Click to Download Ihyaussunna Application Form
 

 

മുഹര്‍റം പത്തിലെ ചരിത്ര സംഭവങ്ങള്‍

പ്രപഞ്ചചരിത്രത്തിലെ പ്രധാനമായ നിരവധി കാര്യങ്ങള്‍ മുഹര്‍റം പത്തിന് സംഭവിച്ചതായും സംഭവിക്കാനുള്ളതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.

> അര്‍ശിനെ സൃഷ്ടിച്ചു.

> ലൌഹുല്‍ മഹ്ഫൂളിനെ സൃഷ്ടിച്ചു.

> ഖലമിനെ സൃഷ്ടിച്ചു.

> ജിബ്രീലി(അ)നെ സൃഷ്ടിച്ചു.

> ദുന്‍യാവിനെ സൃഷ്ടിച്ചു.

> പ്രഥമമായി മഴ വര്‍ഷിച്ചു.

> ഭൂമിയിലേക്ക് ആദ്യമായി അനുഗ്രഹം ചൊരിഞ്ഞു.

> ആദം നബി(അ)യെ സ്വഫിയ്യാക്കി.

> ഇദ്രീസ് നബി(അ)യെ നാലാം ആകാശത്തിലേക്ക് ഉയര്‍ത്തി (വിശദീകരണം മര്‍യം സൂറ:57ന്റെ തഫ്സീറില്‍ കാണാം).

> നൂഹ് നബി(അ)യെ കപ്പലില്‍ നിന്ന് പുറത്തിറക്കി.

> ഇബ്റാഹീം നബി(അ)യെ അഗ്നിയില്‍ നിന്ന് രക്ഷപ്പെടുത്തി.

> യൂസുഫ് നബി(അ)യെ ജയില്‍ മോചിതനാക്കി.

> യഅ്ഖൂബ് നബി(അ)ക്ക് കാഴ്ച തിരിച്ചു കിട്ടി.

> ഇസ്റാഈല്‍ ജനതക്ക് കടലിനെ പന്ത്രണ്ട് റോഡുകളാക്കിക്കൊടുത്തു.

> മൂസാ നബി(അ)ക്ക് തൌറാത്ത് നല്‍കി.

> ദാവൂദ് നബി(അ) നിഷ്കളങ്കനാണെന്ന് അല്ലാഹു പരസ്യപ്പെടുത്തി.

> സുലൈമാന്‍ നബി(അ)യെ ലോക ചക്രവര്‍ത്തിയാക്കി.

> അയ്യൂബ് നബി(അ)യെ ആരോഗ്യദൃഢഗാത്രനാക്കി.

> യൂനുസ് നബി(അ)യെ മത്സ്യോദരത്തില്‍ നിന്ന് പുറത്തിറക്കി.

> ഈസാ നബി(അ)യെ രണ്ടാം ആകാശത്തിലേക്ക് ഉയര്‍ത്തി (വിശദീകരണം സൂറത്തുന്നിസാഅ് 158þ-ാം സൂക്തത്തിന്റെ തഫ്സീറില്‍ കാണാം).

> മുഹമ്മദ് നബി(സ്വ)യില്‍ നിന്ന് തെറ്റുകളൊന്നും ഉണ്ടാകുന്നതല്ലെന്ന് അല്ലാഹു ഉറപ്പ് നല്‍കി.

> അന്ത്യനാള്‍ സംഭവിക്കും. ഇതെല്ലാം നബി(സ്വ) പറഞ്ഞതായി ഇമാം അബൂഹുറയ്റ ഉദ്ധരിച്ചിട്ടുണ്ട്.

> നാല്‍പതാം ദിവസം അല്ലാഹുവിനെ സമീപിക്കാന്‍ മൂസാ നബി(അ)യോട് നിര്‍ദ്ദേശിച്ചു.

> നാല്‍പതാം ദിവസം പൂര്‍ത്തിയായത് മുഹര്‍റം പത്തിനാണ്.

> മൂസാ നബി(അ)യുമായി അല്ലാഹു മുഖതാവില്‍ സംസാരിച്ചു.

> ഇമാം അലിയ്യി(റ)ന്റെ പുത്രന്‍ ഇമാം ഹുസൈന്‍(റ) കര്‍ബലായില്‍ രക്തസാക്ഷിയായി (ഗാലിയത്തുല്‍ മവാഇള്:2/86).


RELATED ARTICLE

  • മുഹര്‍റം, അല്ലാഹുവിന്റെ മാസം
  • നാല് പവിത്ര മാസങ്ങള്‍
  • ഹിജ്റ കലണ്ടറും പുതുവര്‍ഷവും
  • ആശൂറാ നോമ്പ്
  • ആശൂറാഇലെ പ്രത്യേക കര്‍മ്മങ്ങള്‍
  • ആശൂറാപ്പായസവും സുറുമയും
  • ചില സംശയങ്ങള്‍
  • തൌബയുടെ ദിനം
  • മുഹര്‍റം ഒമ്പതും പതിനൊന്നും
  • മുഹര്‍റം പത്തിലെ ചരിത്ര സംഭവങ്ങള്‍