Click to Download Ihyaussunna Application Form
 

 

ജുമുഅയും വിവാദങ്ങളും

ജുമുഅ യുടെ രണ്ടാം ബാങ്ക്്

ജുമുഅ യുടെ രണ്ടാം ബാങ്കിനെ എതിര്‍ക്കുന്നവര്‍ ലോക മുസ്ലിം ഐക്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഉസ്മാന്‍ (റ) നടപ്പില്‍ വരുത്തിയ ഈ ബാങ്ക് സ്വഹാബികളെല്ലാം അംഗീകരിക്കുകയും നാളിതുവരെ മുസ്ലിം ലോകം തുടര്‍ന്നുവരികയും ചെയ്തതാണ്. സാഇബുബ്നു യസീദ് (റ) പറയുന്നതായി ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:

“ജുമുഅഃ നിസ്കാരത്തിനുള്ള വാങ്ക് നബി (സ്വ), അബൂബക്ര്‍ (റ), ഉമര്‍ (റ) എന്നി വരുടെ കാലത്ത് ഇമാം മിമ്പറില്‍ ഇരിക്കുമ്പോഴായിരുന്നു നിര്‍വഹിച്ചിരുന്നത്. ഉസ്മാന്‍ (റ) ന്റെ ഭരണ കാലത്ത് (ജനങ്ങള്‍ വര്‍ധിച്ചപ്പോള്‍) മൂന്നാം ബാങ്ക് വിളിക്കാന്‍ കല്‍പ്പിച്ചു. (ഇഖാമത്ത് ഉള്‍പ്പെടെ) ………ബാങ്ക് വിളിച്ചു. കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു” (ബുഖാരി).

ഹദീസില്‍ നിന്ന് രണ്ടു കാര്യം വ്യക്തമാണ്. ഒന്ന്: നബി (സ്വ) യുടെ കാലത്ത് മാത്രമല്ല സ്വിദ്ദീഖ് (റ) ന്റെയും ഉമര്‍ (റ) ന്റെയും കാലത്ത് അവര്‍ നടപ്പില്‍ വരുത്തിയ കാര്യങ്ങള്‍ ക്കും ഇസ്ലാമില്‍ പ്രസക്തിയുണ്ട്. അല്ലാത്തപക്ഷം ഇവരുടെ കാലത്തുണ്ടായിരുന്നില്ല എന്ന പ്രസ്താവന നിരര്‍ഥകമാകുമല്ലോ. രണ്ട്: സാഇബുബ്നു യസീദ് (റ) വും ഇമാം ബുഖാരിയും ഉസ്മാന്‍ (റ) ന്റെ പ്രവര്‍ത്തനം ഇസ്ലാമിക നിയമമായി അംഗീകരിച്ചിരി ക്കുന്നു. അല്ലെങ്കില്‍ ഈ പ്രസ്താവനക്കുശേഷം ഇത് ബിദ്അത്താണെന്ന് പറയുമായി രുന്നു. അങ്ങനെ ചെയ്തിട്ടില്ല. ഫത്ഹുല്‍ ബാരിക്ക് അനുബന്ധമായി സ്വാഭിപ്രായങ്ങള്‍ ചേര്‍ക്കാറുള്ള ഇബ്നുബാസ് പോലും രണ്ടാം ബാങ്ക് നവീനാചാരമാണെന്ന് പറഞ്ഞി ട്ടില്ല. ‘സ്വര്‍ഗസ്ഥരായ വിശ്വാസികള്‍ എന്റെയും സ്വഹാബത്തിന്റെയും ചര്യ പിന്‍പറ്റുന്ന വരായിരിക്കു’മെന്ന് നബി (സ്വ) പ്രസ്താവിച്ചിരിക്കുന്നു. സ്വഹാബികളുടെ ചര്യക്കു അംഗീകാരം നല്‍കുകയാണ് മേല്‍ ഹദീസ്. രണ്ടാം ബാങ്കിനെ നിഷേധിക്കുന്നവര്‍ സ്വഹാബത്തിന്റെ ഇജ്മാഇനെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്.

മആശിറ വിളി

ജുമുഅയുടെ ഒരു പ്രധാന ഭാഗമാണ് ഖുത്വുബ. എല്ലാവരും ശ്രദ്ധയോടെ ഇത് കേട്ടിരി ക്കണം. ഖുത്വുബാ വേളയിലെ സംസാരം ജുമുഅഃയുടെ പ്രതിഫലം നഷ്ടപ്പെടുത്തു മെന്ന് ഹദീസുകളില്‍ കാണാം. ഇത്രയും പ്രധാനപ്പെട്ട ഖുത്വുബഃ ആരംഭിക്കുന്നതിനു മുമ്പ് അതു സംബന്ധമായ മുന്നറിയിപ്പു നല്‍കുന്നതിനാണ് മആശിറ വിളി സുന്നത്താ ക്കിയത്. ഹദീസിന്റെ പിന്തുണ യോടെ ഇബ്നുഹജര്‍ (റ) ഇക്കാര്യം സമര്‍ഥിക്കുന്നു:

“ഞാന്‍ പറയുന്നു. നബി (സ്വ) ഹജ്ജത്തുല്‍ വിദാഇല്‍ മിനയില്‍ വെച്ച് ഖുത്വുബഃ നിര്‍വഹിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ ജനങ്ങളെ അടക്കിയിരുത്താന്‍ നബി ഒരാളോട് കല്‍പ്പി ച്ചുവെന്ന ഹദീസ് ഒരു മുര്‍ഖിയെ (ഖത്വീബിനെ മിമ്പറിലേക്ക് ക്ഷണിക്കുന്നവന്‍) നിശ്ച യിക്കണമെന്നതിന് തെളിവാണ്. ഇതനുസരിച്ച് ജനങ്ങളെ നിശ്ശബ്ദരാക്കി ഇരുത്താന്‍ ഒരാളോട് കല്‍പ്പിക്കല്‍ ഖത്വീബിന് സുന്നത്താണ്. ഇതാണ് മുര്‍ഖിയുടെ ജോലി” (തുഹ്ഫഃ, 2/461).

ഹദീസില്‍ നിന്ന് മആശിറ വിളി സുന്നത്താണെന്ന് തെളിയിക്കുകയാണ് ഇബ്നുഹജര്‍ (റ). നവീനാശയക്കാരുടെ അഭിപ്രായത്തില്‍ ഖുത്വുബഃ കേവലം ഒരു പ്രഭാഷണമാ ണല്ലോ. എങ്കില്‍ സ്വാഭാവിക സ്വാഗത പ്രസംഗത്തിന്റെ സ്ഥാനമെങ്കിലും ഇതിനു നല്‍കി ക്കൂടേ?

വാളെടുക്കല്‍

അബൂദാവൂദ് നിവേദനം ചെയ്യുന്നു. ശുഐബ്ബ്നു റസീക് (റ) പറയുന്നു: “ഞങ്ങള്‍ മദീനയില്‍ ദിവസങ്ങളോളം താമസിച്ചു. അന്ന് നബി (സ്വ) യോടൊപ്പം ഞങ്ങള്‍ ജുമു അഃയില്‍ പങ്കെടുത്തിരുന്നു. ഒരു വടി, അല്ലെങ്കില്‍ ഒരു വില്ല് കുത്തിപ്പിടിച്ചുകൊണ്ട് എഴു ന്നേറ്റുനിന്ന് നബി അല്ലാഹുവിനെ സ്തുതിച്ചു. അവനെ വാഴ്ത്തി. (ഖുത്വുബഃ നിര്‍വ ഹിച്ചു.) (ബദ്ലുല്‍ മജ്ഹൂദ് ബി ശറഹി അബീദാവൂദ്, 6/94).

കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തില്‍ വാളെടുക്കല്‍ സുന്നത്താണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ഇബ്നുഹജര്‍ (റ) എഴുതി: “ഖത്വീബ് വാള്, വടി പോലുള്ളവയില്‍ ഊന്നിനില്‍ക്കല്‍ സുന്നത്താകുന്നു. നബി (സ്വ) യെ പിന്‍പറ്റലാ ണത്” (തുഹ്ഫഃ, 2/462).

“ഖതീബ് വാള്, വടി പോലുള്ളതിന്റെമേല്‍ ഊന്നിനില്‍ക്കണം. അബൂദാവൂദ് റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്” (മഹല്ലി, 1/282).

ഹദീസുകൊണ്ട് സ്ഥിരപ്പെട്ട ഒരു സുന്നത്തിനെയാണ്, നവീനവാദികള്‍ ഉപേക്ഷിക്കു കയും എതിര്‍ക്കുകയും ചെയ്യുന്നതെന്ന് നാം മനസ്സിലാക്കുക.


RELATED ARTICLE

 • ബദര്‍ദിന ചിന്തകള്‍
 • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
 • രക്ത വിപണനവും രക്തദാനവും
 • മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും
 • ഖബര്‍ സിയാറത്
 • തറാവീഹ്
 • തല്‍ഖീന്‍
 • സ്ത്രീ ജുമുഅ ജമാഅത്ത്
 • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം
 • നിസ്കാരത്തില്‍ ഖുനൂത്
 • സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
 • നേര്‍ച്ച
 • മാസപ്പിറവി
 • ഖുത്വുബയുടെ ഭാഷ
 • കൂട്ടുപ്രാര്‍ഥന
 • ജുമുഅയും വിവാദങ്ങളും
 • ജാറങ്ങള്‍
 • അടിയന്തിരം
 • സുന്നത്ത് കുളികള്‍