കച്ചവടത്തിന്റെ സകാത്

ചോദ്യം: കച്ചവടത്തിന്റെ സകാത് എത്രയാണ് നല്‍കേണ്ടത്? അത് എങ്ങനെ നല്‍കണം? ഒന്നു വിശദീകരിച്ചാലും?

ഉ: കച്ചവടം ആരംഭിച്ച് ഒരുവര്‍ഷം തികയുമ്പോള്‍ കയ്യിലിരിപ്പുള്ള ചരക്കും വിറ്റുപിരിഞ്ഞുകിട്ടിയ പണവും 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കില്‍ കച്ചവടത്തിന് സകാത് കൊടുക്കണം. കച്ചവടം ആരംഭിക്കുന്ന സമയത്തോ ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനിടക്കോ പ്രസ്തുത സംഖ്യയില്ല. വര്‍ഷാവസാനത്തില്‍ അത്രയും സ ഖ്യയുണ്ട് താനും. എന്നാലും സകാത് നിര്‍ബന്ധമാണ്. സ്റ്റോക്കുള്ള ചരക്കും കച്ചവടത്തില്‍ നിന്നു മാറ്റിവെക്കാത്ത പണവും ഒരുമിച്ചുകൂട്ടിയിട്ട് ലഭിക്കുന്ന സംഖ്യയുടെ രണ്ടരശതമാനമാണ് സകാത് കൊടുക്കേണ്ടത്.

പകരം നല്‍കുന്ന ഇടപാടിലൂടെയും കച്ചവടം ഉദ്ദേശിച്ചുകൊണ്ടും നേടിയ സമ്പത്തിനു മാത്രമാണ് സകാതുള്ളത്. അപ്പോള്‍ അനന്തരാവകാശം, പാരിതോഷികം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ലഭിച്ചതിനും സ്വന്തം ആവശ്യത്തിനുവേണ്ടി വാങ്ങിയതിനും സകാതില്ല. കച്ചവടോദ്ദേശ്യപ്രകാരം വാങ്ങിയതിനു സകാതുണ്ടെന്ന് പറയുമ്പോള്‍ ഇന്നുള്ള മിക്ക വ്യവസായങ്ങള്‍ക്കും സകാത് നല്‍കേണ്ടതുണ്ട്. നൂല്‍വ്യവസായികള്‍ പരുത്തി വാങ്ങുന്നത് അത് നൂലാക്കി കച്ചവടം നടത്താന്‍ വേണ്ടിയാണ്. അപ്പോള്‍ നൂല്‍ വ്യവസായി തന്റെ സ്ഥാപനം തുടങ്ങിയ തിയ്യതി മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്റ്റോക്കു ള്ള നൂലും പരുത്തിയും കച്ചവടത്തില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പണവും ഉള്‍പ്പെടെയുള്ള സംഖ്യയുടെ രണ്ടര ശതമാനം സകാത് കൊടുക്കുക തന്നെ വേണം.

സകാത് നിര്‍ബന്ധമാകുന്ന അത്രയും വിഹിതം സ്വര്‍ണം, വെള്ളി അല്ലെങ്കില്‍ കറന്‍സി എന്നിവ നല്‍കി ഒരാള്‍ കച്ചവടച്ചരക്ക് വാങ്ങി. അപ്പോള്‍ മൂലധനം തന്റെ കൈയില്‍ വന്ന സമയം മുതല്‍ക്കാണ് വര്‍ഷം കണക്കാക്കുന്നത്. റബീഉല്‍ അവ്വല്‍ പതിനഞ്ചിന് അമ്പതിനായിരം രൂപ കൈവശമുള്ളവന്‍ കച്ചവടം തുടങ്ങുന്നത് റജബ് പത്തിനാണെങ്കില്‍ സകാത് വര്‍ഷം റബീഉല്‍ അവ്വല്‍ പതിനഞ്ചിനാണ് പൂര്‍ത്തിയാകുന്നത്. എന്നാല്‍ സകാത് നിര്‍ബന്ധമാകാത്ത സംഖ്യക്ക് ചരക്ക് വാങ്ങിയാല്‍ കച്ചവടവര്‍ഷം കണക്കാക്കുന്നത് ചരക്ക് വിലക്ക് വാങ്ങിയത് മുതല്‍ക്കാണ്.

വര്‍ഷാവസാനം വിലകെട്ടുമ്പോള്‍ സകാതിന്റെ തുകയില്ലെങ്കില്‍ രണ്ടാം വര്‍ഷത്തിലെ അവസാനം വീണ്ടും വിലകെട്ടണം. അപ്പോള്‍ നിശ്ചിത തുകയുണ്ടെങ്കില്‍ ഒരു വര്‍ഷത്തെ സകാത് നല്‍കണം. അപ്പോഴും സകാത് തുക തികഞ്ഞിട്ടില്ലെങ്കില്‍ സകാത് നല്‍ കേണ്ടതുമില്ല. ഇങ്ങനെ ഓരോ വര്‍ഷാവസാനവും വിലകെട്ടി നിശ്ചിത തുകയുണ്ടെങ്കില്‍ ഓരോ വര്‍ഷത്തെ സകാത് നല്‍കിപ്പോരണം.

വര്‍ഷത്തിനിടയില്‍ കച്ചവട വസ്തുക്കള്‍ മുഴുവനും വില്‍പ്പന നടത്തി ലാഭം നേടുകയും ആ തുക അവന്റെ കയ്യില്‍ തന്നെ കിടക്കുകയും ചെയ്തു. എങ്കില്‍ മൂലധനത്തിന് അതിന്റെ വര്‍ഷം തികയുമ്പോഴും ലാഭവിഹിതത്തിന് അതിന്റെ വര്‍ഷം തികയുമ്പോഴും സകാത് നല്‍കേണ്ടതാണ്. കച്ചവടത്തില്‍ ലാഭം കണ്ടതു മുതല്‍ വര്‍ഷം ആരംഭിക്കുന്നില്ല. പ്രത്യുത അത് നാണയമായി കയ്യില്‍ വന്നതു മുതല്‍ക്കാണ് വര്‍ഷം പരിഗണിക്കുക.


RELATED ARTICLE

 • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ബേങ്കില്‍ നിക്ഷേപിച്ച തുക
 • സംഘടിത സകാത്
 • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
 • ഫിത്വ്ര്‍ സകാത്
 • സകാത്
 • സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍
 • സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍
 • സകാതില്‍ കൊല്ലം കണക്കാക്കുന്നത്
 • വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്
 • സകാതിന്റ നിരക്ക് ഖുര്‍ആനില്‍
 • സകാതിന്റെ ഇനങ്ങള്‍
 • മുതല്‍മുടക്കിനും ലാഭത്തിനും സകാത്
 • ലോണ്‍ എടുത്ത കച്ചവടം
 • കൂറു കച്ചവട സകാത്
 • കിട്ടാനുളള സംഖ്യക്ക് സകാത്
 • ആഭരണങ്ങളുടെ സകാത്
 • ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്
 • സ്വര്‍ണം, വെള്ളിയുടെ സകാത്
 • ബോണസ്, പ്രോവിഡന്റ് ഫണ്ട്
 • സ്ത്രീധനത്തിന് സകാത്
 • പാത്രങ്ങളും കേടായ ആഭരണങ്ങളും
 • പലതരം കച്ചവടം
 • തേങ്ങക്ക് സകാത്
 • കംപ്യൂട്ടര്‍ സെന്ററിന് സകാത്
 • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ
 • പലപ്പോഴായി നിക്ഷേപിച്ച പണം
 • പത്തുപറ പത്തായത്തിലേക്ക്
 • പണത്തിനുപകരം സാധനങ്ങള്‍
 • മുതല്‍മുടക്ക് കുറവാണെങ്കില്‍
 • മാതാപിതാക്കള്‍ക്ക് സകാത്
 • കച്ചവടം മകന്‍ ഏറ്റെടുത്താല്‍
 • കടം വാങ്ങി കച്ചവടം
 • സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം
 • വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്
 • കറന്‍സിയുടെ ചരിത്രവും സകാതും
 • ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍
 • നീക്കുപോക്ക്
 • കൃഷിയുടെ സകാത്
 • വ്യവസായത്തിന്റെ സകാത്
 • കച്ചവടത്തിന്റെ സകാത്
 • സകാത് എന്ത് ?
 • സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍
 • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍
 • സംസ്കരണം സകാതിലൂടെ