Click to Download Ihyaussunna Application Form
 

 

തഹജ്ജുദ് നിസ്കാരം

ജമാഅത്ത് സുന്നത്തില്ലാത്ത, വളരെ പ്രധാനപ്പെട്ട ഒരു രാത്രി നിസ്കാരമാണ് തഹജ്ജുദ്. ഇതിന് പ്രത്യേക രൂപമില്ല. ഇശാഅ് മുതല്‍ സ്വുബ്ഹിവരെയാണ് സമയമെങ്കിലും ഏറ്റവും നല്ലത് സ്വുബ്ഹിയോട് അടുക്കലാണ്. ഇശാഇന്റെ സമയത്ത് ഉറങ്ങുക, ഇശാഅ് നിസ്കരിക്കുക എന്നീ രണ്ടു കാര്യങ്ങള്‍ക്ക് ശേഷം മാത്രമേ ഈ നിസ്കാരം സുന്നത്താവുകയുള്ളൂ (ശര്‍വാനി 2: 245). രാത്രി തീരെ ഉറങ്ങാത്തവര്‍ക്ക് തഹജ്ജുദ് ലഭിക്കില്ല. ഇശാഅ് നിസ്കരിക്കാതെ ഉറങ്ങിയവര്‍ ഇശാഅ് നിസ്കരിച്ച ശേഷം നിസ്കരിക്കുന്ന നിസ്കാരം മാത്രമേ തഹജ്ജുദ് ആയി പരിഗണിക്കുകയുള്ളു.

മുന്തിച്ച് ജംആക്കുന്നവന് ഇശാഅ് ബാങ്കിന് മുമ്പുള്ള ഉറക്കത്തിന് ശേഷം നിസ്കരിക്കുന്നത് കൊണ്ട് തഹജ്ജുദ് ലഭിക്കും. അല്ലാത്തവര്‍ക്ക് ഇശാ മഗ്രിബിനിടയിലുള്ള ഉറക്കം മതിയാവില്ല(ശര്‍വാനി).

റവാതിബ്, സമയബന്ധിതമല്ലാത്ത സുന്നത്ത് നിസ്കാരങ്ങള്‍, ഖളാആയ ഫര്‍ദ് നിസ്കാരങ്ങള്‍, നേര്‍ച്ചയാക്കിയ നിസ്കാരം എന്നിവ കൊണ്ടെല്ലാം തഹജ്ജുദ് ലഭിക്കും. ഒപ്പം തഹജ്ജുദിന്റെ നിയ്യത്ത് കൂടിയുണ്ടായാല്‍ മാത്രമെ കൂലി ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം ബാദ്യത ഒഴിവാകും. പതിവായി തഹജ്ജുദ് നിസ്കരിക്കുന്നവര്‍ക്ക് ഒഴിവാക്കല്‍ കറാഹത്താണ്.

തഹജ്ജുദിന്റ എണ്ണത്തില്‍ ക്യത്യതയില്ല. ഒരു റക്അത്തും മതിയാവും എന്ന് ശറഹുല്‍ ഇര്‍ശാദില്‍ പറയുന്നു. കൂടിയാല്‍ എത്ര റക്അത്തുമാവാമെങ്കിലും എണ്ണം കൂട്ടുന്നതിനെക്കാള്‍, ഖിറാഅത്ത് ദീര്‍ഘിപ്പിച്ച് നിസ്കരിക്കലാണ് ഉത്തമം. (ഇആനത്ത്).

തഹജ്ജുദ് നിസ്കാരം ഒഴിവായാല്‍ ഖളാ വീട്ടല്‍ സുന്നത്തുണ്ട്. തഹജ്ജുദ് നിസ്കരിക്കനാഗ്രഹിക്കുന്നവരെ വിളിച്ചുണര്‍ത്തലും നിസ്കരിച്ചവര്‍ക്ക് ളുഹ്റിന് മുമ്പ് അല്‍പം ഉറങ്ങലും സുന്നത്താണ്.


RELATED ARTICLE

  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • തസ്ബീഹ് നിസ്കാരം
  • നിസ്കാരത്തില്‍ ഖുനൂത്
  • തഹജ്ജുദ് നിസ്കാരം
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും