Click to Download Ihyaussunna Application Form
 

 

ഹിജ്റ കലണ്ടറും പുതുവര്‍ഷവും

നബി(സ്വ) ജനിച്ച വര്‍ഷത്തില്‍ അബ്റഹത്തിന്റെ ആനപ്പട വിശുദ്ധ കഅബയെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനിലെ അലംതറകൈഫ… എന്ന അധ്യായത്തില്‍ വിവരിച്ചിട്ടു¬S്. അബാബീല്‍ പക്ഷികളെ അയച്ച് ആനപ്പടയെ അല്ലാഹു നശിപ്പിച്ചു. മക്കയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന സംഭവമായിരുന്നു ഇത്. അതിനാല്‍ പിന്നീടുള്ള വര്‍ഷങ്ങളെ ആനക്കലഹത്തിന്റെ ര¬Sാം വര്‍ഷം… മൂന്നാം വര്‍ഷം എന്നിങ്ങനെ അറബികള്‍ എണ്ണിത്തുടങ്ങി. പ്രധാന സംഭവത്തെ ആസ്പദമാക്കി വര്‍ഷത്തെ എണ്ണുന്ന ഈ സമ്പ്രദായം അറബികളില്‍ മാത്രല്ല, ലോകത്തെല്ലായിടത്തുമു¬S്.

നബി(സ്വ)യുടെയും അബൂബക്കര്‍ സിദ്ദീഖ്(റ)ന്റെയും വിയോഗശേഷം ഉമറി(റ)ന്റെ ഖിലാഫത്ത് കാലത്ത് അനറബി പ്രദേശങ്ങളില്‍ ഇസ്ലാം വ്യാപിച്ചപ്പോള്‍ ലോക മുസ്ലിംകള്‍ക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വര്‍ഷം എണ്ണിത്തുടങ്ങേ¬Sതെന്ന ചര്‍ച്ചയില്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കപ്പെട്ടു. നബി (സ്വ)യുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതല്‍ വര്‍ഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിര്‍ദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവില്‍ ഹിജ്റ (നബി(സ്വ) മക്കയില്‍ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കി കലണ്ടര്‍ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തില്‍ എത്തുകയായിരുന്നു.

ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചര്‍ച്ച. റമളന്‍, ദുല്‍ഹിജ്ജ എന്നിങ്ങനെ പല വാദഗതികളും ഉയര്‍ന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കഴിഞ്ഞ് ജനങ്ങള്‍ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങള്‍ പരിഗണിച്ച് മുഹര്‍റം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.

ഹിജ്റ നടന്നത് റബീഉല്‍ അവ്വല്‍ 12നാണ്.എന്നാല്‍ ഹിജ്റ വര്‍ഷത്തിന്റെ ഒന്നാം ദിവസം തുടങ്ങുന്നത്   രണ്ടു മാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറി(റ)ന്റെ കൂടിയാലോചനയില്‍ പങ്കെടുത്തവര്‍ ഐക്യകണ്ഠന തീരുമാനിക്കുകയായിരുന്നു(ഹാശിയതുന്നഹ്വില്‍ വാഫി 4/564).

ഖുര്‍ആന്നില്‍ വല്‍ഫജ്രി എന്ന് സത്യം ചെയ്ത പറഞ്ഞത് മുഹറം ഒന്നിന്റെ പ്രഭാതത്തെയാണെന്ന് അഭിപ്രായമുണ്ട് (കലാന്‍ 498) വല്‍ഫജ്രിയില്‍ പരാമര്‍ഷിച്ച പ്രഭാതം മുഹര്‍റം ഒന്നിന്റെ പ്രഭാതമാണെന്ന് ഇമാം ഖതാദ(റ) പറഞ്ഞു(ഗാലിയത്ത് 2/85). അല്ലാഹു സത്യസാക്ഷ്യമായി ഉപയോഗിച്ചവയ്ക്ക് പ്രധാന്യമുണ്ടാകുമെന്ന് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനീ(റ) ഫത്ഹുല്‍ബാരി 14/339ല്‍ പറഞ്ഞതായി ഹാശിയതുല്‍ ഇഖനാഅ് എന്ന ഗ്രന്ഥത്തില്‍ കാണാം. അപ്പോള്‍ വല്‍ഫജ്രി എന്ന വാചകത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ മുഹര്‍റം ഒന്നിന്റെ പുലരി (പുതുവര്‍ഷപ്പുലരി)  മുസ്ലിംകള്‍ക്ക് സുപ്രധാനമാണ്.

കഴിഞ്ഞകാല പാപങ്ങളെല്ലാം മായ്ച്ചുകളയത്തക്കവിധത്തിലുള്ള നിഷ്ക്കളങ്കമായ തൌബയുമായി മാത്രമേ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാവൂ എന്ന് പണ്‍ഢിതന്മാര്‍ ഒറ്റക്കെട്ടായി പഠിപ്പിച്ചു.

അബദ്ധത്തിലും അശ്രദ്ധയിലുമായി കഴിഞ്ഞകാലം നീ തീര്‍ത്തുകളഞ്ഞു. നിഷിദ്ധ കാര്യങ്ങള്‍ വര്‍ജ്ജിക്കാന്‍പോലും നിനക്ക് ബോധമുണ്ടായില്ല. ഇനിയെങ്കിലും കണ്ണുനീര്‍ വാര്‍ത്ത് മുന്‍കഴിഞ്ഞ പാപങ്ങളില്‍ ഖേദിച്ച് പശ്ചാതാപത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നീ തയാറാവുമോ? എങ്കില്‍, മുന്‍ കഴിഞ്ഞ പാപങ്ങള്‍ പുതുവര്‍ഷത്തിന്റെ പ്രാരംഭത്തോടെ മാഞ്ഞുപോകുമെന്ന കവിവാക്യമാണ് മുഹര്‍റമിന്റെ ആരംഭത്തിലുള്ള ഉദ്ബോധനം (ഗാലിയത്ത് 2/86).

പുതുവത്സരാശംസകള്‍ സുന്നത്താണ്. പരസ്പര സ്നേഹവും സന്തോഷവും പ്രകടിപ്പിക്കലാണ് ആശംസകള്‍ നേരുന്നതിന്റെ പരമലക്ഷ്യം. തഖബ്ബലല്ലാഹു മിന്നാ വമിന്‍ക്കും(നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നും അല്ലാഹു സ്വീകരിക്കട്ടെ) തുടങ്ങിയ ആശംസവാക്കുകളാണ് പറയേണ്ടത്. കാണാനും തൊടാനും പാടുള്ളവര്‍ തമ്മില്‍ ഹസ്തദാനം ചെയ്യലും സുന്നത്താണ്. തഖബ്ബലല്ലാഹു മിന്‍കും, അഹ് യാകുമുല്ലാഹു ലില്‍ ‘അമലിസ്സ്വാലിഹി, കുല്ല ‘ആം വഅന്‍തും ബിഖൈര്‍(അല്ലാഹു നിങ്ങളില്‍ നിന്നും സ്വീകരിക്കട്ടെ, ഇതുപോലുള്ള പ്രവര്‍ത്തനം എപ്പോഴും നടത്താന്‍ ക്ഷേമത്തോടെ അല്ലാഹു താങ്കളെ ജീവിപ്പിക്കട്ടെ) എന്ന് പ്രത്യാശംസ നല്‍കലും സുന്നത്താണ്(ശര്‍വാനി 3/56)


RELATED ARTICLE

  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • മുഹര്‍റം പത്തിലെ ചരിത്ര സംഭവങ്ങള്‍
  • ഹിജ്റ കലണ്ടറും പുതുവര്‍ഷവും
  • ചിന്തയും ചിന്താ വിഷയവും
  • ഗള്‍ഫില്‍ നിന്ന് പണം ചവിട്ടല്‍
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • ആശൂറാപ്പായസവും സുറുമയും
  • അന്ത്യ നിമിഷം
  • അതുല്യ നേതാവ്