ക്ളോണിങ് നടത്തുന്ന സാധാരണ കോശം ബാഹ്യത്തില്‍ ലൈംഗികേത രമെങ്കിലും ആന്തരികമായി ഇതു ലൈംഗിക കോശമാണെന്നു പറയാം. കാരണം, ലൈംഗിക കോശങ്ങളായ അണ്ഡബീജങ്ങള്‍ ചേര്‍ന്നുണ്ടായ സിക്താണ്ഡം ഒരു കോശമാണ്. ഇതു വിഭജിച്ചു വിഭജിച്ചു ലക്ഷക്കണക്കിനു പെരുകിയാണ് മനുഷ്യശരീരമുണ്ടായിരിക്കുന്നത്. അപ്പോള്‍ മനുഷ്യ ശരീരത്തിലെ ഓരോ കോശത്തിന്റെയും മൂലം ലൈംഗിക കോശമാണ്. ഇതു സര്‍വ്വസമ സഹോദരന്മാര് എന്നു പറയുന്ന ഏകാണ്ഡ ഇരട്ടകളില്‍ വളരെ പ്രകടമാണ്. ഒരു സിക്താണ്ഡം രണ്ടായി പിളര്‍ന്നു രണ്ടു കോശങ്ങളായി പിരിഞ്ഞു രണ്ടു ശിശുക്കളായിത്തീരുന്നതാണല്ലോ ഏകാണ്ഡ ഇരട്ടകള്‍. ഇവിടെ വേര്‍പിരിഞ്ഞ ഓരോ കോശത്തില്‍ നിന്നുമാണ് ഇരട്ട ശിശു ജനിക്കുന്നത്. ഈ കോശം നേരിട്ടു ലൈംഗിക കോശമല്ലെങ്കിലും അതിന്റെ മൂലം ലൈംഗിക കോശമായിരുന്നുവല്ലോ. ഇവിടെ പ്രാഥമിക ഘട്ടത്തില്‍ ഒരു ക്ളോണിങ് പ്രകൃതി നടത്തിയപ്പോള്‍, മനുഷ്യന്റെ പൂര്‍ണ്ണ ഘട്ടത്തില്‍ അവന്റെ ശരീരത്തിലെ 60 ട്രില്യണ്‍ വരുന്ന അഥവാ 60 ലക്ഷം കോടിവരുന്ന സെല്ലുകളില്‍ ഒന്നെടുത്തു മനുഷ്യന് പ്രകൃതി വിരുദ്ധമായി ഒരു ക്ളോണിങ് നടത്തിയെന്നേയുള്ളൂ. ഒന്നാമത്തേതില്‍ സമീപമൂലവും രണ്ടാമത്തേതില്‍ വിദൂര മൂലവും ലൈംഗിക കോശങ്ങളായ ബീജാണ്ഡങ്ങളാണ്.
ഈ യാഥാര്‍ഥ്യം ഇസ്ലാമിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മനിയ്യു പുറപ്പെട്ടാല്‍ അഥവാ ശുക്ളസ്ഖലനമുണ്ടായാല് സ്ത്രീപുരുഷന്മാര്‍ക്കു കുളി നിര്‍ബന്ധമാണ്. അപ്രകാരം തന്നെ സ്ത്രീക്കു പ്രസവാനന്തരവും കുളി നിര്‍ബന്ധമാകും. കാരണം പ്രസവിച്ച കുഞ്ഞ് സാക്ഷാല്‍ ബീജസങ്കലിതമായ അണ്ഡം തന്നെയാണ്. ഇക്കാര്യം പ്രസിദ്ധ ഇസ്ലാമിക കര്‍മ ശാസ്ത്ര ഗ്രന്ഥമായ തുഹ്ഫഃ 1:259-ല്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. മനുഷ്യശരീരത്തിലെ ഓരോ കോശവും ലൈംഗിക കോശങ്ങളാല്‍ നിര്‍മ്മിതമാണെന്നു തുഹ്ഫഃ ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യന് എത്ര പ്രായം ചെന്നാലും അവന്റെ ശരീരത്തിലെ കോശങ്ങള്‍ ലൈംഗിക കോശങ്ങളുടെ സ്വഭാവമുള്ക്കൊള്ളുന്നുവെന്ന് ഇതില്‍ നിന്നു ഗ്രഹിക്കാമല്ലോ. ഈ വസ്തുത ഇപ്പോള്‍ ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. “പിന്നീടുണ്ടാകുന്ന കോശങ്ങളില്‍ പകുതി സ്ത്രീയില്‍ നിന്നും പകുതി പുരുഷനില്‍ നിന്നും ലഭിച്ച പാരമ്പര്യം ഒന്നായിച്ചേര്‍ന്ന് ആവര്‍ത്തിക്കുന്നു. ഓരോ പുരുഷനിലും അങ്ങനെ പകുതി സ്ത്രീയാണ്; മറിച്ചും”(മനുഷ്യ ശരീരം എന്ന അത്ഭുത യന്ത്രം- ഡോ. സി.പി മേനോന് പേ:58).
അപ്പോള്‍ പുരുഷന്റെ ലൈംഗിക കോശം അണ്ഡത്തോടു ചേര്‍ന്നു ശിശു ജനിക്കുന്നതുപോലെതന്നെ ലൈംഗികേതര കോശം അണ്ഡത്തോടു ചേര്‍ന്നും ശിശു ജനിക്കാവുന്നതാണ്. തുഹ്ഫഃ യുടെ വ്യാഖ്യാന ഗ്രന്ഥമായ ‘ഹാശിയതു ഇബ്നിഖാസിം’ 8:231-ല്‍ പറഞ്ഞ ചില പ്രസ്താവനകള്‍ ഇതിലേക്കു കൂടുതല്‍ വെളിച്ചം വീശുന്നുണ്ട്. സാധാരണ ലൈംഗികാവയവം കാര്യക്ഷമമായിരിക്കെത്തന്നെ മറ്റൊരു ദ്വാരത്തില്‍ നിന്നു, ശുക്ള സദൃശമായ ഒരു ദ്രാവകം പുറപ്പെട്ടാല്‍ കുളി നിര്ബന്ധമാവുകയില്ലെങ്കിലും അതു സ് ത്രീയുടെ ഗര്‍ഭാശയത്തിലെത്തി, അതില്‍ നിന്നു കുട്ടി ജനിക്കാനിടവന്നാല്‍ നിശ്ചിത ഉപാധികള്‍ ഉള്ളേടത്തു പിതാവിലേക്കു വംശം ചേര്‍ക്കപ്പെടുമെന്നാണ് ആ പ്രസ്താവനകളുടെ രത്നച്ചുരുക്കം. ലൈംഗികേതര കോശത്തില്‍ നിന്നും കുട്ടി ജനിക്കാനുള്ള സാ ധ്യതയാണല്ലോ അതു ചൂണ്ടിക്കാണിക്കുന്നത്.
ചുരുക്കത്തില്‍, അസാധാരണ രീതിയിലുള്ള ശാസ്ത്ര ശിശുവിന്റെ ജനനം ഇസ്ലാമിക നിയമശാസ്ത്രത്തിനു വെല്ലുവിളിയാകില്ല. അത്തരം പ്രജനനത്തിന്റെ സാധ്യത നേരത്തെ കണ്ട് അതിന്റെ നിയമങ്ങള്‍ നേരത്തെ രേഖപ്പെടുത്തി വച്ച മതമാണിസ്ലാം. ക്ളോണിങ് ശിശുവിന്റെ സാധ്യതയെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. അതു നിയമാനുസൃതമാണോ അല്ലേ എന്നതു വേറെ പ്രശ്നം.
ക്ളോണിങ് ശിശുവിന്റെ ഇസ്ലാമിക വിധി, ക്ളോണ്‍ ശിശുവിന്റെ മാതാപിതാക്കള്‍, ക്ളോണ്‍ മനുഷ്യന്റെ അവകാശങ്ങളും ബാധ്യതകളും എന്നീ ശീര്‍ഷകങ്ങള്‍ കാണുക (ഫിഖ്ഹ്).
RELATED ARTICLE