ചിത്രങ്ങളുള്ള പടങ്ങള്‍ മുസ്വല്ലയാക്കി നിസ്കരിക്കല്‍« Back to Questions List

ചോദ്യം: പള്ളിയിലും മറ്റും മസ്ജിദുല്‍ ഹറാമിന്റെയും റൌളാശരീഫിന്റെയും ചിത്രങ്ങളുള്ള പടങ്ങള്‍ മുസ്വല്ലയാക്കി നിസ്കരിക്കുമ്പോള്‍ ചിത്രമുള്ളതില്‍ നില്‍ക്കല്‍ കറാഹത്താണെന്നതില്‍ കവിഞ്ഞ് പ്രസ്തുത പടങ്ങളില്‍ നിസ്കരിക്കുന്നതുകൊണ്ട് പ്രത്യേക ഗുണമോ ദോഷമോ ഉണ്ടോ?
Posted by mpath
Asked on February 8, 2015 8:51 am

ഉത്തരം: ജീവികളുടെ ഫോട്ടോ പടങ്ങളിലുണ്ടെങ്കില്‍ അത് ചവിട്ടി നിന്ദിക്കപ്പെടുന്നത് കൊണ്ട് അവ ഉപയോഗിക്കല്‍ കുറ്റകരമല്ലെന്നും മറിച്ച് ആദരപൂര്‍വ്വം വാതിലിലോ മറ്റോ വിരിയാക്കി തൂക്കുകയാണെങ്കില്‍ കുറ്റകരമാണെന്നും കര്‍മ്മശാസ്ത്ര പണ്ഢിതന്മാര്‍ പറയുന്നു  (ഫത്ഹുല്‍മുഈന്‍ പേജ് 380).

അപ്പോള്‍ ആദരിക്കപ്പെടലും നിന്ദിക്കപ്പെടലുമാണ് നിഷിദ്ധമാകാനും ആകാതിരിക്കാനുമുള്ള മാനദണ്ഡമെന്ന് വ്യക്തമായി. ഇതില്‍ നിന്നും പ്രസ്തുത പടങ്ങളില്‍ നിസ്കരിക്കല്‍ കറാഹത്താണെന്നതിന് പുറമെ അവയെ ചവിട്ടി നിന്ദിക്കലുള്ളത് കൊണ്ട് ദോഷം തന്നെയാണെന്ന് ഗ്രഹിക്കാവുന്നതാണ്

Posted by mpath
Answered On February 8, 2015 8:52 am