Click to Download Ihyaussunna Application Form
 

 

നിസ്കാരത്തില്‍ ഖുനൂത്

സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് സുന്നത്താണെന്ന് ശാഫിഈ മദ്ഹബ് പറയുന്നു. വിശുദ്ധ ഖുര്‍ആനും നിരവധി ഹദീസുകളും അടിസ്ഥാനമാക്കിയാണ് ഖുനൂത് സുന്ന ത്താണെന്ന് ഇമാംശാഫിഈ (റ) അഭിപ്രായപ്പെടുന്നത്. പക്ഷേ, ശാഫിഈ മദ്ഹബ് പ്ര കാരം തന്നെ സ്വുബ്ഹിയിലെ ഖുനൂത് സുന്നത്തില്ലെന്ന് ഇപ്പോള്‍ ചിലര്‍ വാദിക്കുന്നു. ഇമാം ശാഫിഈ(റ)തന്റെ ലോക പ്രസിദ്ധഗ്രന്ഥമായ അല്‍ ഉമ്മില്‍ വിവരിക്കുന്നതു കാ ണുക:

“സ്വുബ്ഹി നിസ്കാരത്തില്‍ രണ്ടാം റക്അത്തിന് (റുകൂഇന്) ശേഷം ഖുനൂത് നിര്‍വ ഹിക്കണം. നബി (സ്വ) ഖുനൂത് നിര്‍വഹിച്ചിരുന്നു. സ്വുബ്ഹിയില്‍ അവിടുന്ന് ഖുനൂത് തീരേ ഉപേക്ഷിച്ചിട്ടില്ല. ‘ബിഅ്റ് മഊന’ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരം അറി ഞ്ഞപ്പോഴാണ് നബി (സ്വ) എല്ലാ നിസ്കാരങ്ങളിലും ഖുനൂത് നിര്‍വഹിച്ചിരുന്നത്. മുശ് രിക്കുകള്‍ക്ക് പ്രതികൂലമായി പ്രാര്‍ഥിച്ചിരുന്ന ഈ ഖുനൂത് പതിനഞ്ചു ദിവസത്തിനു ശേഷം നബി (സ്വ) ഉപേക്ഷിച്ചു. എന്നാല്‍ സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് നബി (സ്വ) ഒരിക്കലും ഒഴിവാക്കിയിട്ടില്ല. ‘ബിഅ്റ് മഊന’ സംഭവത്തിനു മുമ്പും ശേഷവും സ്വുബ്ഹിയില്‍ നബി (സ്വ) ഖുനൂത് നിര്‍വഹിച്ചിരുന്നു. നബി (സ്വ) ക്കുശേഷം അബൂ ബക്ര്‍ (റ) വും ഉമര്‍ (റ) വും അലി (റ) വും ഖുനൂത് ഓതിയിരുന്നു. എല്ലാവരും റുകൂ ഇനു ശേഷമാണ് ഇത് നിര്‍വഹിച്ചിരുന്നത്” (അല്‍ ഉമ്മ് വാ. 5/108).

ഖുര്‍ആന്‍ പറയുന്നു: “നിങ്ങള്‍ ഖുനൂത് നിര്‍വഹിക്കുന്നവരായി അല്ലാഹുവിനു വേണ്ടി നിസ്കരിക്കുക” (അല്‍ബഖറഃ 238). ഈ സൂക്തത്തില്‍ ഖാനിതീന്‍ എന്ന പ്രയോഗത്തെ പണ്ഢിതന്മാര്‍ പല അര്‍ഥത്തിലും വ്യാഖ്യാനിച്ചിട്ടുണ്ട്. ഒരു അര്‍ഥം ഇപ്രകാരമാണ്.

“നിര്‍ത്തത്തില്‍ അല്ലാഹുവിന് ദിക്റ് ചൊല്ലുന്നവരായ നിലയില്‍ നിങ്ങള്‍ നിസ്കര ക്കുക’ കാരണം തീര്‍ച്ചയായും ഖുനൂത് നിര്‍ത്തത്തിലുള്ള ദിക്റാകുന്നു” (റൂഹുല്‍ ബ യാന്‍, 1/373).

ഈ വിഷയത്തില്‍ ഏതാനും ഹദീസുകള്‍കൂടി കാണുക: “അനസ് (റ) വില്‍ നിന്ന് നി വേദനം. അദ്ദേഹം പറയുന്നു. നബി (സ്വ) ദുനിയാവുമായി വിട പറയുന്നതുവരെ ഖു നൂത് ഓതിയിരുന്നു” (ബൈഹഖി). സ്വഹീഹായ പരമ്പരകളിലൂടെ സ്ഥിരപ്പെട്ട ഹദീസാ ണിത്. ഇമാം നവവി (റ) ഈ ഹദീസിനെ ഇപ്രകാരം വിലയിരുത്തുന്നു:

“ഇത് സ്വഹീഹായ ഹദീസാണ്. ഹാഫിളുകളില്‍ നിന്ന് ഒരു സംഘം ഈ ഹദീസ് നിവേ ദനം ചെയ്തിരിക്കുന്നു. ഹദീസ് സ്വഹീഹാണെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അല്‍ ഹാഫിള് അബൂ അബ്ദില്ലാഹി മുഹമ്മദ്ബ്നുഅലി അല്‍ബല്‍ഖി ഈ ഹദീസ് സ്വഹീഹാ ണെന്ന് വ്യക്തമാക്കിയിരിക്കുന്നു. ധാരാളം ഗ്രന്ഥങ്ങളില്‍ ധാരാളം സ്ഥലങ്ങളില്‍ ഈ ഹദീസ് സ്വഹീഹാണെന്ന് ഹാകിം പ്രസ്താവിച്ചിട്ടുണ്ട്. പല പരമ്പരകളിലായി സ്വഹീ ഹായ ധാരാളം സനദുകളോടെ ഈ ഹദീസ് ദാറുഖുത്വ്നി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ്, 3/504).

അവ്വാമുബ്നുഹംസഃ (റ) വില്‍ നിന്ന് ഇമാം ബൈഹഖി നിവേദനം ചെയ്യുന്നു: “സ്വുബ് ഹിയിലെ ഖുനൂതിനെക്കുറിച്ച് അബൂഉസ്മാനോട് ഞാന്‍ ചോദിച്ചു. റുകൂഇന് ശേഷമാ ണത് നിര്‍വഹിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ആരില്‍ നിന്നാണ് നിങ്ങള്‍ ഇത് മന സ്സിലാക്കിയതെന്ന എന്റെ ചോദ്യത്തിന് അബൂബക്ര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നി വരില്‍ നിന്നാണെന്ന് അദ്ദേഹം മറുപടി നല്‍കി.” ഈ ഹദീസിന്റെ പരമ്പര ഹസനാ ണെന്ന് ബൈഹഖി പറയുന്നു.

“അബ്ദുല്ലാഹിബ്നു മഅ്ഖല്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അലി (റ), സ്വുബ്ഹിയില്‍ ഖുനൂത് നിര്‍വഹിച്ചിരുന്നു” (ബൈഹഖി).

നബി (സ്വ) യും നാല് ഖലീഫഃമാരും സ്വുബ്ഹിയില്‍ ഖുനൂത് നിര്‍വഹിച്ചിരുന്നതായി തെളിയുന്നു. ഈ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ശാഫിഈ മദ്ഹബ് ഖുനൂത് സുന്നത്തായി പ്രഖ്യാപിച്ചത്.


RELATED ARTICLE

  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • ബദര്‍ദിന ചിന്തകള്‍
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • തസ്ബീഹ് നിസ്കാരം
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • രക്ത വിപണനവും രക്തദാനവും
  • മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും
  • ഖബര്‍ സിയാറത്
  • തറാവീഹ്
  • തല്‍ഖീന്‍
  • സ്ത്രീ ജുമുഅ ജമാഅത്ത്
  • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം
  • നിസ്കാരത്തില്‍ ഖുനൂത്
  • സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
  • നേര്‍ച്ച
  • മാസപ്പിറവി
  • ഖുത്വുബയുടെ ഭാഷ
  • കൂട്ടുപ്രാര്‍ഥന
  • ജുമുഅയും വിവാദങ്ങളും
  • ജാറങ്ങള്‍
  • അടിയന്തിരം
  • സുന്നത്ത് കുളികള്‍
  • തഹജ്ജുദ് നിസ്കാരം
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും