Click to Download Ihyaussunna Application Form
 

 

നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)

നിസ്കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനള്‍ക്ക് ശര്‍ത്വുകള്‍ എന്നു പറയും പോലെ നിസ്കാരത്തില്‍ നിര്‍ബന്ധമായ പതിനാല് കാര്യങ്ങള്‍ വേറെയുമുണ്ട്. ഇവയാണ് നിസ്കാരത്തിന്റെ ഫര്‍ളുകള്‍ എന്നറിയപ്പെടുന്നത്.

(1) നിയ്യത്ത്: നിയ്യത്ത് എന്നാല്‍ ഒരുകാര്യം നിശ്ചയിച്ചുറപ്പിക്കുക, ഉദ്ദേശിക്കുക എന്നാണ് ഭാഷാര്‍ഥം. നിസ്കരിക്കുന്നവന്‍ തക്ബീറതുല്‍ ഇഹ്റാമിന്റെ സമയത്ത് നിയ്യത്ത് മനസ്സില്‍ കൊണ്ടുവന്നിരിക്കണം. നാവുകൊണ്ട് ഉച്ചരിക്കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്താണ്. ഉമര്‍ (റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ നിന്ന് നിയ്യത്തിന്റെ അനിവാര്യത നമുക്ക് മനസ്സിലാക്കാവുന്നതാണ്. നബി(സ്വ) അരുള്‍ ചെയ്യുന്നു. നിശ്ചയം എല്ലാ കര്‍മങ്ങളുടെയും സ്വീകാര്യത നിയ്യത്തുകള്‍ കൊണ്ട് മാത്രമാണ്. ഒരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചത് മാത്രമാണുള്ളത് (ബുഖാരി മുസ്ലിം). വീട്ടില്‍ നിന്ന് പള്ളിയിലേക്കോ നിസ്കാരസ്ഥലത്തേക്കോ ഉള്ള യാത്ര നിയ്യത്തായി പരിഗണിക്കപ്പെടുകയില്ല. മുകളില്‍ പറഞ്ഞപോലെ, തക്ബീറതുല്‍ ഇഹ്റാമിന്റെ സമയത്ത് നിയ്യത്ത് മനസ്സില്‍ കൊണ്ടുവരികയും അത് തക്ബീറിനോട് ചേര്‍ന്നു വരികയും വേണം. ജമാഅത്തായി നിസ്കരിക്കാന്‍ വേണ്ടി ഓടിപ്പോകുന്ന വ്യക്തി അല്‍പനേരം അണിയില്‍ (സ്വഫ്) നിന്ന ശേഷം നിയ്യത്ത് മനസ്സില്‍ കൊണ്ടു വന്ന് തക്ബീര്‍ ചൊല്ലി മാത്രമേ ഇമാമുള്ള നിസ്കാരത്തിലേക്ക് പ്രവേശിക്കാവൂ. അഥവാ നിറുത്തത്തില്‍ തന്നെയാണ് നിയ്യത്തും തക്ബീറതുല്‍ ഇഹാറാമും വേണ്ടത്. അല്ലാതിരുന്നാല്‍ നിസ്കാരം സാധുവാകുകയില്ല.

നിയ്യത്ത് എങ്ങനെ

ഞാന്‍ നിസ്കരിക്കുന്നുവെന്നും ഏത് നിസ്കാരമാണെന്നും ഫര്‍ളാണെങ്കില്‍ ഫര്‍ളെന്നും കരുത ലാണ് നിര്‍ബന്ധം. റക്അത്തിന്റെ എണ്ണം, അദാഅ്, ഖളാഅ്, ഖിബിലാക്ക് മുന്നിടുന്നു എന്നിവ കരുതല്‍ സുന്നത്താണ്. മഅ്മൂമാണെങ്കില്‍ ഇമാമോടുകൂടി എന്ന് കൂടി കരുതണം. അപ്പോള്‍ പൂര്‍ണ്ണ രൂപം ഇങ്ങനെ മനസ്സിലാക്കാം. ഉദാ: സ്വുബ്ഹി എന്ന ഫര്‍ള് നിസ്കാരം രണ്ട് റക്അത് ഖിബിലക്ക്് മുന്നിട്ട് ഇമാമോടു കൂടെ അദാആയി അല്ലാഹുവിന് വേണ്ടി ഞാന്‍ നിസ്കരിക്കുന്നു.

(2) തക്ബീറത്തുല്‍ ഇഹ്റാം : അല്ലാഹു അക്ബര്‍ എന്നാണ് തക്ബീറിന്റെ വാക്യം. അല്ലാഹു മഹാനാകുന്നു എന്നാണ് ഇതിന്നര്‍ഥം. ഇത് അറബിയില്‍ തന്നെ പറയല്‍ നിര്‍ബന്ധമാണ്. മത്രമല്ല അര്‍ഥത്തെ ബാധിക്കുന്ന രൂപത്തില്‍ അക്ഷരങ്ങളെ മാറ്റുകയോ നീട്ടുകയോ ചെയ്താലും പരിഗണിക്കപ്പെടുകയില്ല. നിന്ന് നിസ്കരിക്കുന്നവര്‍ ശരിക്കും നിവര്‍ന്നു നിന്നാകണം തക്ബീര്‍ ചൊല്ലേത്. റുകൂഇലുള്ള ഇമാമിനെ പ്രാപിക്കാന്‍ വേണ്ടി ഓടിച്ചെന്ന് റുകൂഇലേക്ക് പോയ്കൊണ്ടിരിക്കെ തക്ബീറ് ചൊല്ലുന്നത് സാധുവല്ല. റുകൂഇല്‍ ശരീരം പൂര്‍ണമായി അടങ്ങാന്‍ ആവശ്യമായ സമയം ഇമാമിനോടൊപ്പം ലഭിച്ചില്ലെങ്കില്‍ പ്രസ്തുത റക്അത് പരിഗണിക്കപ്പെടുന്നതല്ല. നിസ്കാരത്തിന് പോവുക, ഓടി പോവരുത്. നടന്നുകൊണ്ട ് പോവുക, ജമാഅത്തായി കിട്ടിയത് നിസ്കരിക്കുക. അല്ലാത്തവ സ്വന്തമായി പൂര്‍ത്തിയാക്കുകയും ചെയ്യുക, ഇതാണ് നബി(സ്വ)യുടെ നിര്‍ദേശം.

ഇമാം തക്ബീറിന്റെ അവസാന അക്ഷരവും പൂര്‍ത്തിയാക്കിയ ശേഷമേ മഅ്മൂമ് തക്ബീറ് തുടങ്ങാവൂ. കാരണം തക്ബീര്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഇമാമിന്റെ നിസ്കാരം ആരംഭിക്കുന്നത്. ഇമാമിന്റെ തക്ബീര്‍ പൂര്‍ത്തിയാകും മുമ്പ് മഅ്മൂം തക്ബീര്‍ തുടങ്ങിയാല്‍ നിസ്കാരത്തില്‍ പ്രവേശിക്കാത്ത് ഒരാളെയാണ് അവന്‍ ഇമാമാക്കിയത്. അതുകൊണ്ട ് നിസ്കാരം തന്നെ സാധുവാകുകയില്ല. ഇത് തക്ബീറിന് മാത്രം ബാധകമാണ്. മറ്റ് ഫര്‍ളുകളില്‍ ഇമാമിനെക്കാള്‍മുന്‍ കടക്കാതിരിന്നാല്‍ മതി.

എന്നാല്‍ ഇമാം തക്ബീര്‍ ചൊല്ലിയ ഉടനെ തക്ബീര്‍ ചൊല്ലുന്നതിലും തുടക്കത്തിലെ ഇമാമോടൊപ്പം നിസ്കാരം നിര്‍വഹിക്കുന്നതിലും വലിയ പുണ്യമ്ു. നബി(സ്വ) പറയുന്നു. ആരെങ്കിലും അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ച് നാല്‍പത് ദിവസം ആദ്യത്തെ തക്ബീറില്‍ ഇമാമോടൊപ്പമെത്തിയവര്‍ക്ക് രണ്ട് മോചനങ്ങള്‍ ലഭിക്കുന്നതാണ്. ഒന്ന് നരകമോചനവും മറ്റൊന്ന് കപട വിശ്വാസത്തില്‍ നിന്നുള്ള മോചനവുമാണ്.

തക്ബീറതുല്‍ ഇഹ്റാമില്‍ രണ്ട് ഉള്ളന്‍ കൈകളും ഖിബിലക്ക് അഭിമുഖമാക്കി ചുമലകുള്‍ക്ക് നേരെ ഉയര്‍ത്തല്‍ സുന്നതാകുന്നു. ഇബ്നു ഉമറി(റ)ല്‍ നിന്ന് ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക. നബി(സ്വ) നിസ്കാരം ആരംഭിച്ചാല്‍ ചുമലുകള്‍ക്ക് നേരെ കൈകള്‍ ഉയര്‍ത്തുമായിരുന്നു. റുകൂഇന് വേണ്ടി തക്ബീര്‍ ചൊല്ലിയാലും റുകൂഇല്‍ നിന്ന് തലഉയര്‍ത്തുമ്പോഴും ഇപ്രകാരം കൈകളുയര്‍ത്തുകയും സമി’അല്ലാഹു ലിമന്‍ ഹമിദഹു എന്ന് പറയുകയും ചെയ്തിരുന്നു. സുജൂദില്‍ ഇപ്രകാരം ചെയ്തിരുന്നില്ല. തക്ബീറതുല്‍ ഇഹ്റാമില്‍ ഉയര്‍ത്തിയ കൈകള്‍ വലത് കയ്യിന്റെ ഉള്ളം കൈ കൊണ്ട് ഇടതുകയ്യിന്റെ മണികണ്ഠം പിടിച്ച രൂപത്തില്‍ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിലായിട്ടാണ് വെക്കേത്. ഇവ്വിഷയകമായി ഇരുപതോളം ഹദീസുകള്‍ വന്നിട്ട്ു.

ഇമാം തുര്‍മുദി(റ) പറയുന്നു. നബി(സ്വ)യുടെ സ്വഹാബിമാരും താബിഉകളും പില്‍കാല പണ്‍ഢിതന്മാരും ഇടതു കയ്യിന്മേല്‍ വലതുകൈ വെക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിട്ടു ള്ളത്. എന്നാല്‍ അവരില്‍ ചിലര്‍ പൊക്കിളിന്റെ താഴെയാണ് വെക്കേണ്ടത് എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

(3) നില്‍ക്കാന്‍ കഴിവുള്ളവന്‍ നല്‍ക്കല്‍: ഇത് ഫര്‍ള് നിസ്കാരത്തില്‍ നിര്‍ബന്ധമാണ് എന്നത് ഖുര്‍ആന്‍ ഹദീസ് ഇജ്മഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു നിസ്കാരങ്ങളെ വിശിഷ്യാ മധ്യ നിസ്കാരത്തെ നിങ്ങള്‍ കാത്ത് സൂക്ഷിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ ശാന്തരായി നില്‍ക്കുകയും ചെയ്യുവീന്‍.

ഫര്‍ള് നിസ്കാരത്തില്‍ നില്‍ക്കാന്‍ സാധിക്കാത്തവന്‍ ഇരുന്നോ കിടന്നോ കഴിയും വിധം നിസ്കരിച്ചാല്‍ മതി. അവര്‍ക്കതിന് പരിപൂര്‍ണ പ്രതിഫലം ലഭിക്കുകയും ചെയ്യും. നബി(സ്വ) പറഞ്ഞതായി അബൂ മൂസാ(റ) നിവേദനം ചെയ്യുന്നു. ഒരാള്‍ രോഗത്തിലോ യാത്രയിലോ ആയാല്‍ താന്‍ ആരോഗ്യവാനും സ്ഥിരവാസക്കാരനുമായിരുന്നപ്പോള്‍ ചെയ്തിരുന്ന പുണ്യകര്‍മത്തിന്റെ പ്രതിഫം അല്ലാഹു അവനു രേഖപ്പെടുത്തും (ബുഖാരി).

എന്നാല്‍ സുജൂദ് ചെയ്യാനോ റുകൂ’അ് ചെയ്യാനോ പ്രയാസം നേരിടുകയും നില്‍ക്കാന്‍ കഴിയുന്നവരുമായ രോഗികള്‍ നിറുത്തം ഉപേക്ഷിച്ചു കസേരയിലുന്നോ മറ്റോ നിസ്കാരം നിര്‍വഹിക്കല്‍ അനുവദനീയമല്ല. റുകൂഇനും സുജൂദിനും വിഷമമുങ്കിെല്‍ ആ സമയത്ത് മാത്രമേ ഇരിക്കാവു. നില്‍ക്കാന്‍ കഴിവുായിരിക്കെ അതുപേക്ഷിച്ചാല്‍ നിസ്കാരം അസാധുവാകും.

നിറുത്തത്തില്‍ രണ്ടു കാലുകള്‍ക്കിടയിലെ അകലം ഒരു ചാണോ അതില്‍ കുറവോ ആകണം. ഇതിലപ്പുറം അകലം കറാഹത്താകുന്നു. നിസ്കാരത്തില്‍ ഒറ്റക്കാലില്‍ നില്‍ക്കലും കറാഹത്താണ്. ഒരു കാലില്‍ തന്റെ ഭാരം താങ്ങി നിര്‍ത്തുകയും മറ്റേകാല്‍ നിലത്ത് തൊടുകയും മാത്രം ചെയ്യു ന്നത് മൃഗീയസ്വഭാവമാണെന്ന് ഹദീസില്‍ കാണാം. ഒരു കാല്‍ മറ്റേ കാലിനേക്കാള്‍ മുമ്പില്‍ നില്‍ക്കലും കറാഹത്ത് തന്നെ. കാല്‍ വിരലുകള്‍ ഖിബിലക്കഭിമുഖമാവല്‍ സുന്നത്താണ്.

പ്രാരംഭ പ്രാര്‍ഥന

തക്ബീറതുല്‍ ഈഹ്റാമിനു ശേഷം ഫാതിഹഃ ഓതുന്നതിനു മുമ്പായി നബി(സ്വ) പ്രാര്‍ഥിച്ചിരുന്ന പ്രാരംഭ പ്രാര്‍ഥനയുടെ വചനങ്ങള്‍ വിവിധ പരമ്പരകള്‍ വഴി രേഖപ്പെട്ടിട്ടുണ്ട്. അവയില്‍ ഏതെങ്കിലുമൊന്ന് നിര്‍വഹിക്കല്‍ സുന്നത്താണ്. യജമാനന്റെ മുന്നില്‍ സംഭാഷണത്തിനായി ഒരുങ്ങി നില്‍ക്കുന്ന വിശ്വാസി തന്റെ ആരാധനയും ജീവിതമാസകലവും റബ്ബിനുവേണ്ടി സമര്‍പ്പിക്കുകയാണ്. എല്ലാം നീ ഇഷ്ടപ്പെടുന്ന വിധത്തിലെ എന്നില്‍ നിന്നുണ്ട ാകൂ എന്നും നീ പൊരുത്തപ്പെടുന്ന രൂപത്തിലെ ഞാന്‍ രമിക്കുകയുള്ളൂവെന്നും പ്രാരംഭ പ്രാര്‍ഥനയിലൂടെ നല്ല ഒരു പ്രതിജ്ഞയെടുക്കുകയാണ് വിശ്വാസി ചെയ്യുന്നത്. പ്രാരംഭ പ്രാര്‍ഥന കഴിഞ്ഞശേഷം ഫാതിഹഃ ഓതും മുമ്പ് അഊദു ഓതല്‍ സുന്നത്താകുന്നു. ഓരോ റക്അത്തിലും ഫാതിഹഃക്കു മുമ്പ് ഇത് സുന്നത്താണ്.


RELATED ARTICLE

  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • തസ്ബീഹ് നിസ്കാരം
  • നിസ്കാരത്തില്‍ ഖുനൂത്
  • തഹജ്ജുദ് നിസ്കാരം
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും