Click to Download Ihyaussunna Application Form
 

 

ഖബര്‍ സിയാറത്

ഖബ്ര്‍ സിയാറത് ഇസ്ലാമില്‍ നേരത്തെ നിരോധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അനു വദിക്കുകയുണ്ടായി. മുസ്ലിം സമൂഹത്തിലേക്ക് ശിര്‍ക് വീണ്ടും കടന്നുവരുന്ന സാഹ ചര്യം ഇല്ലാതായ ശേഷമാണ് ഇസ്ലാം ഖബര്‍ സിയാറത് സുന്നതായി പ്രഖ്യാപിച്ചത്. “നബി(സ്വ)പറയുന്നു: നിങ്ങള്‍ക്ക് ഞാന്‍ ഖബ്ര്‍ സിയാറത് തടഞ്ഞിരുന്നു. ഇനി നിങ്ങള്‍ സിയാറത് ചെയ്തുകൊള്ളുക” (മുസ്ലിം, 7/46).

പ്രധാനമായി രണ്ടു രൂപത്തില്‍ ഈ വിഷയം അപഗ്രഥിക്കാം. ഒന്ന്: പുരുഷന്മാര്‍ക്കു മാത്രം സുന്നതായ ഖബ്ര്‍ സിയാറത്. സാധാരണ കുടുംബത്തില്‍ നിന്നോ മറ്റോ മരണ പ്പെട്ടവരുടെ ഖബര്‍ സിയാറത് പുരുഷന്മാര്‍ക്ക് മാത്രമാണ് സുന്നതാവുക. സ്ത്രീകള്‍ക്കു കൂടി സുന്നതായ ഖബ്ര്‍ സിയാറതാണ് രണ്ടാമത്തേത്. നബി (സ്വ) ഉള്‍പ്പെടെയുള്ള മഹാന്മാരുടെ ഖബ്റുകള്‍ സിയാറതു ചെയ്യല്‍ സ്ത്രീകള്‍ക്കും സുന്നതാണ്. പ്രമാണങ്ങ ളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കപ്പെട്ടതാണിക്കാര്യം. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാ പിക്കുന്നു:

“അവര്‍ തങ്ങളുടെ ശരീരങ്ങളെ ദ്രോഹിച്ചു,(പശ്ചാതപിച്ചവരായി) താങ്കളെ സമീപിക്കു കയും അല്ലാഹുവിനോട് അവര്‍ പാപമോചനത്തിന് അര്‍ഥിക്കുകയും റസൂല്‍ അവര്‍ക്കു വേണ്ടി മാപ്പിരക്കുകയും ചെയ്താല്‍ (അവരെ സംബന്ധിച്ചു) വളരെയധികം പശ്ചാ താപം സ്വീകരിക്കുന്നവനും കരുണചെയ്യുന്നവനുമായി അല്ലാഹുവിനെ അവര്‍ കണ്ടെ ത്തുന്നതാണ്” (നിസാഅ് 64).

വിശ്വാസികള്‍ നബി (സ്വ) യെ സമീപിക്കണമെന്നും നബിയുടെ അടുക്കല്‍ വെച്ച് അല്ലാ ഹുവിനോട് പാപമോചനം അര്‍ഥിക്കണമെന്നും നബി(സ്വ)അവര്‍ക്കുവേണ്ടി പാപമോച നത്തിനര്‍ഥിക്കുമെന്നും ഈ സൂക്തം വ്യക്തമാക്കുന്നു. ഇവിടെ നബി(സ്വ)യുടെ ജീവിത സമയത്തെന്നോ മരണശേഷമെന്നോ ഖുര്‍ആനില്‍ വേര്‍തിരിച്ചു പറഞ്ഞിട്ടില്ല. മരണശേ ഷവും നബി(സ്വ)വിശ്വാസികള്‍ക്ക് പാപമോചനത്തിനര്‍ഥിക്കുമെന്നു ഹദീസില്‍ വന്നിരി ക്കുന്നു.

“നബി(സ്വ)പറയുന്നു: എന്റെ ജീവിതം നിങ്ങള്‍ക്കു നന്മയാണ്. എന്റെ മരണവും നിങ്ങ ള്‍ക്ക് നന്മയാകുന്നു. നിങ്ങളുടെ കര്‍മങ്ങള്‍ എനിക്ക് വെളിവാക്കപ്പെടുന്നു. നിങ്ങളില്‍ നിന്ന് നന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കും. നിങ്ങളില്‍ തിന്മ കണ്ടാല്‍ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ അല്ലാഹുവിനോട് പാപമോചനത്തിനര്‍ഥിക്കും”(ബസ്സാര്‍, മജ്മഉസ്സവാഇദ്, 9/24).

മരണാനന്തരവും നബി (സ്വ) വിശ്വാസികള്‍ക്കു വേണ്ടി പാപമോചനത്തിനര്‍ഥിക്കുമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. അതിക്രമം കാണിച്ചു നബി (സ്വ) യെ സമീപിക്കുന്നവര്‍ എന്ന പ്രയോഗത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നതാണ്. ‘വിശ്വാസികളായ പുരുഷന്മാ ര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി അങ്ങ് പാപമോചനത്തിനര്‍ഥിക്കുക’ (മുഹമ്മദ് 19) എന്ന് ഖുര്‍ആന്‍ പറയുന്നതില്‍ നിന്ന് ഇത് വ്യക്തമാകുന്നു.

മൂന്നു കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമായി. ഒന്ന്: നബി(സ്വ)യെ സിയാറത്തു ചെയ്യല്‍ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും സുന്നതാണ്. (മദീനയിലെ മസ്ജിദുന്നബവി യില്‍, തിരുമേനി(സ്വ)യെ സിയാറതു ചെയ്യുന്നതിന് സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ചെയ്തു കൊടുക്കുന്നത് ഇന്നും തുടര്‍ന്ന് പോരുന്നു) രണ്ട്: മരണശേഷവും നബി (സ്വ) വിശ്വാസികള്‍ക്ക് പാപ മോചനത്തിനര്‍ഥിക്കുന്നതാണ്. മൂന്ന്: മേല്‍ സൂക്തം നബി (സ്വ) യുടെ ഖബ്ര്‍ സിയാറത് ചെയ്യുന്നതിനു തെളിവാകുന്നു. ഖബര്‍ സിയാറതിനു വേണ്ടി നടത്തുന്ന യാത്രയും സുന്നതാണെന്നു മേല്‍ സൂക്തം തെളിയിക്കുന്നുണ്ട്. ‘ജാഊക’ അവര്‍ തങ്ങളുടെ അടുക്കല്‍ വന്നാല്‍ എന്ന പ്രയോഗം മദീനയിലുള്ളവര്‍ക്കുമാത്രമല്ല. ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ക്കും ബാധകമാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. പണ്ഢിതന്മാര്‍ ഇത് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

“സിയാറത്തിനു വേണ്ടിയുള്ള യാത്ര സുന്നതാണെന്ന് ഇത് വ്യക്തമാക്കുന്നു. സിയാറത് ചെയ്യുന്നവനായി എന്റെ അരികില്‍ വന്നാല്‍ എന്ന ഹദീസില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാണ്. സിയാറത് സുന്നതാണെന്ന് വ്യക്തമായാല്‍ അതിനുള്ള യാത്രയും സുന്ന താകുമല്ലോ. നബി(സ്വ)മദീനയില്‍ നിന് ശുഹദാക്കളുടെ ഖബ്റുകള്‍ സിയാറത് ചെയ്യുവാന്‍ പോകാറുണ്ടായിരുന്നു എന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടതാണ്. സമീപ പ്രദേശങ്ങളിലേക്കു യാത്രയാകാമെങ്കില്‍ വിദൂരത്തേക്കും ആകാവുന്നതാണല്ലോ” (വഫാഉല്‍വഫാ, 4/1364).

നബി(സ്വ)യുടെ ഖബ്ര്‍ സിയാറത് ധാരാളം ഹദീസുകളില്‍ പരാമര്‍ശിക്കുന്നുണ്ട്: ഇബ് നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം. “നബി (സ്വ) പറഞ്ഞു: എന്റെ ഖബര്‍ ആരെങ്കിലും സിയാറത് ചെയ്താല്‍ അവന് എന്റെ ശഫാഅത്ത് നിര്‍ബന്ധമായി.’ “സിയാറത് ചെയ്യാനായി ഒരാള്‍ എന്റെ അടുക്കല്‍ വന്നാല്‍ അന്ത്യദിനത്തില്‍ ഞാന്‍ അവന്റെ ശിപാര്‍ശകനാവുക എന്നത് അവന്റെ അവകാശമായിത്തീരുന്നുതാണ്” (ത്വബ്റാനി).

ഇബ്നു ഉമറി(റ)ല്‍നിന്ന് നിവേദനം: നബി(സ്വ)പറയുന്നു: “ഒരാള്‍ ഹജ്ജ് ചെയ്യുകയും എന്റെ മരണശേഷം എന്നെ സന്ദര്‍ശിക്കുകയും ചെയ്താല്‍ അവന്‍ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെപ്പോലെയാണ്” (വഫാഉല്‍ വഫാ 4 – 1342). നബി(സ്വ) പറയുന്നു: “ഹജ്ജു ചെയ്തു എന്നെ സന്ദര്‍ശിക്കാത്തവന്‍ എന്നോട് പിണങ്ങിയവനാ കുന്നു” (ദാറുഖുത്നി).

ഖബറില്‍ നിന്ന് ബറകത് തേടാമോ? തേടിയാല്‍ ലഭിക്കുമോ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ ചിലര്‍ ഉന്നയിക്കാറുണ്ട്. നബി(സ്വ)യുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ നിന്നുപോലും ബറകത് പ്രതീക്ഷിക്കാമെന്നാണ് ഇമാം മുസ്ലിം (റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസിലുള്ളത്. “നബി(സ്വ)ധരിച്ചിരുന്ന ജുബ്ബ സ്വഹാബിമാര്‍ സൂക്ഷിച്ചിരുന്നു. പില്‍ ക്കാലത്ത് ഈ വസ്ത്രം മുക്കിയെടുത്ത വെള്ളം അവര്‍ രോഗികള്‍ക്ക് ഔഷധമായി നല്‍കിയിരുന്നു”(സ്വഹീഹു മുസ്ലിം .വാ.14. പേ. 43).

നബി (സ്വ) യുടെ ശരീരത്തില്‍ സ്പര്‍ശിച്ച വസ്ത്രത്തിനു ഔഷധ വീര്യം ലഭിച്ചെങ്കില്‍, നബി (സ്വ) യുടെ തിരുശരീരം മറഞ്ഞു കിടക്കുന്ന മണ്ണിനും ഖബ്റിനും അതുമായി ബന്ധപ്പെട്ട സ്ഥലത്തിനുമെല്ലാം പുണ്യമുണ്ടാകേണ്ടതല്ലേ? ഉണ്ടെന്ന് മേല്‍ ഹദീസില്‍ നിന്നു വ്യക്തമാകുന്നു. ഇത് മനസ്സിലാക്കിയാണ് ഉമറുല്‍ ഫാറൂഖ് (റ) തന്റെ ഖബര്‍ നബി(സ്വ)യുടെ സമീപമായിരിക്കണമെന്നാഗ്രഹിച്ചത്. ഇബ്നുഹജര്‍ (റ) വിന്റെ വിവര ണം ശ്രദ്ധിക്കുക:

“ഖബര്‍ സജ്ജനങ്ങളുടെ സമീപമായിരിക്കണമെന്ന ആഗ്രഹവും അതുവഴി സജ്ജനങ്ങ ളില്‍ വര്‍ഷിക്കുന്ന അനുഗ്രഹങ്ങള്‍ (റഹ്മത്) തനിക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയു മാണ് ഉമര്‍(റ)വിനു തന്റെ ഖബര്‍ നബി(സ്വ)യുടെ സമീപമായിരിക്കണമെന്ന ആഗ്രഹ മുണ്ടാക്കിയത്” (ഫത്ഹുല്‍ബാരി 4/304).

ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തുന്നു: “ഔലിയാഇന്റെ മഖാമുകള്‍ തുല്യമല്ല. അല്ലാ ഹുവിങ്കല്‍ അവര്‍ക്കുള്ള പദവിയനുസരിച്ചു മഖാമുകളില്‍ നിന്നുള്ള ബറകത് ഏറിയും കുറഞ്ഞുമിരിക്കുന്നതാണ്” (ഇഹ്യാ, 1/291). “സജ്ജനങ്ങളുടെ ഖബര്‍ സിയാറത് ചെയ്യല്‍ സുന്നതാകുന്നത് അവരില്‍ നിന്ന് ബറകത് എടുക്കാന്‍ വേണ്ടിയാകുന്നു” (ഇഹ്യാഉലൂമിദ്ദീന്‍ 4/521).

ഇമാം ശാഫിഈ(റ)പറയുന്നു: “അബൂഹനീഫയെക്കൊണ്ട് ഞാന്‍ ബറകതെടുക്കുന്നു. എല്ലാ ദിവസവും അദ്ദേഹത്തിന്റെ ഖബ്ര്‍ ഞാന്‍ സിയാറത് ചെയ്യുന്നു. എനി ക്കെന്തെങ്കിലും ആവശ്യമുണ്ടായാല്‍ ഞാന്‍ രണ്ട് റക്അത് നിസ്കരിക്കുകയും അബൂ ഹനീഫ(റ)വിന്റെ ഖബ്റിനടുത്തുപോവുകയും ചെയ്യും. അദ്ദേഹത്തിന്റെ അരികില്‍ വെച്ചു ആവശ്യം അല്ലാഹുവിനോട് ചോദിക്കും. ഞാന്‍ തിരിച്ചു പോരുമ്പോഴേക്കും എന്റെ ആവശ്യം നിര്‍വഹിക്കപ്പെട്ടിരിക്കും” (താരീഖുബഗ്ദാദ് 1/123).

ഇത്രയും തെളിവുകള്‍ പോരേ മുസ്ലിംകള്‍ക്ക്? നബി(സ്വ)ഉള്‍പ്പെടെയുള്ള മഹാത്മാ ക്കളെ സിയാറത് ചെയ്യാനും അവരുടെ അടുക്കല്‍ നിന്ന് പ്രാര്‍ഥിക്കാനും അതില്‍ നിന്ന് ബറകത് നേടുവാനും അവരുടെയടുത്തേക്ക് യാത്ര ചെയ്യുവാനും ഇമാം ശാഫിഈ (റ), ഇമാം ഗസ്സാലി(റ)തുടങ്ങിയ പണ്ഢിതന്മാര്‍ തയാറായെങ്കില്‍ അതു തന്നെയാണ് ഉത്തമ മാതൃക.


RELATED ARTICLE

  • ബദര്‍ദിന ചിന്തകള്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • രക്ത വിപണനവും രക്തദാനവും
  • മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും
  • ഖബര്‍ സിയാറത്
  • തറാവീഹ്
  • തല്‍ഖീന്‍
  • സ്ത്രീ ജുമുഅ ജമാഅത്ത്
  • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം
  • നിസ്കാരത്തില്‍ ഖുനൂത്
  • സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
  • നേര്‍ച്ച
  • മാസപ്പിറവി
  • ഖുത്വുബയുടെ ഭാഷ
  • കൂട്ടുപ്രാര്‍ഥന
  • ജുമുഅയും വിവാദങ്ങളും
  • ജാറങ്ങള്‍
  • അടിയന്തിരം
  • സുന്നത്ത് കുളികള്‍