വിവര സാങ്കേതിക വിദ്യ അനുദിനം വളര്‍ച്ച പ്രാപിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യന്റെ ആശയ വിനിമയവും മാധ്യമോപാധികളും കമ്പ്യൂട്ടര്‍ വല്കരിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇസ്ലാമിക പ്രബോധകര്‍ തങ്ങളുടെ ബാധ്യത കാലോചിത രീതിയില്‍ പരിഷ്ക്ക രിക്കുകയും വികസിപ്പിക്കുയും ചെയ്യേണ്ടത് അനിവാര്യമാണ്.
ദീനിന്റെ ശത്രുക്കള്‍ പല തലങ്ങളില്‍ നേരത്തെ തന്നെ ഈ വിദ്യ ഉപയോഗപ്പെടുത്തി വരുന്നു. നൂതനാശയക്കാരും ഈ രംഗത്ത് ചുവടുറപ്പിക്കുന്നുണ്ട്്. യഥാര്‍ഥ അഹ്ലുസുന്നഃയുടെ വക്താക്കള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല.
I C F നു കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന ഇ ദഅ്വയും പുതുതായി പ്രവത്തനമാരംഭിക്കുന്ന മുസ്ലിം പാത്ത് എന്ന വെബ്സൈറ്റും വളരെ പ്രസംശനീയമാണ്. കാലത്തിന്റെ കാല്പാടുകള് മനസ്സിലാക്കി മാറിവരുന്ന സമൂഹത്തിന്റെ സ്പന്ദനം ഉള്‍ക്കൊണ്ട് പ്രബോധന രംഗത്ത് മാറ്റത്തിന്റെ വിപ്ളവം സൃഷ്ടിക്കാന്‍ ഈ പ്രവര്‍ത്തനം സഹായകമാവട്ടെ എന്നാംശംസിക്കുന്നു.
ഇസ്ലാമേതര ശക്തികളും മറ്റും സര്‍വ്വ സജ്ജീകരണങ്ങളോടും കൂടിയാണ് ജനങ്ങളെ വലയിലാക്കുന്നത്. ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളിലൂടെ നല്കപ്പെടുന്ന ബോധനം ജനങ്ങളെ ഏകദൈവ വിശ്വാസത്തില്‍ നിന്നും യഥാര്‍ഥ സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പ്രമാണങ്ങളില്‍ നിന്നും അകറ്റാന്‍ വഴിയൊരുക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ക്രിയാത്മകമായ ഇടപെടലിനും ബുദ്ധി പൂര്‍വ്വകമായ നീക്കത്തി നും സഹായിക്കുന്ന ഈ പ്രവര്‍ത്തനം റബ്ബ് സ്വീകരിക്കുമാറാകട്ടെ.
നാം പ്രബോധകാരവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവും നമ്മിലര്‍പ്പിതമായ കര്‍ത്തവ്യവുമാണ്. ആധുനീക യുഗത്തിന്റെ ദഅ്വാ പ്രവര്‍ത്തനത്തിന് ഏറ്റവും ഉചിതമായ മാര്‍ഗമാണ് ഇ ദഅ്വ. പ്രശംസനീയമായ ഈ രംഗം അല്ലാഹു വിജയിപ്പിക്കുമാറാകട്ടെ.
എന്ന്:
സയ്യദ് അബ്ദു റഹ്മാന് അല്‍ ബുഖാരി, ഉള്ളാള്‍ (ഒപ്പ്)
എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് (ഒപ്പ്)
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് (ഒപ്പ്)
RELATED ARTICLE