സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം

ചോ: സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം എന്ത്കൊണ്ടാണ്?

ഉ: സക്കാത്ത് ഈടാക്കുമ്പോള്‍ സമ്പാദനത്തിന് പ്രയാസം കുറവും മൂല്യം കൂടുതലുമുള്ള വസ്തുക്കള്‍ക്ക് ശരീഅത്ത് കൂടുതല്‍ വിഹിതം പിടിക്കുന്നു. ഏറ്റവും മൂല്യമുള്ളതും ലഭിക്കാന്‍ പ്രയാസം വളരെ കുറഞ്ഞതും നിധിയാണ്. അതിനാല്‍ അതിന്റെ സക്കാത് വിഹിതം ഇരുപത് ശതമാനമാണ്.

ദിനേന അധ്വാനിച്ചുകൊണ്ടല്ല കൃഷിയുടെ വിളവെടുപ്പ്.  കൃഷിക്കാവശ്യമായ വെള്ളവും മണ്ണും സുലഭമാണുതാനും. എന്നാലും കഠിനാദ്ധ്വാനം അതിന്റെ പിന്നിലുണ്ട്.  ഇതെല്ലാം പരിഗണിച്ച് പത്തുശതമാനമാണ് കൃഷിചെയ്തുണ്ടാക്കുന്ന ധാന്യങ്ങളുടെ സകാത്ത്.  നനച്ചുണ്ടാക്കുമ്പോള്‍ അധ്വാനം ഇരട്ടിയാവും. അപ്പോള്‍ സകാത്ത് വിഹിതം പകുതിയായി ചിരുങ്ങും.  അഥവാ അഞ്ചു ശതമാനം.

കച്ചവടത്തില്‍ വളര്‍ച്ചയുണ്ട്. ദിനേനയുള്ള അധ്വാനവുമുണ്ട്. നിക്ഷേപത്തില്‍ വളര്‍ച്ച യും അധ്വാനവുമില്ല. അപ്പോള്‍ വളര്‍ച്ചയുണ്ടെങ്കിലും അധ്വാനഭാരമോര്‍ത്തുകൊണ്ടും അധ്വാനമില്ലെങ്കിലും വളര്‍ച്ചയില്ലെന്നത് പരിഗണിച്ചുകൊണ്ടും അതില്‍ രണ്ടരശതമാനം മാത്രമാണ് സകാതുള്ളത്. ഏറെക്കുളെ ഇതേ വിതാനത്തില്‍ തന്നെയാണ് കാലികളുടെ സകാതും.


RELATED ARTICLE

 • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ബേങ്കില്‍ നിക്ഷേപിച്ച തുക
 • സംഘടിത സകാത്
 • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
 • ഫിത്വ്ര്‍ സകാത്
 • സകാത്
 • സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍
 • സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍
 • സകാതില്‍ കൊല്ലം കണക്കാക്കുന്നത്
 • വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്
 • സകാതിന്റ നിരക്ക് ഖുര്‍ആനില്‍
 • സകാതിന്റെ ഇനങ്ങള്‍
 • മുതല്‍മുടക്കിനും ലാഭത്തിനും സകാത്
 • ലോണ്‍ എടുത്ത കച്ചവടം
 • കൂറു കച്ചവട സകാത്
 • കിട്ടാനുളള സംഖ്യക്ക് സകാത്
 • ആഭരണങ്ങളുടെ സകാത്
 • ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്
 • സ്വര്‍ണം, വെള്ളിയുടെ സകാത്
 • ബോണസ്, പ്രോവിഡന്റ് ഫണ്ട്
 • സ്ത്രീധനത്തിന് സകാത്
 • പാത്രങ്ങളും കേടായ ആഭരണങ്ങളും
 • പലതരം കച്ചവടം
 • തേങ്ങക്ക് സകാത്
 • കംപ്യൂട്ടര്‍ സെന്ററിന് സകാത്
 • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ
 • പലപ്പോഴായി നിക്ഷേപിച്ച പണം
 • പത്തുപറ പത്തായത്തിലേക്ക്
 • പണത്തിനുപകരം സാധനങ്ങള്‍
 • മുതല്‍മുടക്ക് കുറവാണെങ്കില്‍
 • മാതാപിതാക്കള്‍ക്ക് സകാത്
 • കച്ചവടം മകന്‍ ഏറ്റെടുത്താല്‍
 • കടം വാങ്ങി കച്ചവടം
 • സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം
 • വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്
 • കറന്‍സിയുടെ ചരിത്രവും സകാതും
 • ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍
 • നീക്കുപോക്ക്
 • കൃഷിയുടെ സകാത്
 • വ്യവസായത്തിന്റെ സകാത്
 • കച്ചവടത്തിന്റെ സകാത്
 • സകാത് എന്ത് ?
 • സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍
 • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍
 • സംസ്കരണം സകാതിലൂടെ