Click to Download Ihyaussunna Application Form
 

 

നേര്‍ച്ച

നിര്‍ബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേര്‍ച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്. നേര്‍ച്ചയില്‍ പ്രവാചകന്മാ രെയോ മഹാത്മാക്കളെയോ വസീലയാക്കി അവര്‍ മുഖേന നേര്‍ച്ച നേരുന്നതിനും വിരോധമില്ല. മുഹ്യിദ്ദീന്‍ ശൈഖിന് നേര്‍ച്ചയാക്കിയെന്ന് പറയുന്നത് തെറ്റാകുന്നില്ല. സ്വദഖഃ യുടെ പ്രതിഫലം മുഹ്യുദ്ദീന്‍ ശൈഖിന് ഹദ്യ ചെയ്യുകയും അത് തവസ്സു ലാക്കി അല്ലാഹുവോട് പ്രാര്‍ഥിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖഃ ചെയ്താല്‍ അതിന്റെ ഫലം അവര്‍ക്കെത്തുമെന്ന് ഇബ്നുതൈമിയ്യഃ തന്നെ പറ ഞ്ഞിട്ടുണ്ട്. ഈ രീതി ഇസ്ലാമികമായി പണ്ഢിതന്മാര്‍ അംഗീകരിച്ചാണ്.

ഇബ്നുഹജറുല്‍ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേര്‍ച്ച എന്നതുകൊണ്ടു ദ്ദേശ്യം സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ദരിദ്രര്‍ക്കും ഖബ്റിന്റെ പരിപാലകര്‍ക്കു മുള്ള സ്വദഖഃയാണ്. നേര്‍ച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്‍ച്ച സ്വഹീഹാകുന്നതാണ്’ (ഫതാവല്‍ കുബ്റ, 4/284).

“സഅ്ദുബ്നു ഉബാദഃ (റ) യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഏത് സ്വദഖഃ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം? നബി (സ്വ) പറഞ്ഞു: വെള്ളമാകുന്നു. അങ്ങനെ അദ്ദേഹം ഒരു കിണര്‍ കുഴിച്ചു ഇപ്രകാരം പറഞ്ഞു; ഇത് ഉമ്മു സഅ്ദിനുള്ളതാകുന്നു” (അബൂവാദൂദ് 8/229).

അനസ് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: “എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ വസ്വിയ്യത്തൊന്നും ചെയ്തിട്ടില്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും സ്വദഖഃ നല്‍കിയാല്‍ ഉപകരിക്കുമോ?” നബി (സ്വ) പറഞ്ഞു: “അതേ, നീ വെള്ളം സ്വദഖഃ ചെയ്യുക” (ത്വബറാനി).

ഇമാം സ്വാവി (റ) പറഞ്ഞു: “അല്ലാഹുവിനുവേണ്ടി ബലി നല്‍കി അതിന്റെ പ്രതിഫലം വലിയ്യിന് ലഭിക്കണമെന്ന് ഉദ്ദേശിക്കുന്നതിന് വിരോധമില്ല” (സ്വാവി 1/266). തഫ്സീര്‍ റൂഹുല്‍ ബയാനില്‍ തൌബഃ സൂറത്തിലെ പതിനെട്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ കാണുന്നു: “ഔലിയാക്കളുടെ ഖബറിനു സമീപം വിളക്കു കത്തിക്കാന്‍ എണ്ണ, നെയ്യ് എന്നിവ നേര്‍ച്ച നേരുന്നത് അവരോടുള്ള സ്നേഹവും ബഹുമാനവും നിമിത്തമാ ണെങ്കില്‍ അനുവദനീയമാകുന്നു ഇത് തടയേണ്ട യാതൊരാവശ്യവുമില്ല” (3/400).

“നബി (സ്വ) ക്കും മുഹ്യിദ്ദീന്‍ ശൈഖിനുമുള്ള നേര്‍ച്ചകള്‍ നേര്‍ച്ചയാക്കിയവന്റെ ഉ ദ്ദേശ്യം അറിയില്ലെങ്കില്‍ സാധാരണ ഇത്തരം നേര്‍ച്ചകള്‍ എന്തിനാണോ വിനിയോഗിക്കു ന്നത് ആ ആവശ്യത്തിലേക്ക് നീക്കണം. നബി (സ്വ) യുടെ ഖബര്‍ശരീഫിന്റെ നന്മക്കു വേ ണ്ടിയോ പള്ളിക്കുവേണ്ടിയോ നാട്ടുകാര്‍ക്കുവേണ്ടിയോ നേര്‍ച്ച വസ്തു വിനിയോഗി ക്കുന്ന പതിവുണ്ടെങ്കില്‍ പ്രസ്തുത നേര്‍ച്ചയും ഈ വഴിയില്‍ ഉപയോഗിക്കണം”(ഫതാ വല്‍ കുബ്റ, 4/268).


RELATED ARTICLE

  • ബദര്‍ദിന ചിന്തകള്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • രക്ത വിപണനവും രക്തദാനവും
  • മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും
  • ഖബര്‍ സിയാറത്
  • തറാവീഹ്
  • തല്‍ഖീന്‍
  • സ്ത്രീ ജുമുഅ ജമാഅത്ത്
  • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം
  • നിസ്കാരത്തില്‍ ഖുനൂത്
  • സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
  • നേര്‍ച്ച
  • മാസപ്പിറവി
  • ഖുത്വുബയുടെ ഭാഷ
  • കൂട്ടുപ്രാര്‍ഥന
  • ജുമുഅയും വിവാദങ്ങളും
  • ജാറങ്ങള്‍
  • അടിയന്തിരം
  • സുന്നത്ത് കുളികള്‍