Click to Download Ihyaussunna Application Form
 

 

സകാത് എന്ത് ?

ചോദ്യം: ഇസ്ലാമിലെ സകാത് എന്ത്? എന്തിന്?

ഉ: ധനസംബന്ധമായോ ശരീരസംബന്ധമായോ പ്രത്യേക രൂപത്തില്‍ കൊടുക്കപ്പെടുന്ന ധനത്തിനാണ് സകാത് എന്ന് പറയുന്നത് (തുഹ്ഫ 3/208). മനുഷ്യന്റെ ജീവിത വളര്‍ച്ച ക്കാവശ്യമായ എല്ലാവിധ വിഭവങ്ങളും അല്ലാഹു ഈ ഭൂമിയില്‍ ഒരുക്കിവെച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ ലഭ്യത എല്ലാവര്‍ക്കും ഒരേ പോലെയല്ല. ചിലര്‍ക്കത് അനായാസം ലഭിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് ബുദ്ധിപരവും കായികപരവുമായ കഠിനശ്രമങ്ങള്‍ക്കുശേഷമാണത് ലഭിക്കുന്നത്. ഇനിയും ഒരു വിഭാഗം ഭാഗ്യവും ശേഷിയും ഇല്ലാത്തവരായുണ്ട്. അവര്‍ക്കും ഭൌതിക വിഭവങ്ങള്‍ ആവശ്യമായിട്ടുണ്ട്. അതുനേടാന്‍ അവര്‍ക്ക് ശേഷിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വിഭവങ്ങള്‍ അധികമായി ലഭിച്ചവര്‍ തങ്ങളുടെ സമ്പത്തില്‍ നിന്ന് നിശ്ചിത വിഹിതം അവര്‍ക്ക് നല്‍കണം. തങ്ങള്‍ നേടിയ മുഴുവന്‍ വിഭവങ്ങളും വിട്ടുകൊടു ക്കേണ്ടതില്ല. ജീവിതസന്ധാരണത്തിന് ആവശ്യമായവയിലെ ഒരു നിശ്ചിത വിഹിതമാണ് വിട്ടുകൊടുക്കേണ്ടത്. ഇത് മനുഷ്യനില്‍ പ്രകൃതിപരമായിത്തന്നെ നിലനില്‍ക്കുന്ന സഹജീവി സ്നേഹത്തിന്റെ ഭാഗമാണ്. പ്രകൃതി സംവിധാനിച്ച സ്രഷ്ടാവായ അല്ലാഹു, സകാത് നല്‍കാന്‍ സമ്പന്നരോട് കല്‍പ്പിച്ചത് ഈ ആവസ്യം നിറവേറ്റപ്പെടാന്‍ വേണ്ടിയാണ്.

കഴിവുള്ളവര്‍ കഴിവില്ലാത്തവരെ സഹായിക്കുന്നതിന് അല്ലാഹു ചില വ്യവസ്ഥകള്‍ നി ശ്ചയിച്ചിട്ടുണ്ട്. ദാനം നിര്‍വഹഹിക്കുമ്പോള്‍ തന്റെ ചുറ്റുമുള്ള പാവങ്ങളെയാണ് പരിഗണിക്കേണ്ടത്. നബി(സ്വ) പറയുന്നു: “അവരിലുള്ള ധനികന്മാരോട് വാങ്ങി അവരില്‍തന്നെയുള്ള പരാശ്രിതരിലേക്ക് തിരിച്ചുവിടണം” (ബുഖാരി).

ഇസ്ലാം കല്‍പ്പിച്ച പോലെയുള്ള സകാത് കൊണ്ട് അവശവിഭാഗങ്ങളെ ഉദ്ധരിക്കാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുവഴി പട്ടിണിയും ദാരിദ്യ്രവും മാറ്റാന്‍ കഴിയും. ഈ സാമ്പത്തിക വ്യവസ്ഥ പ്രകാരം മുന്‍കാല മുസ്ലിംകള്‍ ഭരണം നടത്തിയപ്പോഴുള്ള അവസ്ഥ ഇതിനു സാക്ഷിയാണ്.

ഹ. മുആദ് ബിന്‍ ജബലി(റ)നെ യമന്‍ ഗവര്‍ണറായി ഉമര്‍(റ) നിയമിച്ചു. അദ്ദേഹം യമനില്‍ നിന്നു പിരിഞ്ഞുകിട്ടിയ സകാതിന്റെ മൂന്നില്‍ ഒരു ഭാഗം കേന്ദ്രത്തിലേക്കയച്ചുകൊടുത്തു. ഇത് ഖലീഫ ഉമറി(റ)ന് ഇഷ്ടപ്പെട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ സംഖ്യ നീക്കിവെച്ച് ബാക്കി കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു പതിവ്. മൂന്നില്‍ ഒരംശം അയച്ചത് കണ്ടപ്പോള്‍ ഖലീഫ തന്റെ ഗവര്‍ണറോട് വിശദീകരണം തിരക്കി.

ഇവിടുത്തെ സകാതിനര്‍ഹരായവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയ ശേഷമാണ് അങ്ങോട്ട് പണമയച്ചതെന്ന് ഗവര്‍ണര്‍ മറുപടി നല്‍കി. അടുത്ത വര്‍ഷം ആകെ പിരിഞ്ഞുകിട്ടിയതിന്റെ പകുതി കേന്ദ്രത്തിലേക്ക് അയച്ചു. സകാതിന്റെ അവകാശികളില്‍ പലരും അപ്പോഴേക്കും സമ്പന്നരായിരുന്നു. പകുതി ലഭിച്ചപ്പോള്‍ നീതി നടപ്പിലാക്കുന്നതില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഉമര്‍(റ) അസ്വസ്ഥനായി. ഗവര്‍ണര്‍ക്ക് വീണ്ടും കത്തെഴുതി. പഴയപടി ഗവര്‍ണര്‍ വീണ്ടും മറുപടി നല്‍കി. മൂന്നാം കൊല്ലം സംസ്ഥാനത്തില്‍ നിന്നു പിരിഞ്ഞുകിട്ടിയ സകാത് മുഴുവനും കേന്ദ്രത്തിലേക്കയച്ചപ്പോള്‍ ഖലീഫ ഗവര്‍ണറോട് വിശദീകരണമാവശ്യപ്പെട്ടു. സാമ്പത്തികാവശത അനുഭവിക്കുന്ന ഒരൊറ്റ മനുഷ്യനും ഇവിടെയില്ല. അതുകൊണ്ടാണ് സകാത് മുഴുവനും അങ്ങോട്ടയച്ചത്. ഗവര്‍ണര്‍ മറുപടി നല്‍കി. ഖലീഫ ഹ. ഉമറി(റ)ന്റെ നീതിന്യായ നിഷ്ഠയെക്കുറിച്ചറിയുന്നവര്‍ക്കേ ഇതിന്റെ പ്രാധാന്യം ശരിക്ക് മനസ്സിലാവുകയുള്ളൂ. സാമ്പത്തിക സഹായം അര്‍ഹിക്കുന്ന ഏതെങ്കിലും ഒരു വ്യക്തി സംസ്ഥാനത്തിന്റെ വല്ല മൂലയിലും ജീവിക്കുന്നുണ്ടെങ്കില്‍ ഈ മറുപടിയെഴുതാന്‍ ആ ഗവര്‍ണര്‍ ധൈര്യപ്പെടില്ലായിരുന്നു.

ഈജിപ്തിലെ ഗവര്‍ണര്‍ മേത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ കുറ്റാന്വേഷണ വകുപ്പിന്റെ മേധാവിയെ അങ്ങോട്ടയച്ചിട്ട് ഗവര്‍ണറെ ഈജിപ്തില്‍ നിന്ന് മദീനയിലേക്ക് കൊണ്ടുവരാന്‍ ഖലീഫ കല്‍പ്പിച്ചു. ഉദ്യോഗസ്ഥന്‍ ഈജ് പ്തില്‍ ചെന്ന് ഗവര്‍ണറെ കല്‍പ്പന അറിയിച്ചപ്പോള്‍ ‘വസ്ത്രമൊന്ന് മാറട്ടെ’ എന്ന് ഗവര്‍ണര്‍ പറഞ്ഞു: ‘പാടില്ല. ധരിച്ച വസ്ത്രത്തോടെ ചെല്ലണമെന്നാണ് ഖലീഫയുടെ കല്‍പ്പന’ എന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വസ്ത്രം മാറ്റാതെ ഈജിപ്തില്‍ നിന്ന് മദീന വരെ യാത്ര ചെയ്തു. ഖലീഫയുടെ മുമ്പില്‍ ഗവര്‍ണറെയും കൊണ്ട് ഉദ്യോഗസ്ഥന്‍ ചെ ന്നപ്പോള്‍, ഒരുകൂട്ടം ആടുകളെ വരുത്തി ഗവര്‍ണറുടെ കൈയില്‍ ഒരു വടിയും കൊടുത്ത് ഖലീഫ കല്‍പ്പിച്ചു: ‘ഈ ആടുകളെ മേയ്ച്ചുകൊള്ളുക. മനുഷ്യരെ ഭരിക്കാന്‍ നിന്നെ പറ്റുകയില്ല.’ ഇതായിരുന്നു ഉമര്‍(റ). അദ്ദേഹത്തിനയക്കുന്ന റിപ്പോര്‍ട്ടുകള്‍ എത്രകണ്ട് സൂക്ഷ്മവും സത്യസന്ധവുമായിരിക്കേണ്ടിവരുമെന്ന് ഊഹിക്കാമല്ലോ. യമനില്‍ അര്‍ഹരുണ്ടായിട്ടും ഗവര്‍ണര്‍ സകാത് മുതല്‍ കേന്ദ്രത്തിലേക്കയക്കുകയായിരുന്നുവെന്ന് ചിന്തിക്കാന്‍ പോലും പഴുതില്ലെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം.

ധനികരുടെ വരുമാനത്തിന് ഇസ്ലാം ചുമത്തിയ സകാത് ഇങ്ങനെ വിവരിക്കാം. കൊല്ലത്തില്‍ മുന്നൂറ് സ്വാഅ് അഥവാ 960 ലിറ്റര്‍ ധാന്യം വിളയുന്ന കര്‍ഷകന്‍ അതിന്റെ പത്തുശതമാനം സകാത് നല്‍കണം. ഈത്തപ്പഴം, മുന്തിരി മുതലായവക്കും ഇതേ രൂപത്തിലാണ് സകാത് നല്‍കേണ്ടത്. തൊലിയില്‍ സൂക്ഷിക്കുന്ന നെല്ല് പോലുള്ളവയില്‍ സകാത് നിര്‍ബന്ധമാകാന്‍ അറുനൂറ് സ്വാഅ് വിളയണം. ഈത്തപ്പഴം, മുന്തിരി മുതലായവക്കും ഇതേ വിഹിതമാണ് സകാത് നല്‍കേണ്ടത്. ജലസേചനത്തിനും മറ്റും ചെലവ് വന്നിട്ടുണ്ടെങ്കില്‍ പകുതി അഥവാ അഞ്ച് ശതമാനം നല്‍കിയാല്‍ മതി. സകാതിന്റെ കണക്കായ 960 ലിറ്റര്‍ അല്ലെങ്കില്‍ 1920 ലിറ്റര്‍ ഒരു വിളയില്‍ തന്നെ തികയണമെന്നില്ല. ഒരു വര്‍ഷത്തെ മൊത്തെ വിളവെടുപ്പില്‍ ഇത്രയും വിഹിതം ലഭിച്ചാലും സകാത് നല്‍കേണ്ടതാണ്.

പണം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ കൊല്ലാവസാനം അതിന് രണ്ടരശതമാനം സകാത് നല്‍കണം. 200 ദിര്‍ഹം (595 ഗ്രാം) വെള്ളിക്ക് തികയുന്ന സംഖ്യ ഒരു വര്‍ഷം നിക്ഷേപമായുണ്ടെങ്കില്‍ മാത്രമാണ് സകാത് നിര്‍ബന്ധമാകുന്നത്. ഇത്രയും തുക കയ്യിലിരിപ്പുണ്ടെങ്കില്‍ മാത്രമല്ല, മറ്റൊരാള്‍ക്ക് കടമായി നല്‍കിയിട്ടുണ്ടങ്കിലും അതിന് സകാത് നല്‍കണം.

കച്ചവടത്തിനും സകാതുണ്ട്. കച്ചവടം തുടങ്ങിയ ശേഷം വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇത് നിര്‍ബന്ധമാകുന്നത്. വര്‍ഷാവസാനം കടയിലെ ചരക്കുകള്‍ 595 ഗ്രാം വെള്ളിക്കുള്ള തുകക്കുണ്ടെങ്കില്‍ രണ്ടര ശതമാനമാണ് സകാത് നല്‍കേണ്ടത്. കന്നുകാലികള്‍ക്കും സകാതുണ്ട്. ആട്, മാട്, ഒട്ടകം എന്നിവക്ക് മാത്രമാണ് സകാത് കൊടുക്കേണ്ടത്. കുതിര, കഴുത തുടങ്ങിയവക്കൊന്നും സകാതില്ല. ആടില്‍ നാല്‍പ്പത്, മാടില്‍ മുപ്പത്, ഒട്ടകത്തില്‍ അഞ്ച് എന്നിങ്ങനെയുണ്ടാകുമ്പോഴാണ് അതിന് സകാത് നല്‍കേണ്ടത്.


RELATED ARTICLE

  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ബേങ്കില്‍ നിക്ഷേപിച്ച തുക
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍
  • സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍
  • സകാതില്‍ കൊല്ലം കണക്കാക്കുന്നത്
  • വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്
  • സകാതിന്റ നിരക്ക് ഖുര്‍ആനില്‍
  • സകാതിന്റെ ഇനങ്ങള്‍
  • മുതല്‍മുടക്കിനും ലാഭത്തിനും സകാത്
  • ലോണ്‍ എടുത്ത കച്ചവടം
  • കൂറു കച്ചവട സകാത്
  • കിട്ടാനുളള സംഖ്യക്ക് സകാത്
  • ആഭരണങ്ങളുടെ സകാത്
  • ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്
  • സ്വര്‍ണം, വെള്ളിയുടെ സകാത്
  • ബോണസ്, പ്രോവിഡന്റ് ഫണ്ട്
  • സ്ത്രീധനത്തിന് സകാത്
  • പാത്രങ്ങളും കേടായ ആഭരണങ്ങളും
  • പലതരം കച്ചവടം
  • തേങ്ങക്ക് സകാത്
  • കംപ്യൂട്ടര്‍ സെന്ററിന് സകാത്
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ
  • പലപ്പോഴായി നിക്ഷേപിച്ച പണം
  • പത്തുപറ പത്തായത്തിലേക്ക്
  • പണത്തിനുപകരം സാധനങ്ങള്‍
  • മുതല്‍മുടക്ക് കുറവാണെങ്കില്‍
  • മാതാപിതാക്കള്‍ക്ക് സകാത്
  • കച്ചവടം മകന്‍ ഏറ്റെടുത്താല്‍
  • കടം വാങ്ങി കച്ചവടം
  • സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം
  • വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്
  • കറന്‍സിയുടെ ചരിത്രവും സകാതും
  • ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍
  • നീക്കുപോക്ക്
  • കൃഷിയുടെ സകാത്
  • വ്യവസായത്തിന്റെ സകാത്
  • കച്ചവടത്തിന്റെ സകാത്
  • സകാത് എന്ത് ?
  • സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍
  • സംസ്കരണം സകാതിലൂടെ