Click to Download Ihyaussunna Application Form
 

 

നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)

സ്വലാത്ത്

സ്വലാത്തിന്റെ വാചകം നിര്‍ണ്ണിതമല്ലാത്തതുകൊണ്ട് തന്നെ എങ്ങനെ സ്വലാത്ത് ചൊല്ലിയാലും ഫര്‍ള് വീടുന്നതാണ്. അല്ലാഹുവെ, നബി (സ്വ) ക്ക് നീ ഗുണം ചെയ്യേണമെ, എന്നര്‍ഥം വരുന്ന രൂപത്തില്‍ അത് നിര്‍വ്വഹിക്കുക. ഇബ്നു ഉമര്‍ (റ) പറയുന്നത് ശ്രദ്ധിക്കൂ. നബി (സ്വ) പറഞ്ഞു. ഖിറാഅത്തും തശഹ്ഹുദും എന്റെ മേലില്‍ സ്വലാത്തുമില്ലാത്ത നിസ്കാരമില്ല. ഇമാം ബൈഹഖി പറയുന്നു. തശഹ്ഹുദില്‍ നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലാതിരുന്നാല്‍ നിസ്കാരം മടക്കി നിസ്കരിക്കേണ്ടതാണ്.

നബി (സ്വ) ക്ക് സ്വലാത്ത് ചൊല്ലുന്നതിനോടൊപ്പം അവിടുത്തെ കുടുംബത്തിനും സ്വലാത്ത് ചൊ ല്ലല്‍ ഘനപ്പെട്ട സുന്നത്താണ്. ഹദീസില്‍ പല രൂപത്തിലും സ്വലാത്തിന്റെ വാചകങ്ങള്‍ രേഖപ്പെട്ടിട്ടുണ്ടെങ്കിലും സ്വലാത്ത് ഇബ്റാഹീമിയ്യഃ യാണ് ഏറ്റവും ഉത്തമം. “അല്ലാഹുവെ, ഇബ്റാഹീം നബി (അ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്ത പോലെ നബി (സ്വ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്യുകയും, ഇബ്റാഹീം നബി (അ) ക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്ത പോലെ തിരുനബി (സ്വ) ക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്യണേ എന്നര്‍ഥം വരുന്ന പ്രസ് തുത സ്വലാത്ത് പൂര്‍ത്തിയായാല്‍ പിന്നെ പ്രാര്‍ഥനയുടെ സമയമാണ്.

നബി (സ്വ) തശഹ്ഹുദിന്റെയും സലാമിന്റെയും ഇടയില്‍ അല്ലാഹുവിനോട് ദുആ ചെയ്തതായി ഹദീസിലുണ്ട്. “അല്ലാഹുവെ, ഞാന്‍ ആദ്യവും അവസാനവും രഹസ്യമായും പരസ്യമായും അമിതമായും ചെയ്ത പാപങ്ങളും എന്നെക്കാള്‍ കൂടുതല്‍ നിനക്കറിയാവുന്ന ദോഷങ്ങളുമെല്ലാം നീ എനിക്ക് പൊറുത്ത് തരേണമേ, മുന്തിക്കുന്നവനും പിന്തിക്കുന്നവനും നീയാണ്, നീ അല്ലാതെ ആരാധ്യനില്ല,” എന്ന് സാരമുളള പ്രാര്‍ഥന നബി (സ്വ) യില്‍ നിന്ന് രേഖപ്പെട്ടിട്ടുണ്ട്.

നരകശിക്ഷയില്‍ നിന്നും ഖബര്‍ സിക്ഷയില്‍ നിന്നും ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണങ്ങളില്‍ നിന്നും ദജ്ജാലിന്റെ കുഴപ്പങ്ങളില്‍ നിന്നുമെല്ലാം അല്ലാഹുവിനോട് കാവല്‍ തേടിയതായും ഹദീസില്‍ കാണാവുന്നതാണ്.

അല്ലാഹുവുമായി താന്‍ നടത്തുന്ന സംഭാഷണത്തിന്റെ ഒടുവില്‍ കിട്ടുന്ന ഈ അവസരം വിശ്വാസി നന്നായി ഉപയോഗപ്പെടുത്തണം. തനിക്ക് വേണ്ടി മാത്രം അര്‍പ്പിച്ച പ്രധാനപ്പെട്ട ഈ ആരാധനയില്‍ ഏറെ സന്തോഷിക്കുന്ന അല്ലാഹു, അവനോട് ചോദിക്കുന്ന ദാസനെ തട്ടുകയില്ല തീര്‍ച്ച.

ഇരുത്തം

അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം സലാം വീട്ടാന്‍ വേണ്ടി ഇരിക്കല്‍ നിസ്കാര ത്തിന്റെ മറ്റൊരു ഫര്‍ളാകുന്നു. അത് ഉപേക്ഷിച്ചാല്‍ നിസ്കാരം സാധുവാകുകയില്ല.

സലാം വീട്ടല്‍

തക്ബീര്‍ ചൊല്ലി യജമാനനുമായുളള മുനാജാത്തി (സംഭാഷണം) ല്‍ പ്രവേശിച്ച അടിമ അവസാനമായി തന്റെ ചുറ്റുമുളളവര്‍ക്ക് നാഥന്റെ രക്ഷയുണ്ടാകാനായി സലാം വീട്ടലിലൂടെ ആവശ്യപ്പെടുന്നു. ഇമാം തുര്‍മുദിയുടെ റിപ്പോര്‍ട്ട് ഇങ്ങനെ വായിക്കാം,”നിസ്കാരത്തിന്റെ താക്കോല്‍ ശുദ്ധിയും അതിലേക്കുളള പ്രവേശം തക്ബീറതുല്‍ ഇഹ്റാമും വിരാമം സലാമുമാകുന്നു.

തിരുനബി (സ്വ) യുടെ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും സലാം വീട്ടല്‍ ഫര്‍ളാണ് എന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ രൂപം ‘അസ്സലാമു അലൈകും’ എന്നായിരിക്കെ ഇതില്‍ നിന്ന് ഏതെങ്കിലും ഒരക്ഷരം ഇല്ലാതായാല്‍ സലാം ശരിയാവുകയില്ല. പൂര്‍ണ്ണമായ രൂപമനുസരിച്ച് ‘അസ്സലാമു അലൈകും വ റഹ്മത്തുള്ളാ’ എന്ന് പറയണം. ആദ്യം വലത്തോട്ടും പിന്നീട് ഇടത് ഭാഗത്തേക്കും മുഖം തിരിച്ചുകൊണ്ട് പറയലാണ് സുന്നത്ത്. ഒന്നാമത്തെ സലാം വീട്ടലാണ് നിസ് കാരത്തിന്റെ ഫര്‍ള്. രണ്ടാമത്തേത് സുന്നത്താണ്. ഓരോ സലാമിലും ആ ഭാഗത്തുളളവര്‍ നിസ് കരിക്കുന്നവന്റെ കവിള്‍ത്തടം കാണത്തക്കവിധം മുഖം തിരിക്കണം, ഇതായിരുന്നു നബിചര്യ.

രണ്ടാം സലാം സുന്നത്തായതു കൊണ്ട് തന്നെ ഒരാള്‍ക്ക് ആദ്യ സലാമിന് ശേഷം അശുദ്ധിയുണ്ടായാല്‍ നിസ്കാരത്തിന് കുഴപ്പമില്ല. എങ്കിലും അയാള്‍ രണ്ടാം സലാം ചൊല്ലരുത്, കാരണം ശുദ്ധിയില്ലാതെ സലാമില്ല എന്നത് തന്നെ.

നിസ്കാരത്തിന് വിരാമം കുറിച്ചുകൊണ്ട് ചൊല്ലുന്ന ഈ സലാമ് കൊണ്ട് ഓരോ ഭാഗത്തുമുളള മുഅ്മിനുകള്‍, മലകുകള്‍, ജിന്നുകള്‍ എന്നിവരെയാണ് ഉദ്ദേശിക്കേണ്ടത്. ലോകത്തിന്റെ വിവിധ കോണുകളിലുളള വിശ്വാസികള്‍ ദിവസവും അഞ്ച് തവണ തന്റെ മുഅ്മിനായ സഹോദര സഹോദരികള്‍ക്ക് വേണ്ടി രക്ഷ തേടിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, തന്റെ സ്രഷ്ടാവിനെ എല്ലാ നിലയിലും വാഴ്ത്തുകയും അംഗീകരിക്കുകയും ചെയ്ത ഈ മനുഷ്യന്‍ വിശുദ്ധ ഇസ്ലാമിനെ മുറുകെ പിടിക്കുമെന്ന പ്രതിജ്ഞ കൂടി ഈ ആശംസയിലൂടെ എടുക്കുകയാണ്.


RELATED ARTICLE

  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • തസ്ബീഹ് നിസ്കാരം
  • നിസ്കാരത്തില്‍ ഖുനൂത്
  • തഹജ്ജുദ് നിസ്കാരം
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും