Click to Download Ihyaussunna Application Form
 

 

നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍

വളരെ മഹത്വമേറിയ നിസ്കരാരമെന്ന ഇബാദത്ത് ഒഴിവാക്കുന്നവന് വമ്പിച്ച ശിക്ഷ ലഭിക്കുന്നതാണ്. മാത്രമല്ല വിശുദ്ധ മതത്തില്‍ അവന്റെ സ്ഥാനം വളരെ താഴെയാണ്. കാരണം ഒരു വ്യക്തിയും കുഫ്റും തമ്മിലുളള വ്യത്യാസം നിസ്കാരം ഉപേക്ഷിക്കലാകുന്നു എന്ന തിരുവചനം നിസ്കാരം നി ഷേധിക്കുകയോ അത് ഉപേക്ഷിക്കല്‍ അനുവദനീയമാണെന്ന് വാദിക്കുകയോ ചെയ്താല്‍ അവന്‍ കാഫിറാകും എന്ന വസ്തുതയാണ് വിളിച്ചറിയിക്കുന്നത്. ഒരു ഫര്‍ള് നിസ്കാരം അതിന്റെ തൊട്ടടുത്ത നിസ്കാരത്തിന്റെ സമയവും വിട്ട് അലസനായി ഒരാള്‍ പിന്തിച്ചാല്‍ അവന്‍ വധശിക്ഷക്കര്‍ഹനാണമെന്നു ഇമാം ശാഫിഈ (റ) പറയുന്നു.

നിസ്കാരത്തിന്റെ കാര്യത്തില്‍ അശ്രദ്ധയും അലസതയും കാണുന്നവന് പതിനാല് ശിക്ഷകള്‍ ലഭിക്കുന്നതാണ്. ഇതില്‍ അഞ്ചെണ്ണം ദുന്‍യാവിലും മൂന്നെണ്ണം മരണസമയത്തും മൂന്നെണ്ണം ഖബറില്‍ വെച്ചും മൂന്നെണ്ണം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോഴുമാണ് ഉണ്ടാവുക.

ദുന്‍യാവിലെ ശിക്ഷകള്‍: (1) ജീവിതത്തില്‍ ബര്‍ക്കതോ ദൈവികമായ അനുഗ്രഹങ്ങളോ ലഭിക്കുകയില്ല. (2) സജ്ജനങ്ങളുടെ മുഖപ്രസന്നത അവനിലുണ്ടാവുകയില്ല. (3) അവന്റെ കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല. (4) അവന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുകയില്ല. (5) മഹത്തുക്കളുടെ പ്രാര്‍ഥനയില്‍ അവന് ഒരു വിഹിതവും ഉണ്ടാവുകയില്ല.

മരണ സമയത്തെ ശിക്ഷ: (1) അവന്‍ നിന്ദനായി മരിക്കും. (2) വിശന്ന് മരിക്കും. (3) മരണ സമയത്ത് അസഹ്യമായ ദാഹമുണ്ടാകും.

ഖബറിലെ ശിക്ഷ: (1) വാരിയെല്ലുകള്‍ കോര്‍ക്കപ്പെടും വിധം അവനെ ഞെരുക്കും. (2) ഖബറില്‍ കത്തിക്കപ്പെടും. (2) ഖബറില്‍ അവനെ ശിക്ഷിക്കാനായി ഒരു വലിയ സര്‍പ്പത്തെ നിശ്ചയിക്കും.

മഹ്ശറയില്‍: (1) കടുത്ത വിചാരണ ഉണ്ടാകും. (2) അല്ലാഹു അവനോട് കോപിക്കും. (3) അവനെ നരകത്തിലേക്ക് വലിച്ചിഴക്കപ്പെടും. (സവാജിര്‍ ‏- ഇബ്നുഹജര്‍ )


RELATED ARTICLE

  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • തസ്ബീഹ് നിസ്കാരം
  • നിസ്കാരത്തില്‍ ഖുനൂത്
  • തഹജ്ജുദ് നിസ്കാരം
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും