Click to Download Ihyaussunna Application Form
 

 

കൃഷിയുടെ സകാത്

ചോ: കൃഷിയുടെ സകാത് ആരൊക്കെയാണ് കൊടുക്കേണ്ടത്? സകാത് വിഹിതം എത്രയാണ്?

ഉ: വന്‍കിട കര്‍ഷകരാണ് ഇസ്ലാമിക വീക്ഷണത്തില്‍ സകാത് കൊടുക്കേണ്ടത്. ചെ റുകിട കര്‍ഷകര്‍ സകാത് കൊടുക്കേണ്ടതില്ല. “കാരക്കയിലും, (തൊലിയില്‍ സൂക്ഷിക്കുന്നതല്ലാത്ത) ധാന്യത്തിലും അഞ്ച് വസ്ഖ് എത്തുന്നതുവരെ സകാതില്ല” (മുസ്ലിം). അഞ്ച് വസ്ഖ് എന്നാല്‍ 300 സ്വാഅ്. മൂന്ന് ലിറ്ററും 200 മി. ലിറ്ററുമാണ് ഒരു സ്വാഅ അപ്പോള്‍ 300 സ്വാഅ 960 ലിറ്ററാണ്. നെല്ല് തൊലിയില്‍ സൂക്ഷിക്കുന്നതിനാല്‍ അതിന്റെ കണക്ക് പത്ത് വസ്ഖാണ്. അതായത് 1920 ലിറ്റര്‍. ഉമി കളഞ്ഞ  അഞ്ച് വസ്ഖ് ലഭിക്കാനാണിത്. 1920 ലിറ്റര്‍ നെല്ലു വിളയുന്ന കര്‍ഷകനാണ് തന്റെ കൃഷിക്കുവേണ്ടി സകാത് കൊടുക്കേണ്ടത്.  അതില്‍ കുറഞ്ഞ വിളവെടുക്കുന്ന കര്‍ഷകര്‍ക്ക് ഇസ്ലാം സകാതിനെത്തൊട്ട്  ഇളവ് നല്‍കിയിട്ടുണ്ട്.

വര്‍ഷത്തില്‍ 960 ലിറ്റര്‍ ധാന്യങ്ങള്‍ വിളയുന്ന കര്‍ഷകര്‍ തന്റെ കാര്‍ഷിക വരുമാനത്തിന്റെ പത്തു ശതമാനമാണ് സകാതായി നല്‍കേണ്ടത്. കൃഷി വളര്‍ത്താന്‍ ജലസേചനം വഴി ചിലവ് വന്നിട്ടുണ്ടെങ്കില്‍ അഞ്ച് ശതമാനം സകാത് നല്‍കിയാല്‍ മതി.

എല്ലാ കൃഷിക്കും സകാത് കൊടുക്കേണ്ടതില്ല. പഴങ്ങളില്‍ ലോക നിലവാരമുള്ളതും ഉണക്കി സൂക്ഷിക്കാവുന്നതുമായ കാരക്ക, മുന്തിരി എന്നിവക്കു മാത്രമാണ് സകാതുള്ളത്.  അവയല്ലാത്ത പഴങ്ങള്‍ കൃഷിചെയ്യുന്നവര്‍ സകാത് കൊടുക്കേണ്ടതില്ല. മുഖ്യാഹാരമായ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യുന്നവരും സകാത് കൊടുക്കണം. ഇവയല്ലാത്ത കൃഷിക്ക്  സകാത് കൊടുക്കേണ്ടതില്ല. പക്ഷേ, അപ്രകാരമുള്ള കാര്‍ഷികോത്പന്നങ്ങള്‍ വിറ്റുകിട്ടുന്ന പണം സകാതിന്റെ തുക തികയുകയും ശേഷം വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ ആ സംഖ്യക്ക് കര്‍ഷകര്‍ സകാത് കൊടുക്കണം. അത് കൃഷിയുടെ സകാത്തല്ല.


ചോ: പമ്പുസെറ്റ് കൊണ്ട് നനച്ചും മഴകൊണ്ട് നനഞ്ഞുമുണ്ടായ കൃഷിക്ക് എത്രയാണ് സകാത് കൊടുക്കേണ്ടത്?

ഉ: പമ്പുസെറ്റു  കൊണ്ട്  നനച്ചുണ്ടാക്കിയതിന്റെ അഞ്ച് ശതമാനവും മഴകൊണ്ട് നനഞ്ഞുണ്ടായതിന്റെ പത്ത് ശതമാനവും സകാത് കൊടുക്കണം. രണ്ടുവിധത്തിലുള്ള നനവും ഒന്നിനുഭവിച്ചു കൊണ്ട് വളര്‍ന്നുണ്ടായ കൃഷിയാണെങ്കില്‍ സകാതിനെ സംബന്ധിച്ചിടത്തോളം വ്യത്യാസമുണ്ടാകും. രണ്ടു നനവും തുല്യ അളവിലാണെങ്കില്‍ കാര്‍ഷിക വിളയുടെ പത്തിലൊന്നിന്റെ നാലില്‍ മൂന്നുഭാഗം സകാത് കൊടുക്കണം. ഉദാഹരണത്തിന് നൂറ് ചാക്ക് നെല്ലുണ്ടായത് മഴവെള്ളവും പമ്പുസെറ്റ് വെള്ളവും തുല്യ അളവില്‍ ലഭിച്ചാണെങ്കില്‍ ഏഴര ചാക്ക് നെല്ല് സകാത് കൊടുക്കണം.

ഇനി രണ്ടിലൊരു ജലം മറ്റേതിനെക്കാള്‍ കൂടിയാല്‍ അവിടെ അതതു വിഹിതം നോക്കി സകാത് കൊടുക്കണം. വ്യത്യസ്ത ഇനം കൃഷികളാകുമ്പോള്‍ ഓരോ സ്ഥലത്തും ഏതു വിഭാഗം കൃഷിയാണോ ഉള്ളത് അതിനനുസരിച്ചാണ് സകാത് കണക്കാക്കേണ്ടത്. ഒരു കൃഷിക്ക് രണ്ടു വിധത്തിലുള്ള നനവ് ലഭിച്ചാല്‍ അവിടെ കൃഷിയുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും ഏതു നനവാണ് കൂടുതല്‍ സഹായകമെന്ന് നോക്കി വിഹിതം കണക്കാക്കണം.

ചോ: ഭക്ഷ്യ ക്ഷാമമുള്ള വര്‍ഷങ്ങളില്‍ കര്‍ഷകനില്‍ നിന്നു നിര്‍ബന്ധ ലെവി ഗവണ്‍ മെന്റ് ഈടാക്കാറുണ്ട്. കൂടാതെ പാടത്തിന് ഭൂനികുതി കൊടുക്കുകയും വേണം. ഇ ത്തരം ഘട്ടത്തില്‍ കര്‍ഷകന്‍ സകാതിന്റെ പിടിത്തത്തില്‍ നിന്നു മുക്തനാവുമോ?

ഉ: ഇല്ല. ജന്മിക്ക് കൊടുക്കേണ്ട പാട്ടം, ഗവണ്‍മെന്റിന് അടക്കേണ്ട ലെവി, നികുതി, വാടക, വയലിന്റെ വാടക ഇവയൊന്നും സകാതിന്റെ പിടിത്തത്തില്‍ നിന്നും കര്‍ഷകനെ മുക്തനാക്കില്ല. ആകെ വിളഞ്ഞ കൃഷിയുടെ സകാത് കണക്കാക്കി വിതരണം ചെയ്തതിനു ശേഷമുള്ളതില്‍ നിന്നല്ലാതെ പ്രസ്തുത വിഹിതങ്ങള്‍ നല്‍കരുത്.

ഒരു വര്‍ഷം വിവിധയിനം നെല്ല് കൃഷി ചെയ്താല്‍ അവയില്‍ ഓരോ ഇനവും സകാതിന്റെ അളവ് എത്തേണ്ടതുണ്ടോ? സകാത് കൊടുക്കുമ്പോള്‍ ഏത് ഇനമാണ് നല്‍കേണ്ടത് ?

ഉ: ഒരു വര്‍ഷത്തെ വിളവ് പലയിനം നെല്ലാണെങ്കില്‍ അവ ഓരോ ഇനവും ഒരുമിച്ചുകൂട്ടി അളവ് പൂര്‍ത്തിയാകുന്നുണ്ടോ എന്ന് നോക്കേണ്ടതാണ്. ഒരു ഇനത്തിലെ നെല്ല് അളവ് പൂര്‍ത്തിയാകുന്നില്ലെങ്കില്‍ അടുത്ത ഇനം അതിലേക്ക് കൂട്ടണം. ഓരോ ഇനത്തിനും സകാത് നല്‍കേണ്ടത് അതാത് ഇനത്തിന്റെ വിഹിതമനുസരിച്ചാണ്. ഏത് ഇനമാണോ കൂടുതലുള്ളത് സകാത് വിഹിതത്തില്‍ ആ ഇനമായിരിക്കും കൂടുതലുണ്ടാവുക.


ചോ:
നാലു വ്യക്തികള്‍ ഒന്നിച്ചു പണമെടുത്ത് ഒരു കൃഷിയിടം വാങ്ങി അവിടെ അവര്‍ ഒരുമിച്ചു കൃഷിയും തുടങ്ങി. വിളവെടുത്തപ്പോള്‍ സകാതിന്റെ നിസ്വാബ് ഉണ്ട്. പക്ഷേ, ഓരോരുത്തര്‍ക്കും അവരവരുടെ വിഹിതം തിരിച്ചാല്‍ നിസ്വാബില്ല. എന്നാല്‍ അതിന് സകാത് നിര്‍ബന്ധമാകുമോ?

ഉ: ഒരാള്‍ സ്വന്തമായോ പലരും ഒന്നിച്ചോ കൃഷി ചെയ്യുകയും അതില്‍ നിന്നുള്ള ഉത്പന്നം നിസ്വാബ് എത്തുകയും ചെയ്താല്‍ അതിന് സകാതുണ്ട്. ഓരോരുത്തരും സ്വന്തമായി കൃഷി ചെയ്യുകയും ആര്‍ക്കും നിസ്വാബ് ഇല്ലാതിരിക്കുകയും ചെയ്താല്‍ ആരും സകാത് കൊടുക്കേണ്ടതില്ല.



ചോ: അമ്പത് ഏക്കര്‍ സ്ഥലം ഒരു കൃഷിയുമില്ലാതെ കിടക്കുന്നു. ആ ഭൂമിക്ക് സകാതുണ്ടോ?

ഉ: സ്ഥലം എത്ര ഏക്കര്‍ ഉണ്ടെങ്കിലും അതിന് സകാതില്ല. കൃഷിയുണ്ടെങ്കില്‍ കൃഷി ക്ക് മാത്രമാണ് സകാതുള്ളത്. സ്ഥലത്തിനില്ല.



ചോ:
ഒരു വര്‍ഷത്തില്‍ ഒന്നിലധികം വിളവുണ്ടാകുന്ന ഒരാള്‍ക്ക് എല്ലാ വിളവിലും കൂടി സകാതിന്റെ അളവ് പൂര്‍ത്തിയാകുന്നുണ്ട്. എന്നാല്‍ ആ വ്യക്തി അതാത് വിളവിന്റെ കണക്കനുസരിച്ച് സകാത് കൊടുക്കാന്‍ പറ്റുമോ? നിസ്വാബ് എത്തുന്നതിനുമുമ്പ് സകാത് കൊടുത്താല്‍ അത് സാധുവാകുമോ?

ഉ: നിസ്വാബ് (നിശ്ചിത അളവ്) പൂര്‍ത്തിയായതിന്റെ ശേഷമാണ് കൃഷിക്ക് സകാത് നിര്‍ബന്ധമാകുന്നത്. ആദ്യ വിളവെടുപ്പിന്റെ സമയത്ത് നിസ്വാബ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ അപ്പോള്‍ സകാത് നിര്‍ബന്ധമില്ല. ഒരു വിഹിതം അതില്‍ നിന്നു നല്‍കിയാ ല്‍ അത് സകാത്താവുകയുമില്ല. ആ വര്‍ഷത്തിലെ മറ്റു വിളകള്‍ കൊണ്ട് നിസ്വാബ് പൂര്‍ത്തിയായ ശേഷം എല്ലാറ്റിനും കൂടി



ചോ: കൊയ്ത്ത് കൂലി കഴിച്ചുള്ളതിനാണോ സകാത് കൊടുക്കേണ്ടത്?

ഉ: അല്ല. സാധാരണ നെല്ല് കൊയ്തെടുക്കുന്നതിന്റെ കൂലിയായി നെല്ല് തന്നെ നല്‍ കാറുണ്ട്. എന്നാല്‍ കൂലിയായി നിശ്ചയിച്ച നെല്ല് കൊടുക്കുന്നതിന് മുമ്പ് തന്നെ നെല്ല് അളക്കണം. അപ്പോള്‍ 1920 ലിറ്ററുണ്ടെങ്കില്‍ അതിന്റെ പത്തു ശതമാനം പാവങ്ങ ള്‍ക്കു നല്‍കണം. ശേഷമുള്ളതില്‍ നിന്നാണ് കൊയ്ത്ത് കൂലി നല്‍കേണ്ടത്. കൂലി കൊടുത്ത ശേഷമല്ല സകാതിന്റെ അളവ് നടത്തേണ്ടത്.



ചോ: കാര്‍ഷിക വിളകള്‍ വില്‍ക്കണമെന്നു കരുതി ഒരാള്‍ ധാന്യം വാങ്ങി കൃഷി ചെ യ്തു. എന്നാല്‍ അതിന് കച്ചവടത്തിന്റെ സകാതാണോ നല്‍കേണ്ടത്?

ഉ: ലാഭം ലക്ഷ്യമിട്ടുകൊണ്ട് സ്വത്ത് നല്‍കി പകരം വാങ്ങുന്ന വസ്തുക്കളി ല്‍ ക്രയ വിക്രയം നടത്തുന്നതിനാണ് വ്യാപാരം എന്നുപറയുന്നത്. വിത്ത് വാങ്ങി കൃഷി ചെയ്യുമ്പോള്‍ വിളവ് വില്‍ക്കണമെന്ന് കരുതിയത് കൊണ്ട് അത് വ്യാപാരമാകില്ല. അവിടെ വ്യാപാര സകാതുമില്ല. പ്രത്യുത കൃഷിയുടെ സകാതാണ് നല്‍കേണ്ടത്.


RELATED ARTICLE

  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ബേങ്കില്‍ നിക്ഷേപിച്ച തുക
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍
  • സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍
  • സകാതില്‍ കൊല്ലം കണക്കാക്കുന്നത്
  • വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്
  • സകാതിന്റ നിരക്ക് ഖുര്‍ആനില്‍
  • സകാതിന്റെ ഇനങ്ങള്‍
  • മുതല്‍മുടക്കിനും ലാഭത്തിനും സകാത്
  • ലോണ്‍ എടുത്ത കച്ചവടം
  • കൂറു കച്ചവട സകാത്
  • കിട്ടാനുളള സംഖ്യക്ക് സകാത്
  • ആഭരണങ്ങളുടെ സകാത്
  • ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്
  • സ്വര്‍ണം, വെള്ളിയുടെ സകാത്
  • ബോണസ്, പ്രോവിഡന്റ് ഫണ്ട്
  • സ്ത്രീധനത്തിന് സകാത്
  • പാത്രങ്ങളും കേടായ ആഭരണങ്ങളും
  • പലതരം കച്ചവടം
  • തേങ്ങക്ക് സകാത്
  • കംപ്യൂട്ടര്‍ സെന്ററിന് സകാത്
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ
  • പലപ്പോഴായി നിക്ഷേപിച്ച പണം
  • പത്തുപറ പത്തായത്തിലേക്ക്
  • പണത്തിനുപകരം സാധനങ്ങള്‍
  • മുതല്‍മുടക്ക് കുറവാണെങ്കില്‍
  • മാതാപിതാക്കള്‍ക്ക് സകാത്
  • കച്ചവടം മകന്‍ ഏറ്റെടുത്താല്‍
  • കടം വാങ്ങി കച്ചവടം
  • സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം
  • വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്
  • കറന്‍സിയുടെ ചരിത്രവും സകാതും
  • ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍
  • നീക്കുപോക്ക്
  • കൃഷിയുടെ സകാത്
  • വ്യവസായത്തിന്റെ സകാത്
  • കച്ചവടത്തിന്റെ സകാത്
  • സകാത് എന്ത് ?
  • സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍
  • സംസ്കരണം സകാതിലൂടെ