Click to Download Ihyaussunna Application Form
 

 

മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം

മരണപ്പെട്ടവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ഏറെ പുണ്യകരവും പ്രതിഫ ലാര്‍ഹവുമാണ്. മുന്‍ കാലങ്ങളില്‍ നിരാക്ഷേപം നടന്നുവന്നിരുന്ന ഇക്കാര്യം ഇന്ന് വിവാദമായിരിക്കുന്നു. മുസ്ലിം സമൂഹത്തെ എന്നും വിവാദങ്ങളില്‍ തളച്ചിടുകയും സൃഷ്ടിപരമായ വളര്‍ച്ച തടയുകയും ചെയ്യുകയെന്ന ശത്രു തന്ത്രത്തിന്റെ ഉപകരണങ്ങ ളായി മാറിയ ബിദഈ പ്രസ്ഥാനക്കാര്‍ എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം സല്‍ക്കര്‍മങ്ങളെ എതിര്‍ക്കുന്നത്?

ഉമ്മുസലമഃ (റ) യില്‍ നിന്ന് നിവേദനം, അവര്‍ പറയുന്നു. നബി (സ്വ) പറഞ്ഞു: “നി ങ്ങള്‍ രോഗിയുടെയോ മയ്യിത്തിന്റെയോ അരികില്‍ സന്നിഹിതരായാല്‍ ഖൈറായത് (ഗുണകരമായത്) ചൊല്ലുവീന്‍” (മുസ്ലിം).

മയ്യിത്തിനു സമീപം നല്ലതു ചൊല്ലണമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. നല്ലതില്‍ ഒന്നാം സ്ഥാനം ഖുര്‍ആനിനാണെന്ന് എല്ലാവര്‍ക്കുമറിയാം. നബി (സ്വ) പ്രസ്താവി ക്കുന്നു. “നിശ്ചയം ഏറ്റവും ഉത്തമമായ സംസാരം അല്ലാഹുവിന്റെ കിതാബാകുന്നു.” (മുസ്ലിം). നബി (സ്വ) യുടെ ഈ ഹദീസ് മാനിച്ചു പ്രാവര്‍ത്തികമാക്കാന്‍ സ്വഹാബത്ത് ശ്രമിച്ചിരുന്നു.

ശഅ്ബ് (റ) വില്‍ നിന്ന് നിവേദനം. അവര്‍ പറയുന്നു: “അന്‍സ്വാറുകളില്‍ നിന്നു മരണ പ്പെട്ട വ്യക്തിയുടെ ഖബ്റിനു സമീപം ഖുര്‍ആന്‍ ഓതാന്‍ വേണ്ടി അവര്‍ പോകാറുണ്ടാ യിരുന്നു” (ശര്‍ഹുസ്സ്വുദൂര്‍, പേ. 311), ഇബ്നുല്‍ ഖയ്യിം – കിതാബുര്‍ റൂഹ് -14).

ശഅ്ബ് (റ) വില്‍ നിന്നുള്ള മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: “അന്‍സ്വാറില്‍ പ്പെട്ട സ്വഹാബിമാര്‍ മയ്യിത്തിനു സമീപം സൂറത്തുല്‍ ബഖറഃ പാരായണം ചെയ്യാറുണ്ടാ യിരുന്നു” (മുസ്വന്നഫ് ഇബ്നു അബീശൈബഃ, 3/121).

ഇബ്നു ഉമര്‍ (റ) വില്‍ നിന്നു നിവേദനം, അദ്ദേഹം പറയുന്നു: “നിങ്ങളില്‍ ഒരാള്‍ മരണ പ്പെട്ടാല്‍ അവനെ നിങ്ങള്‍ വെച്ചു താമസിപ്പിക്കരുത്. ഖബ്റിലേക്ക് വേഗത്തില്‍ കൊണ്ടു പോവുക. അവന്റെ തലയുടെ ഭാഗത്തു നിന്ന് അല്‍ബഖറഃയുടെ ആദ്യ ഭാഗവും കാ ലിന്റെ ഭാഗത്തു നിന്ന് അല്‍ബഖറഃയുടെ അവസാന ഭാഗവും പാരായണം ചെയ്യുക എന്ന് നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്”(ബൈഹഖി, ശുഅബുല്‍ ഈമാന്‍, മിശ്കാത്, 149).

ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഢിതന്മാര്‍ മരണപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഖുര്‍ ആന്‍ പാരായണം സുന്നത്താണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ഏതാനും ഉദാഹരണ ങ്ങള്‍ കാണുക:

1. “സിയാറത്ത് ചെയ്യുന്നവന്‍ ഖുര്‍ആന്‍ ഓതുകയും പ്രാര്‍ഥിക്കുകയും വേണം. ഖിറാഅ ത്തിനു ശേഷമുള്ള പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്” (തുഹ്ഫഃ 3/202).

2. “ഖുര്‍ആന്‍ ഓതലും അതിനുശേഷം മരണപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കലും സുന്ന ത്താകുന്നു. ഇമാം ശാഫിഈ (റ) ഇത് വ്യക്തമാക്കിയിരിക്കുന്നു”(ശറഹുല്‍ മുഹദ്ദബ്, 5/311).

മരണപ്പെട്ടവര്‍ക്കു വേണ്ടി ഖബ്റിനു സമീപം വെച്ചു ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അതവര്‍ക്ക് ഉപകരിക്കുകയില്ലെന്ന് വാദിക്കുന്ന വിമര്‍ശകര്‍ ശാഫിഈ (റ) യുടെ പ്രസ്താവന അതിനു തെളിവായി ഉദ്ധരിക്കാറുണ്ട്. അതിപ്രകാരമാണ്. “ഇമാം ശാഫിഈ (റ) പറയുന്നു: ‘നിശ്ചയം മരണപ്പെട്ടവരിലേക്ക് ഖുര്‍ആന്‍ പാരായണ പ്രതിഫലം ഹദ്യ ചെയ്താല്‍ എത്തുകയില്ല. കാരണം അത് അവരുടെ കര്‍മമോ അവരുടെ സമ്പാദ്യമോ അല്ല” (ശാഫിഈ മദ്ഹബ് ഒരു സമഗ്രപഠനം) ശാഫിഈ ഇമാമിന്റെ ഒരു പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയാണിവിടെ. ഇമാമി ന്റെ ഈ പ്രസ്താവന സംബന്ധിച്ച് ഇബ്നുഹജര്‍ (റ) പറയുന്നത് ശ്രദ്ധിക്കുക:

“ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരുകയില്ലെന്ന് പറയുന്നത് മയ്യിത്തിന്റെ സന്നിധിയില്‍ വെച്ച് ഓതുകയോ പാരായണത്തിന്റെ പ്രതിഫലം മരണപ്പെട്ട വര്‍ക്ക് ലഭിക്കണമെന്ന് കരുതുകയോ ചെയ്യാതിരിക്കുമ്പോഴാണ്” (തുഹ്ഫഃ 7/74).

ശര്‍വാനി എഴുതുന്നു: “ഈ അഭിപ്രായത്തെ മുഹമ്മദുര്‍റംലി (റ) പ്രബലമാക്കിയിരി ക്കുന്നു. അദ്ദേഹം ഇപ്രകാരം കൂടി പറയുന്നു: “പ്രതിഫലം മയ്യിത്തിന് ഹദ്യ ചെയ്യു ന്നുവെന്ന നിയ്യത്ത് മാത്രം മതിയാകുന്നതാണ്. ദുആ ആവശ്യമില്ല. ചുരുക്കത്തില്‍ ഒരാള്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മരണപ്പെട്ട വ്യക്തിക്ക് ലഭിക്കണമെന്ന് കരുതുകയോ ഖിറാഅത്തിന്റെ ഉടനെ അതിന്റെ പ്രതിഫലം മരണപ്പെട്ടവന് ലഭിക്കാന്‍ പ്രാര്‍ഥിക്കുകയോ അഥവാ (ഇത് രണ്ടുമില്ലാതെ) ഖബറിനു സമീപം വെച്ച് പാരായണം ചെയ്യുകയോ ചെയ്താല്‍ ആ ഖിറാഅത്തിന് തുല്യമായ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ലഭിക്കുന്നതാണ്. ഓതിയ വ്യക്തിക്കും പ്രതിഫലം ലഭിക്കും” (ശര്‍വാനി, 7/74).

ഇമാം നവവി (റ) പ്രസ്താവിക്കുന്നു: “സിയാറത്ത് ചെയ്യുന്നവന്‍ ഖുര്‍ആന്‍ ഓതുകയും ശേഷം ദുആ ചെയ്യുകയും വേണം” (മിന്‍ഹാജ് 3/202, തുഹ്ഫഃ സഹിതം).

ശറഹു മുസ്ലിമില്‍ ഖിറാഅത്തിന്റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരുകയില്ലെന്ന് നവവി ഇമാം പറഞ്ഞതിന്റെ ഉദ്ദേശ്യം ഇപ്പോള്‍ വ്യക്തമായി. മയ്യിത്തിന്റെ സാന്നിധ്യത്തിലല്ലാ തെയോ നിയ്യത്തോ പ്രാര്‍ഥനയോ കൂടാതെയോ നിര്‍വഹിക്കപ്പെടുന്ന ഖിറാഅത്തിനെ ക്കുറിച്ചാണ് ഈ പരാമര്‍ശം. മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഖുര്‍ആന്‍ പാരായണത്തെ സംബന്ധിച്ചു ശാഫിഈ ഇമാം തന്റെ ലോക പ്രസിദ്ധമായ അല്‍ ഉമ്മില്‍ പറയുന്നു: ‘ഖ ബറിനു സമീപം ഖുര്‍ആന്‍ ഓതുന്നതും മയ്യിത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു’ (അല്‍ ഉമ്മ്, 1/322).

അഹ്ലുസ്സുന്നഃയുടെ പണ്ഢിതന്മാര്‍ക്കു പുറമെ ബിദഈ പണ്ഢിതന്മാരും ഇത് അംഗീ കരിക്കുന്നുണ്ട്. ഇബ്നുതൈമിയ്യഃ യുടെ ഫതാവയില്‍ ധാരാളം തെളിവുകള്‍ കാണാം.


RELATED ARTICLE

  • ബദര്‍ദിന ചിന്തകള്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • രക്ത വിപണനവും രക്തദാനവും
  • മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും
  • ഖബര്‍ സിയാറത്
  • തറാവീഹ്
  • തല്‍ഖീന്‍
  • സ്ത്രീ ജുമുഅ ജമാഅത്ത്
  • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം
  • നിസ്കാരത്തില്‍ ഖുനൂത്
  • സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
  • നേര്‍ച്ച
  • മാസപ്പിറവി
  • ഖുത്വുബയുടെ ഭാഷ
  • കൂട്ടുപ്രാര്‍ഥന
  • ജുമുഅയും വിവാദങ്ങളും
  • ജാറങ്ങള്‍
  • അടിയന്തിരം
  • സുന്നത്ത് കുളികള്‍