Click to Download Ihyaussunna Application Form
 

 

വിവാഹ സമ്മാനം

പുരുഷന്‍ കണ്ടു ഇഷ്ടപ്പെട്ട സ്ത്രീയെ കുറിച്ച് വിശദമായ കാഴ്ചയും വീട്ടുകാര്യങ്ങളെ കുറിച്ചുളള അറിവും വേണമെന്ന് തോന്നുന്നുവെങ്കില്‍ തന്റെ ഉമ്മയോസഹോദരിമാരോ മറ്റു ബന്ധപ്പെട്ട സ്ത്രീകളോ പോയി കാണേണ്ടതാണ്. പുരുഷന്റെ ഒറ്റ നോട്ടത്തില്‍ സ്ത്രീയുടെ ബാഹ്യ സൗന്ദര്യംമാത്രമേ വ്യക്തമാവുകയുളളൂ. സ്ത്രീ കള്‍ക്ക് അവളുമായി ഏറെനേരം സംസാരിക്കാനും കുടുംബസാഹചര്യങ്ങളറിയാനുമൊക്കെ സാധിക്കും. മാത്രമല്ല വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടിലേക്ക് മാറി താമസിക്കേണ്ട സാഹചര്യത്തില്‍ ഭര്‍തൃമാതാവിന്റെയും സഹോദരിമാരുടേയും അഭിപ്രായത്തിന് പ്രസക്തിയുണ്ടു അവര്‍ക്കുകൂടി ഇഷ്ടപ്പെട്ട സ്ത്രീയാണെങ്കില്‍ അമ്മായിയമ്മ പോര്, നാത്തൂന്‍പോര് തുടങ്ങിയ ശല്യങ്ങള്‍ പരമാവധി കുറയും. താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന യുവതിയെ കുറിച്ച് വ്യക്തമായ ഒരുകാഴ്ചപ്പാട് ലഭിക്കുകയും ചെയ്യും. സ്ത്രീകളുടെ ഈ കാണാന്‍ പോക്ക് നാട്ടില്‍ ഒരു വലിയ വിനയായിട്ടുണ്ടു.രണ്ടു വണ്ടി നിറയെ സ്ത്രീകളെ തള്ളി കയറ്റി പെണ്ണു കാണാന്‍ അയക്കും വധു വീട്ടുകാര്‍ അവര്‍ക്ക് പാര്‍ട്ടി ഒരുക്കും പിന്നീട് പാര്‍ട്ടിയുടെ ഗാംഭീര്യ കുറവും രുചികുറവുമൊക്കെ പറഞ്ഞ് ഇവറ്റകള്‍ നീട മാരത്തോ ചര്‍ച്ച നടത്തി അവസാനം ഒടക്കു വെക്കും  വിവാഹരംഗത്തെ ഏറ്റവും വലിയ കടമ്പയായി ഈ പെണ്ണുകാണല്‍ തീര്‍ന്നിട്ടുണ്ട്. നിയുക്ത വരന് ഇഷ്ടപ്പെട്ടാലും പെണ്‍കൂട്ടത്തിനിഷ്ടപ്പെടാതെ കല്യാണം നടക്കില്ല. നടന്നാല്‍ അവര്‍ വിടുകയുമില്ല. ഞങ്ങളും ഇത്തരം കടമ്പകളൊക്കെ കഴിഞ്ഞ് വന്നവരാണെന്ന  ചിന്തയാണ് പലര്‍ക്കും. പക്ഷേ, തങ്ങളുടെ താല്‍പര്യങ്ങളും നിസ്സാരകാര്യങ്ങളുമല്ല കെട്ടാന്‍ പോകുന്ന പുരുഷന്റെ താല്‍പര്യവും നന്‍മയുമാണ് മുഖവിലക്കെടുക്കേണ്ടതുണ്ടോ എന്ന് മനസ്സിലാക്കണം.
ഇഷ്ടപ്പെട്ട പെണ്ണിന് എന്തെങ്കിലും സമ്മാനം നല്‍കുന്ന  ആചാരം നിലവിലുണ്ട്  ഇസ്ലാമികമായി അത് തെറ്റൊന്നുമല്ല. പക്ഷേ, സ്ത്രീധനം പോലെ ഒരു നിര്‍ബന്ധ അനാചാരമായി പരിണമിച്ചുകൂടാ. സദുദ്ദേശ്യപൂര്‍വ്വം ആരോ തുടങ്ങിവെച്ച ഇത്തരം സമ്പ്രദായങ്ങള്‍ പിന്നീട് സമൂഹത്തെ വീര്‍പ്പുമുട്ടിക്കുന്ന അനാചാരങ്ങളായിത്തീരാറുണ്ട്  ഇവിടെ സമൂഹസാക്ഷിയാണ് ഉണരേണ്ടത്. വിവാഹസമ്മാനത്തിന്റെ ഇസ്ലാമികമാനത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ പണ്ഡിതന്‍മാര്‍ പ്രകടിപ്പിച്ചിട്ടുട്. പറഞ്ഞുറപ്പിച്ചതു പോലെ വിവാഹം നടക്കുന്ന  സാഹചര്യത്തില്‍ ആ വിവാഹബന്ധം തുടരുന്ന കാലത്തോളം വിവാഹസമ്മാനത്തെ കുറിച്ച് അധികമാരും ചിന്തിക്കാറില്ല. വിവാഹ സമ്മാനം നല്‍കിയ ശേഷം ഏതെങ്കിലും കാരണങ്ങളാല്‍ ആ വിവാഹം മുടങ്ങുകയോ നടന്നവിവാഹം മൊഴിചൊല്ലുന്ന  സാഹചര്യമുടാവുകയോ ചെയ്താല്‍ സാധാരണഗതിയില്‍ മറ്റു പല ഇടപാടുകളുടേയും കണക്ക് പരിശോധിക്കുകയും തിരിച്ച് ലഭിക്കേണ്ട വസ്തുക്കളെകുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യുമ്പോള്‍ ഈ വിവാഹസമ്മാനം വലിഞ്ഞ്കേറാറുണ്ട് വിലപിടിപ്പുള്ള ആഭരണങ്ങള്‍ മുതല്‍ മിഠായി പൊതി വരെ ഇങ്ങനെ വിവാഹസമ്മാനമായി നല്‍കാറുണ്ട്  തെറ്റിപ്പിരിയുമ്പോള്‍ ഇവ നിസ്സാരമാണെങ്കിലും ചര്‍ച്ചക്ക് വരിക സ്വാഭാവികമാണ്. വിവാഹസമ്മാനമായി നല്‍കിയ വസ്തു നശിക്കുകയോ ഉപയോഗിച്ച് തീരുകയോ ചെയ്യാത്ത സാഹചര്യത്തില്‍ അത് തിരിച്ച് വാങ്ങാവുന്നതാണ്. നശിക്കുകയോ ഉപയോഗിച്ച് തീരുകയോ ചെയ്തിട്ടുടെങ്കില്‍ അതിന് പകരം വാങ്ങുകയോ വിലകെട്ടുകയോ ചെയ്യരുതൊണ് ഹനഫീ വീക്ഷണം. പുരുഷന്റെ ഭാഗത്ത് നിന്നാണ് വിവാഹം മുടങ്ങാന്‍ കാരണമുണ്ടായതെങ്കില്‍ വിവാഹസമ്മാനം തിരിച്ചു ചോദിക്കരുത് സ്ത്രീയുടെ കാരണത്താലാണു മുടങ്ങിയതെങ്കില്‍ അവള്‍ തിരിച്ച് കൊടുക്കണമെന്ന് മാലികി വീക്ഷണം. സാധനം അവശേഷിക്കുന്നുണ്ടോ നശിച്ച് പോയോ?  എന്നല്ല മാലികീ പണ്ഡിതര്‍ ചിന്തിക്കുന്നത്. തിരിച്ച് ചോദിക്കാനുള്ള കാരണം എന്താണെന്നാണ്. വധുവിന്റെ ഭാഗത്ത് നിന്നാണ് പ്രശ്നമുണ്ടായതെങ്കില്‍ വിവാഹസമ്മാനം തിരിച്ച് കൊടുക്കണം. അതുപയോഗിച്ച് തീരുകയോ നശിക്കുകയോ ചെയ്തിട്ടുടെങ്കില്‍ അതിന്റെ വില തിരിച്ച് കൊടുക്കണമെന്നാ  മാലികി മദ്ഹബ് പറയുന്നു. ഇനി ഈ സമ്മാനം അങ്ങനെ ദാനമോന്നുമല്ല  ഒരു വ്യക്തമാകാത്ത  ഇടപാടായത് കൊണ്ട് ദായകന്റെ തീരുമാനമാണ് മുഖവിലക്കെടുക്കേണ്ട്ത്. അവന്‍ തിരിച്ച് ചോദിച്ചാല്‍ തിരിച്ച് കൊടുക്കണം എതിര് പറയരുത്.ഏതായാലും നാട്ടുനടപ്പ് സ്ത്രീധനം പോലെ ഇതും തിരിച്ച് കൊടുക്കണമെ രീതിയിലാണ്. മറ്റാരും അന്വേഷിച്ചുവരാതിരിക്കാന്‍ ഒരു ഉറപ്പിനു നല്‍കുതാണ് വിവാഹസമ്മാനം എന്ന നിലപാടാണ് പലര്‍ക്കുമുളളത്. അതു സ്ത്രീക്കു ദാനമോ മഹ്റിലേക്കുളള
അഡ്വാന്‍സോ ആയി പരിഗണിക്കുകയില്ല. നാട്ടുനടപ്പ് അനുസരിച്ച് വിലമതിക്കാവുന്ന  ആഭരണങ്ങളും മറ്റുമാണെങ്കില്‍ തിരിച്ച് കൊടുക്കുകയും മിഠായി പോലുളളവ അവഗണിക്കുകയുമാണ് പതിവ്. ഇവ്വിഷയവുമായി ഫത്ഹുല്‍ മുഈന്‍ പറയുത് ഇതാണ്: ഒരാള്‍ ഒരു സ്ത്രീയെ വിവാഹാന്വേഷണം നടത്തി നിക്കാഹിന് മുമ്പ് അവള്‍ക്ക് അവന്‍ എന്തെങ്കിലുംവസ്തു കൊടുത്തയക്കുകയും ചെയ്തു. ദാനമെന്നു കരുതാതെയാണ് സാധനം കൊടുത്തയച്ചത്.
പിന്നീട് അവളില്‍ നിന്നോ അവനില്‍ നിന്നോ ആ നിക്കാഹ്  പിന്തിരിയുകയും
ചെയ്താല്‍ പുരുഷന് ആ വസ്തു തിരിച്ച് വാങ്ങാവുതാണ് (ഫത്ഹുല്‍ മുഈന്‍ 339).

കല്യാണം നടക്കുമെന്ന് ഉറപ്പ് വരുത്താനാണ് വിവാഹസമ്മാനം നല്‍കുന്നത്. അത് നടക്കാത്ത സാഹചര്യത്തില്‍ സമ്മാനത്തിന് സ്ത്രീ അര്‍ഹയാകുയില്ലല്ലോ. വിവാഹസമ്മാനം നല്‍കപ്പെട്ട സ്ത്രീയെ നിക്കാഹിന് ശേഷം മൊഴിചൊല്ലിയാല്‍ വിവാഹസമ്മാനം തിരിച്ച് നല്‍കേണ്ടതില്ല. ഇമാം അദ്റഈ(റ) ഈ അഭിപ്രായത്തെ ബലപ്പെടുത്തിയിരിക്കുന്നു പക്ഷേ, ഇമാം ബഗ്വി(റ) ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ്. വിവാഹ ഇടപാടിന്റെ പേരിലാണ് അവന്‍ സമ്മാനം നല്‍കിയത്. അതു സംഭവിക്കുകയും
ചെയ്തിരിക്കുന്നു  (ഫത്ഹുല്‍ മുഈന്‍ } . ഈ ചര്‍ച്ചയനുസരിച്ച്, സമ്മാനം നല്‍കപ്പെട്ട സ്ത്രീയുമായി നിയുക്ത വിവാഹം നടിന്നിട്ടില്ലെങ്കില്‍ നല്‍കിയ സമ്മാനം തിരിച്ച് വാങ്ങാമെന്നും വിവാഹത്തോടെ സമ്മാനത്തിന്റെ ലക്ഷ്യം പൂര്‍ത്തിയായതിനാല്‍ പിന്നീടതു തിരിച്ച് വാങ്ങരുത് അനുചിതമാണന്നും വ്യക്തമായി. വിവാഹസമ്മാനം ഒരു ദാനമായോ ധര്‍മ്മമായോ പരിഗണിച്ചാണു നല്‍കിയതെങ്കില്‍ പ്രശ്നത്തില്‍ സ്വഭാവം മാറും. ദാനം തിരിച്ച് ചോദിക്കാന്‍ പാടില്ല. ദാനമായി നല്‍കിയതു തിരിച്ചുവാങ്ങുവന്‍ ഛര്‍ദ്ദിച്ചത് തിന്നുന്ന  നായയെ പോലെയാണന്നാണ് തിരുവചനം. സ്വന്തം ഭാര്യക്ക് ഹദ്യ, ഹിബത്ത് തുടങ്ങിയ ദാനങ്ങളായി നല്‍കിയവര്‍ അത് ബന്ധം പിരിഞ്ഞാലും തിരിച്ച് വാങ്ങാന്‍ പാടില്ല എന്ന്  തയൊണ് ശാഫിഈ മദ്ഹബിന്റെ വിധി. വിവാഹ സമ്മാനം നല്‍കുതോടെ സാധാരണഗതിയില്‍ അന്വേഷണം പൂര്‍ത്തിയായി. ഈ വിവാഹം നടക്കുമെന്നു  ഉറപ്പായി. പിന്നീട് വിവാഹ നിശ്ചയമാണ്. നേരത്തേ
ഏകപക്ഷീയമായി ഇരുവരും എത്തിച്ചേര്‍ന്നു തീരുമാനത്തെ പരസ്പരം കൂടിയാലോചിച്ച് ചര്‍ച്ച ചെയ്ത് ഉറപ്പിക്കുകയും വിവാഹത്തിന് ദിവസം നിശ്ചയിച്ച് പിരിയുകയുമാണ് വിവാഹനിശ്ചയത്തിലൂടെ.

നിശ്ചയം

നിശ്ചയം എന്ന ഒരു ചടങ്ങും അതോടനുബന്ധിച്ച് കുറെ ആചാരങ്ങളും സമൂഹത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇരുകക്ഷികളുടേയും കുടുംബങ്ങളില്‍ നിന്നും മഹല്ലുകളില്‍ നിന്നുമുളള ഉത്തരവാദപ്പെട്ട വ്യക്തികളുടെ സാനിധ്യത്തില്‍ തീരുമാനമെടുക്കുകയാണ് നിശ്ചയത്തിന്റെ അടിസ്ഥാനം. കുടുംബങ്ങളേയും കാരണവന്‍മാരെയും അറിയിക്കുക. മഹല്ലിന്റെ ഔദ്യോഗിക
അംഗീകാരം നേടുക. അന്വേഷണ സമാപ്തി സമൂഹത്തെ അറിയിക്കുക തുടങ്ങിയ സദുദ്ദേശ്യങ്ങളും നിശ്ചയത്തിന് പെടലുണ്ട് . വിവാഹതിയ്യതി തിട്ടപ്പെടുത്തലാണ് നിശ്ചയം കൊണ്ടു പ്രധാനലക്ഷ്യം. ഇത് പക്ഷേ, ഒരുപാട് അനാവശ്യമായ
ആചാരങ്ങള്‍ക്ക് കാരണമായിതീരാറുണ്ടു  വിഭവസമൃദ്ധമായ തീന്‍മേശകളും അലക്ഷ്യമായ ജീവിതവും നമ്മുടെ സമൂഹത്തെ കീഴടക്കിയിരിക്കയാണ്. തീന്‍മേശയിലെ വിഭവങ്ങളുടെ എണ്ണമാണ് പലരും പ്രതാപത്തിന്റെ ചിഹ്നമായി കാണുത്. നിശ്ചയം, അടുക്കള കാണല്‍, പളള കാണല്‍, കൂട്ടിക്കൊടുപോകല്‍, നാല്‍പ്പതു കുളിക്കല്‍ ഇങ്ങനെ ഒരുപാട് പരിപാടികള്‍ സമൂഹം മാമൂലുകളായി പടച്ചുവെച്ചിട്ടുട്. ഇസ്ലാമിക സമൂഹത്തെ സബന്ധിച്ചിടത്തോളം ഇവയൊക്കെ അപ്രസക്തങ്ങളും ചിലപ്പോള്‍ അനാവശ്യങ്ങളുമാണ്. വിവാഹ നിശ്ചയം കക്ഷികള്‍ തമ്മിലുളള ഒരു കരാര്‍ ഉറപ്പിക്കുകയാണു വ്യക്തം. പക്ഷേ, ഈ ചടങ്ങിന്

പങ്കെടുക്കേണ്ടവരുടെ ഒരു ലിസ്റ് മഹല്ലുകളില്‍ അലിഖിതമായി നിലനില്‍ക്കുന്നുണ്ട്  ഇത്തരക്കാരുടെ അസാനിധ്യം പലപ്പോഴും കുടുംബ പ്രശ്നങ്ങളും കലഹങ്ങളും ഉണ്ടാകാന്‍ കാരണമാകാറുണ്ട് നാട്ടുമര്യാദകള്‍ പാലിക്കുതിനു ഇസ്ലാം എതിര് നില്‍ക്കുന്നില്ലെങ്കിലും ഇതെല്ലാം നിര്‍ബന്ധാചാരങ്ങളായിതീര്‍്ന്നു സമൂഹത്തെ വിഷമിപ്പിക്കുന്ന പരുവത്തിലെത്തികൂട എന്ന്  ഇസ്ലാമിനു നിര്‍ബന്ധമുണ്ട്.ഏതുനാട്ടാചാരവും ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമല്ലെങ്കില്‍ നിയമദൃഷ്ട്യാ സ്വീകാര്യമാണ്. പക്ഷേ, അവ സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കി വേണം നിലനിര്‍ത്താനും അംഗീകരിക്കാനും. വിവാഹസമ്മാനവും നിശ്ചയവുമൊക്കെ കഴിഞ്ഞശേഷം രണ്ടാലൊരു കക്ഷി വാക്ക് ലംഘിക്കുകയും പിന്‍മാറുകയും ചെയ്താല്‍ അവര്‍ തന്‍മൂലം വരു നഷ്ടത്തിന് ഉത്തരവാദിയാകുതാണ്. വിവാഹത്തിനുളള തയ്യാറെടുപ്പിനും മറ്റുമായി ചിലവഴിച്ച സംഖ്യകളും മറ്റുമൊക്കെ നഷ്ടമായി പരിഗണിച്ച് ഈ നഷ്ടത്തിനു പരിഹാരം ചോദിക്കു പക്ഷം അത് നല്‍കാന്‍ നഷ്ടത്തിനുകാരണക്കാരായവര്‍ ബാധ്യസ്ഥരാണ്.
ഇവ്വിഷയത്തില്‍ ഒരു മധ്യസ്ഥന്റെ തീര്‍പ്പാണു രണ്ട് വിഭാഗവും അംഗീകരിക്കണ്ടത്. വാഗ്ദത്തലംഘനം തെറ്റാണെങ്കിലും കേവല ലംഘനത്തിന്റെ പേരില്‍ നഷ്ടപരിഹാരത്തിനു അര്‍ഹരാകുന്നില്ല. മെച്ചപ്പെട്ട ബന്ധങ്ങള്‍ ഒഴിവാകുക, സാമ്പത്തികനഷ്ടം സംഭവിക്കുക തുടങ്ങിയ വിഷമങ്ങള്‍ നേരിടുമ്പോഴാണ് നഷ്ടപരിഹാരത്തിന്റെ പ്രശ്നം പരിഗണനക്ക് വരുത്.


RELATED ARTICLE

  • ഭര്‍ത്താവിനു വേണ്ടത്
  • ഭര്‍ത്താവിന്റെ വീട്ടില്‍
  • അവകാശങ്ങളും കടപ്പാടുകളും
  • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
  • പൊരുത്തവും പൊരുത്തക്കേടും
  • രഹസ്യം പുറത്തുപറയരുത്
  • ആദ്യരാത്രി
  • നിയന്ത്രിത രതി
  • രതിബന്ധങ്ങള്‍
  • സംതൃപ്ത ദാമ്പത്യം
  • മഹ്റ് മിസ്ല്
  • വിവാഹമൂല്യം
  • വചനവും സാക്ഷികളും
  • വലിയ്യും വിലായത്തും
  • വലിയ്യും വധൂവരന്‍മാരും
  • സ്ത്രീധനം
  • വിവാഹ സമ്മാനം
  • പെണ്ണ് കാണല്‍
  • വിവാഹാലോചന
  • കുഫുവ് ഒത്ത ഇണ
  • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
  • ദാമ്പത്യജീവിതം