Click to Download Ihyaussunna Application Form
 

 

കൂട്ടുപ്രാര്‍ഥന

നിസ്കാരാനന്തരമുള്ള കൂട്ടുപ്രാര്‍ഥന അനാചാരമാണെന്നാണ് ചിലരുടെ വാദം. ഇത് ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടില്ലെന്നാണിവര്‍ പറയുന്നത്. തികച്ചും അവാസ്തവമായ പ്രസ്താവനയാണിത്. അബൂഉമയ്യഃയില്‍നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: “ജനങ്ങ ളെയും കൂട്ടി (അവര്‍ക്ക് ഇമാമായി) ഒരാള്‍ നിസ്കരിക്കുകയും നിസ്കാരശേഷം അവനുമാത്രം പ്രാര്‍ഥിക്കുകയും ചെയ്യുന്നവന്‍ ജനങ്ങളെ ചതിച്ചവനാകുന്നു”(ത്വബ്റാനി, മജ്മഉസ്സവാഇദ്,8/43)

നിസ്കാരാനന്തരം ഇമാം ഒറ്റക്ക് ദുആ നിര്‍വഹിക്കുന്നത് മഅ്മൂമുകളെ വഞ്ചിക്കലാണെന്ന് നബി (സ്വ) ഈ ഹദീസിലൂടെ പ്രസ്താവിക്കുന്നു. ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കുന്നത് വെറുക്കുന്ന ആളായിരുന്നില്ല നബി (സ്വ). അതിനാലാണ് പ്രങക്ത്യ നയില്‍ അവരെയും ഉള്‍പ്പെടുത്തണമെന്ന് അവിടുന്ന് കല്‍പ്പിച്ചത്.

ആമിര്‍ (റ) പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: അവര്‍ പറഞ്ഞു: “ഞാന്‍ നബി (സ്വ) യോടൊപ്പം സ്വുബ്ഹി നിസ്കരിച്ചു. സലാം വീട്ടിയപ്പോള്‍ നബി (സ്വ) തിരിഞ്ഞിരുന്നു. (ഇപ്രകാരം) പ്രാര്‍ഥിച്ചു. അല്ലാഹുവേ ഞങ്ങളുടെ മദീനയില്‍ നീ അനുഗ്രഹം നല്‍കണമേ. ഞങ്ങളുടെ മുദ്ദിലും സ്വാഇലും നീ അനുഗ്രഹം ചൊരിയേണമേ” (തുഹ്ഫതുല്‍ അഹ്വദി, 2/199).

സൈദുബ്നുഅര്‍ഖം (റ) ല്‍ നിന്ന് നിവേദനം: “എല്ലാ നിസ്കാരത്തിന്റെയും ശേഷം നബി (സ്വ) ഇപ്രകാരം ദുആ ചെയ്തിരുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അളില്ലല്ലാഹുമ്മ റബ്ബനാ വ റബ്ബ കുല്ലി ശൈഇന്‍.”

അനസ് (റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “ഒരിക്കല്‍ നബി (സ്വ) ഞങ്ങളുടെ അടുത്തേക്ക് കടന്നുവന്നു. അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ എഴുന്നേല്‍ക്കുക. നമുക്ക് നിസ്കരിക്കാം. അങ്ങനെ ഞങ്ങളെയും കൂട്ടി നബി (സ്വ) നിസ്കരിച്ചു. അനന്തരം ഞങ്ങള്‍ക്കുവേണ്ടി നബി (സ്വ) പ്രാര്‍ഥിച്ചു” (ശര്‍ഹു മുസ്ലിം, 3/163).

ഹബീബുബ്നു മസ്ലമഃ (റ) വില്‍ നിന്ന് നിവേദനം: (അദ്ദേഹം പറഞ്ഞു.) “ആളുകള്‍ ഒരുമിച്ചുകൂടി അവരില്‍ ചിലര്‍ പ്രാര്‍ഥിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ചെയ്തതില്‍ അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരം ചെയ്യുന്നതാണ് എന്നു നബി (സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്” (ഫത്ഹുല്‍ബാരി, 12/497).

ആമീന്‍ പറയലും പ്രാര്‍ഥനയാണ്. ഇത് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇബ്നു തൈമി യ്യഃ പറയുന്നത് കാണുക:

“മഅ്മൂം ആമീന്‍ പറഞ്ഞാല്‍ അവനും പ്രാര്‍ഥിക്കുന്നവനാണ്. മൂസാനബി (അ) യോടും ഹാറൂന്‍ നബി(അ)നോടും അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ രണ്ടു പേരുടേയും പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെട്ടിരിക്കുന്നു. അവരില്‍ ഒരാള്‍ പ്രാര്‍ഥിക്കുകയും മറ്റേയാള്‍ ആമീന്‍ പറയുകയുമായിരുന്നു. മഅ്മൂം ഇമാമിന്റെ പ്രാര്‍ഥനക്ക് ആമീന്‍ പറയുന്നുണ്ടെ ങ്കില്‍ ഇമാം ബഹുവചനം ഉപയോഗിച്ചു പ്രാര്‍ഥിക്കണം. കാരണം രണ്ടുപേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ഥിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് മഅ്മൂം ആമീന്‍ പറയു ന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇമാം മഅ്മൂമിനെ ചതിച്ചു” (ഫതാവാ ഇബ്നു തൈ മിയ്യഃ 1/211).

ആഇശഃ (റ) യില്‍ നിന്നു നിവേദനം: നബി (സ്വ) പറഞ്ഞു: “സലാമിന്റെയും ആമീനിന്റെയും ഇടയില്‍ ഉള്ളത്ര അസൂയ ജൂതന്മാര്‍ക്കു മറ്റൊരു കാര്യത്തിലും നിങ്ങളോടില്ല.”

നിസ്കാരശേഷം നിര്‍വഹിക്കുന്ന കൂട്ടുപ്രാര്‍ഥനക്ക് ഇതെല്ലാം തെളിവാണ്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില പ്രസ്താവനകള്‍ കൂടി വായിക്കുക:

“നിസ്കാരാനന്തരം ദിക്റും ദുആയും സുന്നത്താണ്” (ഫത്ഹുല്‍മുഈന്‍, പേ. 77). “ഇമാമിന്റെ പ്രാര്‍ഥനക്ക് മഅ്മൂം ആമീന്‍ പറയണമെന്ന ഉദ്ദേശ്യം പ്രാര്‍ഥന ഉറക്കെ യാക്കുന്നതിനുള്ള പ്രചോദനത്തില്‍ പെട്ടതാണ്” (ഫതാവല്‍കുബ്റ, 1/158). “മഅ്മൂമുകളുടെ സാന്നിധ്യത്തില്‍ ഇമാം ദിക്റും ദുആയും ചുരുക്കല്‍ സുന്നത്താണ്”(ശര്‍വാനി, 2/105, മുഗ്നി, 1/183).

ഇമാമിന്റെ പ്രാര്‍ഥനയുമായി മഅ്മൂമുകള്‍ക്ക് ഒരു ബന്ധവുമില്ലെങ്കില്‍ ഇമാം പ്രാര്‍ഥന ചുരുക്കണമെന്ന് പറയുന്നതിനെന്തര്‍ഥം? വിശദപഠനത്തിന് ‘കൂട്ടുപ്രാര്‍ഥനയും വിമര്‍ ശകരും’ എന്ന പുസ്തകം വായിക്കുക.


RELATED ARTICLE

 • ബദര്‍ദിന ചിന്തകള്‍
 • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
 • രക്ത വിപണനവും രക്തദാനവും
 • മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും
 • ഖബര്‍ സിയാറത്
 • തറാവീഹ്
 • തല്‍ഖീന്‍
 • സ്ത്രീ ജുമുഅ ജമാഅത്ത്
 • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം
 • നിസ്കാരത്തില്‍ ഖുനൂത്
 • സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
 • നേര്‍ച്ച
 • മാസപ്പിറവി
 • ഖുത്വുബയുടെ ഭാഷ
 • കൂട്ടുപ്രാര്‍ഥന
 • ജുമുഅയും വിവാദങ്ങളും
 • ജാറങ്ങള്‍
 • അടിയന്തിരം
 • സുന്നത്ത് കുളികള്‍