Click to Download Ihyaussunna Application Form
 

 

മാസപ്പിറവി

അബൂഹുറൈറഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “മാസം കണ്ടാല്‍ നിങ്ങള്‍ നോമ്പ് പിടിക്കുക. മാസം കണ്ടാല്‍ നോമ്പ് മുറിക്കുക. മേഘം മൂടപ്പെട്ട അവസ്ഥയില്‍ നിങ്ങള്‍ മുപ്പത് പൂര്‍ത്തിയാക്കി എണ്ണുക.

മാസപ്പിറവി സംബന്ധിച്ച ഇസ്ലാമിക വീക്ഷണം ഈ ഹദീസില്‍ സുവ്യക്തമാണ്. യാതൊരു വിധ കണക്കുകൂട്ടലുകള്‍ക്കും ഈ വിഷയത്തില്‍ പഴുതില്ല. പക്ഷേ, മാസം കണക്കുനോക്കി നിശ്ചയിക്കണമെന്ന വാദമാണ് ചില പുരോഗമനാശയക്കാര്‍ക്ക്. ഖുര്‍ആ ന്റെയോ സുന്നത്തിന്റെയോ പിന്തുണയില്ലാത്ത ഈ വാദം ജൂതന്മാരും ക്രിസ്ത്യാനി കളും ശിയാക്കളും തുടര്‍ന്നു വന്ന മാര്‍ഗമാണെന്ന് ഇബ്നുതൈമിയ്യഃ തന്റെ ഫതാവാ 25/99 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫതാവയില്‍ ഇബ്നു തൈമിയ്യഃ എഴുതുന്നതുകാണുക:

“നോമ്പ്, ഹജ്ജ് തുടങ്ങിയ മാസപ്പിറവിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കണക്കുകാരന്‍ കാണുമെന്നോ ഇല്ലെന്നോ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കല്‍ അനുവദനീയ മല്ലെന്നത് ഇസ്ലാമില്‍ പ്രഥമ ദൃഷ്ട്യാ നമുക്ക് വ്യക്തമാകുന്ന കാര്യമാകുന്നു. ഈ വിഷ യത്തില്‍ ധാരാളം ഹദീസുകള്‍ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. മുസ്ലിം സമുദായം ഇക്കാര്യത്തില്‍ ഏകോപിച്ചിരിക്കുന്നു. പഴയതോ പുതിയതോ ആയ ഒരു ഭിന്നാഭിപ്രാ യവും ഈ വിഷയത്തില്‍ അറിയപ്പെടുന്നില്ല” (ഫതാവാ ഇബ്നു തൈമിയ്യഃ, 25/75).

ഇബ്നുതൈമിയ്യഃ തുടരുന്നു: “ബുദ്ധിയുള്ള ജ്യോതി ശാസ്ത്രജ്ഞരെല്ലാം ചന്ദ്രപ്പിറവി കണക്കുകൂട്ടി പൂര്‍ണരൂപത്തില്‍ തിട്ടപ്പെടുത്താന്‍ സാധിക്കുകയില്ലെന്ന കാര്യത്തില്‍ ഏകോപിച്ചിരിക്കുന്നു. ഇക്കാരണത്താല്‍ നിപുണന്മാരായ ജ്യോതിഷികളൊന്നും ഈ വിഷയത്തില്‍ സംസാരിച്ചിട്ടില്ല എന്നുമാത്രമല്ല, അവര്‍ അതിനെ നിഷേധിക്കുകയാണ് ചെയ്തത്. ജ്യോതിഷികളില്‍ പില്‍ക്കാലക്കാരായ ചില ആളുകള്‍ ഏകദേശ കണക്കുകള്‍ പറയാന്‍ തുടങ്ങി. ഇത് അല്ലാഹുവിന്റെ ദീനില്‍ നിന്നുള്ള വ്യതിചലനവും ദീ നില്‍ മാറ്റം വരുത്തലുമാണ്. ജൂതന്മാരുടേയും ക്രിസ്ത്യാനികളുടേയും വഴികേടിന് തുല്യമാണിത്.”

ഇബ്നുഉമര്‍ (റ) നബി (സ്വ) യില്‍ നിന്ന് നിവേദനം ചെയ്തതായി ബുഖാരിയിലും മുസ്ലിമിലും ഇപ്രകാരം പറഞ്ഞിരിക്കുന്നു. നബി (സ്വ) പറഞ്ഞു;

“തീര്‍ച്ചയായും നാം ഉമ്മിയ്യത്തായ സമുദായമാണ്. നാം എഴുതുകയോ കണക്കു നോക്കുകയോ ഇല്ല. ആയതിനാല്‍ മാസം കണ്ടാല്‍ നിങ്ങള്‍ നോമ്പു പിടിക്കുക. മാസം കണ്ടാല്‍ നോമ്പ് ഉപേക്ഷിക്കുക. അപ്പോള്‍ അല്ലാഹു, ഹജ്ജിന്റെ സമയമായി ജനങ്ങള്‍ക്കു നിശ്ചയിച്ച ചന്ദ്രപ്പിറവി സംബന്ധിച്ച അറിവ് എഴുത്തു കൊണ്ടോ കണക്കുകൊണ്ടോ ആരെങ്കിലും സ്വീകരിച്ചാല്‍ അവന്‍ ബുദ്ധിയും ദീനും ചീത്തയായവ നാകുന്നു” (ഫതാവ ഇബ്നു തൈമിയ്യഃ 6/303).

ഇബ്നു ഉമര്‍ (റ) ന്റെ മുകളിലുദ്ധരിച്ച ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ഫതാവയില്‍ എഴുതുന്നു:

“നാം എഴുതുകയോ കണക്കുകൂട്ടുകയോ ചെയ്യാത്ത സമുദായമാണ്, എന്ന നബി (സ്വ) യുടെ വാചകം നിരോധനയെ ഉള്‍ക്കൊള്ളുന്ന പ്രസ്താവനയാകുന്നു. കാരണം നബി (സ്വ) ഇപ്രകാരം പറഞ്ഞിരിക്കുന്നു. നബി (സ്വ) യെ പിന്‍പറ്റുന്ന സമുദായം മധ്യമ സമുദായമാകുന്നു. അവര്‍ എഴുത്തു നോക്കുന്നവരോ കണക്കു നോക്കുന്നവരോ അല്ല. അപ്പോള്‍ ആരെങ്കിലും (ഇബാദത്തിന്റെ കാര്യത്തില്‍) എഴുത്തോ കണക്കോ നോക്കിയാല്‍ അവന്‍ ഈ വിധിയിലെങ്കിലും മുസ്ലിം സമുദായത്തില്‍ നിന്ന് പുറത്താകുന്നു. മാത്രമല്ല, അവന്‍ വിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടര്‍ന്നവനുമാണ്. അവന്‍ ദീനില്‍പെടാത്ത കാര്യം പ്രവര്‍ത്തിച്ചവനായി മാറും. മുസ്ലിം സമുദായത്തിന്റെ മാര്‍ഗത്തില്‍ നിന്ന് പുറത്തു പോകല്‍ ഹറാമും വിലക്കപ്പെട്ടതുമാകുന്നു. ചുരുക്കത്തില്‍ മുകളില്‍ പറയപ്പെട്ട കണക്കു നോട്ടവും എഴുത്തുനോട്ടവും വിരോധിക്കപ്പെട്ടതാണ്. ഇത് നബി (സ്വ) യുടെ ഒരു പ്രസ്താവനക്ക് തുല്യമാണ്. മുസ്ലിം എന്നാല്‍ മറ്റു മുസ്ലിംകള്‍ അവന്റെ നാവില്‍ നിന്നും കൈയില്‍ നിന്നും രക്ഷപ്പെട്ടവനാകുന്നു. ഇതാണ് മുസ്ലി മിന്റെ വിശേഷണം. ഈ വിശേഷണത്തില്‍ നിന്ന് ഒരാള്‍ പുറത്തുപോയാല്‍ അവന്‍ ഇസ്ലാമില്‍ നിന്ന് പുറത്താകുന്നതാണ്” (ഫതാവാ ഇബ്നു തൈമിയ്യഃ 25/92).

ഇബ്നുഹജര്‍ (റ) പറയുന്നു: “നക്ഷത്ര ശാസ്ത്രജ്ഞന്റെയോ ജ്യോതിഷശാസ്ത്രജ്ഞ ന്റെയോ വാക്കുകള്‍ (മാസപ്പിറവിയുടെ കാര്യത്തില്‍) സ്വീകരിക്കപ്പെടുകയില്ല. അവരെ അനുകരിക്കല്‍ അനുവദനീയമല്ല” (തുഹ്ഫഃ 3/379) ഇമാം നവവി (റ) എഴുതി: “നോ മ്പിലും പെരുന്നാളിലും നക്ഷത്ര ശാസ്ത്രജ്ഞനോ ജ്യോതിഷ ശാസ്ത്രജ്ഞനോ പറ യുന്ന കണക്കുകള്‍ അനുസരിക്കല്‍ അനുവദനീയമല്ല” (റൌളഃ 2/374).

ഇസ്ലാമിക പ്രമാണങ്ങള്‍ ഇത്രയും വ്യക്തമായി ചര്‍ച്ചചെയ്തു നിയമവശങ്ങള്‍ പ്രസ്താവിച്ച ഇക്കാര്യത്തിലും വികല വാദങ്ങളുമായി രംഗത്തുവരുന്നവര്‍ യഥാര്‍ഥ ഇസ്ലാമിന്റെ അനുയായികളാണോ? തെളിവുകള്‍ പ്രതികൂലമായി എഴുന്നുനില്‍ക്കു മ്പോഴും നിരര്‍ഥകമായ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ ആരെയോ ഭയപ്പെടുന്നില്ലേ?


RELATED ARTICLE

 • ബദര്‍ദിന ചിന്തകള്‍
 • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
 • രക്ത വിപണനവും രക്തദാനവും
 • മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും
 • ഖബര്‍ സിയാറത്
 • തറാവീഹ്
 • തല്‍ഖീന്‍
 • സ്ത്രീ ജുമുഅ ജമാഅത്ത്
 • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം
 • നിസ്കാരത്തില്‍ ഖുനൂത്
 • സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
 • നേര്‍ച്ച
 • മാസപ്പിറവി
 • ഖുത്വുബയുടെ ഭാഷ
 • കൂട്ടുപ്രാര്‍ഥന
 • ജുമുഅയും വിവാദങ്ങളും
 • ജാറങ്ങള്‍
 • അടിയന്തിരം
 • സുന്നത്ത് കുളികള്‍