടാ എന്ന നിലക്കാണിത്.

സ്വര്‍ണം, വെള്ളി എന്നിവയുടെ സകാതിലൂടെ സാധാരണക്കാരിലേക്ക് സമ്പത്ത് എത്താന്‍ കാരണമാകുന്നുണ്ട്. നിരവധി വാഹനങ്ങളുള്ള ഒരാള്‍ അതിന്റെ വരുമാനം സ്വരൂപിച്ചുവെക്കുന്നുവെങ്കില്‍ പണത്തിന്റെ സകാത് എന്ന നിലക്ക് ദരിദ്രനിലേക്ക് ഓ രോ വര്‍ഷവും നല്ലൊരു വിഹിതം എത്തുന്നതാണ്. വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അതില്‍ നിന്നുള്ള വരുമാനമുപയോഗിച്ചു വീണ്ടും വാഹനം വാങ്ങുന്നുവെങ്കില്‍ പണം കെട്ടിക്കിടക്കുന്നില്ല. അത് ഒഴുകിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ സാമ്പത്തിക മാന്ദ്യം വരികയില്ല. പക്ഷേ, വാഹന കച്ചവടക്കാര്‍ സകാത് കൊടുക്കേണ്ടിവരും.


RELATED ARTICLE

 • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ബേങ്കില്‍ നിക്ഷേപിച്ച തുക
 • സംഘടിത സകാത്
 • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
 • ഫിത്വ്ര്‍ സകാത്
 • സകാത്
 • സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍
 • സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍
 • സകാതില്‍ കൊല്ലം കണക്കാക്കുന്നത്
 • വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്
 • സകാതിന്റ നിരക്ക് ഖുര്‍ആനില്‍
 • സകാതിന്റെ ഇനങ്ങള്‍
 • മുതല്‍മുടക്കിനും ലാഭത്തിനും സകാത്
 • ലോണ്‍ എടുത്ത കച്ചവടം
 • കൂറു കച്ചവട സകാത്
 • കിട്ടാനുളള സംഖ്യക്ക് സകാത്
 • ആഭരണങ്ങളുടെ സകാത്
 • ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്
 • സ്വര്‍ണം, വെള്ളിയുടെ സകാത്
 • ബോണസ്, പ്രോവിഡന്റ് ഫണ്ട്
 • സ്ത്രീധനത്തിന് സകാത്
 • പാത്രങ്ങളും കേടായ ആഭരണങ്ങളും
 • പലതരം കച്ചവടം
 • തേങ്ങക്ക് സകാത്
 • കംപ്യൂട്ടര്‍ സെന്ററിന് സകാത്
 • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ
 • പലപ്പോഴായി നിക്ഷേപിച്ച പണം
 • പത്തുപറ പത്തായത്തിലേക്ക്
 • പണത്തിനുപകരം സാധനങ്ങള്‍
 • മുതല്‍മുടക്ക് കുറവാണെങ്കില്‍
 • മാതാപിതാക്കള്‍ക്ക് സകാത്
 • കച്ചവടം മകന്‍ ഏറ്റെടുത്താല്‍
 • കടം വാങ്ങി കച്ചവടം
 • സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം
 • വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്
 • കറന്‍സിയുടെ ചരിത്രവും സകാതും
 • ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍
 • നീക്കുപോക്ക്
 • കൃഷിയുടെ സകാത്
 • വ്യവസായത്തിന്റെ സകാത്
 • കച്ചവടത്തിന്റെ സകാത്
 • സകാത് എന്ത് ?
 • സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍
 • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍
 • സംസ്കരണം സകാതിലൂടെ