Click to Download Ihyaussunna Application Form
 

 

ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?

ഒരു ജീവിയുടെ ദേഹത്തില്‍ നിന്നു കോശമോ അണ്ഡമോ എടുക്കാന്‍ പറ്റുമോ? മനുഷ്യന്റെ ആവശ്യത്തിനു വേണ്ടി അതു പറ്റുമെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. നിഹായയുടെ വ്യാഖ്യാനത്തില്‍ അല്ലാമാ അലീ ശിബ്റാമല്ലസി (റ) പറയുന്നതു കാണുക:

ഒരാളുടെ പൊട്ടിയ എല്ല് നന്നാക്കുന്നതിനു ലഭ്യമായ മൃഗം ജീവനുള്ളതാണെങ്കില്‍ തന്റെ എല്ലിനോടു ചേര്‍ക്കാന്‍ വേണ്ടി ആ മൃഗത്തിന്റെ അവയവം മുറിക്കുക പോലുള്ള പ്രവര്‍ത്തനം അനുവദനീയമാകും’(2:22).അനന്തരം, “മൃഗത്തെ കൊന്നതിനു ശേഷമാണ് അവയവം മുറിച്ചെടുക്കേണ്ടത്” എന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. ജീവനോടെ അവയവം മുറിച്ചെടുക്കുന്നതില്‍ കൊല്ലുന്നതിനേക്കാള്‍ വേദനിപ്പിക്കലുള്ളതുകൊണ്ടാണു കൊന്നതിനു ശേഷമെടുക്കണമെന്നു പറഞ്ഞത്.

എന്നാല്‍ കോശമോ അണ്ഡമോ എടുക്കുന്നിടത്ത് കയ്യോ കാലോ മുറിച്ചെടുക്കുന്നതിലുള്ള ഉപദ്രവമില്ലാത്തതു കൊണ്ട് ജീവനോടെത്തന്നെ അവയെടുക്കാമെന്നു പ്രസ്തുത പ്രസ്താവനയില്‍ നിന്നു മനസ്സിലാക്കാം. ഒരു ഭോജ്യേതര ജീവിയെ, അതിന്റെ തോലെടുത്തു പാത്രം നിര്‍മ്മിക്കുവാന്‍ വേണ്ടി വധിക്കുന്നത് അനുവദനീയമല്ല. എന്നാല്‍, പൊട്ടിയ എല്ലിന്റെ കേടുപാടുതീര്‍ക്കാന്‍ എല്ലെടുക്കുന്നതിനു വേണ്ടി അനുയോജ്യമായ ജീവിയെ കൊല്ലാം. കാരണം, ഒന്നാമത്തേത് കേവലമായ ഒരാവശ്യവും രണ്ടാമത്തേത് അനിവാര്യമായ ഒരാവശ്യവുമാണെന്നു പ്രസ്തുത ഗ്രന്ഥത്തില്‍ (2:22) തന്നെ പറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവന നാം മുകളില്‍ പറഞ്ഞതിനു പ്രതികൂലമല്ല. കാരണം അതു, വധിക്കാന്‍ പാടില്ലാത്ത ഒരു ജീവിയെ വധിക്കുന്നതിനെക്കുറിച്ചുള്ള നിയമമാണ്. നമ്മുടെ വിഷയമാവട്ടെ വധിക്കാതെ നിസ്സാരമായ ദേഹോപദ്രവത്തോടെ ശരീരത്തിലെ വളരെച്ചെറിയ ഒരു ഭാഗമെടുക്കുകയാണ്. ഒരു ജീവിയെയും അനാവശ്യമായി വധിക്കാന്‍ പാടില്ല എന്നാണു നിയമം.

പക്ഷേ, ആവശ്യത്തിനു വേണ്ടി നിസ്സാരമായ വേദനയേല്‍പ്പിക്കുന്നതിനു വിരോധമില്ല. ആവശ്യത്തിനു വേണ്ടി മൃഗത്തെ അടിക്കാമെന്നും (ഇബ്നുഖാസിം 8:371) വേണ്ടിവ ന്നാല്‍ കുത്തി വേദനിപ്പിക്കാമെന്നും (ശര്‍വാനി 8:370) തടിപ്പിക്കാനും മാംസം മെച്ചപ്പെടുത്താനും വൃഷണം ഉടയ്ക്കാമെന്നും(സവാജിര്‍ 2:86) മുഖമല്ലാത്തിടത്തു ചൂടുവച്ചടയാളപ്പെടുത്താമെന്നും (ഖുര്‍ത്വുബി 5:334) പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ആവശ്യത്തിനു വേണ്ടി മൃഗങ്ങളെ വേദനിപ്പിക്കാമെന്നു വന്നു. പക്ഷേ, അസഹ്യമായ രീതിയിലാവരുതെന്നു മാത്രം (സവാജിര്‍ 2:87).

മനുഷ്യശിശുക്കളെത്തന്നെ ചിലപ്പോള്‍ ആവശ്യം മുന്‍നിര്‍ത്തി ചെറുതായി വേദനിപ്പിക്കാമല്ലോ. ആഭരണമണിഞ്ഞു ഭംഗിവരുത്തുകയെന്നയാവശ്യത്തിനു വേണ്ടി പെണ്‍കുട്ടിയുടെ കാതുകുത്തി വേദനിപ്പിക്കുന്നതു നിസ്സാരമായതു കൊണ്ട് അനുവദനീയമാണെന്നാണല്ലോ കര്‍മശാസ്ത്രം പറഞ്ഞിട്ടുള്ളത്.

കുറഞ്ഞ വെള്ളത്തില്‍ ശവം വീണാല്‍ വെള്ളത്തിന്റെ നിറത്തിനോ മണത്തിനോ രുചിയ്ക്കോ വ്യത്യാസം വന്നില്ലെങ്കിലും വെള്ളം അശുദ്ധമാകും. എന്നാല്‍ വീണ ശവം ഒലിക്കുന്ന രക്തമില്ലാത്ത വര്‍ഗത്തില്‍പെട്ട ഒരു ജീവിയുടേതെങ്കില്‍ വെള്ളത്തിന് ഒരു വ്യത്യാസവുമില്ലെങ്കില്‍ അത് അശുദ്ധമാവുകയില്ല. എന്നാല്‍ വെള്ളത്തില്‍ വീണ ജീവി ഒലിക്കുന്ന രക്തമുള്ളതോ അല്ലാത്തതോ എന്നു സംശയിച്ചാല്‍ അതിന്റെ വര്‍ഗത്തി ല്‍പെട്ട ഏതെങ്കിലും ഒരു ജീവിയെ എടുത്തു നിജസ്ഥിതി മനസ്സിലാക്കേണ്ട ആവശ്യത്തിനു വേണ്ടി മുറിവേല്‍പ്പിച്ചു പരിശോധിക്കണമെന്നു നിഹായയില്‍ (1:81) പ്രസ്താവിച്ചിട്ടുണ്ട്.

മുറിച്ചു പരിശോധിക്കാന്‍ പാടില്ലെന്നു തുഹ്ഫഃയില്‍ (1:91) പറഞ്ഞ വിയോജിപ്പ് അതിന്റെ ആവശ്യമില്ലെന്ന നിലയ്ക്കാണ്. കാരണം, സംശയമുണ്ടാകുമ്പോള്‍ വെള്ളം നജസാവില്ല. വെള്ളം നേരത്തേ ശുദ്ധമാണല്ലോ. അതിന്റെ ഉറപ്പായ വിശുദ്ധിക്കു മാറ്റം വരുത്തുന്ന മറ്റൊരു കാരണം ഉണ്ടായിട്ടില്ല താനും. ഇക്കാര്യം ശര്‍വാനി (1:91) യില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. വിയോജിപ്പിന് ഇബ്നു ഖാസിം (റ) (1:91) പറഞ്ഞ കാരണം ഒരു ജീവിയെ മുറിച്ചു പരിശോധിച്ചതു കൊണ്ട് അതിന്റെ വര്‍ഗത്തിന്റെ സ്വഭാവം മനസ്സിലാവില്ലെന്നാണ്. ചുരുക്കത്തില്‍ ഇവിടെ അഭിപ്രായ വ്യത്യാസം മുറിച്ചു പരിശോധിക്കാന്‍ പാടുണ്ടോ പാടില്ലേ എന്നതിലല്ല. പ്രത്യുത അതിന്റെ ആവശ്യമുണ്ടോ ഇല്ലേ എന്നതിലാണ്. അഥവാ ആവശ്യമുള്ളതുകൊണ്ട് മുറിവേല്‍പ്പിക്കാമെന്നു നിഹായയും ആവശ്യമില്ലാത്തതു കൊണ്ട് അതു പാടില്ലെന്നു തുഹ്ഫഃയും പറയുന്നു. അപ്പോള്‍ ആവശ്യത്തിനു വേണ്ടി മൃഗത്തെ ക്ളോണ്‍ ചെയ്യുന്നതിന് അതില്‍ നിന്ന് കോശമോ അണ്ഡമോ എടുക്കാവു ന്നതാണെന്നു വ്യക്തമായി.


RELATED ARTICLE

  • ക്ളോണ്‍ അവയവത്തിന്റെ വിധി
  • മുസ്ലിം ലോകത്തിന്റെ പ്രതികരണം
  • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
  • ക്ലോണിങ് പ്രകൃതി വിരുദ്ധം
  • ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
  • മനുഷ്യപ്പട്ടി
  • പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
  • ഇരട്ടകളുടെ പ്രാധാന്യം
  • ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍
  • ബഹുജനനം
  • എന്താണു ക്ളോണിങ്?
  • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
  • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
  • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
  • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
  • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
  • ഊഹിച്ചു പറഞ്ഞാല്‍ പോര
  • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
  • നബി(സ്വ)യുടെ മാതൃക
  • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
  • കൂട്ടപ്രാര്‍ഥന
  • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
  • ജുമുഅയും പെരുന്നാളും
  • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
  • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
  • ആരോ നിര്‍മിച്ച നബിവചനം
  • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • തറപ്രസംഗം
  • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
  • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
  • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
  • മആശിറ വിളി
  • ജാറം മൂടല്‍
  • ഖബറിന്മേല്‍ ചെടി കുത്തല്‍
  • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
  • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
  • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
  • മകന്റെ ഭാര്യയെ തൊട്ടാല്‍
  • അഊദു ആയതാണോ
  • സ്ത്രീയുടെ ഔറത്ത്
  • സ്ത്രീ ബാങ്ക് വിളിച്ചാല്‍
  • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
  • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
  • ഒന്നിലധകം ജുമുഅ
  • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
  • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
  • തലപ്പാവണിയല്‍
  • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
  • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
  • സ്ത്രീകള്‍് പ്രസംഗിക്കല്‍
  • ഖബര്‍ ചുംബിക്കല്‍
  • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
  • ബാങ്ക് കോഴി കൂകുന്നത്
  • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
  • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
  • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
  • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
  • മരിച്ചവര്‍വരുടെ കേള്‍വിശക്തി
  • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
  • കല്ലുവെച്ച നുണ
  • ജമാഅത്ത് നിസ്കാരം
  • ഫാതിഹ അറിയാത്ത ഇമാമം
  • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
  • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
  • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
  • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
  • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
  • അസ്സ്വലാത ജാമിഅ
  • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
  • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
  • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
  • ബിദ്അത്ത്