Click to Download Ihyaussunna Application Form
 

 

നിസ്കാരം ഒഴുകുന്ന നദി

‘സ്വലാത്ത്’ എന്ന പദത്തിന് ഭാഷാര്‍ഥത്തില്‍ ‘പ്രാര്‍ഥന’ എന്ന് പറയുന്നു. ശഹാദത്ത് കലിമക്ക് ശേഷം വിശുദ്ധ ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനയാണിത്.വിശ്വാസിയുടെയും അവിശ്വാസിയുടെയും പ്രത്യക്ഷ വ്യത്യാസമായാണ് നിസ്കാരത്തെ നബി (സ്വ) പരിചയപ്പെടുത്തിയത്. ‘തക്ബീറത്തുല്‍ ഇഹ്റാം’ കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിപ്പിക്കുന്ന ചില പ്രത്യേക വാക്കുകളും പ്രവൃത്തികളും എന്നാണ് കര്‍മ്മശാസ്ത്ര പണ്ഢിതന്മാര്‍ നിസ്കാരത്തിന് നിര്‍വചനം നല്കിയത്. പ്രായപൂര്‍ത്തിയോട് കൂടി ബുദ്ധിയും ശുദ്ധിയുമുളള ഏതൊരു സത്യവിശ്വാസിക്കും നിര്‍ബന്ധമാകുന്ന ഈ ഇബാദത്ത് മുസ്ലിമിന്റെ ജീവിതാന്ത്യം വരെ വിടാതെ പിന്തുടരുന്നത് കൊണ്ടുതന്നെയാണ് ഏഴ് വയസ്സായ കുട്ടികളോട് നിസ്കരിക്കാന്‍ കല്‍പിക്കാനും പത്ത് വയസ്സായവര്‍ നിസ്കാരം ഉപേക്ഷിച്ചാല്‍ അടിക്കാനും നബി (സ്വ) രക്ഷിതാക്കളോട് ഉണര്‍ത്തിയത്.

പരലോകത്ത് ആദ്യമായി ചോദ്യം ചെയ്യുന്നത് നിസ്കാരത്തെ കുറിച്ചായത് കൊണ്ടായിരിക്കാം പാരത്രിക രക്ഷയുടെ പൂര്‍ത്തീകരണമാകുന്ന സ്വര്‍ഗ്ഗപ്രവേശം ലഭിക്കാന്‍ സുജൂദുകള്‍ വര്‍ദ്ധിപ്പിക്കണം എന്ന് തിരുനബി (സ്വ) ശിഷ്യന്മാരെ ഉപദേശിച്ചത്.

സാഹചര്യങ്ങളും സൌകര്യങ്ങളും മനുഷ്യനെ തെറ്റിലേക്ക് നയിച്ചുകൊണ്ടിരിക്കുമ്പോള്‍ ദിനേന അറിഞ്ഞും അല്ലാതെയും ചെയ്യുന്ന പാപങ്ങളഖിലം കഴുകി കളയാന്‍ മാത്രം ഉയര്‍ന്ന ഒന്നായി നബി (സ്വ) നിസ്കാരത്തെ വിശേഷിപ്പിച്ചത് എത്ര സന്തോഷമാണ്. തന്റെ വീട്ടിനരിക്കലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്ന് ദിവസവും അഞ്ച് തവണ കുളിക്കുന്നവന്റെ ശരീരത്തില്‍ അഴുക്കുകള്‍ ഒന്നും അവശേഷിക്കാത്തത് പോലെ അഞ്ച് നേരത്തെ നിസ്കാരം നിലനിര്‍ത്തുന്നവന് പാപമായി ഒന്നും ബാക്കിയാവുകയില്ല എന്ന തിരുവചനം എത്ര നല്ല സുവിശേഷമാണ്. നിസ്കാരം ദൂഷ്യങ്ങളില്‍ നിന്നും നീചവൃത്തികളില്‍ നിന്നും മനുഷ്യനെ അകറ്റും എന്ന ദൈവിക വചനം കൂടി ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കുക.


RELATED ARTICLE

  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • തസ്ബീഹ് നിസ്കാരം
  • നിസ്കാരത്തില്‍ ഖുനൂത്
  • തഹജ്ജുദ് നിസ്കാരം
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും