സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍

ല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വര്‍ണ്ണവും വെളളിയും സൂക്ഷിക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടാകുമെന്ന് തങ്ങള്‍ അറിയിക്കുക. അവരുടെ സമ്പാദ്യത്തിന്റെ മേലില്‍ (കിടത്തി) അവരുടെ പാര്‍ശ്വങ്ങളും പിരടിയും നെറ്റിയുടെ ഭാഗങ്ങളുമെല്ലാം ചൂടാക്കപ്പെടുന്ന ദിനം. അവരോട് ഭയപ്പെടുത്തും വിധം പറയപ്പെടും, ഇതൊക്കെ നിങ്ങള്‍ നിങ്ങള്‍ക്ക് സമ്പാദിച്ചുവെച്ചതായിരുന്നു”(ഖുര്‍ആന്‍‏- 9/34, 35).

നബി (സ്വ) പറഞ്ഞു: “ഒരു വ്യക്തിക്ക് അല്ലാഹു സമ്പത്ത് നല്‍കി. അവന്‍ അതിന്റെ അര്‍ഹതപ്പെട്ട സകാത് നല്‍കിയതുമില്ല. എങ്കില്‍ അന്ത്യനാളില്‍ അവന്റെ സമ്പത്ത് കണ്ണുകള്‍ക്ക് മീതെ രണ്ടു കറുത്ത പുളളികള്‍ ഉളള അതിഭീകര സര്‍പ്പാകാരം പൂണ്ട് പ്രത്യക്ഷപ്പെടുന്നതാണ്. അത് ഈ മനുഷ്യ ന്റെ കഴുത്തില്‍ മാലയായി ചുറ്റിപ്പിടിച്ച് ‘ഞാന്‍ നിന്റെ സമ്പത്താണ്, നിന്റെ സൂക്ഷിപ്പുനിധിയാണ്’ എന്ന് പറഞ്ഞുകൊണ്ടിരിക്കുമത്രെ!” ശേഷം പ്രവാചകര്‍ (സ്വ) ഖുര്‍ആനില്‍ നിന്ന് താഴെ അര്‍ഥം വരുന്ന വാചകം ഓതി. “അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹത്തില്‍ നിന്ന് ചെലവു ചെയ്യാന്‍ അമാന്തം കാണിക്കുന്നവര്‍ തങ്ങള്‍ക്ക് അത് നല്ലതാണെന്ന് ഒരിക്കലും ധരിക്കണ്ട. അവര്‍ക്ക് തീര്‍ത്തും ഉപദ്രവമായിരിക്കുമത്. മാത്രമല്ല തങ്ങള്‍ ലുബ്ധത കാണിച്ചു കൂമ്പാരമാക്കിയത് പരലോകത്ത് മാലയായി അണിയിക്കപ്പെടുന്നതുമാണ്”(ബുഖാരി).

ജീവ വര്‍ഗ്ഗങ്ങളിലെ സകാത്ത് നല്‍കാത്തവന് ലഭിക്കുന്ന ശിക്ഷ

നബി (സ്വ) പറഞ്ഞു. “ആടോ പശുവോ ഒട്ടകമോ ഉണ്ടായിരിക്കെ അവയുടെ നിര്‍ബന്ധദാനം നല്‍കാതിരുന്നാല്‍ ആ ജീവികളെ ഭീകര രൂപത്തില്‍ തടിച്ചുകൊഴുത്തവയായി ഹാജറാക്കപ്പെടും. അവ ഈ മനുഷ്യനെ കുളമ്പുകള്‍ കൊണ്ട് ചവിട്ടി മെതിക്കുകയും കൊമ്പുകള്‍ കൊണ്ട് കുത്തുകയും ചെയ്യും. ഓരോ കൂട്ടമായി വന്നുകൊണ്ടുളള ഈ ആക്രമണം ജനങ്ങള്‍ക്കിടയിലെ വിധിതീര്‍പ്പു സമയം വരെ തുടരുന്നതാണ്. ” (ബുഖാരി, മുസ്ലിം)

സ്വര്‍ണ്ണം, വെള്ളിയുടെ സകാത്ത് നല്കാത്തവര്‍ക്കുള്ള ശിക്ഷ

അബൂഹുറൈറഃ (റ) പറഞ്ഞു. നബി(സ്വ)പറഞ്ഞിരിക്കുന്നു “സ്വര്‍ണ്ണം, വെള്ളി എന്നി വയില്‍ അര്‍ഹതപ്പെട്ട വിഹിതം സകാത് നല്‍കിയില്ലെങ്കില്‍ പാരത്രിക ലോകത്ത് ആ വസ്തുക്കളെ തീപ്പലകകളാക്കി മാറ്റപ്പെടും. അതിന്റെ ഉടമസ്ഥനെ അതിന്റെ മീതെ കിടത്തി നരകാഗ്നിയില്‍ ചൂടാക്കപ്പെടുകയും മു തുകും നെറ്റിയുടെ ഭാഗങ്ങളും കരിക്കപ്പെടുകയും ചെയ്യും. ഒരു ദിവസത്തിന് അമ്പതിനായിരം വര്‍ഷത്തെ ദൈര്‍ഘ്യമുളള മഹ്ശറയില്‍ അടിമകള്‍ക്കുളള സ്വര്‍ഗ നരകം നിര്‍ണ്ണയിക്കപ്പെടുന്ന സമയം വരെ ഈ ശിക്ഷ ആവര്‍ത്തിച്ചു കൊണ്ടിരിക്കും” (ബുഖാരി).


RELATED ARTICLE

 • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • സംഘടിത സകാത്
 • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
 • ഫിത്വ്ര്‍ സകാത്
 • സകാത്
 • സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍
 • സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍
 • സകാതില്‍ കൊല്ലം കണക്കാക്കുന്നത്
 • വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്
 • സകാതിന്റ നിരക്ക് ഖുര്‍ആനില്‍
 • സകാതിന്റെ ഇനങ്ങള്‍
 • മുതല്‍മുടക്കിനും ലാഭത്തിനും സകാത്
 • ലോണ്‍ എടുത്ത കച്ചവടം
 • കൂറു കച്ചവട സകാത്
 • കിട്ടാനുളള സംഖ്യക്ക് സകാത്
 • ആഭരണങ്ങളുടെ സകാത്
 • ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്
 • സ്വര്‍ണം, വെള്ളിയുടെ സകാത്
 • ബോണസ്, പ്രോവിഡന്റ് ഫണ്ട്
 • സ്ത്രീധനത്തിന് സകാത്
 • പാത്രങ്ങളും കേടായ ആഭരണങ്ങളും
 • പലതരം കച്ചവടം
 • തേങ്ങക്ക് സകാത്
 • കംപ്യൂട്ടര്‍ സെന്ററിന് സകാത്
 • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ
 • പലപ്പോഴായി നിക്ഷേപിച്ച പണം
 • പത്തുപറ പത്തായത്തിലേക്ക്
 • പണത്തിനുപകരം സാധനങ്ങള്‍
 • മുതല്‍മുടക്ക് കുറവാണെങ്കില്‍
 • മാതാപിതാക്കള്‍ക്ക് സകാത്
 • കച്ചവടം മകന്‍ ഏറ്റെടുത്താല്‍
 • കടം വാങ്ങി കച്ചവടം
 • സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം
 • വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്
 • കറന്‍സിയുടെ ചരിത്രവും സകാതും
 • ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍
 • നീക്കുപോക്ക്
 • കൃഷിയുടെ സകാത്
 • വ്യവസായത്തിന്റെ സകാത്
 • കച്ചവടത്തിന്റെ സകാത്
 • സകാത് എന്ത് ?
 • സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍
 • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍
 • സംസ്കരണം സകാതിലൂടെ