Click to Download Ihyaussunna Application Form
 

 

കൈ കെട്ടല്‍

നിസ്കാരത്തില്‍ നെഞ്ചിന്റെ മുകള്‍ ഭാഗത്ത് കൈകെട്ടണമെന്ന വാദം നാലു മദ്ഹബിനും വിരുദ്ധമാണ്. നബി(സ്വ)ഈ വിഷയത്തില്‍ സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ വിലയിരുത്തി നെഞ്ചിന് മുകളില്‍ കൈവെക്കണമെന്ന് ഒരു മുജ്തഹിദും അഭിപ്രായപ്പെട്ടിട്ടില്ല. ബദ്ലുല്‍മജ്ഹൂദ് എഴുതി: “നിസ്കാരത്തില്‍ കൈകള്‍ നെഞ്ചിന്റെ മുകളില്‍ വെക്കുകയെന്നത് മുസ്ലിംകളുടെ എല്ലാ മദ്ഹ ബുകളില്‍നിന്നും പുറത്താകുന്നു. അവരുടെ ഇജ്മാഇനെ പൊളിച്ചുകളയുന്ന അഭിപ്രായമാണത” (ബദ്ലുല്‍മജ്ഹൂദ് ബി ശര്‍ഹി അബൂദാവൂദ്, 4/ 485).
ഇമാം ഖസ്ത്വല്ലാനി (റ) രേഖപ്പെടുത്തുന്നു: “കൈകള്‍ രണ്ടും നെഞ്ചിന്റെ താഴെ വെക്കുന്ന താണ് സുന്നത്ത്. ഇബ്നു ഖുസൈമഃ (റ) വിന്റെ ഹദീസില്‍ ഇത് പറയുന്നുണ്ട്. തീര്‍ച്ചയായും നബി (സ്വ) കൈ രണ്ടും നെഞ്ചിന്റെ താഴെയായിരുന്നു വെച്ചിരുന്നത്” (ഖസ്ത്വല്ലാനി, 2/434).
ഇമാം ബൈഹഖി രേഖപ്പെടുത്തുന്നു, ഇബ്നു അബ്ബാസ് (റ) പറയുന്നു: “നിസ്കാരത്തില്‍ വലതു കൈ ഇടതുകൈയിന്മേല്‍ നെഞ്ചിന്റെ അടുത്തായി വെക്കേണ്ടതാണ്”(നെഞ്ചിന്റെ മുകള്‍ഭാഗ ത്തല്ല) (സുനനുല്‍കുബ്റാ, 2/313).

ഖുര്‍ആനും സുന്നത്തുമുള്‍പ്പെടെയുള്ള ഇസ്ലാമിക പ്രമാണങ്ങള്‍ വേണ്ടത്ര പഠിക്കുകയും വില യിരുത്തുകയും ചെയ്ത കര്‍മശാസ്ത്ര പണ്ഢിതരെല്ലാം ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തി യിരിക്കുന്നത്.
“നിര്‍ത്തത്തിലും അതിന്റെ പകരം വരുന്ന ഘട്ടങ്ങളിലും പൊക്കിളിനു മീതെയും നെഞ്ചിനു താഴെയുമായി കൈകള്‍ വെക്കല്‍ സുന്നത്താണ്. നബി (സ്വ) അങ്ങനെ ചെയ്തിരുന്നതായി സ്വ ഹീഹായി വന്നിട്ടുണ്ട്” (നിഹായ, വാ. 1, പേ. 548).
നെഞ്ചിനുതാഴെ ഹൃദയത്തിന്റെ നേരെ വെക്കണമെന്നാണ് ശാഫിഈ പണ്ഢിതന്മാര്‍ പറയുന്നത്. നെഞ്ചിനു മുകളില്‍ വെക്കണമെന്ന് ഒരു പണ്ഢിതനും വാദിക്കുന്നില്ല.
“കൈകള്‍ നെഞ്ചിനു താഴെ വെക്കലും സുന്നത്താകുന്നു” (മഹല്ലി, 1/173). “നെഞ്ചിനു താഴെയും പൊക്കിളിനുമീതെയുമായി ഇടതു കൈയിന്റെ മണികണ്ഠത്തെ വലതു കൈകൊണ്ട് പിടിക്കല്‍ സുന്നത്താണ്” (ശറഹുല്‍ മന്‍ഹജ്, 1/401).


RELATED ARTICLE

  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • തസ്ബീഹ് നിസ്കാരം
  • നിസ്കാരത്തില്‍ ഖുനൂത്
  • തഹജ്ജുദ് നിസ്കാരം
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും