Click to Download Ihyaussunna Application Form
 

 

കംപ്യൂട്ടര്‍ സെന്ററിന് സകാത്

ചോദ്യം: റിയല്‍ എസ്റ്റേറ്റ് ബിസിനസ്, കച്ചവടക്കണ്ണോടെ നടത്തപ്പെടുന്ന കംപ്യൂട്ടര്‍ സെ ന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സകാതിനെക്കുറിച്ച് വിശദീകരിക്കാമോ?

ഉത്തരം : പകരം നല്‍കുന്ന ഇടപാടിലൂടെയും കച്ചവടം ഉദ്ദേശിച്ചുകൊണ്ടും നേടിയ സമ്പത്തിനു മാത്രമാണ് സകാതുള്ളത്. അപ്പോള്‍ അനന്തരാവകാശം, പാരിതോഷികം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ലഭിച്ചതിനും സ്വന്തം ആവശ്യത്തിനുവേണ്ടി വാങ്ങിയതിനും സകാതില്ല. കച്ചവടം ഉദ്ദേശിച്ചു ഭൂമി വാങ്ങിയതു മുതല്‍ ഒരുവര്‍ഷം, അതില്‍ കൊള്ള ക്കൊടുക്കലുകള്‍ തുടര്‍ന്നാല്‍, ഒരു ചാന്ദ്രവര്‍ഷം തികയുമ്പോള്‍ അവന്റെ കൈവശമു ള്ള ഭൂമികള്‍ക്ക് വില നിശ്ചയിക്കണം. ആ വിലയും കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്ത ലാഭവും ചേര്‍ന്നാല്‍ 595 ഗ്രാം വെള്ളിയുടെ വിലക്കു തുല്യമാവുമെങ്കില്‍ തുകയുടെ ര ണ്ടര ശതമാനം സകാതായി നല്‍കണം.

ഇനി കച്ചവടാവശ്യാര്‍ഥം വാങ്ങിയ ഭൂമികളെല്ലാം ഇടക്കാലത്ത് വിറ്റ് കാശാക്കിയാല്‍, വിറ്റ് കിട്ടിയ സംഖ്യ സകാത് നിര്‍ബന്ധമാകുന്ന തുകയുണ്ടാവുകയും (595 ഗ്രാം വെള്ളി യുടെ വില)കച്ചവടം തുടങ്ങിയതു മുതലുള്ള ഒരു വര്‍ഷം തികയുന്നത് വരെ ആ സംഖ്യ സൂക്ഷിച്ചുവെക്കുകയും ചെയ്താലും സകാത് നിര്‍ബന്ധമാകും.

വേറെയും രൂപങ്ങള്‍ കാണുക:
(1) ഇടക്കാലത്ത് വിറ്റ് കിട്ടിയ സംഖ്യ സകാത് നിര്‍ബ ന്ധമാകുന്ന തുകയുണ്ടാവുകയും, പ്രസ്തുത സംഖ്യക്ക്, കച്ചവടോദ്ദേശ്യത്തില്‍ തന്നെ വേറെ വസ്തു(ഉദാ. ഭൂമി)വാങ്ങുകയും ചെയ്താല്‍, ആദ്യത്തെ വസ്തു വാങ്ങിയതു മുതല്‍ ഒരു വര്‍ഷം തികയുമ്പോള്‍ നിസ്വാബു(595 ഗ്രാം വെള്ളിയുടെ വില)ണ്ടെങ്കില്‍ സകാത് നല്‍കണം.

(2) കയ്യിലുള്ള കച്ചവട വസ്തു മറ്റു വസ്തുവിനു പകരമായി (നാണയത്തിനു പകര മല്ല) തന്നെ വിറ്റാലും (ഉദാ. ഭൂമി ഭൂമിക്കുപകരം) ആദ്യത്തെ വസ്തു വാങ്ങിയതു മുതല്‍ ഒരു വര്‍ഷം തികയുമ്പോള്‍ നിസ്വാബു(595 ഗ്രാം വെള്ളിയുടെ വില) ണ്ടെങ്കില്‍ സകാത് നല്‍കണം.

(3) ഇടക്കാലത്ത് വിറ്റ് കിട്ടിയ സംഖ്യ സകാത് നിര്‍ബന്ധമാകുന്ന തുകയുടെ താഴെ യാണ്. അതേസമയം, കച്ചവടാരഭം മുതലേ അവന്റെ കയ്യില്‍ സൂക്ഷിപ്പുള്ളതും കച്ചവട ത്തില്‍ ഇറക്കാത്തതുമായ പണം കൂടി ചേര്‍ത്താല്‍ നിസ്വാബ് തികയാന്‍ മാത്രം ഉണ്ടാ വുകയും ചെയ്താല്‍ മൊത്തത്തിലുള്ളതിന്റെ രണ്ടര ശതമാനം സകാതായി നല്‍കണം. വേറെ പണമില്ലെങ്കില്‍ നിസ്വാബ് തികയാത്തതിനാല്‍, ആ വസ്തുവിന്റെ വില്‍പ്പനയോ ടെ വര്‍ഷം മുറിഞ്ഞതായി കണക്കാക്കും. ഇനി ഈ കുറഞ്ഞപണം കൊണ്ട് കച്ചവടാവ ശ്യാര്‍ഥം തന്നെ വേറെ ചരക്കുകള്‍ വാങ്ങിയാല്‍ പുതിയ വസ്തു വാങ്ങിയതു മുതല്‍ വര്‍ഷം തുടങ്ങുന്നതാണ്.

കംപ്യൂട്ടര്‍ സെന്റര്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ, കച്ചവടക്കണ്ണോടെ നടത്ത പ്പെടുന്നതാണെങ്കിലും, സകാത് നല്‍കേണ്ട കച്ചവടത്തിന്റെ പരിധിയില്‍ അത് വരുന്നില്ല. കാരണം ഒരു വസ്തുവിനെ പ്രതിഫലത്തിന് പകരമായി(പണത്തിന് പകരമോ, മറ്റ് വസ് തുക്കള്‍ക്ക് പകരമോ) കച്ചവടോദ്ദേശ്യത്തോടെ ഉടമയാക്കുമ്പോള്‍ മാത്രമേ അത്  കടച്ച വട സാധനമാകുന്നുള്ളു (തുഹ്ഫ 3, 295). കംപ്യൂട്ടര്‍ സെന്റര്‍, ട്യൂഷന്‍ സെന്റര്‍ മറ്റു വി ദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം മറ്റൊരു സാധനത്തി ന് പകരം നേടുന്നതല്ല. അതുകൊണ്ട് സകാതുമില്ല. എന്നാല്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, മറ്റ് മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന കാശ് പോലെത്തന്നെ നിസ്വാബ് എത്തിയ തിന് ശേഷം ഒരു ചാന്ദ്രവര്‍ഷക്കാലം തന്റെ ഉടമസ്ഥതയിലുണ്ടായാല്‍ നാണയത്തിന്റെ സകാതായ രണ്ടര ശതമാനം സകാതായി നല്‍കണം.


RELATED ARTICLE

  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ബേങ്കില്‍ നിക്ഷേപിച്ച തുക
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍
  • സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍
  • സകാതില്‍ കൊല്ലം കണക്കാക്കുന്നത്
  • വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്
  • സകാതിന്റ നിരക്ക് ഖുര്‍ആനില്‍
  • സകാതിന്റെ ഇനങ്ങള്‍
  • മുതല്‍മുടക്കിനും ലാഭത്തിനും സകാത്
  • ലോണ്‍ എടുത്ത കച്ചവടം
  • കൂറു കച്ചവട സകാത്
  • കിട്ടാനുളള സംഖ്യക്ക് സകാത്
  • ആഭരണങ്ങളുടെ സകാത്
  • ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്
  • സ്വര്‍ണം, വെള്ളിയുടെ സകാത്
  • ബോണസ്, പ്രോവിഡന്റ് ഫണ്ട്
  • സ്ത്രീധനത്തിന് സകാത്
  • പാത്രങ്ങളും കേടായ ആഭരണങ്ങളും
  • പലതരം കച്ചവടം
  • തേങ്ങക്ക് സകാത്
  • കംപ്യൂട്ടര്‍ സെന്ററിന് സകാത്
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ
  • പലപ്പോഴായി നിക്ഷേപിച്ച പണം
  • പത്തുപറ പത്തായത്തിലേക്ക്
  • പണത്തിനുപകരം സാധനങ്ങള്‍
  • മുതല്‍മുടക്ക് കുറവാണെങ്കില്‍
  • മാതാപിതാക്കള്‍ക്ക് സകാത്
  • കച്ചവടം മകന്‍ ഏറ്റെടുത്താല്‍
  • കടം വാങ്ങി കച്ചവടം
  • സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം
  • വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്
  • കറന്‍സിയുടെ ചരിത്രവും സകാതും
  • ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍
  • നീക്കുപോക്ക്
  • കൃഷിയുടെ സകാത്
  • വ്യവസായത്തിന്റെ സകാത്
  • കച്ചവടത്തിന്റെ സകാത്
  • സകാത് എന്ത് ?
  • സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍
  • സംസ്കരണം സകാതിലൂടെ