Click to Download Ihyaussunna Application Form
 

 

ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍

ഇസ്ലാം ശാസ്ത്രത്തിനോ ശാസ്ത്രം ഇസ്ലാമിനോ എതിരല്ല. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചു  ചിന്തിക്കുവാനും പ്രകൃതി രഹസ്യങ്ങളെക്കുറിച്ചു പഠിക്കുവാനുമുള്ള നിരന്തര പ്രേരണ ഖുര്‍ആനില്‍ കാണാം. ജനിതക ശാസ്ത്ര ത്തിനു പ്രേരകമായ പ്രസ്താവന തന്നെ ഖുര്‍ആനിലുണ്ടെന്നു പറയാം: “മനുഷ്യരോടു പറയുക: നിങ്ങള്‍ ഭൂമിയില്‍ (അന്വേഷകരായി) സഞ്ചരിക്കുക. എന്നിട്ട്, അവനെങ്ങനെയാണു സൃഷ്ടികര്‍മ്മം തുടങ്ങിയതെന്നു നോക്കുക. പിന്നീട് അല്ലാഹു അന്തിമമായ ഉത്ഥാനം (പുനരുത്ഥാനം) നല്‍കുന്നതാണ്; നിശ്ചയമായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനത്രെ”(29:20).

പക്ഷേ, എല്ലാ ഗവേഷണ പഠനങ്ങളും വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടിയാകണം. വ്യക്തിക്കോ സമൂഹത്തിനോ ഭവിഷ്യത്തുളവാക്കുന്ന ഏതൊരു പരീക്ഷണത്തെയും പരീക്ഷണ ഫലത്തെയും ഇസ്ലാം വിലക്കുന്നു; നിരോധിക്കുന്നു. പഠനങ്ങളും ഗവേഷണങ്ങളും അല്ലാഹുവിന്റെ അപാര ശക്തിയും അമേയ യുക്തിയും കണ്ടെത്തുന്നതിനു സഹായകമാണ്. കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും സ്രഷ്ടാവിന്റെ പ്രസക്തി കുറയ്ക്കുകയല്ല, കൂട്ടുകയാണു ചെയ്യുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കോശത്തിന്റെ മര്‍മ്മ സ്ഥാനമായ ന്യൂക്ളിയസും അതിലെ ജീനുകളുടെ രഹസ്യങ്ങളും കണ്ടെത്തിയപ്പോള്‍, ശാസ്ത്രം ജീവന്‍ കീഴടക്കിയെന്നും ഇനി ദൈവത്തിന്റെ ആവശ്യമില്ലെന്നും കൊട്ടിഘോഷിച്ചവരുണ്ട്. ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെയും ക്ളോണിങ്ങിന്റെയും കാര്യത്തിലും ഇത്തരം അപശബ്ദങ്ങള്‍ കേള്‍ക്കാനിടയായി.

അവയില്‍ ഏറ്റം ലളിതമായ ഒന്നു രണ്ടു പ്രസ്താവനകള്‍ കാണുക: പാരമ്പര്യ വാഹികളായ ജീനുകളില്‍ ചിലതു വ്യക്തിത്വത്തിനു മങ്ങലേല്‍പ്പിച്ചുകൊണ്ട് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് ഒട്ടൊരു ആകുലതയോടെ ഇന്നലെ വരെ മനുഷ്യന്‍ നോക്കിനിന്നു; പക്ഷേ ഇന്നവന്‍ ഒരു പടി ഉയര്‍ന്നു, സ്രഷ്ടാവിന്റെ നിലയിലെത്തിനില്‍ക്കുന്നു”(പാരമ്പര്യവും ക്ളോണിങ്ങും,പേ: 5). പ്രഥമ കുഴല്‍ ശിശുവിന്റെ 25-ാം പെരുന്നാള്‍ ആഘോഷത്തെക്കുറിച്ചു മാതൃഭൂമി എഴുതി: “ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തില്‍ മനുഷ്യന്‍ വിജയകരമായി ഇടപെട്ടു തുടങ്ങിയിട്ടു കാല്‍ നൂറ്റാണ്ടു കഴിഞ്ഞുവെന്നതിന്റെ വിളംബരം കൂടിയായി ഈ ഒത്തു ചേരല്‍”(മാതൃഭൂമി 28-7-2003).

എന്നാല്‍ ശാസ്ത്രജ്ഞന്‍ സൃഷ്ടിക്കുകയോ സൃഷ്ടികര്‍മ്മത്തില്‍ ഇടപെടുകയോ ചെയ്യുന്നില്ല.

“അറിയുക; സൃഷ്ടിയും ശാസനാധികാരവും അവനു തന്നെയാണ്; ലോക രക്ഷിതാവായ അല്ലാഹു പൂര്‍ണാനുഗ്രഹിയായിരിക്കുന്നു” (7:54). ശാസ്ത്രജ്ഞന്‍ സൃഷ്ടിക്കുകയല്ല, കണ്ടെത്തുകയാണ്; എഴുതുകയല്ല, വായിക്കുക മാത്രമാണ്. സഹൃദയരായ ശാസ്ത്രജ്ഞരും പണ്ഢിതരും ഇക്കാര്യം അംഗീകരിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിം വേള്‍ഡ് ലീഗിന്റെ വാരികയായ അല്‍ ആലമുല്‍ ഇസ്ലാമി 18-5- 2003-ന് ഒരു അമേരിക്കന്‍ ജനിതകശാസ്ത്ര പണ്ഢിതന്റേതായി ഉദ്ധരിച്ച പ്രസ്താവന വളരെ ശ്രദ്ധേയമാണ്: “മനുഷ്യന്‍ ഒരുപകരണത്തിന്റെ പങ്കുവഹിക്കുമ്പോള്‍ അവന്‍ സൃഷ്ടി നടത്തുകയാണെന്നു തെറ്റിദ്ധരിക്കുന്നു; എന്നാല്‍ ദൈവം സകല വസ്തുക്കളെയും മനുഷ്യരെയും നാസ്തിയില്‍ നിന്നു സൃഷ്ടിച്ചു. മനുഷ്യരാകട്ടെ, ദൈവം സൃഷ്ടിച്ച വസ്തുക്കളുപയോഗിച്ചു ചിലതൊക്കെ നിര്‍മ്മിക്കുക മാത്രമാണു ചെയ്യുന്നത്”.

പദാര്‍ഥത്തെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ഒരു ശാസ്ത്രജ്ഞന് ഏറ്റവും നിസ്സാരമായ ഒരു പരമാണുവിനെപ്പോലും നൂതനമായി ഉണ്ടാക്കുവാനോ രൂപഭേദം വന്ന ഒരു വസ്തുവിനെ പൂര്‍വ്വസ്ഥിതിയിലേക്കു മാറ്റാന്‍ പോലുമോ സാധ്യമല്ല. ഒരിക്കല്‍ നോട്രെ ഡാം സര്‍വ്വകലാശാല(ചീൃല റമാല ഡിശ്ലൃശെ്യ)യിലെ പ്രൊഫസര്‍ ഓബ്രിയന്‍ ഒരു പുല്‍ ക്കൊടി ഒരു ശാ സ്ത്രജ്ഞനെ ഏല്‍പിച്ച് അപഗ്രഥിച്ചു കൊടുക്കാന്‍ പറഞ്ഞു. ശാസ്ത്രജ്ഞന്‍ അതു ലബോറട്ടറിയില്‍ വച്ച് അപഗ്രഥന വിധേയമാക്കിയിട്ട് കരി, നൈട്രജന്‍, ഓക്സിജന്‍, ഇരുമ്പ്, ക്ളോറിന്‍, സോഡിയം, പൊട്ടാസ്യം എന്നിവയാണ് ആ പുല്‍ക്കൊടിയിലുള്ളതെന്നു വ്യക്തമാക്കി. ഇവയെല്ലാം കൂട്ടിച്ചേര്‍ത്ത് എന്റെ പുല്‍ക്കൊടി പഴയതു പോലെ ഉണ്ടാക്കിത്തരണമെന്ന് പ്രൊഫസര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ നിസ്സഹായത ഓര്‍ത്ത് ശാസ്ത്രജ്ഞന്‍ അന്തം വിട്ടു നില്‍ക്കുകയാണുണ്ടായത്.

സ്രഷ്ടാവ് അല്ലാഹു മാത്രമാണ്. അവന്‍ ചില പ്രാപഞ്ചിക രഹസ്യങ്ങള്‍ അവനുദ്ദേശിക്കു ന്നവര്‍ക്ക്, ഉദ്ദേശിക്കുമ്പോള്‍ വെളിപ്പെടുത്തിക്കൊടുക്കുന്നുവെന്നു മാത്രം. അവന്റെ ഇഷ്ടദാസ ന്മാര്‍ക്കു കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായും മറ്റുള്ളവര്‍ക്കു, സാധാരണ ഗതിയില്‍, കാര്യകാരണ ബന്ധങ്ങളിലൂടെയും. ശാസ്ത്രജ്ഞന്‍ സ്വന്തമായി ഒരു അണ്ഡമോ ഒരു ബീജമോ മറ്റൊരു കോശമോ ഇതുവരെയും സൃഷ്ടിച്ചിട്ടില്ല. ഗര്‍ഭാശയത്തിന്റെ സഹായമില്ലാതെ ഒരു ടെ സ്റ്റ്റ്റ്യൂബ് ശിശുവിനെയോ ക്ളോണിങ് ശിശുവിനെയോ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഇതുവരെയും അവകാശപ്പെടുകപോലും ചെയ്തിട്ടില്ല. ഒരു കൃത്രിമ ഗര്‍ഭാശയത്തെക്കുറിച്ച് ഇതപര്യന്തം ആലോചിക്കുക പോലും ചെയ്തിട്ടില്ല. ഇനി, അല്ലാഹുവിന്റെ ദാസനായ ശാസ്ത്രജ്ഞന്‍ അവന്റെ ഇംഗിതാനുസാരം, അവന്‍ പ്രദാനം ചെയ്ത ബുദ്ധിയും ബ്രെയ്നും മാധ്യമങ്ങളും ഉപയോഗിച്ച് ഇതെല്ലാം കണ്ടുപിടിച്ചുവെന്നു വന്നാല്‍ തന്നെയും അത് അല്ലാഹുവിന്റെ അധികാര വൃത്തത്തിനു പുറത്താകില്ല. പറയുക അല്ലാഹുവാണ് എല്ലാവസ്തുവിന്റെയും സ്രഷ് ടാവ്; അവന്‍ ഏകനും അടക്കി ഭരിക്കുന്നവനുമാകുന്നു” (ഖുര്‍ആന്‍ 13:16). “അല്ലാഹു നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചിരിക്കുന്നു”(ഖുര്‍ആന്‍ 37:96). “സര്‍വ്വലോകാധിപതിയായ അല്ലാഹു ഉദ്ദേശിച്ചിട്ടല്ലാതെ (ഒരു കാര്യവും) നിങ്ങള്‍ ഉദ്ദേശിക്കുകയില്ല (ഖുര്‍ആന്‍ 81:21).

ചുരുക്കത്തില്‍ ക്ളോണിങ് ദൈവവിശ്വാസത്തിന് ഒരിക്കലും വെല്ലുവിളിയാവില്ല; അങ്ങനെ പറയുന്നതു വിവരക്കേടും അവിവേകവും മാത്രമാണ്.


RELATED ARTICLE

  • പൈത്യക മഹത്വംഇസ്‌ലാമില്‍
  • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
  • സ്വൂഫി തത്വങ്ങള്‍
  • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
  • ക്ളോണ്‍ അവയവത്തിന്റെ വിധി
  • മുസ്ലിം ലോകത്തിന്റെ പ്രതികരണം
  • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
  • ആത്മീയ ചികിത്സ
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് പ്രകൃതി വിരുദ്ധം
  • ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
  • മനുഷ്യപ്പട്ടി
  • പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
  • ഇരട്ടകളുടെ പ്രാധാന്യം
  • ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍
  • ബഹുജനനം
  • എന്താണു ക്ളോണിങ്?
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
  • മതത്തിന്റെ അനിവാര്യത
  • മതത്തിന്റെ ധര്‍മം
  • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
  • ഇസ്ലാമും വിദ്യാസ്നേഹവും
  • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
  • ഇസ്ലാമികാധ്യാപനങ്ങള്‍
  • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
  • ആള്‍ ദൈവങ്ങള്‍
  • ഇസ്‌ലാമും പരിസ്ഥിതിയും
  • ഇസ്‌ലാമും പരിസരശുചിത്വവും
  • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
  • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
  • ഇസ്‌ലാമും യുദ്ധങ്ങളും
  • സകാത്
  • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
  • ഇസ്‌ലാമും സ്വൂഫിസവും
  • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
  • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
  • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം